ഞാൻ മരിച്ചാൽ
നിന്റെകണ്ണുനീർത്തുള്ളിക്ക്
പൊള്ളുന്നചൂടായിരിക്കും
നിന്റെനിശ്വാസങ്ങൾക്ക്
മഞ്ഞുകട്ടയുടെ തണുപ്പായിരിക്കും
നിന്റെ ചുണ്ടുകൾക്ക്
ഹൃദയരക്തത്തിന്റെ ചുവപ്പായിരിക്കും
കണ്ണുകളിൽ രണ്ട് അഗ്നി നക്ഷത്രങ്ങൾ ജ്വലിക്കും
അഴിഞ്ഞു വീണ മുടി നാരുകൾ
കരി നാഗങ്ങളുടെ
സീൽക്കാരമുതിർക്കും
ഞെരിഞ്ഞമരുന്ന പല്ലുകൾക്കിടയിൽ നീ നിന്റെ സ്നേഹം
ചവച്ചു തുപ്പും
സ്വപ്നങ്ങൾക്ക് ഒരു ബലി കുടീരത്തിന്റെ ഔദാര്യം പോലും കനിയാത്ത
എന്റെ ആത്മാവിനെ പിച്ചിച്ചീന്തുവാനാകാത്ത വ്യഥയിൽ നിന്റെ സ്വപ്നങ്ങൾ
എന്നോടൊപ്പം മരണം വരിക്കും.
By: Ammuse

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക