Slider

ചെകുത്താൻ കോട്ടയിലെ സുന്ദരി (2)

0

ദത്തൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു അവൻ. കട്ടിലിലേക്ക് മെല്ലെ എഴുന്നേറ്റിരുന്നു. ശരീരമാസകലം വല്ലാത്ത വേദന പോലെ തോന്നി. കൈയെത്തി മുറിയിലെ ബൾബ് ഓൺചെയ്തു. വെട്ടം തെളിഞ്ഞപ്പോൾ തുറന്നിരുന്ന കണ്ണുകൾ താനേ അടഞ്ഞുപോയി. , അല്പസമയത്തിനകം വീണ്ടും തുറന്നെങ്കിലും കുറച്ചു സമയം ഇമവെട്ടിയതിനു ശേഷം കണ്ണുകൾ വെളിച്ചത്തിനോട് പൊരുത്തപ്പെട്ടു. വലത്തേ കവിളിൽ അസഹ്യമായ വേദന തോന്നിയപ്പോൾ കൈ കൊണ്ട് തൊട്ടു അതൊരു മുറിവാണെന്നു മനസ്സിലായി. ഇതെങ്ങനെ സംഭവിച്ചു ? ശരീരത്തിലേക്ക് പാളിനോക്കിയപ്പോഴോ ദേഹം മുഴുവൻ ഏതോ മൃഗം മാന്തിയത് പോലെയുള്ള പാടുകൾ, അതിൽ നിന്നൊക്കെ ചെറുതായി ചോര പൊടിയുന്നും ഉണ്ട്. എന്താണ് സംഭവിച്ചതെന്ന് അവനു മനസ്സിലാകുന്നില്ല. എന്തോ സ്വപ്നം കണ്ടതായ ഓർമ്മയുണ്ട്. ഒന്നും വ്യക്തമാകുന്നില്ല. സ്വപ്നം കണ്ടതിനു ഇങ്ങനൊയൊക്കെ സംഭവിക്കുമോ ? അരുതാത്തതെന്തോ നടന്നിരിക്കുന്നു ?ദത്തൻ ഭിത്തിയിലെ ക്ലോക്കിലേക്കു നോക്കി സമയം 5കഴിഞ്ഞതേ ഉള്ളു. അവൻ നേരെ കുളിമുറിയിലേക്ക് കയറി ഷവർ തുറന്നുവിട്ടു അതിന്റെ അടിയിലായി നിന്നു. വെള്ളം ദേഹത്തേക്ക് പതിക്കുമ്പോൾ ഒരേ സമയം അവനു നീറ്റലും അതുപോലെ ആശ്വാസവും ഉണ്ടായി.
കുളിയൊക്കെ കഴിഞ്ഞു അല്പം ആശ്വാസത്തോടു കൂടി കട്ടിലിലേക്ക് വന്നിരുന്നു ദത്തൻ. കഴിഞ്ഞ രാത്രിയിൽ എന്തൊക്കെയാണ് സംഭവിച്ചത്. മനോഹരമായ ഒരു മാളികയും, സ്ത്രീ ശബ്ദവും, ചാടി വീഴുന്ന കറുത്ത മൃഗവുമെല്ലാം അവ്യക്തമായി അവന്റെ മനസ്സിലൂടെ കടന്നു പോയി. ഇ വീട്ടിലേക്ക് താമസം തുടങ്ങിയ അന്നുമുതലേ രാത്രിയിൽ ചെറിയ ശബ്ദങ്ങൾ കേൾക്കാറുണ്ടെങ്കിലും ഇതുപോലെ ദേഹത്താകമാനം മുറിവുകൾ ഉണ്ടാകുന്നത് ഇത് ആദ്യമാണ് . അവന്റെ ഉള്ളിൽ ചെറിയൊരു പേടി തോന്നി തുടങ്ങി. കണ്ണുകൾ ഇറുക്കിയടച്ചു അവൻ രാത്രിയിൽ കണ്ട സ്വപ്നം ഓർമ്മിച്ചെടുക്കുവാൻ ശ്രമിച്ചു. നടന്നു പോയ വഴിയും, കൂറ്റൻ മാളികയുമൊക്കെ അവന്റെ ഓർമയിലേക്ക് തെളിഞ്ഞു വന്നു. എവിടയാണ് ആ മാളിക ?ആരോട് ചോദിക്കും ?
വാതിലിൽ ആരോ മുട്ടുന്നതിന്റെ ശബ്ദമാണ് ദത്തനെ ചിന്തയിൽ നിന്നും ഉണർത്തിയത്. അവൻ പോയി വാതിൽ തുറന്നു. മാർട്ടിൻ ആയിരുന്നു അത് ദത്തന്റെ കൂട്ടുകാരൻ.
നീ ഇതുവരെയും റെഡി ആയില്ലേ ഞാൻ പറഞ്ഞതല്ലേ വെളുപ്പിനെ പോകണുമെന്ന്.
അത്..... അത് ഞാൻ ഇപ്പൊ റെഡി അകാമെടാ.
അല്ല നീ ഒന്ന് നിന്നെ എന്താ നിന്റെ മുഖത്തൊരു മുറിവ്. എന്ത് പറ്റിയെടാ ?
ദത്തൻ ഒറ്റ ശ്വാസത്തിൽ താൻ കണ്ട സ്വപ്നവും അതിനു ശേഷം ഉണ്ടായ മുറിവുകളെയുമൊക്കെ പറ്റി മാർട്ടിനോട് പറഞ്ഞു. കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ മാർട്ടിന് ഒരു ത്രിൽ വന്നപോലെ അവൻ ചോദിച്ചു.
അങ്ങനെയാണെങ്കിൽ നമുക്ക് ഒന്ന് ആ മാളികവരെ പോയാലോ, അങ്ങനെ ഒരെണ്ണം ഉണ്ടോന്ന് അറിയണുമല്ലോ?
മാർട്ടിന്റെ വാക്കുകൾ കേട്ട് ദത്തനും പോയാലോന്നു ആഗ്രഹം തോന്നി.ഞാൻ ഉടനെ റെഡിയാകാം എന്ന് പറഞ്ഞു ദത്തൻ പുറത്തേക്കു ഇറങ്ങി.
ഇ സമയം മാർട്ടിന്റെ കഴുത്തിൽ കിടക്കുന്ന മാലയിലെ കുരിശിന്റെ ശോഭയിൽ ഞെരിപിരി കൊള്ളുകയായിരുന്നു ആ മുറിയിൽ കുടിയിരിക്കുന്ന ദേവന്റെ ആത്മാവ്. ദത്തനെ ആ യാത്രയിൽ നിന്നും പിന്തിരിപ്പിക്കണുമെന്നു ശരീരമില്ലാത്ത ദേവനും തോനുന്നുണ്ടെങ്കിലും ആ മാലയുടെ ശക്തിയിൽ ദേവന്റെ ആത്മാവിനൊന്നു ചലിക്കുവാൻ പോലും കഴിയുനില്ല. ആ മാളികയിലേക്കുള്ള തന്റെ പ്രവേശനത്തിന്റെ അവസാനകണ്ണിയാണ് ആയില്ല്യം നാളിൽ ജനിച്ച ദത്തൻ. അവനിലൂടെ മാത്രമേ തനിക്കൊരു മോചനം ലഭിക്കുകയുള്ളു. അറിഞ്ഞു കൊണ്ട് ഒരു ആപത്തിലേക്ക് അവനെ വലിച്ചെറിയാൻ പാടില്ല. ഒരു ആത്മാവായ എനിക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്തിടത്തേക്ക് കേവലം മനുഷ്യനായ ഇവർ എന്ത് ചെയ്യാൻ. എന്തായാലും അവരെ രക്ഷിക്കേണ്ടത് തന്റെ ആവശ്യമാണ് .
*****************************
വനത്തിലേക്കുള്ള വഴിയരികിൽ ബൈക്ക് ഒതുക്കി നിർത്തിയിട്ടു ദത്തന്റെ മനസ്സിലെ ഏകദേശ ധാരണകൾ ഒപ്പിച്ചു കൊണ്ട് അവർ രണ്ടു പേരും മാളിക ലക്ഷ്യമാക്കി നടന്നു തുടങ്ങി. ദേവന്റെ ആത്മാവാകട്ടെ ഒരു നിശ്ചിത അകലത്തിൽ അവരെ രണ്ടുപേരെയും പിന്തുടർന്നുകൊണ്ടിരുന്നു.കാടിന്റെ ഉള്ളിലേക്ക് എത്തി തുടങ്ങിയപ്പോൾ രണ്ടു പേർക്കും മനസ്സിൽ ഭയം തോന്നിയെങ്കിലും പുറത്തു കാണിക്കാതെ നടന്നു. പകൽവെളിച്ചത്തിൽ ആണെങ്കിൽ പോലും ഉളിലേക്ക് കടക്കും തോറും രാത്രിയുടെ ഭീതി ജനിച്ചു തുടങ്ങി. പേടി പെടുത്തുന്ന രീതിയിലുള്ള പല പല ശബ്ദങ്ങളും കേൾക്കുന്നുമുണ്ടായിരുന്നു.
അയ്യോ കർത്താവേ എന്നുള്ള മാർട്ടിൻന്റെ അലർച്ച കേട്ടായിരുന്നു അവൻ കൈചൂണ്ടിയിരിക്കുന്ന ഭാഗത്തേക്ക്‌ ദത്തൻ നോക്കിയപ്പോൾ ആ കാഴ്ച കണ്ടത് ഇരുതലയുള്ളൊരു സർപ്പം പത്തി വിടർത്തി കൊണ്ട് ദത്തന്റെ നേരെ ചീറി അടുക്കുകയാണ്. സ്വർണ നിറമുള്ള ആ നാഗം ഇഴുയുകയല്ല പറന്നാണ് വരുന്നത്. ഒറ്റനിമിഷത്തെ വ്യതാസം ദത്തൻ തലയൊന്നു വെട്ടിച്ചു ഭാഗ്യത്തിന് അതിന്റെ കൊത്തു കിട്ടിയില്ല. അവർ അതിനെ തന്നെ നോക്കി നിന്നു. കുറെ കൂടി മുന്നോട്ടു പറന്നിട്ടു അത് വീണ്ടും തിരിഞ്ഞു. പക്ഷേ ആരോ പിടിച്ചു നിർത്തിയപോലെ ആ സർപ്പം അന്തരീക്ഷത്തിൽ കിടന്നു പുളഞ്ഞു. ദത്തനും, മർട്ടിനും ഭീതിയോടെ ആ കാഴ്ച കണ്ടു. ആരുടെയോ കൈയിൽ കിടന്നു പുളയും പോലെയായിരുന്നു നാഗത്തിന്റെ അവസ്ഥ .ഞെട്ടി വിറച്ചു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഭീതിയോടെ നിൽക്കുമ്പോഴാണ് പുറകിൽ വലിയൊരു അനക്കം കേട്ട് രണ്ടു പേരും തിരിഞ്ഞത് . അപ്പോഴോ മുന്നിലുണ്ടായിരുന്ന മരം മൂടോടെ പിഴുതു തങ്ങളെ ലക്ഷ്യമാക്കി വീഴുന്നു. ദത്തനും, മാർട്ടിനും ഇരു വശങ്ങളിലേക്കും ചാടി. വൃക്ഷം ഒരു ഉഗ്രശബ്ദത്തോടെ തറയിലേക്ക് വീണു.
ദത്തൻ ആ കിടപ്പിൽ കിടന്നുകൊണ്ട് തന്നെ തല തിരിച്ചു മാർട്ടിനെ നോക്കി. അവനാകട്ടെ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് തിരിഞ്ഞു റോഡ് ലക്ഷ്യമാക്കി ഓടുകയാണ്‌. ദത്തൻ എഴുനേൽക്കാൻ ശ്രമിച്ചു മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയത് കൊണ്ട് അല്പം ബുദ്ധിമുട്ട് തോന്നി.ഒരു ചിറകടിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴോ ഒരു കൂറ്റൻ പക്ഷി അവനെ ലക്ഷ്യമാക്കി പറന്നു വരുന്നു. ദത്തന്റെ നെറ്റിയിൽ ആഞ്ഞൊരുകൊത്തായിരുന്നു അത്. നെറ്റിപൊട്ടി ചോര മൂക്കിലൂടെ ഒലിച്ചു തറയിലേക്ക് ഉറ്റി. വേദന മറന്നുകൊണ്ട് ദത്തൻ എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആ മരത്തിൽ ഉണ്ടായിരുന്ന വള്ളികൾ ദത്തന്റെ കാലുകളിൽ ചുറ്റിയിരുന്നു. എഴുനേൽക്കാൻ കഴിയാതെ ദത്തൻ ഇങ്ങോട്ട് വരുവാൻ ഇറങ്ങി പുറപ്പെട്ട സമയത്തെ ശപിച്ചു കൊണ്ട് അവിടെ കിടന്നു കൊണ്ട് അലറി വിളിച്ചു.
ഇ സമയം ദേവന്റെ ആത്മാവിനെ ദത്തന്റെ അരികിലേക്ക് അടുക്കുവാൻ സമ്മതിക്കാതെ തടയുകയായിരുന്നു ആ കൂറ്റൻ പക്ഷി.ആത്മാവും ആ പക്ഷിയും തമ്മിൽ വലിയൊരു മൽപ്പിടുത്തം തന്നെ നടന്നു. അവസാനം പക്ഷിയുടെ ശക്തിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവന്റെ ആത്മാവ് ദൂരേക്ക് തെറിച്ചു വീണു. ചിറകടിച്ചുകൊണ്ട് ആ പക്ഷി പറന്നു പോയി. അപ്പോഴാണ് ആത്മാവ് കണ്ടത് ദത്തനെ ചുറ്റി വരിഞ്ഞിരിക്കുന്ന മരത്തിൽ മെല്ലെ മെല്ലെ തീ പടർന്നു പിടിക്കുന്നത്. ഉടനെ എന്തേലും ചെയ്യണും ആത്മാവ് സകല ശക്തിയും എടുത്തു തറയിൽ നിന്നും ചാടി എഴുനേറ്റു. അപ്പോഴേക്കും അഗ്നി വളരെ വേഗത്തിൽ കത്തി കയറുകയായിരുന്നു.മരണം തൊട്ടു മുന്നിൽ കണ്ട് ദത്തൻ കണ്ണുകൾ ഇറുക്കിയടച്ചു. (തുടരും )
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo