Slider

_'* _'* കെട്ടഴിഞ്ഞ ജീവിതം, !!(മിനിക്കഥ )

0

_'* _'* കെട്ടഴിഞ്ഞ ജീവിതം, !!(മിനിക്കഥ )
===============
കൊച്ചിയിൽ നിന്ന് ട്രെയിനിലാണ് അവൾ യാത്ര തിരിച്ചത്,
അതും അർദ്ധ രാത്രിക്ക് ശേഷം,
യാത്രയിൽ ഉറങ്ങാൻ പറ്റിയില്ലത്രേ,
ട്രെയിനിൽ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു അന്ന് !!!
ട്രെയിനിലെ കലപില കാരണം അവൾക്ക് ഉറക്കം ശരിയായില്ല,
അല്ല,
ദിവസവും ഇത് പതിവല്ലേ,,
അതുകൊണ്ട് കാര്യമായിട്ട് ക്ഷീണം തോന്നിയില്ല,
അവൾ സെെഡിലെ സീറ്റിൽ ചാരിയിരുന്നു,
തന്നെ കാത്തിരിക്കുന്നവരുടെ മുഖങ്ങൾ അവളോർത്തു,
അവളെ ആഗ്രഹിക്കുന്നത് കൂടുതലും
മദ്ധ്യവയസ്ക്കരാണോ ??
ഹേയ്,
അങ്ങനെയൊന്നുമില്ല,
പക്ഷേ
ഇന്ന്,
ഓൺലെെനിലും തകൃതിയായി നടക്കുകയാണല്ലേ ഈ ബിസിനസ് ,

അവൾ പുറത്തേക്ക് നോക്കി,
ഇരുട്ടിന്റെ ആലിംഗനത്തിൽ ഉറങ്ങുകയാണ് പ്രപഞ്ചം, രാത്രിയുളള തന്റെ സഞ്ചാരത്തിന് ഒരു മാറ്റം ഉണ്ടാകുമോ ?
പകൽ, താൻ
പലരുടേയും കെെകളിൽ
രാത്രി,
യാത്ര,കൾ,
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്,
ആവശ്യക്കാരുടെ കെെകളിൽ നിന്ന് മാറി മാറി,
കിട്ടുന്നതോ തുഛം പണം,!!
ഹൊ !!
ഒരു,
ഹർത്താൽ ദിനത്തിൽ പോലും തന്നെ വെറുതെ വിടാത്ത ഈ സമൂഹത്തിനോട് അവൾക്ക് പുഛം തോന്നി,
അന്ന് ആ മനുഷ്യൻ വീടിന്റെ
സിറ്റൗട്ടിൽ വച്ച് ,
തന്നെ പിച്ചി ചീന്തിയ ശേഷം
ഒടുവിൽ,
ഒരു ദയയുമില്ലാതെ =====ഹൊ, ഓർക്കുമ്പോൾ മനം പൂരട്ടുന്നു, ====
ആ വിസർജ്യം എന്റെ മേൽ
വീഴുന്നതിന് മുമ്പേ ,
പെട്ടന്ന്
അയാളുടെ ഭാര്യ അപ്രതീക്ഷിതമായി അവിടേക്ക് കടന്ന് വന്നത്,
ഭാര്യ രൂക്ഷമായി അയാളെ നോക്കി കൊണ്ട് ഒരു ചോദ്യം
ദെെവമേ, ഇന്നത്തെ '' പത്രം '' വലിച്ച് കീറികൊണ്ടാണോ , മനുഷ്യാ , കുഞ്ഞിന്റെ ''അപ്പി '' കോരുന്നത്, !!
അതും ചോദിച്ച് അവളെന്നെ പിടിച്ചു വലിച്ച് !സിറ്റൗട്ടിലെ മേശപ്പുറത്തേക്ക് ഒരേറ് !!!
==================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo