Slider

ക്ഷത്രിയ രക്താണ്

0
Image may contain: 3 people, people smiling, child and baby

കൂടെ പഠിക്കണ സുഹൃത്തിന്റെ അപകട മരണം നേരിട്ട് കണ്ടതോണ്ടാവാം അന്ന് മുതൽ കൂടുതലായി രക്തം കണ്ടാൽ തലകറങ്ങി വീഴും.
പണ്ട്,പണ്ടന്ന് വെച്ചാ പ്ലസ് ടു തോറ്റിരിക്കണ കാലത്ത്
ഒരു ഞാഴറായ്ച്ച രാവിലെ വെള്ള ബനിയനിട്ട് ക്രികറ്റ് മാച്ചും തോറ്റ് (അന്നാണു എനിക്കൊരു കാര്യം മനസ്സിലായത് വെള്ള ബനിയനിട്ടാ എനിക്ക് കളി വരൂലാന്നും, എനിക്ക് കളി വന്നില്ലേൽ ടീം തോക്കുന്നും)തറവാടിന്റെ മുന്നിലൂടെ വരുമ്പോളാണ് ബാപ്പന്റെ ജേഷ്ടന്റെ മോൾ താഹിറ വിളികുന്നത്
ഈ താഹിറകും എനിക്കും സമപ്രായാണ്, SSLC പരീക്ഷന്റെ സമയത്ത് അവളൊരു പുസ്തക പുഴുവും ഞാനാണേൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ഗാഗുലി ആവാനുള്ള കഠിന ശ്രമത്തിലായിരിന്നു, എന്നിട്ട് റിസൾട്ട് വന്നപ്പോ അവളേക്കാൾ നാല് മാർക്ക് കൂടുതൽ എനിക്ക് കിട്ടി. ഞാനാരാ മോൻ, അന്നും ഇന്നും ഭരങ്കര ബുദ്ധിയാണ്
ങാ... പറഞ്ഞുവന്ന വിഷയം മാറി, തറവാട്ടിന്നു താഹിറ എന്തോ വെപ്രാളത്തോടെ കാറി വിളിക്കണത് " അൻസാറേ ചോർ ചോറ് "
ഇവക്കിതെന്ത പറ്റി നേരം പത്തേ ആയിള്ളൂ അപ്പോഴേക്കും ചോറോ "വേണ്ട ടീ.. ഞാൻ ചായ കുടിച്ചില്യ കൊർച്ച് കഴിഞ്ഞ് വരാം "
ഓള് പിന്നേം ഗംഭീര ബാസിൽ വിളിച്ച് കാറാണ് " അമ്മായി, കുളിമുറി, തഴ,ചോർ.."
ഞാൻ കൊർച്ച് ദുരെ ആയോണ്ട് അവള് പറയണത് എനിക്ക് കറക്ട അങ്ങ് മനസ്സിലായില്യ
ങേ..... ഇനീപ്പോ എഴുപതു വയസ്സുകഴിഞ്ഞ അമ്മായിന്റ കുളിസീൻ നോക്കാനെങ്ങാനും കളളൻ കേറിയോ അതും പട്ടാപകൽ. എന്നൊക്കെ ആലോചിച്ച് നിക്കുമ്പോളാണ് താഹിറ വന്നു കയ്യും പിടിചോണ്ട് ഓടണത്.(അന്ന് ഞങ്ങൾ ഓടിയ ഓട്ടാണ് പിന്നിട് മാരത്തോൺ എന്ന പേരിൽ അറിയപെട്ടത് ) ഓട്ടത്തിനിടയിൽ ഞാനവളോട് ചോയിച്ച്" എവിട്രി കള്ളൻ "
"കള്ളനോ "
ങാ...നീയെല്ലേ വിളിച്ച് കാറിയത് ചോർ ചോർന്ന്
എടാ... അമ്മായി കുളിമുറീന്നു വീണു തല പൊട്ടി ചോര വരണൂന്നാ പറഞ്ഞേ
അയ്യോ..ചോരേ,... യു മീൻ രക്തം ബ്ലഡ്
ആ...എന്തേയ്
ഹേയ്..ഒന്നുല്യാ ഞാൻ വിജാരിച്ച് വല്ല കള്ളനോ പാമ്പോ ആവൂന്ന
ശെടാ.. ഞാനില്ലങ്കിൽ ഇവരൊക്കെ എന്ത ചെയ്തേനേ എന്നൊക്കെ ആലോചിച്ച് കുളിമുറിലേക്ക് കേറിചെന്നപ്പോ കണ്ട കാഴ്ച അമ്മായിന്റ് വെള്ള കാച്ചീം മുണ്ടും ഒരു മാതിരി സീസൺ ആവാണ്ട് പറിച്ച വത്തക്ക (തണ്ണി മത്തൻ)പോലിരിക്കണ്. സംഭവൊന്നുല്യാ ചെറിയ പൊട്ടാണ്,പക്ഷേ കുളിച്ചിട്ട് തല തോർത്താ തോണ്ട് തലയിലെ വെള്ളോം രക് തോം മിക്സായിട്ടാണ് വരണത്.എനിക്കത് കണ്ടപ്പോയേ ചെറുതായിട്ട് കണ്ണ് മങ്ങാൻ തുടങ്ങി,എങ്ങിനെങ്കിലും രക്ഷപെടണം,പക്ഷെ അപ്പൊ അവിടെ ആണായിട്ട് ഞാൻ മാത്രെ ഉള്ളൂ
"എടീ ഇത് ചെറിയ പൊട്ടാണ്, കൊർച്ച് മഞ്ഞൾ പൊടിയോ മുളക് പൊടിയോ ഇട്ട കൊടുത്താ മതി, ഇതിനാണോ നീ വിളിച്ച് കൂവിയത്"
"ഒന്ന് പോടർക്കാ...നിന്റൊരു അളിഞ്ഞ കോമഡി,പിന്നേ.. ഇതെന്താ മീൻ പൊരിക്കാണോ,നീ വേഗം പോയി ഏതേലും വണ്ടി വിളിചോണ്ട് വാ "
സഭവം ചെറിയ കളിഅല്ലാന്ന് മനസ്സിലായോണ്ട വേഗം പോയി അപ്പുനെറെ ഓട്ടോ വിളിചോണ്ട് വന്ന അമ്മായിനെ എടുത്ത ഓട്ടോകേറ്റി,പോണ വഴിക്ക അമ്മായിക്ക് ഫുൾ ധൈര്യം കൊടുത്തോണ്ടേ ഇരിന്ന, എനിക്കാണേൽ തല കറങ്ങീട്ട് വയ്യ.ഞാൻ ഓട്ടോന്റെ മുൻപിലെ കമ്പിക്ക മുറുക്കെ പിടിച്ചിരിന്ന
അങ്ങിനെ എങ്ങിനോ ഹോസ്പിറ്റലിൽ എത്തി അമ്മായിന്റ് കയ്യും പിടിച്ച് കാശ്വാലിറ്റിലോട്ട് പോവുമ്പോ ഒരു തെണ്ടി എന്നോട് "നല്ല തരിപ്പണല്ലേ,വെള്ളടിച്ചോണ്ടാണൊടോ രോഗിനേം കൊണ്ട് വരണെ,കാല് നല്ലോണം ആടണുണ്ടല്ലോ" ആ തെണ്ടിക്ക അറിയൂലല്ലോ എന്റെ അവസ്ഥ.തല കറങ്ങീട്ട് വയ്യ
സാദാരണ കാശ്വാലിറ്റിയിൽ അത്ര തിരക്കൊന്നും ഉണ്ടാവാറില്ല, അന്നേതോ പെണ്ണ് ബൈക്കിന് വീണിട്ട കുറേ പേരുണ്ടവിടെ,അവർ ഏതാണ്ടി കാഴ്ച ബംഗ്ലാവിലെ സിംഹകുഞ്ഞിനെ നോക്കണപോലെ അവളെ കാലുമ്മലേക്കങ്ങിനെ തുറിച്ച് നോകാണ്. "ബ്ലാഡികൺട്രാകുട്ടീസ്"
ഞാനൊരു സൈഡിലൂടെ ഡോക്ടറെ കാണിച്ച് ഷീട്ടും കൊണ്ട് നേഴ്സിന്റെ അടുത്തേക്ക പോയി, നഴ്സ് അമ്മായിന്റ തല അങ്ങോട്ടു ഇങ്ങോട്ടും തിരിച്ച് നോക്കീട്ട് എന്നോട് "ഈ മുടിയൊന്ന പിടിച്ചേ സ്റ്റിചിടണം"
സ്റ്റിച്ച് ഇടണതനിടയിൽ ഒരാവശ്യോം ഇല്ലാണ്ട് വെർതേ അമ്മായിന്റെ തലയിലേക്ക് നോക്കിയതും ഞാനതാ തല കറങ്ങി "പുടും"ന്ന് പറഞ് നിലത്ത.ഭൂഗുരുത്വകഷരണ നിയമപ്രകാരം ഞാനുണ്ട് മമ്മൂടിന്റെ സിബിഐ സിനിമേലെ ബോഡി കിടക്കണപോലെ മലർന്നടിച് കിടക്കണ്.വാരഫലം അനുസരിച്ച് എനിക്കന്ന് മാനഹാനിക്കും അംഗഭംഗത്തിനും വരെ ചാൻസ് ഉണ്ടന്ന് പിറ്റേന്ന് മനോരമ വായിച്ചപ്പൊയാ എനിക്ക് മനസിലായത്.പക്ഷെ മനോരമക്ക് അത് പണ്ടേ അറിയാർന്ന.
കൊർച്ച് കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കുമ്പോ കറങ്ങുന്നോന്ന് സംശയള്ള ഒരു ഫാനും, ഇടതുഭാഗത്ത് അമ്മായിണ്ട ഒന്നും സംഭവിക്കാത്ത പോലെ ഒരു ജ്യൂസും കുടിച്ചോണ്ടിരിക്കണ് ,തൊട്ടരികിലായി ഒരു നഴ്സും നിന്നിളികണ്
നേഴ്സമ്മ ഒരാക്കിയ ചിരി ചിരിച്ചോണ്ട് എന്നോട് " ഒരു സൂജിവെക്കണം"
ഇനീപ്പൊ അതിന്തൊരു കുറവും കൂടിയേ ഉള്ളൂ ഞാനൊട്ടും മടിക്കാതെ നഴ്‌സിന് കൈ നീട്ടി കൊടുത്ത
നഴ്സമ്മ :കൈകല്ല ബാക്കിൽ
ഞാൻ: എന്തൂട്ട്...ബാക്കിലോ അതായത് കുണ്ടിക്ക്,എനിക്കേ ഈ നാണോം മാനോംന്ന് പറയണ സംഗതി ഒക്കെ ഉണ്ടേ.. കൈക്കാണേൽ എത്ര വേണേലും വെച്ചോ കുണ്ടിക്ക് സൂജിവെക്കാൻ സമ്മതിക്കുലാ സിസ്റ്ററേ...
സിസ്റ്ററാമ്മ പുഞ്ചിരിച്ചോണ്ട്"അതാ കൊറച്ച് മുൻപേ അവിടകണ്ടത് ഈ നാണോം മാനോം ഒക്കേ.. ഇവിടെ ഹോസ്പിറ്റലിലെ എല്ലാരും കണ്ടതാ നീ ബോധം കെട്ട വീഴണത്, (അന്നാണ് ഈ മാനഹാനിന്ന്‌ പറഞ്ഞ സാദനം ഉണ്ടെന്ന് മനസിലായത് )
"മോൻ തല്കാലം പാന്റ ഒന്ന് താഴ്ത്ത് ഏച്ചി ഒരു സൂജിവെക്കട്ടെ"
ഞാൻ മൈൻട് ചെയാൻ പോയില്ല,പാന്റ മുറുക്കി പിടിച്ചിരുന്നു
പാന്റ ചെറുതായൊന്നു താഴ്ത്ത കുഞ്ഞേ വേദനിക്കില്ല
ഞാൻ മനസ്സിൽ,ഓ പിന്നേ...വെറുതേ താഴ്ത്തി നോക്കാൻ എന്റെ കുണ്ടി എന്താ പിഷാരികാവിലെ ഉത്സവത്തിനുണ്ടാവണ കളിപ്പാട്ട സ്റ്റാളോ, ഞാനയിക്കൂലാ..എന്റെ ഷണ്ടിനെറെ അവസ്ഥ വളരെ ദയനീയാണ് സിസ്റ്ററേ...😥
അത് വരെ സമാധാനത്തിന്റെ വെള്ളരിപ്രാവായ സിസ്റ്റർ:ഫാ... അയിക്കെടാ...നിന്റെ അമ്മേടെ വയസുണ്ടെനിക് നിന്ന് കോപ്രായം കാണിക്കുന്നോ
അങ്ങിനെ ദേശ്യം പിടിച്ചു പറ,അല്ലാതെ മാന്യതയുടെ ഭാഷ എനിക്കിഷ്ടല്ലാട്ടാ, ഞാൻ വേഗം പാന്റ് താഴ്ത്തി സിസ്റ്റർ ഇൻജെക്ഷൻ ചെയ്ത പോവുമ്പോ ചിരിച്ചോണ്ട് എന്നോട്
"മോന്റെ ഷട്ടി മീൻ പിടിക്കണ വല പോലുണ്ടല്ലോ"
..........................................................................നേരാ തിരുമേനി...അതിപ്പിന്നെ ഈപ്പച്ചൻ ഓട്ടയുള്ള ഷഡ്‌ജോം,രക്തം വരുന്ന രോഗിനേം കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ടില്ല.യെസ് ഐ ആം ഔട്ട്‌ സ്പോക്കൺ.എങ്ങിനെ നിർത്താണോന്ന്‌ അറിയൂല തല്കാലം ഇതൊണ്ട അഡ്ജസ്റ്റ് ചെയ്യണം,പ്ലീസ്
By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo