"മക്കൾ സ്കൂളിൽ പോയോ? "
"ഹോം വർക്ക് ഒക്കെ തന്നെ ചെയ്യുവോ? തന്നെയിരുന്നു പഠിക്കുവോ രണ്ടാളും ?? വഴക്കുണ്ടോ തമ്മിൽ"
"ഇന്ന് രാത്രി എന്താ അത്താഴത്തിനു? "
"അച്ഛനും അമ്മയ്ക്കും ഒക്കെ സുഖമല്ലേ?"
"ഇനി എപ്പോഴാ നാട്ടിലേക്ക്?? "
ഇതൊന്നും അല്ലാതെ 'നിനക്ക് സുഖമല്ലേ ടി, നീ ഭക്ഷണം കഴിച്ചോ ??'
എന്നൊരു ചോദ്യം ആഗ്രഹിക്കുന്നവർ ആണ് മിക്കവാറും നമ്മൾ....
ചുറ്റുമുള്ളവരുടേത് അല്ലാതെ അവരുടേതായ വലിയ ഒരു ലോകമുണ്ട് അവർക്ക്..
ചുറ്റുമുള്ളവരുടേത് അല്ലാതെ അവരുടേതായ വലിയ ഒരു ലോകമുണ്ട് അവർക്ക്..
ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്..
കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത് എന്നെ ടീ കുഞീ എന്ന് വിളിച്ചപ്പോൾ മനസ്സിൽ തോന്നിയ ഒരു സന്തോഷം വിലമതിക്കാൻ ആവാത്തതാണ്.. അന്നാണ് ഞാൻ അറിയുന്നത് എന്റെ കുഞ്ഞു മനസ്സിന് ഇതൊക്കെ ഇഷ്ടമാണെന്ന്..
"Always keep the child in you alive" എന്നല്ലേ...
ഇതേ പോലെ ഒരിക്കൽ കുറച്ചൂസം ആയി കാണാതെ ഇരുന്ന ഒരു സുഹൃത്തിനോട്
'എവിടെയാടീ, സുഖമല്ലേ നിനക്ക്? '
എന്ന് ചോദിച്ചപ്പോൾ അവളുടെ ഉത്തരം
"മനസ്സ് മടുത്തിരിക്കുമ്പോൾ അന്വേഷിച്ചു വരുന്ന നിന്നെ പോലുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അത് മതിയെടി എനിക്ക് '' എന്ന്...
രണ്ടു പേർ കണ്ടു മുട്ടുമ്പോൾ ഇംഗ്ലീഷിൽ മിക്കവാറും ആദ്യം ചോദിക്കുന്നത് ''How are you ??"
'ഞാൻ' എന്ന അതിർവരമ്പിൽ നിന്നും പുറത്തിറങ്ങി കൂടെ ഉള്ളവരോട് സ്നേഹാന്വേഷണം നടത്തൂ.. ചിലപ്പോൾ അവർക്ക് അത് വളരെ വിലപ്പെട്ടതാകാം...
രേണു ഷേണായി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക