Slider

ഡിസ്പ്യൂട്ട്

0
Image may contain: നിയാസ് വൈക്കം, beard, eyeglasses and closeup
🔳🔳🔳🔳
എതിർചോദ്യങ്ങൾ ചോദിച്ച്...
ഒരിയ്ക്കലുമവസാനിക്കത്ത
ഉത്തരമില്ലായ്മയുടെ
ഖണ്ഡികകൾ പൂരിപ്പിച്ച്...
നിശ്ചലതകളിൽ
ഞാനുംനീയും
പരസ്പരമവസാനിയ്ക്കുന്ന
യുദ്ധങ്ങളിലെന്നെ
പടയങ്കി ധരിപ്പിയ്ക്കരുത്...
ജയിക്കാൻമാത്രമുള്ള
എതിരൊച്ചകളുടെ
അപശബ്ദങ്ങൾക്കുമുന്നിലെന്നെ
വരിനിർത്തരുത്.
നിനക്കെന്നെയിനിയും
ജയിക്കാനാവില്ല.
തിരിഞ്ഞുനോക്കൂ..
എത്രതവണ നമ്മൾ
പരസ്പരം
തോറ്റുകഴിഞ്ഞതാണ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo