കാറ്റ്മണലിൽ ആറിനപ്പുറത്തെ ദിവാകരേട്ടന്റെ മകൾക്ക് വിവാഹമായി.
ഇലക്ഷൻ കഴിഞ്ഞ്, റിസൾട്ട് വന്ന ദിവസമായിരുന്നു.
ദിവാകരേട്ടന്റെ മകളുടെ വിവാഹം നിശ്ചയിച്ചത്.
നാട്ടിലെ പണക്കാരൻ, വ്യവസായി.
വീട് നിൽക്കുന്ന പറമ്പിനുള്ളിൽ കൊട്ടാരസദൃശ്യമായ പന്തൽ ഇട്ട് വിവാഹം നടത്താനായിരുന്നു ദിവാകരേട്ടന്റെ തീരുമാനം.
"ദിവാകരേട്ടന്റെ മകളുടെ വിവാഹം പൊടിപൂരമാകും."
കവലയിലെ വൈകുന്നേരങ്ങളിൽ നാട്ടുകാരുടെ കുശലങ്ങൾക്കിടയിൽ സംസാരമായത്.
കാറ്റ്മണലിലെ പ്രധാന കവല ആറ്റിന് ഇക്കരെയുള്ള താഴ്ന്ന പ്രദേശമായിരുന്നു.
ആറിന് കുറുകെയുള്ള ഈയിടെ പുതുക്കി പണിത പാലം കടന്ന് വേണം,
അക്കരെയുള്ള ദിവാകരേട്ടന്റെ വീട്ടിലെത്താൻ.
പാലത്തിന്റെ കൈവരിയിൽ മനോഹരമായൊരു കറുത്ത ഫലകത്തിൽ,വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു.
'നിയുക്ത എം പി...........അനുവദിച്ച ഫണ്ടിൽ നിന്നും
50,000000 രൂപ മുടക്കി പുനർനിർമ്മിച്ച പാലം.' എന്ന്.
ദിവാകരേട്ടന്റെ മകളുടെ വിവാഹദിനം അടുക്കാറായി.
വീട്ടിലേക്ക് വിവാഹപന്തലിനുള്ള ആവശ്യങ്ങളുമായി വാഹനങ്ങൾ പാലം കടന്ന് എത്തി തുടങ്ങി.അന്നു മുതലാണ്
ചില കൊടികൾ പാലത്തിനിരുവശവും കുത്തി നിർത്തിയത് .
അന്ന് ദിവാകരേട്ടന്റെ വീട്ടിലേക്ക് വന്ന വാഹനങ്ങൾക്ക് പാലം കടന്ന് പോകാൻ കഴിഞ്ഞില്ല.
എം പി യുടെ രാഷ്ട്രീയ പാർട്ടിയിലെ അണികൾ വാഹനങ്ങൾ തടഞ്ഞു.
ഭാരം കൂടിയ വാഹനങ്ങൾ പാലത്തിൽ കയറാൻ പാടില്ലെന്നതായിരുന്നു.
അവരുടെ മുദ്രാവാക്യം.
പാലത്തിനത് അപകടമാണെന്ന്.
കൊടിതോരണങ്ങളുമായി അണികൾ പാലത്തിൽ കുത്തിയിരിപ്പ് തുടങ്ങി.
ഇലക്ഷൻ ഫണ്ടെന്ന നിർബന്ധിത പിരിവ് നൽകാത്തതിനുള്ള പ്രതികാരമാണിതെന്ന് മനസ്സിലാക്കാൻ,
ദിവാകരേട്ടന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.
ദിവാകരേട്ടൻ ഫോണെടുത്ത് കോൺട്രാക്ടറായ സുഹൃത്തിനെ വിളിച്ചു.വിവരം പറഞ്ഞു.
അന്ന് വൈകുന്നേരം കോൺക്രീറ്റും, കമ്പിയും മറ്റ് സാധനങ്ങളും നിറച്ച വലിയ ലോറികൾ കാറ്റ്മണൽ കവലയിലെത്തി.
അടുത്ത പുലരിയിൽ നാട്ടുകാർ കണ്ടത്,
എം പി യുടെ പാലത്തിന് സമാന്തരമായി,
ആറിന് കുറുകെ പുതിയൊരു പാലം നിർമ്മിച്ചതായിരുന്നു.

ദിവാകരേട്ടന്റെ മകളുടെ വിവാഹദിനമെത്തി.
നിയുക്തയാ എം പി യും, മന്ത്രിമാരും, പ്രമുഖരും അടങ്ങിയ പലരും പങ്കെടുത്തു.
ദിവാകരേട്ടൻ പണിത പുതിയ പാലത്തിന് മുകളിലൂടെത്തന്നെ വാഹനങ്ങളുമായി അവർ മടങ്ങിപ്പോയി.
കാലവർഷം തുടങ്ങിയതും അന്ന് രാത്രി തന്നെയായിരുന്നു.
തോരാത്ത മഴ.
വെള്ളം നിറഞ്ഞ് ആറ് കരകവിഞ്ഞൊഴുകാൻ തുടങ്ങി.
കാറ്റ്മണലിലെ കവല വെള്ളത്തിൽ മുങ്ങി.
നേരം പുലർന്നപ്പോൾ രണ്ട് പാലങ്ങളിൽ ഒന്ന് മാത്രമെ കാണാനുണ്ടായിരുന്നുള്ളു.
ആറ്റ് വെള്ളത്തിൽ വീണൊഴുകിയ ഒരു കറുത്ത ഫലകം,
ദിവാകരേട്ടന്റെ പാലത്തിൽ തടഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.
അധികം വന്ന പൂജ്യങ്ങൾ വെള്ളം കൊണ്ട് പോയ അർദ്ധഫലകത്തിൽ,
'5,00000 രൂപയിൽ പണിത പാലം. '
എന്ന അക്കങ്ങളും, അക്ഷരങ്ങളും മാത്രം ബാക്കിയായിരുന്നു.
ദിവാകരേട്ടന്റെ പാലത്തിൽ തടഞ്ഞ് നിന്നത് വെള്ളത്തിന് മുകളിൽ തത്തിക്കളിച്ചു.
തലയിൽ തുണിയിലെ ഭാണ്ഡക്കെട്ടും, ഇരുകൈകളിലും കുഞ്ഞ് മക്കളെയും കോർത്ത് പിടിച്ച്, മഴ നനഞ്ഞ് അണികൾ ആ പാലം കടന്ന് പോകുന്നുണ്ടായിരുന്നു.
കുഞ്ഞുങ്ങൾ വിരൽ ചൂണ്ടി ആ അർദ്ധഫലകം അണികളെ കാണിച്ചു കൊടുത്തു.

#ജെ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക