ഓരോ വർഷകാലവും വരുമ്പോൾ അമ്മുവിന്റെ മനസ്സിൽ വല്ലാത്ത ഒരു നൊമ്പരമാണ്.
ഒരു കാലത്തിനും തീർക്കാൻ പറ്റാത്ത നൊമ്പരം.
മനസ്സിന്റെ എത്ര വളർച്ചക്കും കീഴ്പെടുത്തുവാൻ കഴിയാത്ത നൊമ്പരം.
ഈശ്വരൻ മറവി എന്ന അനുഗ്രഹം തന്നിരുന്നെങ്കില്ലും അതിന്റെ ആനുകൂല്യം കൈപ്പറ്റാൻ കഴിയാത്ത വേദന.

അന്ന് അമ്മുവിന് മൂന്ന് വയസ്സ് മാത്രം..
ചേട്ടൻ അനന്തുവിന് വെറും മൂന്ന് വയസ്സ് അമ്മുവിനേക്കാൾ കൂടുതൽ.
അന്നൊരു ശനിയാഴ്ചയായിരുന്നു. അച്ഛനും അമ്മയും ജോലിക്കു പോയി. വീട്ടിൽ അമ്മൂമ്മയും അമ്മുവും അനന്തുവും മാത്രം. മഴക്കാലമായതിനാൽ അച്ഛൻ ജോലിക്കായ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പറഞ്ഞിരുന്നു.
"രണ്ടുപേരോടും ആയി പറയാ മഴയത്ത് ഇറങ്ങി കളിക്കരുത് ട്ടാ.. പറമ്പിലെ പുറകിലെ വെള്ളകുഴികളുടെ അരികെ പോകരുത് ട്ടാ.... അച്ഛൻ ഇന്ന് നേരത്തെ ജോലി കഴിഞ്ഞ് വരാം ട്ടാ.... രണ്ടു പേർക്കും ഇന്ന് എന്തെങ്കില്ലും ബേക്കറിയിൽ നിന്നും വാങ്ങിച്ചു കൊണ്ടുവരാം ട്ടാ.... അച്ഛന്റെ അമ്മുവിന് ഞാൻ വന്നിട്ട് അക്കപ്പൂ പൊട്ടിച്ചു തരാം ട്ടാ.... എന്നിങ്ങനെ കുറെയേറെ ട്ടാ....കൾ പറഞ്ഞാണ് അച്ഛനും അമ്മയും ജോലിക്കു പോയത്.
അമ്മൂമ്മയോടും അച്ഛന്റെ നിർദേശം വേറെയുണ്ടായിരുന്നു.
"അമ്മേ മക്കളെ പുറത്ത് പോകാതെ സൂക്ഷിച്ചോളോ ട്ടാ"
നീ ഒന്ന് ധൈര്യമായ് ജോലിക്ക് പോ മോനേ. അവർ ഇവിടെ തന്നെ കളിച്ചു നടന്നോളും..... പാവം അമ്മൂമ്മയും വാക്കു കൊടുത്തു.

അച്ഛൻ ജോലിക്കു പോയതിനു ശേഷം അമ്മുവും അനന്തുവും അമ്മൂമ്മയുമായി കഥ പറച്ചിലായി..
അമ്മുവിന് അക്കപൂവിനെ പറ്റി അറിയണം, മഴയെ പറ്റി അറിയണം, പാട്ട് കേൾക്കണം, നൂറ് കൂട്ടം കാര്യങ്ങൾ.ഉച്ചയിലെ ഊണ് കഴിഞ്ഞ് അമ്മൂമ്മ ഒന്നു മയങ്ങി.

അനന്തുവിന് കുഞ്ഞനുജത്തി എന്നു പറഞ്ഞാൽ ജീവനായിരുന്നു. അവൻ എടുത്താൽ പിന്നെ താഴെ വയ്ക്കാതെ കൊണ്ടു നടക്കും. അച്ഛൻ വഴക്ക് പറയുന്നതു വരെ! വളരെ കുറച്ച് ഓർമ്മകളെ അമ്മുവിന് ചേട്ടനെ പറ്റിയുള്ളൂ.
അമ്മുവിന് അക്കപ്പൂ ഇഷ്ടമാണ് എന്നറിഞ്ഞപ്പോൾ, അച്ഛൻ വന്നിട്ട് പറിച്ചു തരാം എന്നു പറഞ്ഞപ്പോൾ അനന്തുവിന് ഒരാഗ്രഹം, അച്ഛൻ പറിച്ച് കൊടുക്കുന്നതിനു മുമ്പ് പറിച്ച് നൽകാൻ. അനന്തു അമ്മുവിനോട് ചോദിച്ചു.
എന്റെ പൊന്നിന് അക്കപ്പു വേണോ?
അമ്മു സന്തോഷത്തോടെ തലയാട്ടി....
അനന്തു അമ്മുവിനേയും എടുത്ത് താഴെ പറമ്പിന്റെ പിൻഭാഗത്തെ മണ്ണിൽ കുഴിയിലരികത്തേക്ക് പോയി..
നിറയെ അക്കപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു.
ഞാൻ അമ്മുവിന് ഒരെണ്ണം പൊട്ടിച്ചു തരട്ടെ?
അമ്മു സന്തോഷം കൊണ്ട് പൊന്നിൻ ചിരി സമ്മാനിച്ചു.
അനന്തു സാവകാശം അമ്മുവിനെ കരയിൽ നിറുത്തി വിരിഞ്ഞ് മനോഹരമായ പൂ പറിക്കാൻ വെള്ളത്തിൽ ഇറങ്ങി. നല്ല വലുപ്പമുള്ള പൂക്കൾ കുഴിയുടെ മദ്ധ്യഭാഗത്ത് ആയിരുന്നു.
അവ പറിക്കാനുള്ള ശ്രമത്തിൽ അനന്തു കഴിയുടെ മദ്ധ്യത്തിലേക്ക് നീങ്ങി.പെട്ടെന്ന് തന്നെ അനന്തുവിനെ കാണാതായി. കരഞ്ഞ് ഒരിക്കൽ വെള്ളത്തിൽ പൊന്തി വന്ന ചേട്ടനെ കണ്ട് അമ്മു ഓളിയിട്ടു കരഞ്ഞു. പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ അമ്മു കരഞ്ഞ് വീട്ടിലേക്ക് ഓടി.ഓടികൂടിയ ആളുകൾ വരുമ്പോഴെക്കും അനന്തു മരിച്ചിരുന്നു.

സംഭവം അറിഞ്ഞെത്തിയ അച്ഛൻ മനോനില തെറ്റിയ പോലെയായി. തിരിച്ചു വരാത്ത സുബോധം അച്ഛനെ ഒരു മാനസിക രോഗിയാക്കി മാറ്റി. കാലം കുറെ മുന്നോട്ട് പോന്നു.
അമ്മയുടെ അദ്ധ്വാനവും ,സ്ഥലവും കുറച്ച് വിറ്റ് അമ്മുവിനെ അമ്മ പഠിപ്പിച്ചു.ഇന്ന് അമ്മു ഒരു ടീച്ചർ ആയെങ്കിലും വർഷകാലമാകുമ്പോൾ എത്ര ശ്രമിച്ചിട്ടും മറക്കാനാകാത്ത ജേഷ്ഠന്റെ ആ സ്നേഹചിന്തകൾ മഴയേക്കാൾ കണ്ണീർ വീഴ്ത്തും........... അതെ അറിയാത്ത ആഗ്രഹത്തിന്റെ വില, നഷ്ടപെടുത്തിയ ജേഷ്ട്ടൻന്റെ ജീവനും അച്ഛന്റെ മനോനിലയും.,,,, പകരം വയ്ക്കാൻ പറ്റാത്ത ബന്ധങ്ങളുടെ സ്നേഹവും.,,,,,,,

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക