രാത്രിയിലെപ്പെഴോ അവളുടെ സാന്നിദ്ധ്യം ഞാനറിഞ്ഞു.
മടക്കി വെച്ച എന്റെ കൈ തടം തലയണയാക്കി അവൾ കണ്ണടച്ചു.
രാവിലെ പ്രഭാതഭേരിക്കു മുൻപേ ഉണർന്ന് ശുദ്ധം വരുത്തി പ്രാർത്ഥനയും വിശുദ്ധ ഗ്രന്ഥം പാരായണവും കഴിയുമ്പോഴേക്കും ഉറക്കത്തിന്റെ ഹാലിൽ ചരിഞ്ഞു കിടക്കുന്ന എന്നെ ആദ്യ ശ്രമത്തിൽ ഉണർത്താനുളള പെടാപാട്.
രാത്രി ഒരു പാട് യാത്ര ചെയ്ത് ക്ഷീണിതനായി വൈകിയെത്തി ഉറക്കത്തിലൂടെ വിശ്രമിക്കട്ടെ എന്നു കരുതുന്നത് നേരത്തെ മുതലുളള ഉള്ളുഭയം കൊണ്ടു മാത്രം.
പിന്നെ പിന്നെ കണ്ണടച്ച മുഖത്തേയക്ക് അല്പായുസുള്ളനോട്ടമെറിഞ്ഞ് അടുക്കളയിലേയ്ക്ക്
പോകുന്ന വഴിയിൽ അലക്ഷ്യമാക്കി ഞാനും മക്കളും എറിഞ്ഞിട്ട വിയർപ്പു തിന്നു ചീർത്ത ഉടുപ്പുകൾ പെറുക്കി അലക്കു യന്ത്രത്തിന്റെ ഓരത്തേയ്ക്ക്.
അവൾ മാത്രമല്ല അവിടെ യന്ത്രമാകുന്നത്.
മക്കളെ ഉണർത്തി..
വീടിനെ ഉണർത്തി..
വീടിനെ ഉണർത്തി..
പലരും അറിയുന്നില്ല ഒരു വീടൊരുക്കി പരിപാലിക്കുന്ന ഓരോ ഭാര്യമാരുടേയും പ്രയാസങ്ങൾ ....
എത്ര കൈകൾ ഉണ്ടായാലാണ് അവർക്ക് മതിവരാത്തത് ... ?
ശരീരവും മനസ്സും നേരായി ചലിക്കണമെങ്കിൽ അവർക്ക് എത്ര മാത്രം കുടുംബത്തിൽ നിന്നും സന്തോഷവും സമാധാനവും ലഭിക്കണം?
അവളുടെ
മനസിലെ സമ്മർദ്ദങ്ങളെ എണ്ണിയെടുക്കാൻ ഒരു വൃഥാ ശ്രമം നടത്തി നോക്കി.
മനസിലെ സമ്മർദ്ദങ്ങളെ എണ്ണിയെടുക്കാൻ ഒരു വൃഥാ ശ്രമം നടത്തി നോക്കി.
ഞാൻ മുഖത്ത് ഗൗരവം നിറച്ച് ഓരോന്നാന്നായി വീക്ഷിച്ചു..... പിന്നെ ഗൗരവം പുഞ്ചിരിയുടെ ഉടുപ്പെടുത്തിട്ടു.
ആ പുഞ്ചിരി അവൾ പകർത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞത് എന്നിലും സുഖമുള്ള നൊമ്പരമാക്കി...
ആ പുഞ്ചിരി അവൾ പകർത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞത് എന്നിലും സുഖമുള്ള നൊമ്പരമാക്കി...
എന്റെ വീർത്തു കെട്ടിയ മുഖം നിറയെ സ്നേഹമാണെന്ന ഉള്ളറിവ് ഉണ്ടെങ്കിലും....
അവൾ നിശബ്ദയായി തിരക്കുകളിലേക്ക് .. ..
അവൾ നിശബ്ദയായി തിരക്കുകളിലേക്ക് .. ..
അടിച്ചു വാരിയ മുറ്റം....
അടുക്കളയിൽ....
തിളച്ചുമറിയുന്ന വിഭവങ്ങൾ.
മിനുക്കിയെടുത്ത പാത്രങ്ങൾ
നനച്ചു കുതിർത്തിയ വസ്ത്രങ്ങൾ...
അടുക്കളയിൽ....
തിളച്ചുമറിയുന്ന വിഭവങ്ങൾ.
മിനുക്കിയെടുത്ത പാത്രങ്ങൾ
നനച്ചു കുതിർത്തിയ വസ്ത്രങ്ങൾ...
അതിനിടയിൽ ഒരോരുത്തർക്കുമുള്ള ഭക്ഷണം...
മറ്റുള്ളവരുടെ വേറിട്ട അഭിരുചികൾ അവൾക്കു വേണ്ടി ഒരേ പോലെയാക്കാനുള്ള എന്റെ ശ്രമം ...
മറ്റുള്ളവരുടെ വേറിട്ട അഭിരുചികൾ അവൾക്കു വേണ്ടി ഒരേ പോലെയാക്കാനുള്ള എന്റെ ശ്രമം ...
മക്കളോരോരുത്തരെയായി ഒരുക്കൽ,
അവർക്കുളള വസ്ത്രങ്ങൾ വടിവൊത്തതാക്കൽ..
അവർക്കുളള വസ്ത്രങ്ങൾ വടിവൊത്തതാക്കൽ..
പ്രാതലിനു മുൻപെ മക്കൾക്ക് ദേഷ്യം ശാസന.. പിന്നെ സ്നേഹം... ഇളയവനെ കൊഞ്ചിച്ച് ഹോം വർക്കിന്റെ ബാക്കിയെഴുത്തുകൾ....
ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിൽ മറ്റുളളവർ.
മക്കൾക്കുള്ള വാഹനങ്ങളുടെ ഊഴം ആദ്യം
അവളുടെ മനസ്സിലാണ്.
പലവട്ടം ചുവരിലെ ക്ലോക്കിലേക്കും അതേ ദൃഷ്ടിയിൽ ഇടവഴിയിലേയ്ക്കും നോട്ടം.
അവളുടെ മനസ്സിലാണ്.
പലവട്ടം ചുവരിലെ ക്ലോക്കിലേക്കും അതേ ദൃഷ്ടിയിൽ ഇടവഴിയിലേയ്ക്കും നോട്ടം.
ഒരു നൂറു കൂട്ടം പെടാപാടുകൾക്കു ശേഷം വൈകുന്നേരം വഴി കണ്ണുമായി മക്കളെയും കാത്ത് നിൽപ്പ്..
തിരക്കിൽ പെട്ട് അവർ വരാൻ വൈകിയാൽ ഹൃദയത്തിന്റെ പടപടപ്പ് മുഖത്തിൽ ചേർത്തുവെച്ച് നീണ്ട മൗനം.
നിനക്കിത്ര മാത്രം പണിയെന്താ ഈ വീട്ടിൽ എന്നൊരിക്കൽ പോലും ചോദിക്കാതിരിക്കാൻ എന്റെ ശ്രദ്ധ.....
ഒരു വീടുണർത്തി
പിന്നെയൊരുക്കി
രാത്രി വരെ പരിപാലിച്ച് അതിനെ ഉറക്കുന്നതു വരെ അവൾ....
പിന്നെയൊരുക്കി
രാത്രി വരെ പരിപാലിച്ച് അതിനെ ഉറക്കുന്നതു വരെ അവൾ....
അവൾ മാത്രം.....
കിടന്നല്പ്പം വിശ്രമിച്ചോട്ടെ.....
ഒരു പകലിന്റെ കിതപ്പ് എത്ര അണച്ചാലാണ് അവളിൽ തീരുക.
ഒരു പകലിന്റെ കിതപ്പ് എത്ര അണച്ചാലാണ് അവളിൽ തീരുക.
ഞാൻ വലതു കൈ കുറെ കൂടി നീട്ടിവെച്ചു. അവളുടെ ഇഷ്ടത്തിന് തലയണയാക്കട്ടെ.
പാവമല്ലേ അവൾ.....
സലാംമനസ്.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക