സഖി ഞാൻ നിന്നെതേടി അലയുമ്പോൾ
പറയാൻ പറ്റാത്ത ഓർമ്മകളിവിടെ മേയുന്നു
പറയാൻ പറ്റാത്ത ഓർമ്മകളിവിടെ മേയുന്നു
നീ പെറുക്കിയ മഞ്ചാടികുരുക്കളെവിടെ
അതിനാൽ പലകുറി എഴുതിയ എന്റെ നാമമെവിടെ
അതിനാൽ പലകുറി എഴുതിയ എന്റെ നാമമെവിടെ
വാകപ്പൂ വിതറിയെൻ മോഹങ്ങൾ വാങ്ങിയപ്പോൾ
മുല്ലപ്പൂചൂടിയ അന്നത്തെ നിൻ സൗന്ദര്യമെവിടെ
മുല്ലപ്പൂചൂടിയ അന്നത്തെ നിൻ സൗന്ദര്യമെവിടെ
ആലിലയിൽ എനിക്കായെഴുതിയ പ്രണയങ്ങളെവിടെ.
പലരാഗം പാടിയ നിൻ പാദസരമെവിടെ
ചിരിയൊച്ചയോടെ വന്ന കരിവളകളെവിടെ
പലവർണ്ണം മിന്നിയ നിൻ ദാവണികളെവിടെ
പലവർണ്ണം മിന്നിയ നിൻ ദാവണികളെവിടെ
എല്ലാം എന്റെ ഓർമ്മകളാണോ ഇവിടെ
എങ്കിലും നീ എവിടെ വരാതെ മാറി നിൽപ്പു
എങ്കിലും നീ എവിടെ വരാതെ മാറി നിൽപ്പു
============
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക