നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്ത്യാഭിലാഷം

Image may contain: 2 people, including Siraj Sarangapani, selfie and closeup
--------------------------
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അയാൾ. പെട്ടന്ന് ഒരു കാറിൽ തട്ടി, അയാളും ബൈക്കും താഴെവീണു. കാറുകാരൻ തന്നെ അയാളെ ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരിക്കുകളേയുള്ളൂ.
ഡോക്ടർ സ്നേഹത്തോടെ ചോദിച്ചു, "മരിക്കുന്നതിനുമുമ്പ് എന്തെങ്കിലും ആഗ്രഹം സാധിക്കാനുണ്ടോ"
അയാൾ ആശ്ചര്യത്തോടെ പറഞ്ഞു, " ചെറിയ പരിക്കല്ലേയുള്ളൂ. എന്തിനാ മരണത്തെപ്പറ്റി പറയുന്നത്?"
ഡോക്ടർ ശാന്തമായി പറഞ്ഞു, "നിനക്കു രക്ഷപ്പെടാനാവില്ല. ബൈക്ക് അപകടത്തിലായാൽ മസ്തിഷ്കമരണമാണ് ഇവിടത്തെ പതിവ്. നിന്നെ കാറിടിച്ചിട്ടത് ഞങ്ങളുടെ ഏജന്റാണ്. കൊല്ലുന്നതിനുമുമ്പ് അന്ത്യാഭിലാഷം ചോദിക്കാറുണ്ട്. അതൊരു ചടങ്ങാണ്. "
---------------------------------------------------------
സിരാജ് ശാരംഗപാണി
-----------------------------------------------------------

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot