Slider

അസ്ഥിപഞ്ജരങ്ങൾ

0

അസ്ഥിപഞ്ജരങ്ങൾ
ഓർമകളുടെ ശ്മശാനത്തിൽ,
ഒരു പുറത്തിപ്പോഴും കുന്നുകൂടി -
കിടപ്പുണ്ടായിരക്കണക്കിനു, പഴയകാല -
നന്മകളുടെ അസ്ഥിപഞ്ജരങ്ങൾ.
കാലമേറെ കടന്നുപോകിലും,
ചിതലരിക്കാതെ അവയിന്നും
ശേഷിപ്പതുണ്ടവിടെ അതുപോലെ തന്നെ.
സഹോദര മനസ്ഥിതിയുടെ നട്ടെല്ലിന് -
തിളക്കമുണ്ടേറെയിപ്പോഴും.
ജാതി, മത, രാഷ്ട്രീയ ഐക്യ -
ചിന്താഗതിയുടെ തുടയെല്ലിനു,
ബലമേറെയുണ്ടിപ്പോഴും.
ഒന്നിച്ചൊരു കുടകീഴിൽ അണിനിരന്ന -
സംഘശക്തിയുടെ വാരിയെല്ലുകളിപ്പോഴും
ഒന്നിച്ചു തന്നെ അന്തിയുറങ്ങുന്നുണ്ടവിടെ.
നന്മയുടെ പര്യായങ്ങൾ അനുഷ്ടിച്ചിരുന്ന -
തലമുറയുടെ അസ്ഥിപഞ്ജരങ്ങൾ പോലും,
അവരുടെ സ്നേഹത്തിന്റെ പ്രതീകമായി -
ഇന്നും നശിക്കാത വിടെ ഉറങ്ങുന്നു.
ശ്മശാനത്തിന് മറുപാതിയിലും -
കൂടികിടപ്പുണ്ട് ആധുനീക കാലത്തിൽ -
ഈ മണ്ണിൽ വളർന്ന -
പുതിയ ചിന്തകളുടെ അസ്ഥിപഞ്ജരങ്ങൾ.
അന്യന്റെ വിയർപ്പുകൊണ്ട് അപ്പം തിന്നുവളർന്ന -
നട്ടെല്ലിന് ഉറപ്പുപോരായിരുന്നു.
അന്യന്റെ വളർച്ചയിൽ ആധിപൂണ്ട -
തുടയെല്ല് തകർന്നിരുന്നു.
സ്നേഹവും, ഐക്യവും പുലർത്താത്ത -
വാരിയെല്ലുകൾ തമ്മിലടിച്ചു പൊടിഞ്ഞിരുന്നു.
ബലമേറിയ പഴയ അസ്ഥിപഞ്ജരങ്ങളിൽ നാം
ഇനിയും ഉയർത്തെഴുനേറ്റില്ലെങ്കിൽ ,
ഈ ഭൂമി തന്നെ ശ്മശാനത്തിലേക്ക്
വലിച്ചെറിയപ്പെടും, നമുക്കൊരുമിച്ചു-
തിരിഞ്ഞു നടക്കാം.
ഒരു നല്ല നാളേക്ക് വേണ്ടി,
വരും തലമുറകൾക്കു വേണ്ടി.
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo