അതെ ഇന്ന് എന്റെ ആദ്യ രാത്രിയാണ് കേട്ടോ.., പക്ഷെ ഇപ്പൊ ഞാൻ ഈ മുറിയിൽ തനിച്ചാ.. ...
ഒരു തിരക്ക് പിടിച്ച ദിവസത്തിന്റെ അവസാനം.
ബന്ധുക്കളും സുഹൃത്തുക്കളും, നാട്ടുകാരും.... എല്ലാവരും ഉണ്ടായിരുന്നു. ഓ.. എന്തൊരു തിക്കും തിരക്കും ആയിരുന്നു.

ഇന്ന് എന്റെ ദിവസമായിരുന്നു,
ബന്ധുക്കളും സുഹൃത്തുക്കളും, നാട്ടുകാരും എല്ലാവരും എന്നെത്തന്നെ നോക്കി നിന്നിരുന്നു. എന്നെ കുറിച്ച മാത്രം ചിന്ദിച്ചും, എന്നെ കുറിച്ച മാത്രം സംസാരിച്ചും......... ശരിക്കും എന്റെ മാത്രം ദിവസമായിരുന്നു ഇന്ന് കേട്ടോ.

ശത്രുക്കളെന്നു കരുതിയവരും, ഇത്രയും കാലം പിണങ്ങി നിന്ന ചില ബന്ധുക്കളും, എല്ലാരും ഉണ്ടായിരുന്നു, അല്ലെങ്കിലും ഇത്തരത്തിലുള്ള സന്ദര്ഭങ്ങളിലല്ലേ നമ്മൾ എല്ലാം മറന്നു ഒന്നിക്കേണ്ടത് അല്ലെ...... ?
അല്ലെങ്കിൽ പിന്നെ എങ്ങനാ നമ്മളെ മനുഷ്യൻമാരെന്നു വിളിക്ക്യാ.. ?
എന്നാലും നമ്മടെ അടുത്ത ആളുകൾ എന്നു കരുതിയിരുന്ന ചിലരുടെ കപട സ്നേഹം കണ്ടപ്പോൾ ഇത്തിരി വിഷമം ആയി കേട്ടോ, ആ പോട്ടെ ഇനി ഇപ്പൊ അതൊക്കെ ഓർത്തിട്ടെന്തിനാ ലേ... ?

ഇപ്പൊ എല്ലാവരും തിരിച് പോയി.
തിരക്കും ബഹളവും ഒന്നും ഇല്ല, ഒരു മഴ പെയ്തു തോർന്ന പോലെ. അത്രക്ക് നിശബ്ദമാണിപ്പോൾ. ഈ അടച്ചിട്ട മുറിയിൽ ഞാൻ എല്ലാം ഓർത്തു ഇങ്ങനെ ഒറ്റയ്ക്ക് കിടക്കുമ്പോ എന്തൊരാശ്വാസം. പുറത്തു നല്ല തണുത്ത കാറ്റുണ്ട്. കാറ്റിന്റെ ആ സംഗീതവും കുളിരും...... മുറിക്ക് അകത്തിരുന്നു എനിക്കു അനുഭവപ്പെടുന്നുണ്ട്.

ഉറ്റവരും ഉടയവരും അണിയിച്ച പൂക്കളുടേയും, ദേഹത്ത് പൂശിയ സുഗന്ധ ദ്രവ്യങ്ങളുടെയും മണം ഇപ്പോഴും പോയിട്ടില്ല, അതീ മുറിയിൽ മുഴുവൻ പരന്നിട്ടുണ്ട്, ആദ്യ രാത്രിയല്ലേ കിടക്കട്ടെ അല്ലെ.. ? എന്തായാലും വേറെ അലങ്കാര ങ്ങളൊന്നും ഇല്ല ഇതെങ്കിലും കിടക്കട്ടെ.
പുതിയ ഒരു ജീവിതത്തിലേക്കുള്ള കാൽവെപ്പു,പഴയതെല്ലാം മറന്നു, പഴയ ശീലങ്ങളെല്ലാം മാറ്റി (അല്ലെങ്കിലും അതൊന്നും ഇനി പറ്റില്ലല്ലോ )ശരിക്കും ഒരു പുതിയ ജീവിതം..............
ഉറ്റവരും ഉടയവരും ഒന്നും ഇല്ലാത്ത!!!!, ജീവിതകാലം മുഴുവൻ താങ്ങും തണലും ആയിരുന്ന പ്രിയ പത്നി യും ഇല്ലാത്ത!!!!!
ഞാൻ ഏകനായ.... ആ ജീവിതത്തിലേക്കുള്ള ആദ്യത്തെ രാത്രി,
അതെ എന്റെ "ആദ്യ രാത്രി"..... ഇവിടെ ഈ ആറടി മണ്ണിലെ, ഈ കുടുസ് മുറിയിലെ എന്റെ "ആദ്യ രാത്രി"....... ,
ഇനി എത്ര രാത്രികൾ!!!!..... പകലുകൾ!!!!........

നദി,
ശിഹാബുദ്ധീൻ. കെ. പി,
ദുബായ്,
ശിഹാബുദ്ധീൻ. കെ. പി,
ദുബായ്,

Super
ReplyDelete