
കലാനിലയം അവതരിപ്പിച്ച വളരെ പ്രശസ്തമായ നാടകം " രക്ത രക്ഷസ് " കണ്ടു മടങ്ങുകയായിരുന്നു വിജയനും കുടുബവും നാടകം കാണാൻ വിജയൻ നിർബന്ധിച്ച് അവരെ കൂട്ടിക്കൊണ്ട് പോയതാണ് ആദ്യമൊന്നും അവർക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല കാരണം വർഷങ്ങൾ പഴക്കമുള്ള നാടകമല്ലെ കൂടാതെ ഇന്നത്തെ കാലത്ത് നാടകത്തിനോടൊന്നും ആർക്കും പഴയ പോലെ കാണാൻ ആൾക്കാർ ഏതു നാടകത്തിനായാലും ഉണ്ടാകാറുമില്ല അതും ഒരു കാരണമായി അവർ പറഞ്ഞു
പക്ഷെ വിജയന് അങ്ങനെയല്ല കുഞ്ഞുന്നാളിൽ അച്ഛൻ രാഘവനിൽ നിന്ന് പകർന്ന് കിട്ടിയതാണ് ഈ നാടകക്കമ്പം , അച്ഛന്റെ കൈ പിടിച്ച് ആദ്യമായി പോയിക്കണ്ട നാടകം അതാണ് രക്ത രക്ഷസ്സ്
അന്ന് നാടകം കളിക്കുന്ന സ്ഥലത്ത് കിലോമീറ്ററുകളോളം നടന്നാണ് പോവുക വഴിയാണെങ്കിൽ ഇന്നത്തെ പോലെ അത്ര സൗകര്യവും ഇല്ല
നാടകം കണ്ട് തിരിച്ച് വരുന്നവർ പേടിച്ചു കൊണ്ടായിരിക്കും നടക്കുന്നത് ഏതെങ്കിലും ഒന്നൊ രണ്ടൊ പേരുടെ കൈയ്യിൽ മാത്രമായിരിക്കും നല്ല ടോർച്ച് ലൈറ്റുകൾ ഉണ്ടാവുക , ചിലർ തേങ്ങോല കൊണ്ട് ചൂട്ട് കത്തിച്ച് കഥ പറഞ്ഞു നടക്കും അങ്ങനെയുള്ള പഴയ ഓർമ്മകൾ പങ്കു വെച്ചാണ് വിജയൻ വീണ്ടും രക്ത രക്ഷസ്സ് കാണാൻ അവരെയും കൂട്ടി പോയത്
രാത്രി നേരത്തെ ഭഷണമെല്ലാം കഴിച്ച് ഓട്ടോയിലാണ് പോയത് ഓട്ടോയിൽ കയറാൻ ഒരുങ്ങവെ പേടിയൊന്നും ഇല്ലല്ലൊ മോളെ ? വിജയൻ വീണ്ടും തന്റെ മകളായ മിനി മോളോട് ചോദിച്ചു അവൾ ഇല്ലച്ഛാ ഞാൻ അന്നൊരു പ്രേതകഥ പറയുന്ന സിനിമ ടീവീല് വന്നപ്പൊ കണ്ടിരുന്നു എന്ന് മറുപടിയും പറഞ്ഞു
വിജയന് മൂന്ന് മക്കളാണുള്ളത് രണ്ണാണും ഇളയ കുട്ടിയായ മിനിയും , മിനിക്ക് ഏഴ് വയസ്സ് പ്രായം അച്ഛന്റെയൊപ്പം നാടകം കാണാൻ അവൾക്കു മാത്രമെ ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടായുള്ളൂ ...
നാടകം കഴിഞ്ഞു മടങ്ങാൻ നേരം അവരെ കൊണ്ടിറക്കിയ വാടക പിടിച്ചു വന്ന ഓട്ടൊ കാണാനില്ല , വിജയൻ അവിടെ റോഡരികിൽ പാർക്ക് ചെയ്ത ഭാഗത്ത് എല്ലായിടത്തും തിരഞ്ഞു അവിടെ എങ്ങും ഇല്ല .. !!
ഇനിയെന്തു ചെയ്യും ? നാടകം കാണാൻ വന്നവർ ഒന്നൊന്നായി മടങ്ങിക്കഴിഞ്ഞു മറ്റൊരു വണ്ടി എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള സ്ഥലവും അല്ല , വിജയനും മൂത്ത മകൻ രാഹുലും കൂടി വേറൊരു വണ്ടി കിട്ടാനുള്ള വഴി തേടി ഇത്തിരി ദൂരെയുള്ള ഭാഗത്തേക്ക് നടന്നു
ആ സമയത്ത് ഭാര്യയെയും മിനി മോളെയും രണ്ടാമത്തെ കുട്ടി രാഗേഷിനെയും ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞാണ് പോയത്
ഓട്ടോക്കാരന്റെ നമ്പർ നിന്റെ അച്ഛന് വാങ്ങി വെക്കാത്തതാ ഇതിനെല്ലാം കാരണം മകൻ രാഗേഷിനോടായ് രാഗിണി പറഞ്ഞു
അത് കേട്ടപ്പോൾ രാഗേഷ് പറഞ്ഞു അത് അമ്മേ അച്ഛന്റെ ധാരണ കണ്ടു പരിചയമുള്ള ആളല്ലെ അതുകൊണ്ട് പറഞ്ഞത് പോലെ കാത്തിരിക്കുമെന്നാ അയാൾ ചതിക്കുമെന്ന് അച്ഛന് അറിയൊ ?
എല്ലാവരും പോയിക്കഴിഞ്ഞു വണ്ടി അന്വേഷിച്ചു പോയ വിജയനെയും രാഹുലിനെയും കാണുന്നുമില്ല , അതുവരെ നാടകം കണ്ടിട്ട് പേടിക്കാതെ പിടിച്ചു നിന്ന മിനിക്കുട്ടിയുടെ ഉള്ളിൽ ചുറ്റും പേടിപ്പെടുത്തുന്ന എന്തൊക്കെയൊ നടക്കുന്നതായി തോന്നാൻ തുടങ്ങി
കാറ്റിന്റെ ഇലയനക്കങ്ങളിൽ അവൾ കാതോർത്തു ....ഇത് അതു തന്നെ രക്ത രക്ഷസ്സ് വരുമ്പോഴുള്ള അതേ ശബ്ദം , ദൂരെ റോഡിലൂടെ പോകുന്ന ലോറിയുടെ ഹോറൺ അവൾക്ക് രാക്ഷസന്റെ അട്ടഹാസമായി തോന്നി ... പെടുന്നനെയായിരുന്നു ഉറക്കെയുള്ള ആ വിളി അമ്മേ ... പെട്ടെന്നായതിനാൽ രാഗിണിയും രാഗേഷും ആദ്യം പകച്ചു പോയി
എന്താ മോളെ , എന്താ ഉണ്ടായെ , പേടിച്ചതാണൊ ?
മോള് പേടിക്കാതെ അവരിപ്പൊ വരും വന്നയുടൻ വീട്ടിലോട്ട് പോകാല്ലൊ പിന്നെന്തിനാ പേടിക്കുന്നെ ..
എന്താ മോളെ , എന്താ ഉണ്ടായെ , പേടിച്ചതാണൊ ?
മോള് പേടിക്കാതെ അവരിപ്പൊ വരും വന്നയുടൻ വീട്ടിലോട്ട് പോകാല്ലൊ പിന്നെന്തിനാ പേടിക്കുന്നെ ..
അപ്പോഴേക്കും വിജയനും രാഹുലും വേറെ വണ്ടി റെഡിയാക്കി തിരിച്ച് വന്നു , വാ ...
വേഗം വണ്ടിയിൽ കയറൂ... എന്ന് പറഞ്ഞ് വിജയൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ തന്നെ അവരെ അകത്തേക്ക് വിളിച്ചു അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി
വേഗം വണ്ടിയിൽ കയറൂ... എന്ന് പറഞ്ഞ് വിജയൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ തന്നെ അവരെ അകത്തേക്ക് വിളിച്ചു അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി
എങ്കിലും ആ നേരത്തും മിനിക്കുട്ടി എന്തൊക്കെയൊ പിച്ചും പേയും പറയുന്നത് അവർ കേട്ടു
വീട്ടിലെത്തിയ ഉടൻ അവർ അവളെ സമാധാനിപ്പിച്ചു ബാക്കിയുണ്ടായിരുന്ന കഞ്ഞിയും വെള്ളവുമെല്ലാം കുടിക്കാൻ കൊടുത്ത് കഴിഞ്ഞപ്പോൾ മിനിക്കുട്ടി സാധാരണ പോലെ ആയി
രാത്രി വളരെ വൈകി ഇനി ഉറങ്ങാമെന്ന് കരുതി ലൈറ്റെല്ലാം ഓഫാക്കി അവർ കിടക്കാൻ ഒരുങ്ങി ഇരുൾ നിറഞ്ഞ നേരത്ത് അതാ വീണ്ടും ഒരു ശബ്ദം അടുക്കളയിൽ നിന്നായിരുന്നു അത് പാത്രമൊ പാത്രത്തിന്റെ മൂടിയൊ ആയിരുന്നു അത്
പക്ഷെ അതിൽ മിനിക്കുട്ടിക്ക് പ്രേതത്തിന്റെ സ്വരമായാണ് തോന്നിയത് ആദ്യത്തെ പോലെ ഉറക്കെ അല്ലെങ്കിലും അല്പം ശബ്ദം താഴ്ത്തി ഇടറിയ സ്വരത്തിൽ പിന്നെയും അമ്മേ ... എന്ന് വിളിച്ചു അതു കേട്ടതും വിജയനും രാഗിണിയും ഒരേ സ്വരത്തിൽ എന്താ മോളെയെന്ന് തിരിച്ച് ചോദിച്ചു
അപ്പോൾ മിനിക്കുട്ടി വിങ്ങിക്കൊണ്ട് പറഞ്ഞു ആ രാക്ഷസൻ ഇവിടെയുണ്ട് അല്ലെ ... ഞാൻ അടുക്കളയിൽ നിന്ന് അയാളുടെ ശബ്ദം കേട്ടു രക്ത രക്ഷസ്സ് അതിപ്പൊ നമ്മുടെ മുറിയിൽ വരും , അമ്മേ ... വാതിലടക്കമ്മെ വാതിലടക്ക്
അതും കൂടി ആയപ്പോൾ രാഗിണി ജയേട്ടാ ... നമ്മുടെ മോള് ദേ നോക്കിയെ ജയേട്ടാ ... ഈശ്വരാ ... ഞാനിത് എങ്ങനെ സഹിക്കും രാഗിണി പൊട്ടിക്കരയാൻ തുടങ്ങി വിജയൻ അതൊന്നും കേൾക്കാൻ നിൽക്കാതെ ഒന്നൂല്ല മോളെ എന്ന് പറഞ്ഞ് മുറിയിലെ ലൈറ്റ് ഓണാക്കി അവളുടെ തലയിൽ തലോടിക്കൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു
അപ്പോഴും മിനിക്കുട്ടി പലതും പിറുപിറുക്കുയുണ്ടായി , എല്ലാം കൊണ്ടും എന്ത് ചെയ്യണമെന്ന് അറിയാതെ നേരം പുലരും വരെ അവർ പരസ്പരം നനഞ്ഞ മിഴികളുമായ് മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നേരം വെളുപ്പിച്ചു ...
പേടിയും ഉറക്കമൊഴിഞ്ഞ ക്ഷീണവും എല്ലാം ആയപ്പോഴേക്കും മിനിക്കുട്ടി തളർന്നുറങ്ങി മകൾ ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ വിജയൻ രാഗിണിയോടായ് പറഞ്ഞു നീ അതും ഇതും പറഞ്ഞ് വെപ്രാളപ്പെട്ട് വിഷമിക്കാതെ , ഇപ്പോൾ അവൾ ഉറങ്ങി ... നന്നായി ഉറങ്ങട്ടെ ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്ക് എല്ലാം ശരിയാകും നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല
എന്തെങ്കിലും എന്റെ മോൾക്ക് പറ്റിയാൽ എനിക്കത് താങ്ങാനാവില്ല ജയേട്ടാ ... അല്ലേലും നിങ്ങളാ എല്ലാറ്റിനും കാരണം , നിങ്ങളോട് നാടകം കാണാൻ വരുന്നില്ലാന്ന് പറഞ്ഞതല്ലെ എന്നിട്ടും നിർബന്ധിച്ച് കൂട്ടി പോയി എന്നിട്ടൊ എന്നേം മക്കളെയും ആ നട്ടപ്പാതിരാക്ക് വണ്ടി കാണുന്നില്ല എന്ന് പറഞ്ഞ് അവിടെ നിർത്തി അതാ കാരണം ... രാഗിണി പറഞ്ഞു
നിർത്തുന്നുണ്ടൊ നീ ... ഞാൻ അറിഞ്ഞു കൊണ്ട് നിങ്ങളെ അവിടെ നിർത്തിയതാണൊ ?
നേരം പുലർന്നിട്ടും നടന്നതൊന്നും അറിയാതെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു രാഹുലും രാഗേഷും ഇരുവരും വഴക്ക് കൂടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്
എന്താ .... എന്താ ഉണ്ടായെ ? അവർ മറുപടിയൊന്നും പറഞ്ഞില്ല രണ്ടു പേരും മൗനം പൂണ്ടു , അല്പ നേരം കഴിഞ്ഞ് വിജയൻ രാഗിണിയോടായ് പതുക്കെ പറഞ്ഞു ഒച്ച വെച്ചും കരഞ്ഞും ഇതൊന്നും ഇനിയാരെയും അറിയിക്കേണ്ട ന്റെ മോള് ഉറങ്ങി എണീക്കുമ്പോഴേക്ക് എല്ലാം ശരിയാകും നീ നോക്കിക്കൊ
വിജയന്റെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം അതിനാൽ മിനി മോൾ ഉറങ്ങുന്നതും നോക്കി രണ്ടാളും അവളുടെ അരികിൽ നിന്ന് മാറാതെ ഇരുന്നു അപ്പോഴാണ് മിനിക്കുട്ടി പതിവില്ലാതെ ഉറക്കിൽ മ്ം ... മ്ം... എന്ന് അസ്വസ്ഥമായി മൂളുന്നത് ശ്രദ്ധയിൽ പെട്ടത് അപ്പോൾ വിജയന് മനസ്സിലായി മകളെ ഭയം നന്നാനന്നായി ബാധിച്ചിട്ടുണ്ടെന്ന് എങ്കിലും പതറാതെ മിനി മോൾ ഉറങ്ങി എണീക്കുന്നത് വരെ കാത്തിരുന്നു
മൂന്നു നാല് മണിക്കൂർ കഴിഞ്ഞു മിനുക്കുട്ടി ഉണർന്നു , ഉണർന്നു കഴിഞ്ഞ അവൾ വീണ്ടും സാധാരണ പോലെയായി കണ്ടത് വിജയനും രാഗിണിക്കും തെല്ലൊന്നുമല്ല ആശ്വാസം പകർന്നത് പക്ഷെ അത് അല്പ നേരം മാത്രമേ അങ്ങനെ കണ്ടുള്ളൂ
പിന്നീട് അങ്ങോട്ട് മിനിക്കുട്ടി മുതിർന്നവരെ പോലെ സംസാരിക്കാൻ തുടങ്ങി , നാടകത്തിലെ ഡയലോഗുകൾ കാണാപാഠം പടിച്ച് അതിലേക്കാൾ ഉയർന്ന ശബ്ദത്തിൽ ഉരുവിടുന്നു
ഇടയ്ക്കിടെ അമ്മയെയും അച്ഛനെയും പോലും തിരിച്ചറിയാത്ത വിധം പെരുമാറുന്നു
ഇടയ്ക്കിടെ അമ്മയെയും അച്ഛനെയും പോലും തിരിച്ചറിയാത്ത വിധം പെരുമാറുന്നു
ഏട്ടൻ രാഹുലിനെ നോക്കി നീയാണല്ലെ രാക്ഷസൻ എന്ന് പറഞ്ഞ് അട്ടഹസിക്കുന്നു
വിടില്ല ..... നിന്നെ ഞാൻ വിടില്ല എന്ന് പറഞ്ഞു ആക്രോശിക്കുന്നു
വിടില്ല ..... നിന്നെ ഞാൻ വിടില്ല എന്ന് പറഞ്ഞു ആക്രോശിക്കുന്നു
എല്ലാം കണ്ട് ആ വീട് ശോക മൂകമായ് മാറി , ഇനി തന്റെ മോളെ പഴയ നിലയിൽ കൊണ്ടു വരാൻ ആകുമൊ എന്ന് ചിന്തിച്ച വിജയൻ നിറ കണ്ണുകളോടെ മിനി മോളെ വാരിപ്പുണർന്ന് കൈയ്യിലെടുത്ത് നെറ്റിയിൽ ചുംബനം നൽകി
ആരോടും ഒന്നും പറയാൻ നിൽക്കാതെ
വിജയൻ മിനി മോളെയും കൂട്ടി വേഗം ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി
ആരോടും ഒന്നും പറയാൻ നിൽക്കാതെ
വിജയൻ മിനി മോളെയും കൂട്ടി വേഗം ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി
കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഭാഗ്യം കൊണ്ട് ഇപ്പോൾ നിങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല ഇടയ്ക്കിടെ നോർമൽ ആവുന്നത് പ്രതീക്ഷക്ക് വക നൽകുന്നു മൂന്ന് ദിവസം ഞാൻ തരുന്ന ഗുളികയും മരുന്നും കൊടുത്തു നോക്കുക
കുറച്ചു ദിവസം വരെ മോളെ പതിവിലും കൂടുതൽ ശ്രദ്ധയോടെ നോക്കണം , ഭയപ്പെടുത്തുന്നത് കാണാനൊ വലിയ ശബ്ദം കേൾക്കാനൊ ഇടവരരുത്
പേടിക്കാനൊന്നുമില്ല മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഇവിടെ വരണം വേറെ ഗുളിക തരാം ആവശ്യം വന്നെങ്കിൽ ഇവിടെ കിടത്തി ചികിത്സിക്കേണ്ടി വരും
അങ്ങനെ മിനി മോളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി ആ സമയത്ത് രാഗിണി തന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലെ ദൈവമേ ... എന്ന പ്രാർത്ഥനയിലായിരുന്നു
ഭാഗ്യത്തിന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മിനിക്കുട്ടി സാധാരണ നിലയിലായി
അതിനു ശേഷം വിജയൻ ബന്ധുക്കളോടും കൂട്ടുകാരോടുമായ് ശക്തമായി പറയും പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഭയപ്പെടുത്തുന്ന ഹൊറർ സിനിമകളും നാടകങ്ങളുമൊന്നും കാണിക്കരുതെന്ന് .
സിദ്ദീഖ് വേലിക്കോത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക