Slider

ഇക്ക തന്നെയാ ബെസ്റ്റ്

0
ഇക്ക തന്നെയാ ബെസ്റ്റ്
miss u da, feeling loved , മുത്തേ ചക്കരേ.... തേനേ - ശൊ ഡെയ്സീടെ ഹസ്സ് അവളുടെ ടൈം ലൈനിൽ 'പോസ്റ്റണത് കണ്ടാ കണ്ണ് തള്ളി പോവും
അതൊക്കെ അവൾ ഷെയറ് ചെയ്യണതും ടാഗിടണതും പാവം എനിക്കുള്ള കൊട്ടാണെന്നത് വേറെ കാര്യം. ഫോൺ വിളിച്ചാ പിന്നെ ഇച്ഛായൻ സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്ന കഥയല്ലാതെ അവൾക്ക് വേറെ ഒന്നും പറയാനുണ്ടാവില്ല.
അല്ലേലും അവള് പണ്ടേ ജാഡയാ. (അസൂയക്കും കശണ്ടിക്കും മരുന്നില്ലെന്നത് പണ്ടാരാണ്ട് പറഞ്ഞ പരമസത്യം) ഇവളുടെ റൊമാന്റിസം ക്ലാസ്സ് കേട്ടിരിക്കപ്പൊറുതിയില്ലാതെ നമ്മളും ഇക്കാന്റെ ടൈം ലൈനീ കേറിയൊന്നു പോസ്റ്റി. "feeling blessed " ഏതോ രണ്ട് ഇണക്കുരുവികളുടെ അടിച്ചുമാറ്റിയ ഇമേജുമിട്ട്,
" തേനൂറും നിൻ വാക്കുകൾക്കായി
കൊതിപ്പിക്കുമൊരു നോട്ടത്തിനായി
കാത്തിരിപ്പൂ പ്രിയനേ ഞാൻ " എന്നങ്ങ് കാച്ചി'
ദേ വരുന്നു ആദ്യത്തെ കമന്റ്. പടപടാ ന്ന് മിടിക്കുന്ന ഹൃദയവുമായി ഞാൻ നോട്ടിഫിക്കേഷനിൽ ക്ലിക് ചെയ്തു. പടച്ചോനേ ഇലക്ട്രിക് ലൈനല്ലേ ഷോക്കടിക്കൂ ഇത് ടൈംലൈനല്ലേ.
എന്താ പെണ്ണേ നട്ടിളകിയോ? കെട്ടിയോന്റെ കമന്റ്
"കാലമാടൻ " തികട്ടി വന്ന സങ്കടം കിടച്ചമർത്തുമ്പോ അടുത്ത വെടി പൊട്ടി -
താഴെ തന്നെ ഡൈസിയുടെ റിപ്ളെ
"നട്ടോ അതോ ബോൾട്ടോ "..'
ചങ്ക് കലങ്ങീന്ന് ഞാൻ പറയണ്ടാല്ലോ
നന്മളതോടെ അപ്പണി നിർത്തി, പോസ്റ്റും അങ്ങ് ഡിലീറ്റി.
ഇങ്ങക്ക് വല്ലോം പറയണേ ഇൻബോ ക്സിലോട്ട് ഇട്ടാ പോരായിരുന്നൊ ?
ഡൈസീടെ ഭർത്തൃ സ്നേഹത്തെ വാ തോരാതെ പുകഴ്ത്തുന്ന ഇഷ്ട വിനോദം ഞാനങ്ങ് നിർത്തി ' കടന്നല് കൂടിളകിയ പോലെ ഇക്കാടെ വായീന്നുള്ളത് കേട്ടത് മിച്ചം!
facebook വരെ ഡിയാക്ടിവേറ്റ് ചെയ്യാൻ തോന്നിപ്പോകും . ഇണപ്രാവുകളുടെ ''ലൈല മജ്നു'' തോൽക്കുന്ന പോസ്റ്റ് പ്രളയം കണ്ടാ!
അങ്ങിനെ നിരാശ ഉള്ളിലൊതുക്കി ഞാനായി നന്മടെ വീട്ടുപണിയായി എന്നൊതുങ്ങി കഴിയുമ്പോൾ ഒരു സുപ്രഭാതത്തിൽ ഡൈസീടെ ഹസ്സിന്റെ നെട്ടിക്കുന്ന സ്റ്റാറ്റസ്
" got divorced "
"പോട്ടെ അളിയാ ", "അവളോട് പോയി ചാകാൻ പറ" "നിനക്കെത്ര പെണ്ണ് വേണം" തുടങ്ങി കുറെ മുട്ടൻ കമന്റ്സും
രണ്ട് ദിവസം കഴിഞ്ഞില്ല " in a relationship " അടുത്ത സന്തോഷവാർത്ത
ഡൈസിയെ വിളിച്ചിട്ട് ഫോണെടുക്കുന്നുമില്ല. അടുത്ത ദിവസം ഇക്കാന്റെ കൂടെ ഷോപ്പിങ്ങി നിറങ്ങുമ്പോൾ മുന്നിൽ ഡൈസി. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കാര്യങ്ങളേതാണ്ടുറപ്പായി.
വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞാൻ ഇക്കാന്റെ ടൈം ലൈനിൽ ഓടിച്ചെന്നങ്ങ് പോസ്റ്റി
"ഇക്കാ എന്റെ ഇക്ക തന്നെയാ ബെസ്റ്റ് "
പൂരത്തെറി പ്രതീക്ഷിച്ച ഞാൻ അന്തം വിട്ടു കമന്റ്സിൽ ഇക്കാന്റെ സ്മൈലി !
NB : പുറം മോടി കണ്ട് ബന്ധങ്ങളെ വിലയിരുത്തരുത് - . ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്നേഹപ്രകടനങ്ങൾക്ക് കുറവ് വന്നിട്ടുണ്ടാവാം. ദൈവം കനിഞ്ഞ് നൽകിയ ബന്ധങ്ങളുടെ കെട്ടുറപ്പ് പരസ്യമായ റൊമാൻസിലല്ല മറിച്ച് ഒത്തൊരുമിച്ച് ജീവിതത്തിന്റെ കാറും കോളും നേരിടലാണ്.

By
Asiya Safeer
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo