
" ടാ നീ കിടക്കുന്നുണ്ടോ...?? ഞാൻ കിടക്കാൻ പോകുകയാണ്... എനിക്കിത്രയും മതി..."
കയ്യിലിരുന്ന ഗ്ലാസ് താഴെ വെച്ച് അപ്പൻ അത് പറഞ്ഞപ്പോൾ ആണ് ടോണി ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നത്..
"അപ്പൻ പോയി കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞേ കിടക്കുന്നുള്ളൂ... "
അപ്പൻ എഴുന്നേറ്റ് ക്രച്ചസിൽ ഊന്നി കട്ടിലിലേക്ക്നടക്കുന്നത് ടോണി നോക്കിയിരുന്നു...
സഹായിക്കാൻ ചെന്നാൽ ചിലപ്പോൾ ചീത്ത വിളിക്കും..
ഇപ്പൊ പ്രത്യേകിച്ച് കള്ളും കൂടി അകത്തുണ്ട്...
പ്രായം എഴുപതിനോട് അടുത്തെങ്കിലും എല്ലാം സ്വയം ചെയ്യുന്നതാണ് ഇഷ്ടം...
ഇപ്പോൾ തീരെ അവശത ആയിത്തുടങ്ങി ... എങ്കിലും ഭാവിക്കില്ല...
ഒരിക്കൽ ആളുകളെ കിടുക്കിടെ വിറപ്പിച്ചിരുന്ന ക്വിന്റൽ മാണി എന്നയാൾ തളർന്നു എന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ ഉള്ള വിഷമം...
ഇന്നലെ ഇതുപോലെ ഒരുമിച്ചിരുന്നു മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ ആണ് തന്നോട് പറഞ്ഞത്...
ടാ എനിക്കെന്റെ മേരിയെ കാണാൻ തോന്നുന്നു... കുറെ തല്ലും തെറിയും സഹിച്ചവളാ... തൊഴിച്ചാണ് ഇറക്കിവിട്ടത്... അന്നും എന്റെ കാല് പിടിച്ചു കരഞ്ഞതാണ്... നിന്നെ വിട്ടുകൊടുക്കാൻ... തൊഴിച്ചു ഇറക്കി വിട്ടു... പാവം... നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഉള്ളു നൊന്താണ് ഇറങ്ങി പോയത്... ആ മനസ്സിന്റെ വിങ്ങൽ ആവും ശാപമായി എന്റെ ഈ ഒരു കാല് കളഞ്ഞത്...പറ്റുമെങ്കിൽ എനിക്കവളുടെ കാല് പിടിച്ചൊന്നു കരയണം... നിന്നെകൊണ്ടു അതു സാധിച്ചു തരാൻ ഒക്കുമോ...
അപ്പൻ അത് ചോദിച്ചപ്പോൾ മറുപടി ഒന്നും പറയാൻ തോന്നിയില്ല... വേറൊന്നുമല്ല...
ഓർമ്മ വെച്ച നാൾ മുതൽ ചോദിക്കുന്നതാണ് എന്റെ അമ്മ എവിടെയാണെന്നു... നിന്റെ തള്ള ചത്തു എന്ന മറുപടി മാത്രമേ കിട്ടിയിട്ടുള്ളൂ..
ആരോടെങ്കിലും ചോദിക്കാമെന്നു വിചാരിച്ചാൽ ബന്ധുക്കളും നാട്ടുകാരും ആയി ഒരു ബന്ധവുമില്ല
റൗഡിയായ അപ്പന്റെ റൗഡിയായ മകൻ... അതായിരുന്നു എല്ലാവരുടെയും കാഴ്ച്ചയിൽ താനും അപ്പനും...
ഒരു കണക്കിനു തന്നെയും അങ്ങിനെ വളർത്തി എന്നതാണ് ശരി...
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂടെ പഠിച്ചിരുന്നവൻ തല്ലി എന്ന കാരണം കൊണ്ട് കരഞ്ഞു കൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ നാളെ അവനെ തിരിച്ചു തല്ലിയിട്ട് പച്ചവെള്ളം കഴിച്ചാൽ മതി എന്നായിരുന്നു ക്വിന്റൽ മാണി എന്ന തന്റെ തന്തയുടെ ഉഗ്രശാസനം....
രാത്രിയിൽ അടുക്കളയിൽ കയറി വിശപ്പ് മാറ്റിയെങ്കിലും പിറ്റേന്ന് തല്ലിയതിനുള്ള കലിയും അപ്പനോടുള്ള ദേഷ്യവും തീരുന്നത് വരെ അവനെ തല്ലി....
അതിന് ശിക്ഷയായി ഒരു ചൂരൽ വടി ഒടിയുന്നത് വരെ മാഷ് തല്ലിയെങ്കിലും ഒരു തുള്ളി കണ്ണുനീര് വരികയോ കരയുകയോ ചെയ്തില്ല...
മനസ്സിൽ വല്ലാത്തൊരു സംതൃപ്തി ആയിരുന്നു.... അന്ന് മുതൽ തനിക്കും കിട്ടി ആ പട്ടം...
റൗഡി...
പിന്നീടങ്ങോട്ട് കൊണ്ടും കൊടുത്തും സ്കൂളിൽ നിന്ന് പുറത്താക്കുന്നത് വരെ താൻ തെമ്മാടിയായി അതേ സ്കൂളിൽ വാണു....
നിന്നെകൊണ്ടു പറ്റുമോ ഇല്ലയോ എന്ന് അപ്പൻ വീണ്ടും ചോദിച്ചപ്പോൾ ആണ് താൻ ......
ആ നോക്കാം ... പരോൾ തീരുന്നതിനു മുമ്പു പറ്റുമോ എന്നറിയില്ല... എവിടെ പോയി തപ്പാനാണ്
എന്ന ഉദാസീന മറുപടി പറഞ്ഞത്....
അപ്പോഴാണ് തന്നെ ഞെട്ടിച്ചു കൊണ്ട് അപ്പന്റെ അടുത്ത വാചകങ്ങൾ വന്നത്..... " ഞാൻ അന്വേഷിച്ചു എറണാകുളത്ത് ഒരു മഠത്തിൽ ഉണ്ട്... അവളുടെ ഒരു ആങ്ങള ചെക്കൻ എന്നെപ്പോലെ തന്നെ താന്തോന്നിയാണ്...ഇടക്ക് കാണാറുണ്ട്.. ഇതുവരെ ഞാൻ ഒന്നും ചോദിച്ചിട്ടില്ല... അവനൊട്ടു പറഞ്ഞതും ഇല്ല... ഇന്നാള് കണ്ടപ്പോ ചോദിച്ചു... അന്വേഷിക്കാമെന്നു പറഞ്ഞിരുന്നു പിന്നെ ഇന്നലെയാണ് കണ്ടത്...അവനാണ് പറഞ്ഞത്... എറണാകുളത്ത് എവിടെയോ ഉണ്ടെന്നല്ലാതെ അവനും കൃത്യമായ വിവരങ്ങൾ ഒന്നും അറിയില്ല..."
അപ്പന്റെ പറച്ചിൽ കേട്ടപ്പോൾ അത്ഭുതത്തോടെയാണ് ആ മുഖത്തേക്ക് നോക്കിയത്...
മുഖത്തു നോക്കാതെ ദൂരെ എവിടേക്കോ നോക്കിയാണ് അത് പറഞ്ഞത്..
ജീവിതത്തിൽ ആദ്യമായാണ് ക്വിന്റൽ മാണി എന്ന മനുഷ്യൻ ഒരാളുടെ മുഖത്ത് നോക്കാതെ പതറിയത് പോലെ സംസാരിക്കുന്നത് കണ്ടത്...
നാളെ തന്നെ പോയാലോ... നിന്റെ പരോള് തീരാൻ ഇനി രണ്ടു ദിവസമല്ലേ ബാക്കിയുള്ളൂ... ഇന്നലെ മുതൽ നിന്നോട് ഇതെങ്ങിനെ പറയും എന്നോർത്ത് വിഷമിച്ചു.. വേറൊന്നുമല്ല ... നീയെങ്ങാനും പറ്റില്ല എന്ന് പറഞ്ഞാൽ പിന്നെ എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നിനും സാധിക്കില്ല...
കുറച്ചു നേരം മിണ്ടതിരുന്നിട്ടാണ് അപ്പൻ ബാക്കി കൂട്ടിച്ചേർത്തത്.. നിന്റെ അമ്മ ഒരു പാവമാടാ.. സ്നേഹിക്കാൻ മാത്രമറിയുന്നവൾ... എത്ര ബലം പിടിച്ചു നടന്നാലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നിനും പറ്റാതായി തുടങ്ങി... അഥവാ നിന്നെകൊണ്ടു പറ്റില്ല എന്നാണ് മറുപടി എന്നാണെങ്കിൽ എന്നെ വല്ല ശരണാലയത്തിലും കൊണ്ടു ചെന്നാക്കിയിട്ടു നീ ജയിലിലേക്ക് തിരിച്ചു പോയാൽ മതി... ഇനിയെത്ര കാലം ബാക്കി... ഞാൻ അവിടെ കിടന്ന് ചത്തോളം.. ഒരു കാര്യം കൂടി പിന്നെ നീയൊരിക്കലും എന്നെ കാണാനായി അങ്ങോട്ട് വരരുത്...
ഇത്രയും പരിഷീണിതനായി അപ്പനെ ഒരിക്കൽ പോലും കണ്ടിട്ടില്ല..
പോകാം എന്ന് മറുപടി പറഞ്ഞപ്പോൾ ഉറപ്പിന്റെ ശബ്ദം കുറച്ചു കൂടിപ്പോയത് അപ്പൻ കരഞ്ഞല്ലോ എന്നോർത്ത് മാത്രല്ല മറന്നു പോയ അമ്മ എന്ന വികാരം ഉള്ളിൽ നുരഞ്ഞു പൊന്തിയതു കൊണ്ടും കൂടിയായിരുന്നു......
ഇന്ന് രാവിലെ തന്നെ ഇവിടെയെത്തി...
യാത്ര തുടങ്ങാൻ തനിക്ക് എത്രമാത്രം ഉത്സാഹം ഉണ്ടായിരുന്നോ അതിന്റെ ഇരട്ടി ഉത്സാഹമായിരുന്നു അപ്പന്...
കല്യാണത്തിന്റെ അന്ന് പെണ്ണുകെട്ടാൻ പോകുന്ന നവവരന്റെ ഒരുക്കം പോലെ കണ്ണാടിക്കു മുമ്പിൽ നിന്ന് ഒരുങ്ങുന്ന അപ്പനെ കണ്ടപ്പോൾ ചിരിയാണ് വന്നത്...
രാവിലെ ഇവിടെത്തി.. വന്നപ്പോൾ മുതൽ തിരയുന്നതാണ് .....
ഇവിടെ ഏതോ മഠത്തിൽ ഉണ്ടെന്നല്ലാതെ ഏത് മഠത്തിൽ ആണെന്ന് അറിയില്ല...
ഒരുപാട് മഠങ്ങളിൽ അന്വേഷിച്ചു അലഞ്ഞു.... ഒടുവിൽ വൈകിട്ടായപ്പോഴാണ് കടൽതീരത്തുള്ള ഈ ലോഡ്ജിൽ മുറിയെടുത്തത് ....
ഒരുപക്ഷേ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല..
അപ്പന്റെ മുഖത്തെ ഉത്സാഹം കാണുമ്പോൾ അങ്ങിനെ ഒന്നും ചോദിക്കാനും തോന്നുന്നില്ല.....
എന്നിട്ടും ചോദിച്ചു... ഇത്രേം സ്‌നേഹമുള്ള അമ്മ ഇതെയും നാൾ എന്താണ് വന്നൊന്ന് കാണാനും കൂടി ശ്രമിക്കാതിരുന്നത് എന്നായിരുന്നു ആ ചോദ്യം..
അവളെ ഇറക്കി വിട്ടതിനു ശേഷം ഒരു മാസം കഴിയുന്നതിന്റെ ഉള്ളിൽ അവിടുത്തെ സ്ഥലം വിറ്റു ഇപ്പോൾ താമസിക്കുന്നിടത്തേക്ക് വന്നു എന്നായിരുന്നു മറുപടി......
നാട്ടുകാരും വീട്ടുകാരുമായി ബന്ധമില്ലാത്ത മാണി എന്ന ഒറ്റയാനെക്കുറിച്ചു പിന്നെ ആരോട് അന്വേഷിക്കാൻ... അവൾ വന്നിട്ടുണ്ടാകും എനിക്കുറപ്പാണ് ... അതുംകൂടി കൂട്ടിച്ചേർത്തു പറയുമ്പോഴും തികഞ്ഞ ആത്മവിശ്വാസമാണ് ആ മുഖത്തു കണ്ടത്...
പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.....
ടോണി ഇരുന്നിടത്തു നിന്നും ഒന്നെത്തി അകത്തേക്ക് നോക്കി....
അപ്പൻ ഉറങ്ങി കഴിഞ്ഞിരുന്നു... സമയം വൈകുന്നേരം ആറര ആകുന്നതെയുള്ളൂ... പകലത്തെ അലച്ചിലും ബുദ്ധിമുട്ടും കാരണം നേരത്തെ ഉറങ്ങിയതാവും...
അയാൾ അപ്പന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു...
പൊതുവെ കാണുന്ന ക്രൂരഭാവത്തിൽ നിന്നും വ്യത്യാസം അയാൾ ആ മുഖത്ത് കണ്ടു...
ഇഷ്ടപ്പെട്ട കളിപ്പാട്ടം നാളെ കിട്ടും എന്ന് ഉറപ്പിന്മേൽ സന്തോഷത്തോടെ ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് അയാൾക്ക് അപ്പന്റെ മുഖം അപ്പോൾ തോന്നിയത്...
ടോണി ഗ്ലാസിൽ അവശേഷിച്ചിരുന്ന മദ്യം ഒറ്റ വീർപ്പിന് കുടിച്ചു..
ചുണ്ട് തുടച്ചതിനു ശേഷം അയാൾ പതുക്കെ എഴുന്നേറ്റ് ഉറങ്ങുന്ന അപ്പനെ ഉണർത്താതെ മുറിക്ക് പുറത്തേക്കിറങ്ങി വാതിൽ ചാരി...
അപ്പൻ ഉറങ്ങിക്കോട്ടെ എഴുന്നേൽക്കുമ്പോഴേക്കും കഴിക്കാൻ എന്തെങ്കിലും വാങ്ങാം എന്ന് ചിന്തിച്ചു അയാൾ ആ കടൽതീരത്തു കൂടെ ദൂരെ കണ്ട തട്ടുകടയുടെ വെളിച്ചത്തിലേക്ക് നടന്നു...
അങ്ങോട്ട് നടക്കുന്നതിന്റെ ഇടയിലാണ് അസ്തമയം കാണാൻ നിൽക്കുന്നവരുടെ ആഹ്ലാദവും ബഹളവും അയാൾ ശ്രദ്ധിക്കുന്നത്..
അയാൾ തിരിഞ്ഞു കടലിലേക്ക് ചാടാൻ വെമ്പി നിൽക്കുന്ന സൂര്യനെ നോക്കി സന്ധ്യയുടെ ചുവന്ന ആകാശത്തു ഒരു പൊട്ട് കുത്തിയത് പോലെ സൂര്യൻ നിൽക്കുന്നത് അയാൾ കണ്ടു...
സ്വയമറിയാതെ അയാളുടെ കാലുകൾ നിശ്ചലമായി... ആ കാഴ്ച്ചയിൽ അയാൾ ലയിച്ചു...
ഇന്നേവരെ താൻ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്നയാൾ ഓർത്തു...
തല്ലും ബഹളവും കുടിയുമായി നടക്കുന്നതിനിടയിൽ ഇതൊക്കെ ശ്രദ്ധിക്കാനും ആസ്വദിക്കാനും എവിടെ നേരം...
ഒരുപക്ഷേ അമ്മയുണ്ടായിരുന്നെങ്കിൽ...... അയാളുടെ ചിന്ത വീണ്ടും അമ്മയിലേക്ക് മടങ്ങിയെത്തി...
സ്വയമറിയാതെ അയാൾക്ക് ഒരു തളർച്ചയനുഭവപ്പെട്ടു...അയാൾ ആ കടൽക്കരയിൽ ഇരുന്നു...
അമ്മേ... അയാളുടെ ചുണ്ടുകൾ വിറച്ചു.. എവിടെയാണ് നിങ്ങൾ... ആരോടെന്നില്ലാതെ കടലിലേക്ക് നോക്കി അയാൾ ചോദിച്ചു...
ആർത്തലച്ചു വരുന്ന തിരമാലകളുടെ ഹുങ്കാര ശബ്ദത്തിൽ അയാളുടെ ശബ്ദം ആരും കേട്ടില്ല....
വേലിയേറ്റ സമയമാണ്.. തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു...
ഒരുപാട് കാലം പിടികിട്ടാപുള്ളിയായിരുന്ന തന്നെ പിടികൂടിയപ്പോൾ എല്ലാ കുറ്റങ്ങളുടെയും ശിക്ഷയായി ജീവപര്യന്തം തടവ് ആണ് തനിക്ക് കിട്ടിയിരിക്കുന്നത്...
പരോൾ കിട്ടേണ്ടത് അല്ല പക്ഷേ ഇപ്പോൾ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ പല പ്രമുഖർക്ക് വേണ്ടിയും പല കാര്യങ്ങളും താൻ ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഈ പരോൾ കിട്ടിയിരിക്കുന്നതും..
.
ഇപ്പോൾ ഭരണം മാറാൻ പോകുന്നു... ഇനി പരോളിന്റെ കാര്യം ചിന്തിക്കുകയെ വേണ്ട..
.
ഇപ്പോൾ ഭരണം മാറാൻ പോകുന്നു... ഇനി പരോളിന്റെ കാര്യം ചിന്തിക്കുകയെ വേണ്ട..
ജയിലിലേക്ക് മടങ്ങിയാൽ തിരിച്ചു വരുന്നതിനുള്ളിൽ തന്റെ അപ്പൻ...
പരോൾ തീരാൻ ഇനി ഒരു ദിവസം മാത്രം... അതിനുള്ളിൽ അമ്മയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ....
ഈ എറണാകുളം ജില്ലയിൽ തന്നെ എത്രയധികം മഠങ്ങൾ ആണുള്ളത്... ..
ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് തേടി കണ്ടുപിടിക്കാൻ സാധിക്കുമോ...
അല്ലെങ്കിൽ അപ്പൻ പറഞ്ഞത്ത് പോലെ ഏതെങ്കിലും ശരണാലയത്തിൽ അപ്പനെ ആക്കേണ്ടി വരില്ലേ...
അയാളുടെ മനസ്സനുനിമിഷം കലുഷിതമായി കൊണ്ടിരുന്നു...
തലച്ചോറിനുള്ളിൽ കടവാവലുകൾ കൂട്ടത്തോടെ ചിറകടിച്ചു പറക്കുന്നതായി അയാൾക്ക് തോന്നി...
ശരണാലയത്തിൽ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാൻ അപ്പനെ വിട്ടുകൊടുക്കാനോ അയാൾക്ക് മനസ്സ് വന്നില്ല..
അതുകൊണ്ട് തന്നെയാണ് എത്രയും വേഗം അമ്മയുടെ അടുത്തെത്താൻ ആഗ്രഹിക്കുന്ന അപ്പനുമായി കലുഷിതമായ മനസ്സോടെയുള്ള അയാളുടെ യാത്ര ഈ കടൽതീരത്തെത്തി നിൽക്കുന്നത്...
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യൻ പൂർണ്ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു...
ആ കടൽക്കരയിൽ തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ചിരുന്നത് പോലെ അയാളുടെ മനസ്സിലും ചിന്തകൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു..... ..
നിത്യമായ ഇരുളിൽ തപ്പിതടയുന്ന അന്ധനെപ്പോലെ ഈ എറണാകുളം ജില്ലയിൽ എവിടെ പോയി തപ്പും എന്നയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല...
അയാൾക്ക് ചിന്തകൾ കൊണ്ടു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി...
പെട്ടെന്നാണ് ഇടിമിന്നൽ പോലെ ഒരു ചിന്ത മനസ്സിൽ തെളിഞ്ഞത്...
ജയിലർ ആന്റണി സാർ...
അദ്ദേഹത്തിന്റെ വീട് ഇവിടെയാണ്... മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ്... ഒരുപക്ഷെ അവർക്ക് തന്നെ സഹായിക്കാൻ കഴിഞ്ഞാൽ....
മുങ്ങി ചാവാൻ പോകുന്നവൻ കച്ചിത്തുരുമ്പിൽ പ്രതീക്ഷയർപ്പിക്കുന്നത് പോലെ ഒരു പിടിവള്ളി തന്നെയായിരുന്നു ടോണിക്കത്...
.
ടോണി വേഗം പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ആന്റണി സാറിന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി... .
.
ടോണി വേഗം പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ആന്റണി സാറിന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി... .
സാർ തന്നെയാണ് നന്നായി ജീവിക്കാൻ താത്പര്യമുണ്ടെങ്കിൽ സഹായിക്കാം എന്ന് പറഞ്ഞു നമ്പർ തന്നത് അന്നത് സേവ് ചെയ്യുമ്പോൾ തനിക്ക് ഉപകാരമില്ലാത്ത ഒരു നമ്പർ എന്നേ കരുതിയുള്ളൂ ഇപ്പോഴാണ് അത് ഉപകാരമായത്....
ആന്റണി സാറിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി...
മൂന്നാമത്തെ റിങ്ങിൽ ഫോൺ എടുത്തു...
" ഹലോ... " ആന്റണി സാറിന്റെ മുഴക്കമുള്ള ശബ്ദം ഫോണിന്റെ അങ്ങേ തലയ്‌ക്കൽ കേട്ടു...
"സാർ ഞാനാണ് ടോണി... ജയിലുണ്ടായിരുന്ന.... മുണ്ടൻ ടോണി..." ടോണി ഭവ്യതയോടെ പറഞ്ഞു....
"ആ ... നീയാണോ.. എന്തെടാ ടോണീ.. നീ പരോളിൽ അല്ലേ... എന്തെ പരോളിൽ ഇറങ്ങി വീണ്ടും വല്ലതും ഒപ്പിച്ചോ... "ആന്റണി ചോദിച്ചു...
.
"അതൊന്നും ഇല്ല സാറേ.. ഞാനിപ്പോൾ എറണാകുളത്ത് ഉണ്ട്.. എനിക്ക് സാറിന്റെ ഒരു സഹായം വേണമായിരുന്നു... "
.
"അതൊന്നും ഇല്ല സാറേ.. ഞാനിപ്പോൾ എറണാകുളത്ത് ഉണ്ട്.. എനിക്ക് സാറിന്റെ ഒരു സഹായം വേണമായിരുന്നു... "
ടോണി കാര്യങ്ങൾ വിശദമായി ആന്റണി സാറിനോട് പറഞ്ഞു..
"അതിപ്പോ എവിടെയാണെന്ന് വെച്ചിട്ടാ തപ്പുക ... ഈ എറണാകുളം ജില്ലയിലെ എല്ലാ മഠങ്ങളിലും അന്വേഷിക്കുക എന്നത് ശ്രമകരമാണ്... "എല്ലാം കേട്ടതിന്റെ ശേഷം ആന്റണി പറഞ്ഞു...
" സാർ അങ്ങിനെ പറഞ്ഞൊഴിയരുത്...ചേച്ചിയോടും കൂടെ ഒന്ന് ചോദിക്കുമോ ചേച്ചിക്ക് ഒരുപക്ഷെ അറിയുമെങ്കിലോ... നാളെ എന്റെ പരോൾ തീരുകയാണ്... അപ്പനെ ഉപേക്ഷിച്ചു പോകാൻ എനിക്ക് സാധിക്കില്ല.... എങ്ങിനെയെങ്കിലും എനിക്കെന്റെ അമ്മയെ കണ്ടു പിടിക്കണം... ആകെയുള്ള പ്രതീക്ഷ ഇനി സാറും ചേച്ചിയുമാണ്..."
ടോണി കരയുന്നത് പോലെയാണ് അത് പറഞ്ഞത്...
" ഒകെ ഞാൻ അവളോട് ഒന്ന് ചോദിച്ചു നോക്കട്ടെ എന്താ നിന്റെ അമ്മയുടെ പേരെന്ന് പറഞ്ഞത്..."
" മേരി ".............ആന്റണി സാറിന്റെ ചോദ്യത്തിനുത്തരമായി ടോണി അമ്മയുടെ പേര് പറഞ്ഞു...
" ആഹാ ബെസ്റ്റ് ..
അമ്പതിനായിരം മേരിമാർ ഉണ്ടാകും എല്ലാ മഠത്തിലും കൂടി.. അതിൽ നിന്റെ അമ്മ ഏതാണെന്ന് വെച്ചിട്ടാണ്... നീ ഹോൾഡ് ചെയ്യ് ഞാൻ അവളോട് ചോദിക്കട്ടെ.. ആലീസേ..ഇങ്ങോട്ടൊന്നു വന്നേ..."
ആന്റണി സാർ ഭാര്യയെ വിളിക്കുന്ന ശബ്ദം ടോണി ഫോണിലൂടെ കേട്ടു... ടോണിക്ക് ഉദ്വേഗം കൊണ്ട് തന്റെ ഹൃദയം പടപട ഇടിക്കുന്നത് കേൾക്കാമായിരുന്നു... "എന്താ ഇച്ചായാ " അപ്പുറത്തെ തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം കേട്ടു..
അമ്പതിനായിരം മേരിമാർ ഉണ്ടാകും എല്ലാ മഠത്തിലും കൂടി.. അതിൽ നിന്റെ അമ്മ ഏതാണെന്ന് വെച്ചിട്ടാണ്... നീ ഹോൾഡ് ചെയ്യ് ഞാൻ അവളോട് ചോദിക്കട്ടെ.. ആലീസേ..ഇങ്ങോട്ടൊന്നു വന്നേ..."
ആന്റണി സാർ ഭാര്യയെ വിളിക്കുന്ന ശബ്ദം ടോണി ഫോണിലൂടെ കേട്ടു... ടോണിക്ക് ഉദ്വേഗം കൊണ്ട് തന്റെ ഹൃദയം പടപട ഇടിക്കുന്നത് കേൾക്കാമായിരുന്നു... "എന്താ ഇച്ചായാ " അപ്പുറത്തെ തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം കേട്ടു..
"നിനക്കിവിടെയുള്ള ഏതെങ്കിലും മഠത്തിൽ ഒരു മേരി ഉള്ളതായി അറിയാമോ..."
ആലിസ് ചേച്ചിയുടെ നിശബ്‌ദത ടോണിയുടെ മനസ്സിലെ പെരുമ്പറയടിയുടെ വേഗത കൂട്ടി..
ആലിസ് ചേച്ചിയുടെ നിശബ്‌ദത ടോണിയുടെ മനസ്സിലെ പെരുമ്പറയടിയുടെ വേഗത കൂട്ടി..
എന്താണ് കാര്യം എന്ന ചേച്ചിയുടെ ജിജ്ഞാസ നിറഞ്ഞ ചോദ്യത്തിന് ആന്റണി സാറിന്റെ വിശദീകരണവും ടോണി കേട്ടു... ഒടുവിലെ ദേ അവൻ അപ്പുറത്തെ തലയ്‌ക്കൽ ഹോൾഡ് ചെയ്യുന്നുണ്ട് ഞാൻ ലൗഡ് സ്‌പീക്കറിൽ ഇടാം എന്ന് പറയുന്നതും കേട്ടു..
അപ്പോഴാണ് ആലീസ് ചേച്ചിയുടെ ചോദ്യം കേട്ടത്
" ഇനി മേരിയമ്മ ആയിരിക്കുമോ"
" അതാരാ ".. ആന്റണി സാറിന്റെ ശബ്ദം
"അങ്ങിനൊരാളെ എനിക്കറിയാം ഇവിടെ അടുത്തുള്ള മഠത്തിൽ തെരുവിലെ അനാഥകുട്ടികളെ പുനഃരധിവസിപ്പിക്കുന്ന പദ്ധതിയുടെ കൺവീനർ ആണ്... കുറേ പരിപാടികളിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്... സ്വന്തക്കാരും ബന്ധുക്കളും ആരുമില്ലാത്ത സ്ത്രീയാണ്... കെട്ടിയോൻ ഉപേക്ഷിച്ചതാണെന്നു കേട്ടിരുന്നു... ഈ സൂചനകൾ ഒക്കെ വെച്ച് നോക്കുമ്പോൾ മേരിയമ്മ ആകാനാണ് സാധ്യത....ആലീസ് ചേച്ചിയുടെ വാക്കുകൾ കേട്ട ടോണിക്ക് ഒരു നിമിഷം ശ്വാസം നിന്നത് പോലെ തോന്നി....
"എവിടെയാണ് ചേച്ചീ ആ മഠം ഞങ്ങൾ ഇപ്പോൾ ഇപ്പോൾ തന്നെ പോയി കണ്ടുകൊള്ളാം "
.
ആവേശം കൊണ്ട് അലറുന്നത് പോലെയാണ് ടോണി ചോദിച്ചത്.
.
ആവേശം കൊണ്ട് അലറുന്നത് പോലെയാണ് ടോണി ചോദിച്ചത്.
.".ഇപ്പോൾ പറ്റില്ല മഠത്തിന്റെ നിയമപ്രകാരം വൈകിട്ട് ആറ് മണി കഴിഞ്ഞാൽ പിന്നെ സന്ദർശകരെ അനുവദിക്കില്ല.... ഒരു കാര്യം ചെയ്യൂ രാവിലെ ഇങ്ങോട്ടു പോരൂ നമുക്കൊരുമിച്ചു പോകാം.... ഞാൻ വിളിച്ചു അപ്പോയിന്റ്മെന്റു ബുക്ക് ചെയ്തേക്കാം... "
.
ആവേശത്തിന്റെ അഗ്നിജ്വാലകൾക്ക് മുകളിലിലേക്ക് ഒരുകുടം വെള്ളം കോരിയൊഴിച്ചത് പോലെയാണ് ആലിസിന്റെ ആ വാക്കുകൾ ടോണിക്ക് അനുഭവപ്പെട്ടതെങ്കിലും ഒരു പിടിവള്ളി കിട്ടിയത് കാരണം ടോണിക്ക് സന്തോഷം അനുഭവപ്പെട്ടു........
.
ആവേശത്തിന്റെ അഗ്നിജ്വാലകൾക്ക് മുകളിലിലേക്ക് ഒരുകുടം വെള്ളം കോരിയൊഴിച്ചത് പോലെയാണ് ആലിസിന്റെ ആ വാക്കുകൾ ടോണിക്ക് അനുഭവപ്പെട്ടതെങ്കിലും ഒരു പിടിവള്ളി കിട്ടിയത് കാരണം ടോണിക്ക് സന്തോഷം അനുഭവപ്പെട്ടു........
ആന്റണി സാർ പറഞ്ഞു തന്ന പുള്ളിയുടെ വീട് അഡ്രസ് കുറിച്ചെടുക്കുമ്പോഴും ടോണി അതേ സന്തോഷത്തിൽ തന്നെയായിരുന്നു...
നന്ദി പറഞ്ഞു കാൾ കട്ട് ചെയ്ത ശേഷം തിരികെ ലോഡ്ജിലേക്ക് പായുകയായിരുന്നു ടോണി...
ഉറങ്ങുന്ന അപ്പനെ വിളിച്ചെഴുന്നേല്പിച്ചു ഈ സന്തോഷ വർത്തമാനം അറിയിക്കുമ്പോൾ അപ്പന്റെ മുഖത്തുണ്ടാകുന്ന സന്തോഷം കാണുവാൻ വേണ്ടി....
കതകിന് മുന്നിൽ എത്തിയപ്പോഴാണ് പെട്ടെന്ന് വേറൊരു ചിന്ത വന്നത്...
ഒരുപക്ഷേ അതല്ല തന്റെ അമ്മ എങ്കിൽ...
വേണ്ട അപ്പനോട് ഇപ്പോൾ പറയണ്ട ആണെങ്കിലും അല്ലെങ്കിലും നാളെ നേരിട്ട് കാണുമ്പോൾ അറിഞ്ഞാൽ മതി...
വാതിൽ പതിയെ തുറന്ന് അകത്തു കയറിയ ടോണി നോക്കുമ്പോൾ അപ്പൻ ഉറങ്ങുക തന്നെയാണ്...
.
ഒരു നിമിഷം ഇനിയെന്ത് ചെയ്യണം എന്നറിയാതെ ടോണി നിന്നു.. നാളെ രാവിലെയിലേക്കുള്ള ദൂരം ഒച്ചിഴയുന്നത് പോലെയാണ് തോന്നുന്നത്...
.
ഒരു നിമിഷം ഇനിയെന്ത് ചെയ്യണം എന്നറിയാതെ ടോണി നിന്നു.. നാളെ രാവിലെയിലേക്കുള്ള ദൂരം ഒച്ചിഴയുന്നത് പോലെയാണ് തോന്നുന്നത്...
മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ആ ഗ്ലാസ്സിലേക്ക് നോക്കി പറഞ്ഞു...
നാളെ എന്റെ അമ്മയെ കിട്ടിയാൽ മദ്യമേ ഇനി നിന്നെ ടോണി കൈ കൊണ്ട് തൊടില്ല.. എനിക്കെന്റെ അപ്പന്റെയും അമ്മയുടെയും മകനായി ജീവിക്കണം ഒരുപാട് കാലം....
ഉന്മാദം കൊണ്ട് ടോണി പിന്നെയും എന്തൊക്കെയോ മെല്ലെ പുലമ്പിക്കൊണ്ടിരുന്നു... ഒടുവിൽ ആ തറയിൽ തന്നെ നീണ്ടു നിവർന്നു കിടക്കുമ്പോഴും താനെന്തോ ഒരു പ്രത്യേക അനുഭൂതിയിൽ ആണെന്ന് ടോണി തിരിച്ചറിഞ്ഞു...
മദ്യം തലയ്ക്ക് പിടിക്കുന്നുമില്ല ഉറക്കവും വരുന്നില്ല... എഴുന്നേറ്റിരുന്നും തിരിഞ്ഞും മറിഞ്ഞും കിടന്നും ഒരുവിധത്തിൽ നേരം വെളുപ്പിച്ചു...
എഴുന്നേറ്റപ്പോൾ കട്ടിലിൽ ഉദാസീനഭാവത്തിൽ ഇരിക്കുന്ന അപ്പനെയാണ് കണ്ടത്...
" എന്ത് പറ്റി അപ്പാ.. ടോണി ചോദിച്ചു...
"ഒന്നുമില്ലെടാ അവൾ മരിച്ചു പോയി എന്നൊരു സ്വപ്നം കണ്ടു..". മാണി നിലത്തേക്ക് നോക്കി പറഞ്ഞു... പിന്നെ ടോണിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു
" നമുക്ക് തിരിച്ചു പോയാലോ... അന്വേഷിച്ചു കണ്ടുപിടിക്കുമ്പോൾ അവൾ മരിച്ചു പോയി എന്നറിഞ്ഞാൽ....ഇതാവുമ്പോ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നെങ്കിലും ഓർത്തു സമാധാനിക്കാമല്ലോ... അത് പറയുമ്പോൾ മാണിയുടെ സ്വരം തെല്ല് ഇടറിയിരുന്നു...
ടോണി അപ്പന്റെ മുഖത്ത് നോക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.... " എന്തായാലും ഇറങ്ങി തിരിച്ചു... "
ടോണി ഒരുനിമിഷം നിർത്തി... അഥവാ മരിച്ചെങ്കിൽ ആ കുഴിമാടത്തിൽ രണ്ടു മെഴുകുതിരി എങ്കിലും കത്തിക്കാമല്ലോ... അത് പറയുമ്പോൾ ടോണിയുടെ മിഴികളും നിറഞ്ഞിരുന്നു...
സമൂഹത്തെ കിടുകിടെ വിറപ്പിച്ച രണ്ടു റൗഡികളുടെ ദയനീയ നിമിഷങ്ങൾ പ്രേക്ഷകരില്ലാതെ ആ ലോഡ്ജ് മുറിക്കുള്ളിൽ ഒതുങ്ങി...
ഏതാനും നിമിഷം ആ മുറിക്കുള്ളിൽ മൂകത നിറഞ്ഞു...
ഒടുവിൽ മാണിയുടെ നേരെ നോക്കി ടോണി പറഞ്ഞു .."
അപ്പൻ പോയി കുളിച്ചു റെഡിയാക്.. നമുക്കൊന്ന് കൂടി തപ്പി നോക്കാം.. "
ഊം.. മാണി നീട്ടിയൊന്ന് മൂളി...
രണ്ടുപേരും കുളിച്ചു റെഡിയായി ഒരു ഓട്ടോറിക്ഷ വിളിച്ചു ആന്റണിയുടെ വീട്ടിലേക്ക് പുറപ്പെട്ടു... യാത്രയിലുടനീളം ആരും ഒന്നും മിണ്ടിയില്ല...
അവിടെ ആന്റണിയും ആലീസും അവരെ കാ ത്തിരിക്കുകയായിരുന്നു...
വാ കാപ്പി കുടിക്കാം ആന്റണി അവരെ ക്ഷണിച്ചു ..
അങ്ങിനെ ഒരു ചിന്ത അതുവരെ അവർക്ക് രണ്ടുപേർക്കും വന്നില്ലായിരുന്നു...
തലേദിവസം വൈകുന്നേരം മുതൽ ഒന്നും കഴിച്ചിട്ടില്ല...
പക്ഷേ അതൊന്നും അവർ ചിന്തിച്ചിരുന്നില്ല ...
മാണിയുടെ മനസ്സിൽ നിരാശയും ടോണിയുടെ മനസ്സിൽ ചെറിയൊരു പ്രതീക്ഷയും...
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആലീസ് ആണ് പറഞ്ഞത്..
ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒമ്പതരക്ക് അവിടെത്താനാണ് പറഞ്ഞിരിക്കുന്നത്...
ടോണി തലയുയർത്തി ക്ലോക്കിലേക്ക് നോക്കി സമയം ഒമ്പത് ആകുന്നു..
അതുകണ്ടിട്ടാവും ചെറിയ പുഞ്ചിരിയോടെ ആലിസ് കൂട്ടിച്ചേർത്തു...
"ഇവിടെ അടുത്താണ് പെട്ടെന്നെത്തും..."
മാണി ചോദ്യഭാവത്തിൽ മകനെ നോക്കി ടോണി അപ്പന് മുഖം കൊടുത്തില്ല...
കാപ്പി കുടി കഴിഞ്ഞു അവർ നാലു പേരും കൂടി ആന്റണിയുടെ കാറിൽ മഠത്തിലേക്ക് പുറപ്പെട്ടു...
നിർമ്മലഗിരി ആശ്രമം എന്ന ബോർഡിന് കീഴിലൂടെ കാർ അകത്തേക്ക് പ്രവേശിച്ചു...
വണ്ടി പാർക്ക് ചെയ്തു കഴിഞ്ഞപ്പോൾ ആദ്യം ഇറങ്ങിയത് ടോണിയാണ്...
റിസൾട്ട് അറിയാൻ പോകുന്ന കുട്ടിയുടെ ആകാംക്ഷ ടോമിയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു...
ഒപ്പം ഇതല്ലെങ്കിൽ എന്നൊരു ഭയവും...
"ഇറങ്ങുന്നില്ലേ... "
ടോണി കുനിഞ്ഞു അപ്പനെ നോക്കി ചോദിച്ചു...
ടോണി കുനിഞ്ഞു അപ്പനെ നോക്കി ചോദിച്ചു...
"ഇല്ല നീ പോയി നോക്കിയിട്ട് വന്നാൽ മതി..." മാണി പ്രതീക്ഷ നഷ്ടപെട്ടവന്റെ നിസ്സഹായതയോടെ കൂടെ പറഞ്ഞു...
"അപ്പൻ ഇങ്ങു വന്നേ... "
ടോണി കുറച്ചു ബലം പ്രയോഗിച്ചു തന്നെ മാണിയെ പുറത്തിറക്കി...
ടോണി കുറച്ചു ബലം പ്രയോഗിച്ചു തന്നെ മാണിയെ പുറത്തിറക്കി...
അവർ നാല് പേരും കൂടി അകത്തേക്ക് പ്രവേശിച്ചു...
ആലിസ് തന്നെയാണ് അവിടിരിക്കുന്ന സിസ്റ്ററിനോട് ചെന്ന് സംസാരിച്ചത്..
അനന്തരം അകത്തുള്ള സ്വീകരണമുറിയിൽ അവരോട് ഇരിക്കാൻ പറഞ്ഞിട്ട് ആ സിസ്റ്റർ ഫോൺ എടുത്ത് ആരെയോ വിളിച്ചു...
മുളളിന്മേൽ ഇരിക്കുന്ന അവസ്ഥയിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്ന
ടോണിയുടെ ആകാംക്ഷക്കൊടുവിൽ വരാന്തയുടെ അങ്ങേ തലയ്ക്കൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു...
ടോണി കുറച്ചു നേരം ആ സ്ത്രീയെ സൂക്ഷിച്ചു നോക്കി....
ഇതാണോ തന്റെ അമ്മ...ഏകദേശം ഒരു അമ്പത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കും... നല്ല ഐശ്വര്യമുള്ള മുഖം..
. ടോണി തിരിഞ്ഞു ആലീസിനെ നോക്കി അവിടെ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ല...
പിന്നെ അപ്പനെ നോക്കി മാണി തലയും കുമ്പിട്ട് ഇരിക്കുകയാണ്...
"അപ്പാ ..." ടോണി മെല്ലെ വിളിച്ചു...
മാണി തലയുയർത്തി മകനെ നോക്കി...
ടോണി ഒന്നും മിണ്ടാതെ നടന്നടുത്തുകൊണ്ടിരിക്കുന്ന ആ സ്ത്രീ രൂപത്തിനു നേരെ മിഴികൾ പായിച്ചു...
മകന്റെ കണ്ണുകളെ പിന്തുടർന്ന മാണി കുറച്ചു നേരം നോക്കി പിന്നെ പഴയത് പോലെ തന്നെ തലയും കുമ്പിട്ടിരുന്നു.......
ഇതുമല്ല... അപ്പന്റെ മുഖഭാവം വീക്ഷിച്ച ടോണി നിരാശയോടെ മനസ്സിൽ പറഞ്ഞു....
പോകാം .... ടോണി അപ്പനോടായി ചോദിച്ചു...
മാണി തലയാട്ടി....
ടോണി അപ്പന പിടിച്ചെഴുന്നേല്പിക്കാൻ തുടങ്ങുമ്പോൾ ആണ് ആ ചോദ്യം കേട്ടത്...
മേരിയമ്മ വന്നില്ലേ...
ടോണിയുടെ കൈകൾ അറിയാതെ അയഞ്ഞു... മാണി വീണ്ടും സെറ്റിയിലേക്ക് വീണു.....
ടോണി അമ്പരപ്പോടെ തിരിഞ്ഞു നോക്കി....
ആലീസ് ആ സ്ത്രീയോട് ചോദിച്ചതാണ്..
ഇല്ല മേരിയമ്മ പള്ളിയിൽ പോയിരിക്കുകയാണ്... നിങ്ങൾ വരികയാണെങ്കിൽ ഇരിക്കാൻ പറഞ്ഞിട്ടുണ്ട്... ആ സ്ത്രീ പറഞ്ഞു...
ടോണി തിരിഞ്ഞു അപ്പനെ നോക്കി...
മേരിയമ്മ എന്ന പേര് അപ്പനിൽ അമ്പരപ്പ് ഉണ്ടാക്കി എന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം..
നിങ്ങൾക്ക് കുടിക്കാൻ ചായയോ കാപ്പിയോ.. വേണ്ട ഞങ്ങൾ ഇപ്പൊ കുടിച്ചതേ ഉള്ളൂ....... ആ സ്ത്രീയുടെ ചോദ്യത്തിന് മറുപടിയായി ആലീസ് പറഞ്ഞു...
വീണ്ടും ഏതാനും നിമിഷങ്ങൾ നിശ്ശബ്‌ദമായി കടന്നു പോയതിനൊടുവിൽ സൈഡിലെ വാതിൽ തുറന്നു ഒരു സ്ത്രീ രൂപം അകത്തേക്കു പ്രവേശിച്ചു....
ആലീസ് വരുമെന്ന് പറഞ്ഞിരുന്നു എന്തേ വിശേഷിച്ചു.... ആ സ്ത്രീ നേരെ ആലിസിന്റെ മുഖത്ത് നോക്കിയാണ് ചോദിച്ചത്..
എനിക്കല്ല മേരിയമ്മയെ കാണേണ്ടത് ഇവർക്കാണ്.... ടോണിയുടെയും മാണിയുടെയും നേരെ കൈ ചൂണ്ടി ആലിസ് പറഞ്ഞു..
ആ സ്ത്രീ തിരിഞ്ഞു അവരെ നോക്കി... നോക്കിനിൽക്കെ ആ നെറ്റിയിൽ ചുളിവുകൾ വീഴുന്നത് ടോണി കണ്ടു...
ഇപ്രാവശ്യം പതിവിനു വിപരീതമായി അപ്പന്റെ മിഴികൾ വിടരുന്നതും ടോണി കണ്ടു....
അമ്മേ.... പരിസരം മറനുള്ള ഒരു വിളിയായിരുന്നു ടോണി...
ആ മിഴികൾ തന്റെ നേരെ തിരിയുന്നതും ആ മിഴികളിൽ കണ്ണുനീർ നിറയുന്നതും ടോണി കണ്ടു....
പിന്നൊന്നും നോക്കിയില്ല ഒരു കുതിക്കലായിരുന്നു ടോണി... അമ്മയെ കെട്ടിപ്പിടിക്കുമ്പോൾ സ്വയമറിയാതെ കരയുകയായിരുന്നു ടോണി... മേരിയും.....
ശരിക്കും ഒരു കൊച്ചു കുഞ്ഞിനെ പോലെയായിരുന്നു ടോണി....
എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്...
സ്വയം എഴുന്നേൽക്കാൻ ശ്രമിച്ച മാണി താഴെ വീണ ശബ്ദമായിരുന്നു അത്...
ഇരുവരും ഒരുമിച്ചാണ് ഓടി വന്നത്...
ആ കിടപ്പിൽ തന്നെ മേരിയുടെ കാലുകളെ വട്ടം കെട്ടിപ്പിടിച്ചു മാണി തേങ്ങി...
എനിക്ക് മാപ്പ് തരണം മേരീ നീ... പൊറുക്കാനാവാത്ത തെറ്റുകൾ ഒരുപാട് ഞാൻ നിന്നോട് ചെയ്തിട്ടുണ്ട്... അഹന്തയായിരുന്നു എനിക്ക്...ആ തെറ്റിനുള്ള ശിക്ഷ എന്റെ കാലെടുത്ത് ദൈവം എനിക്ക് തന്നു... പൊറുക്കണം എന്നോട്.... മാപ്പ് മാപ്പ്....
ഇച്ചായാ എന്താ ഇത്.... ഏഴുന്നേറ്റെ... കരഞ്ഞു കൊണ്ട് തന്നെയാണ് മേരിയും അത്രയും പറഞ്ഞത്....
ടോണിയും മേരിയും ചേർന്ന് മാണിയെ പിടിച്ചെഴുന്നേല്പിച്ചു...
മകനെയും ഭാര്യയുടെയും തോളിൽ കൈയ്യിട്ട് മാണി നിവർന്നു നിന്നു.....
ആ കൂടിച്ചേരൽ കണ്ടു നിന്ന ആന്റണിയുടെയും ആലീസിന്റെയും മിഴികളും നിറഞ്ഞിരുന്നു...
ഒടുവിൽ ആന്റണി വന്നു ടോണിയെ വിളിച്ചു നീയങ്ങ് വന്നേ അവർ കുറച്ചു നേരം സംസാരിക്കട്ടെ... പരിഭവങ്ങൾ പരസ്പരം കരഞ്ഞു തീർക്കട്ടെ...
ആന്റണിയും ആലീസും കൂടി ടോണിയെയും കൂട്ടി പുറത്തേക്ക് നടന്നു....
പുറത്തെത്തിയപ്പോൾ ആന്റണി ടോണിയോട് പറഞ്ഞു....
ഇതുവരെ നീ തെമ്മാടിത്തരം കാട്ടി നടന്നു... ഇനിയത് പറ്റില്ല പ്രായമായ ഒരു അപ്പനും അമ്മയും ഉണ്ട് നിനക്ക് അവരെ സംരക്ഷിക്കേണ്ട ബാധ്യത നിന്റെയാണ്... ഇനി ശിക്ഷ തീർന്ന് നീ പുറത്തിറങ്ങുമ്പോൾ മര്യാദക്ക് അടങ്ങിയൊതുങ്ങി ഒരു പെണ്ണൊക്കെ കെട്ടി അവരുടെ കൂടെ ജീവിച്ചോളണം... നിന്റെ ശിക്ഷയുടെ കാലാവധി കുറയ്ക്കാൻ എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ഞാൻ ചെയ്യാം.... അതുവരെ ഇവരെക്കുറിച്ചോർത്തു നീ വിഷമിക്കണ്ട.... ഞങ്ങൾ ശ്രദ്ധിച്ചോളാം ഇവരുടെ കാര്യങ്ങൾ.. ടോണി എല്ലാം തലയാട്ടി കേൾക്കുന്നതിനിടയിലും മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
തിരികെ അവർ ഹാളിലേക്ക് കയറുമ്പോഴേക്കും പരാതിയും പരിഭവവും പറഞ്ഞു തീർത്തു പുതുതായി വിവാഹം കഴിഞ്ഞ വധൂ വരന്മാരെ പോലെയായിരുന്നു മാണിയും മേരിയും....
അമ്മേ.. ടോണി അമ്മയുടെ അടുത്ത് മുട്ടുകുത്തി നിന്നു...
മേരി മകന്റെ നിറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... അപ്പച്ചൻ എല്ലാം പറഞ്ഞു... മോൻ വിഷമിക്കണ്ട ധൈര്യമായിട്ടു പോയിട്ട് പെട്ടെന്ന് തിരിച്ചു വാ.... അതുവരെ അപ്പച്ചനെ അമ്മച്ചി നോക്കിക്കൊള്ളാം.... ഇനിയിത് പോലെ അഴിഞ്ഞാടി നടക്കാൻ അമ്മച്ചി സമ്മതിക്കില്ല... മോൻ പോയിട്ട് വരുമ്പോഴേക്കും ഞങ്ങൾ മോന് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടു വെച്ചിട്ടുണ്ടാകും...
ടോണി അമ്മയുടെ മടിയിൽ തല ചായ്ച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടന്നു...
മകന്റെ മുടിയിഴകൾക്കിടയിലൂടെ ആ അമ്മയുടെ കൈവിരലുകൾ തഴുകി കൊണ്ടിരുന്നു. .. അത് കണ്ടിട്ടസൂയ പൂണ്ടു എന്നത് പോലെ മാണിയും മേരിയുടെ ചുമലിലേക്ക് തല ചായ്ച്ചു...
പുറത്തു സൂര്യൻ ആകാശത്തിന്റെ മദ്ധ്യഭാഗത്തേക്ക് തേര് തെളിച്ചു യാത്രയായി തുടങ്ങിയിരുന്നു...
ഇപ്പോൾ ഭൂമി കൂടുതൽ പ്രകാശമുള്ളതായി തീർന്നു...
മാണിയുടെയും മേരിയുടെയും ടോണിയുടെയും മനസ്സ് പോലെ....
മഠത്തിന്റെ പുറത്തുള്ള പൂന്തോട്ടത്തിൽ റോസാച്ചെടിയിൽ മൂന്ന് പൂക്കൾ ഒരുമിച്ചു വിടർന്നു തലയാട്ടി നിൽക്കുന്നുണ്ടായിരുന്നു....
മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ....
ശുഭം
ജയ്‌സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക