Slider

സാക്ഷി

0
Image may contain: Anish Kunnathu, indoor
അങ്ങ് മലമുകളിൽ നിരനിരയായി നിൽക്കുന യൂക്കാലിപ്റ്റസ് മരങ്ങളിൽ ഒരുതരം വരണ്ട കാറ്റ് വീശിക്കൊണ്ടിരുന്നു.
അരണ്ട നിലാവെളിച്ചം യൂക്കാലിമരങ്ങളുടെ
ഇലകളിൽ തട്ടി ഒരു വിളറിയ പ്രതിഫലനം സൃഷ്ടിക്കുന്നുണ്ടായിരുന്നു. കാറ്റത്ത്
ഇളകുന്ന നീളൻ ഇലകൾ പ്രത്യേക തരത്തിൽ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. നക്തഞ്ചരനായ ഒരുവന് മാത്രം ആസ്വദിക്കാനാവുന്ന വിധം, ആ ശബ്ദങ്ങൾക്ക് രാത്രിയുടെ നിശബ്ദത
വഴിമാറിക്കൊടുത്തിരുന്നു.ചെതുക്കലിച്ച് നിന്ന ഒരു വയസൻ മരം ആ കാറ്റിൽ നിന്ന് വിറച്ചു.വിണ്ടുകീറിയ വിരൽ തുമ്പുകൾ പോലെയുള്ള വൃദ്ധനായ ആ മരത്തിന്റെ
ശിഖരത്തിൽ ഒന്നിലിരുന്ന് കാലൻകോഴി
കൂവി...
താഴ്‌വാരത്തിലുള്ള ആ ചെറിയ വീട്ടിലെ ഒറ്റമുറിയിൽ ഒരു ഓട്ടു വിളക്ക് മുനിഞ്ഞ് കത്തുന്നുണ്ടായിരുന്നു. ഇളം ചെമ്പിച്ചതായ വെളിച്ചത്തിൽ സുമുഖനായ ഒരു യുവാവ് ഏതോ തടിച്ച ഒരു പുസ്തകം വായിക്കുന്നു.ഏറ്റവും മൂല്യമായ ഏതോ വരികൾക്കിടയിൽ സഞ്ചരിക്കുമ്പോഴാവും
അദ്ദേഹം ഏറെ ഊർജ്ജം കൊള്ളുന്നുണ്ട്. മുഷ്ടികൾ ചുരുളുകയും, നിവരുകയും ചെയ്യുന്നുണ്ട്...
തൊട്ടടുത്ത് വെച്ചിരിക്കുന്ന വെള്ളപേപ്പറിൽ എന്തൊക്കെയോ കുറിപ്പുകൾ അവൻ കുറിക്കുന്നുമുണ്ട്. ഇടക്ക് അവൻ ഓട്ടു വിളക്ക് ഒന്നു കുനിച്ച് നിവർത്തി.അപ്പോൾ
അതിലെ തിരി ഒന്ന് ആളിക്കത്തി.
അവൻ ഇരുന്നതിന് ഇടത് വശത്ത് തന്നെ ഒരു മരത്തിന്റെ കട്ടിലുണ്ട്. അതിൽ ഒരു യുവതി കിടക്കുന്നുണ്ട്.അവൾ ഉറങ്ങിയിട്ടില്ല.അവൾ നിറവയറുമായിട്ട് ഏറെ ക്ലേശത്തോടെ തിരിഞ്ഞ് മറിഞ്ഞു.
അക്ഷമയോടെ അവൾ ചോദിച്ചു..
"കിടക്കുന്നില്ലേ... എത്ര നേരായി.എനിക്ക്
ഈ വെളിച്ചം അസ്വസ്ഥതയുണ്ടാക്കുന്നു... "
അവൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു.അനന്തരം കൂജയിൽ നിന്നും
ഒരു ഗ്ലാസിലേക്ക് പകർന്ന ദാഹജലം കുടിച്ചു.ശേഷം വിളക്കണച്ച് ആ കട്ടിലിൽ പതിയെ കയറി കിടന്നു... അവളുടെ നിറവയറിൻമേൽ അവൻ അരുമയോടെ തഴുകി.. അവളുടെ നെറുകയിലും തലോടി.അവളുട മൂർദ്ധാവിൽ
ഏറെ സ്നേഹത്തോടെ ചുംബിച്ചു.തുടർന്ന് ദീർഘനിശ്വാസംഎടുത്തു.കോട്ടുവായുടെ
അകമ്പടിയോടെ കണ്ണുകളടച്ച് അവൻ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക്
മെല്ലെ മെല്ലെ കടന്നു....
നല്ല ഉറക്കത്തിലേക്ക് കടന്നപ്പോഴാണ് ആരോ വാതിലിൽ മുട്ടിവിളിക്കുന്നത് കേട്ടത്. അവൻ ചാടിയെഴുന്നേറ്റു.
" രാജേഷേ... വാതിൽ തുറക്കെടാ.. വളരെ അത്യാവശ്യമായ ഒരു കാര്യം ഉണ്ട്. "
നല്ല പരിചയമുള്ള ശബ്ദം. ഉറക്കത്തിലായത് കൊണ്ട് പെട്ടെന്ന് മനസിലായില്ലങ്കിലും, പിന്നെ മനസിലായി, അത് കൂട്ടുകാരൻ മനോജിന്റെ
ശബ്ദമാണെന്ന്. അവൻ തപ്പിത്തടഞ്ഞ്
എഴുന്നേറ്റു. പക്ഷേ അവനൊപ്പം ഉറക്കത്തിൽ നിന്നും ഉണർന്ന അവൾ അവന്റെ കയ്യിൽപിടിച്ചു. കൈവിടുവിച്ച്
വിളക്കിൽ തീ കൊളുത്തി.ആ ചെറിയ വെളിച്ചത്തിൽ അവനവളുടെ ചോദ്യഭാവം
നിറഞ്ഞതും, വിഹ്വലതയോടു കൂടിയതും
ആയ മിഴികളാണ് കണ്ടത്..
അവൻ പറഞ്ഞു..
"നീ കിടന്നോ.. ഞാനിപ്പോ വരാം..."!.
അവൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി .
ശേഷം മനോജിനോട് ആരാഞ്ഞു .
"എന്താടാ ഈ പാതിരായ്ക്ക്. .എന്താ പ്രശ്നം...?"
"അതെല്ലാം പറയാം.. നീ വാ.. " എന്ന് പറഞ്ഞ് തീരുമ്പോഴേക്കും ഇരുളിൽ നിന്നും വന്ന ബലിഷ്ഠമായ വേറെ രണ്ട് കരങ്ങൾ അവനെ ചേർത്തുപിടിച്ചകൊണ്ട് മുറ്റത്തിന് താഴെ ഉള്ള പാതയിലേക്ക് ഇറങ്ങി. അവിടെ വേറെ രണ്ടുപേരുകൂടി നിൽക്കുന്നുണ്ട്. അതിൽ കറുത്തുതടിച്ച് കുറുകിയ ചെമ്പൻ
കണ്ണുളുമായിട്ടുള്ള ഒരു മധ്യവയസ്ക്കൻ അതിൽ നിന്നും മുന്നോട്ട് വന്നു.അയാൾ
രാജേഷിനോട് ചോദിച്ചു..
"രാജേഷേ... നീ ഞങ്ങൾക്കെതിരായി സാക്ഷിപറയും ,, അല്ല്യോടാ... [bleep] ** മോനെ...?
" അതേടാ.. ഞാൻ ഒരു കൊലപാതകമാണ്
കണ്ടത്. അത് ഞാൻ ഏത് കോടതിയിലും
തുറന്ന് പറഞ്ഞിരിക്കും. ഒരു ഭീഷണിക്കും
വഴങ്ങില്ല... ഒന്ന് പോയിനെടാ നായ്ക്കളേ.. "
തടിയൻ മെല്ലെ മുന്നോട്ടാഞ്ഞ് അവന്റെ മുഖത്തേക്ക് ചേർന്ന് നിന്ന് പറഞ്ഞു ..
" എന്നാ നീയങ്ങ് ഒണ്ടാക്ക്.. കാണട്ടെ ഞാൻ "
തടിയൻ വിരൽ കൊണ്ട് ഒന്ന് ഞൊട്ടയിട്ടു.
ഒരു കാല് കലുങ്കിൽ ചവിട്ടിനിന്ന് പുകവലിച്ച് ആസ്വദിച്ചുകൊണ്ട്‌ നിന്ന
നാലാമൻ അവർ നിന്നിടത്തേക്ക് വന്നു. എളിയിൽ നിന്നും ഒരുകഠാര വലിച്ചെടുത്തു. അവന് നേരെ നോക്കി തടിയൻ തന്റെ തലയൊന്ന് വെട്ടിച്ച് കാണിച്ചു.രാജേഷിന് അപകടം മണത്തു..
പക്ഷേ അപ്പോഴേക്കും അവനെ പിന്നിൽ നിന്നും കൈകൾ പിണച്ച് പിടിച്ചു.അത്രക്കും ശക്തമായിത്തന്നെ. ഒന്ന് കുതറാൻ പോലും
ആകാതെ.. "നീ ചതിക്കുകയായിരുന്നല്ലേടാ
,മനോജേ... ". രാജേഷ് ഏറെ ദയനീയമായി ചോദിച്ചു. മനോജിന്റെ കണ്ണുകളിൽ ഒരുതരം ഗൂഢഭാവം വന്ന് നിറഞ്ഞു.അവൻ
മറുപടി ഒന്നും പറഞ്ഞില്ല..
നേർത്ത നിലാവെളിച്ചത്തിൽ നാലാമന്റെ കയ്യിലിരുന്ന കഠാര വെട്ടി തിളങ്ങി.അവൻ മുന്നോട്ട് വളഞ്ഞ് രാജേഷിന്റെ തല തന്റെ കക്ഷത്തിൽ
ഒതുക്കി. അവന്റെ മുലക്കണ്ണിന് താഴെയായി കത്തിയുടെ മുനകൊള്ളിച്ചു. കൈകളിലേക്ക് മുഴുവൻ ശക്തിയും ആവാഹിച്ച് ഒറ്റക്കയറ്റൽ.അങ്ങനെ വച്ചു കൊണ്ട് തന്നെ ഒന്ന് കറക്കി.
ഹ് ഗ്വാ..ഹ് .. എന്നൊരു നിലവിളി അവന്റെ
തൊണ്ടയിൽ കുരുങ്ങി നിന്നു. ഒരു മഷിത്തണ്ട് ഒടിക്കുന്ന ലാഘവത്തിൽ ഹൃദയം പൊട്ടിച്ചു.അവനെ പൂട്ടി പിടിച്ചിരുന്ന കൈകൾ എല്ലാം കുടഞ്ഞെറിഞ്ഞുകൊണ്ട് രാജെഷ് മുന്നോട്ട് ഓടി.നാലഞ്ച് ചുവടുകൾ അപ്പുറത്ത് ചെന്ന് അവൻ വീണു.അവിടെ കിടന്ന് പിടഞ്ഞു.നിമിഷങ്ങൾക്കകം അവനിൽ നിന്നും പ്രാണൻവിട്ടകന്നു.അവർ
നാലു പേരും ദ്രുതഗതിയിൽ അവിടെ നിന്നുംചലിച്ചു..
കൂട്ടിലിട്ട വെരുകിനേപ്പോലെ നിറവയറും
താങ്ങിപ്പിടിച്ച് കിടപ്പ് മുറിയിൽ നിന്നും മുൻ
വശത്തെ ജനലിലേക്കും,, തിരിച്ചും അവൾ
നടന്നുകൊണ്ടിരിക്കുന്നു.അശനിപാതത്തൻ
സൂചനകളുമായി ആ കാലൻകോഴി വീണ്ടും ഒരിക്കൽ കൂടി മരത്തിലിരുന്ന് കൂടി നീട്ടി കൂവി...
✍🏻 കുന്നത്ത് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo