Slider

മിഴിയോരം

0

മിഴിയോരം
***********
ബോധം മറഞ്ഞ ആ നിമിഷത്തിൽ അവസാനം കണ്ട മുഖം അവളുടേതായിരുന്നു.. ഓർക്കുവാൻ ആഗ്രഹിക്കാത്ത അവസാന കാഴ്ച്ച... ഇന്നെന്റെ സ്വാപ്നങ്ങളിൽ കൂടുകെട്ടിയതും ആ കാഴ്ചയാണ്...ഓർമകളിൽ എന്നും....
അന്നൊരു വൈകിട്ടാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.തുലാമഴയിൽ പൊതിഞ്ഞ ആ വൈകുനേരം എന്റെ കാണ്ണുകളിൽ പ്രകാശമായിരുന്നു.. ആ കാഴ്ച്ച.... വെള്ള ചുരിദാർ ഇട്ട മാലാഖ... അവൾ ഞാൻ നിന്ന ബസ് സ്റ്റോപ്പിൽ നിന്നു.... ഞാൻ ഇടംതിരിഞ്ഞു അവളെ നോക്കി.... സുന്ദരിയാണ്.... മുഖത്തുനിന്നു കണ്ണെടുക്കാൻ തോന്നിയില്ല... അപ്പോളാണ് ജീവിതത്തിൽ ഒരു ഉപകാരവും ചെയ്യാത്ത തെണ്ടി... ആദ്യമായി ലിഫ്റ്റ് തന്നത്... മനസ്സിൽ പ്രാകികൊണ്ട് ഞാൻ അവന്റെ വണ്ടിയിൽ കയറി.... തിരഞ്ഞു നോക്കാൻ പറ്റില്ലാലോ.... വീട്ടിൽ എത്തിയ എന്റെ ചിന്തകളിൽ ഇപ്പോളും ആ മാലാഖ മാത്രമായിരുന്നു...സകല കോളജ് ഓടിനടന്നു നോക്കിയിട്ടും ഒരു രക്ഷയുമില്ല ദിവസങ്ങൾ കഴിഞ്ഞു..... എല്ലാം മറന്ന് പഠനത്തിൽ ശ്രെദ്ധിക്കാൻ തുടങ്ങി
ആയിടക് കോളജ് ഓണം സെലിബ്രേഷൻ എത്തി...പതിവുപോലെ ആ പണ്ടാരവും എന്റെ തലയിൽ വന്നു.... പ്രിൻസിപ്പലിന്റെ കാലുപിടിച്ചു... ഒടുവിൽ ഒരു സഹായം കിട്ടി എനിക്ക് കൂട്ടായി ഒരാളെയും വെക്കും.... അലെങ്കിൽ തലയിൽ ഒറ്റക് ചുമക്കണം.... ഞാൻ ക്ലാസ്സിൽ പോയി.... പ്രൊജക്റ്റ് എങ്ങനെ നോക്കണം എന്ന് ആലോചിക്കുമ്പോൾ പ്രിൻസിപ്പാൾ കയറിവന്നത്.....
അനീഷ്... നിനക്ക് ഒരു കുട്ടവേണ്ടേ..ദാ . ... അഞ്ജലി പ്ലീസ്.....
സത്യം പറഞ്ഞാൽ ലഡു... എന്ന സാധനം അല്ല... അമിട്ട് ആണ് നെഞ്ചിൽ പൊട്ടിയത്..... അവൾ അഞ്ജലി വേറെയാരുമല്ല.... എന്റെ മാലാഖ.... അവൾ വശ്യമായി പുഞ്ചിരിച്ചു... അത് ഒരു തുടക്കമായിരുന്നു.... എന്റെ ലോകം പിടിച്ചുലച്ച പ്രണയത്തിന്റെ ആരംഭം....അല്ലങ്കിൽ അവളെ അനേഷിച്ചു ലോകം മുഴുവൻ നടക്കുമ്പോൾ എനിക്കരികിൽ അവൾ ഉള്ളത് ഞാൻ അറിഞ്ഞില്ല.... ആദ്യം അവൾ എതിർത്തു എങ്കിലും അവൾ പതിയെ എന്റെ വഴിക്കുവന്നു... ആയിടക് കോളജില്നിനും ടൂർ പോയി...അത് ഞങ്ങളുടെ ജീവിതത്തിനു കരിനിഴൽ ആയിരുന്നു.... മടങ്ങിവരവിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു..... ബോധം തെളിയുമ്പോൾ ആശുപത്രിയിൽ ആയിരുന്നു... ഞാൻ കണ്ണുകൾ തുറന്നു... പക്ഷെ എനിക്ക് ഒന്നും കാണുവാൻ സാധിച്ചില്ല.... അതെ ആക്‌സിഡന്റിൽ വണ്ടിയുടെ ഗ്ലാസ് പൊട്ടി എന്റെ കണ്ണുകളിൽ തെറിച്ചു...
അതെ എന്റെ കാഴ്ച്ച എനിക്ക് നഷ്ടമായി... പൂർണമായും.... എങ്കിലും അവസാന കാഴ്ച്ചയിൽ അഞ്ജലിയുടെ മുഖം എന്റെ മനസ്സിൽ പതിഞ്ഞിരുന്നു .... ഞാൻ ഏഴുനേറ്റു...
മോനെ എഴുനേൽക്കേണ്ട കിടന്നോ.....
ആ ശബ്‍ദം തിരിച്ചറിഞ്ഞു.....
അമ്മേ എനിക്ക് ഒന്നും കാണുവാൻ സാധിക്കുന്നില്ല.......
ഒരു കരച്ചിൽ ആയിരുന്നു ഞാൻ പിന്നെ കേട്ടത്... അതെ ആ സത്യം അംഗീകരിച്ചു.. കാഴ്ചയില്ല....എനിക്ക് ഇനിയറിയേണ്ടത് അവൾ അഞ്ജലിയെ കുറിച്ചാണ്....
ഡോക്ടർ.... മറ്റു കുട്ടുകാർക്... ആർകെങ്കിലും...
അത്... ആ ആക്‌സിഡന്റിൽ 8പേർ മരിച്ചു.... 3 പെൺകുട്ടികൾ ആണ്....
എന്റെ നെഞ്ചിടിപ്പ് കുടി ഈശ്വര അതിൽ അഞ്ജലി ഉണ്ടാവരുത്....
അവർ ആരൊക്കെയാണ് പേര് പറയാമോ...
സിസ്റ്റർ വായിച്ചു കൊടുക്ക്....
നിഷ.... പ്രീതി.... അശോക്... സഞ്ജയ്... രാഹുൽ... അമർജിത്... പ്രതിഷ്.......
ഈശ്വര...... എന്റെ നെഞ്ചിടിപ്പ് വീണ്ടും കുടി....
അഞ്ജലി......
തളർന്നുപോയോ.... കണ്ണുകളിൽ നിന്നും വെള്ളം ചാടുവാൻ കൊതിക്കുമ്പോൾ ആരോ തടയുന്നു... ആരുടെ പേര് ഞാൻ കേൾക്കരുത് എന്ന് ആഗ്രഹിച്ചോ ആ നാമം..... ഈശ്വര ഇനി എനിക്ക് ഒന്നും കാണേണ്ട .......കരയുവാൻ ആവാതെ നിഛലമായി......
നിങ്ങളുടെ കാഴ്ച നശിച്ചിരുന്നു.... ഞങ്ങൾ ഒരു മേജർ സർജറി വഴി... അഞ്ജലിയുടെ കണ്ണുകൾ നിങ്ങൾക്കു വെച്ചിരിക്കുന്നത്.....
എന്ത്... എന്റെ അഞ്ജലിയുടെ കണ്ണുകൾ....
യെസ്...
അവൾ എന്നിൽ നിന്നും അകന്നു എന്ന് കരുതുമ്പോൾ.... എന്റെ ശരീരത്തിന്റെ ഭാഗമായി അവൾ മാറിയോ...... ഞാൻ കണ്ണുകളെ തടവി...
ഞാൻ ചാരി കിടന്നു.ഓർമ്മയിൽ ആ വാക്കുകൾ...
ഏട്ടാ ഞാൻ ആരാണ് ഏട്ടന്....
അന്ന് ഞാൻ പറഞ്ഞ വാക്കിൽ....
നീ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്....
വാക്കുകൾ സത്യമാണ്.... അവൾ എന്നിൽ ഉണ്ട്... ഇനി ഞാൻ കാണും അവളിലൂടെ.. അവസാനമായി എന്റെ കണ്ണുകൾ കണ്ട കാഴ്ച്ച.. അഞ്ജലി നീയാണ്... ഇന്ന് നീയാണ് എന്റെ കണ്ണുകൾ ..... ആ ഓർമ്മകളിൽ ഉരുകിത്തീരും എന്റെ ജന്മം
രചന ::ശരത് എൻ. എസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo