Slider

എന്റെ കൂട്ടുകാർക്ക്

0
എന്റെ കൂട്ടുകാർക്ക്
സൗഹൃദം എന്നാൽ ഹൃത്തിൽ സന്തോഷം ഉണ്ടാകുന്നതു ,ഹൃദ്യമായതു എന്നൊക്കെ അർഥങ്ങൾ വരും.അത് നമ്മെ കൊണ്ട് എത്തിക്കുന്നത് എവിടെ എന്നോ നീല നിറമുള്ള വലിയ ആകാശത്തിന് കീഴിൽ പച്ചപുൽത്തകിടിയിൽ ആഹ്ലാദാരവങ്ങളുടെബലൂണുകളുയർത്തി പറത്തി ചെറിയ തമാശയ്ക്കു പോലും ഉറക്കെ ചിരിച്ചു തമ്മിൽ അടിച്ചു ഓടി കിതച്ച് "എന്ത് രസമാണ് ജീവിതം'എന്നുറക്കെ ഒന്ന് പറഞ്ഞു ഒടുവിൽ വൈകുന്നേരം തമ്മിൽ പിരിയുമ്പോൾ കണ്ണ് ഒന്ന് നനഞ്ഞു ഒരു ആലിംഗനത്തിൽ ഒന്ന് അമർന്നു "കാണട്ടെ "വിളിക്കാം എന്ന് മന്ത്രിച്ചു കൂട്ടുകാരിയെ അഥവാ കൂട്ടുകാരനെ തന്നോട് ഒന്ന് അമർത്തി പിന്നെ അകന്നു കൈ വീശി ചിരിച്ചു ..അതല്ലേ ?അതാവട്ടെ
ഒരു തുരുത്തിൽ ഒറ്റക്കല്ല എന്ന് തോന്നാൻ..എത്ര ദൃഢമായി ഭാവിച്ചാലും ഇടയ്ക്കു നാം തളരും അപ്പോൾ ഒരു ചുമൽ ..ആരോടും പറയാൻ പറ്റാത്തത് പറയാൻ ഒരിടം.. സങ്കടപേമാരികൾ പെയ്യുമ്പോൾ നിശബ്ദമായി കണ്ണീരൊപ്പാനും ആഹ്ലാദാരവങ്ങൾക്കു നടുവിൽ ചേർത്ത് പിടിക്കാനുംനമുക് സൗഹൃദങ്ങൾ വേണം... സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരമുണ്ടാവുമ്പോൾ അതിന്റെ ഉച്ചിയിൽ കിതയ്ക്കാതെ കയറാൻ നമുക്കു കൂട്ടുകാരുണ്ടാവണം
എന്റെ കൂട്ടുകാർ എന്റെ ഹൃദയത്തിലാണെന്നു ഞാൻ കണ്ണും പൂട്ടി പറയും.ഒന്നാം ക്‌ളാസ് മുതൽ ഒപ്പം പഠിച്ചവരിൽ കൂട്ടുകാരായവർ ആരെയും ഞാൻ വഴിയിൽ ഉപേക്ഷിച്ചിട്ടില്ല ഈ കാലം വരെ എന്നോട് ചേർത്ത് പിടിച്ചിട്ടേയുള്ളു.വിട്ടുപോയവരുണ്ട് അവർ എന്നിൽ നിന്ന് പോയത് എന്താണെന്ന്‌എനിക്കറിയില്ല അതിനു ഒരു പക്ഷേ അവരുടേതായ കാരണം ഉണ്ടാവും പക്ഷേ എനിക്കറിയാം അവരും തിരികെ വരും കാരണം എന്തെന്നോ എന്റെ സ്നേഹത്തിന്റെ പട്ടം ആകാശത്തു ഉയർന്നു പറക്കുമ്പോളും അതിന്റെ നൂലിന്റെ അഗ്രം എന്റെ വിരലുകളിൽ ഞാൻ ചുറ്റിയിട്ടുണ്ട്..ഞാൻ ആഗ്രഹിച്ചാൽ എന്നിലേക്ക്‌ തിരികെ പറന്ന് വരുന്ന സൗഹ്രദ പട്ടങ്ങൾ.അത് സ്നേഹം കൊണ്ട് ഞാൻ സാധിച്ചെടുത്ത കഴിവ് ആണ് എന്റെ അഹങ്കാരമല്ല
ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം..കുറച്ചു നാളുകൾക്കു മുന്നേ നടന്നത്..അന്ന് ഞാൻ ഒരു യാത്ര പോയി വന്നതായിരുന്നു ..എന്റെ കാലിൽ ഒരു തടിപ്പ് ഞാൻ കണ്ടു നീല നിറം ഉണ്ട് അതിനു ചുറ്റും ..വീട്ടിൽ എന്റെ കുഞ്ഞു മാത്രമേ ഉള്ളു..അപകടമാണെന്ന് എന്തോ മനസ് പറഞ്ഞു..ഞാൻ അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടർ നോക്കി പിന്നെ പെട്ടെന്ന് അവരുടെ മുഖത്ത് ഒരു ഗൗരവം വന്നു
"ഒറ്റക്കാണോ?'
അതെ
"എങ്ങനെ വന്നു"?
"ഡ്രൈവ് ചെയ്താണ് വന്നത് കാറില് "
"ഡ്രൈവ് ചെയ്യരുത് കാൽ അനക്കരുത് ഹസ്ബന്റിനെ വിളിച്ചു പറയു വേഗം ഹോസ്പിറ്റലിൽ പോകണം താമസിക്കരുത് "
അദ്ദേഹം അന്ന് കോട്ടയത്താണ് ജോലി ചെയുന്നത് അദ്ദേഹം പോയി കഴിഞ്ഞു ...
എന്റെ മനസ്സിൽ ബന്ധുക്കളുടെ മുഖമൊന്നും വന്നില്ല ..ഒരു ആളുടെ മുഖം എന്റെ കൂട്ടുകാരി സുഹിയുടെ മുഖം... അവളെ വിളിച്ചു ഞാൻ സൂചിപ്പിച്ചു വിശദമായി പറഞ്ഞില്ല ..പത്തു മിനിറ്റ ഒരു ഓട്ടോയിൽ അവൾ.
.മെഡിക്കൽ കോളേജിലെ ഒരു പകൽ ഒരു രാത്രി ..കണ്ണീരോടെ കൊന്ത ചൊല്ലി അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..അവൾ വീട് അടയ്ക്കാൻ മറന്നിരുന്നു..ഉണ്ടാക്കി കൊണ്ടിരുന്ന കറി..കരിഞ്ഞു മണം താഴത്തെ നിലയിലെ വാടകക്കാരുടെ ഇടയിൽ എത്തിയപ്പോൾ അവരാണ് വന്നു ഗ്യാസ് അടുപ്പു അണച്ചത് ..അല്ലേൽ ഒരു ദുരന്തം ഉണ്ടായേനെ...എല്ലാവരും ആശുപത്രിയിൽ വന്നിട്ടും അവൾ പോയില്ല..പിറ്റേ ദിവസം എന്നെ ഡിസ്ചാർജ് ചെയുമ്പോൾ എന്നെ ചേർത്ത് അവൾനടന്നു ..ആ മനസ്സിൽ അപ്പോളും ഭർത്താവോ രണ്ടു പെണ്കുട്ടികളോഇല്ലായിരുന്നു.ഞാൻ മാത്രം..നന്ദി ഞാൻ പറഞ്ഞില്ല..സ്നേഹം എന്നത് ...ഹൃദയത്തിന്ഉള്ളില്നിന്നു വരണം..മുറിപ്പെടുത്താതെ കുത്തു വാക്കുകൾ പറയാതെ ഉപേക്ഷിക്കാതെ ..ഒപ്പം ഉണ്ടാവണം ഓരോ സൗഹ്രദങ്ങളും ...പുതിയ കൂട്ടുകൾ നല്ലതു തന്നെ ..പഴയ കൂട്ടുകൾഉപേക്ഷിക്കാതെ പുതിയ സൗഹ്രദങ്ങളിൽ എത്താൻ കഴിയുന്നു എങ്കിൽ അതും നല്ലതതാണ്..
.ഞാൻ സങ്കടപ്പെടുത്തിയിട്ടുണ്ടെങ്കില്ന്റെ കൂട്ടുകാർ എന്നോട് ക്ഷമിക്കുക
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ ആത്മാവ് തൊട്ട് ..എന്റെ ദൈവം സാക്ഷി ..കണ്ണീരിന്റെ നനവുള്ള സത്യം ആണിത്
...
ഐ ലവ് യു ഫ്രണ്ട് സ്

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo