നാട്ടിലെന്താ സുഖം?.എന്നെ മനസ്സിലായിലല്ലെ?. ഞാൻ അക്ഷയ്.വീട് കേരളത്തിലാണ്. പഠിച്ചത് എഞ്ചിനീയറിംഗ് ആണ്. പക്ഷേ പറഞ്ഞിട്ടിട്ടെന്താ കാര്യം. കാര്യങ്ങൾ ആകെ അവതാളത്തിലായി.
എറണാകുളത്ത് ചെന്ന് ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാൽ അത് താഴെ വരുമ്പോൾ ഒരു മലയാളി എഞ്ചിനീയറുടെ തലയിലോ, ബംഗാളിയുടെ തലയുടെ മുകളിലോ വീഴുമെന്ന അവസ്ഥയാണ്.
എവിടെ നോക്കിയാലും എഞ്ചിനീയർമാർ. ഇവർക്കാണെങ്കിൽ ജോലിയുമില്ല. തെണ്ടി നടക്കുവാ?. കാശുണ്ടാകണമെങ്കിൽ ഭാരതരാജ്യം വിട്ടു പോകണം പിന്നെയലെങ്കിൽ?. എനിക്കാണെങ്കിൽ കേരളത്തിൽ തന്നെ ജീവിക്കാനിഷ്ടം. പക്ഷേ ജോലി കിട്ടാനില്ല?. കിട്ടിയാൽ തന്നെ വേതനമുണ്ടോ?.
ഞാനാണെങ്കിലോ കേരളത്തിൽ തന്നെ എഞ്ചിനീയറായി ഒരു കല്യാണവും കഴിച്ച് ജീവിച്ച് പോകാനുള്ള പരിപാടിയായിരുന്നു. പക്ഷേ ഒന്നും നടന്നില്ല.
എനിക്കാണെങ്കിലോ? ഭാരതം മൊത്തം ഒരു ബുള്ളറ്റ് വാങ്ങി കറങ്ങണം, കാറ് വാങ്ങണം, വീട് സൂപ്പർ രണ്ടുനിലയാകണം. എന്തെല്ലാം ആശകളായിരുന്നു. പക്ഷേ ഒന്നും നടന്നില്ല?.ഭാരതം ഒരു സംഭവമാണ്. അതിന്റെ നേർക്കാഴ്ച ഒന്നു കാണേണ്ടതല്ലേ?.
അവസാനം ഞാൻ കാശുണ്ടാക്കാനായി കശാപ്പുശാലയാലോ എന്നായി?. തമിഴ്നാട്ടിൽ നിന്നും കാളകളെ വിലക്കുറവിനു വാങ്ങി കേരളത്തിൽ കൊണ്ടുവന്നു.രണ്ടു ജോലി കാരെയും വച്ച് കടയും തുടങ്ങി. കാളക്കളെ കശാപ്പുചെയ്തു കൊള്ള ലാഭം കൊയ്തു പെട്ടന്ന് തന്നെ മുതലാളിയുമായി.പെട്ടന്നുള്ള പിന്നെ എന്റെ ഉയർച്ച വെച്ചടിയായിരുന്നു. കശാപ്പ് കടകയുടെ എണ്ണം കൂടി.ഇറച്ചി നമ്മുടെ കേരളത്തിൽ വിറ്റഴിക്കാൻ ഒരു പ്രായസവുമില്ലെന്ന് ഇറച്ചി പ്രേമികളും, അല്ലാത്തവരുമായ നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ?........
.........................................
ഞാൻ ബുള്ളറ്റ് വാങ്ങി, രണ്ടുനില വീടു പണിതു. ആഗ്രഹങ്ങൾ ഒരോന്നായി നേടി.ഒരു പെൺകുട്ടിയെയും ഞാൻ ആൽ മാർഥമായി സ്നേഹിച്ചിരുന്നു. അവളുടെ പേര് നീന. അവൾ എന്റെ എല്ലാ ചെയ്തികൾക്കും ഉപദേശം നൽകിയിരുന്നു. അവളെയെനിക്കത്ര ഇഷ്ടമായിരുന്നെന്നോ? പക്ഷേ അവൾക്കിഷ്ടമില്ലാത്ത ഒരു കാര്യം ഞാൻ തുടർന്നു പോന്നിരുന്നു.മദ്യാപനം.
മദ്യപാനം എനിക്ക് കശാപ്പ് ചെയ്യുമ്പോൾ കഴിക്കണം. പോത്തിനെ അറുക്കുന്ന പരിപാടിയല്ലെ?.അതു നിർത്തുവാൻ നീന എന്നും എന്നെ നിർബന്ധിക്കുമായിരുന്നു. പക്ഷേ ഞാൻ അത് തുടർന്നു പോന്നു.
എഞ്ചീനീയറിംഗ് പഠിക്കുന്ന സമയത്ത് എനിക്ക് കൂടെ കിട്ടിയതാണ് നീനയെ. അവൾക്ക് ഞാനും, എനിക്കവളും എന്നാൽ ജീവനായിരുന്നു.എഞ്ചീനിയറിംഗ് പഠിച്ച് ഞാൻ ഉദ്ദേശിച്ച രീതിയിൽ കാശുണ്ടാക്കാനും, ജോലി കിട്ടാതെ ആയപ്പോൾ കശാപ്പുശാല തുടങ്ങി ഞാൻ കാശുണ്ടാക്കിയതും.നീനയുടെ ഉപദേശമായിരുന്നു എന്ന് പറയാം.
കുടുംബ മഹിമയുണ്ടെങ്കിലും, കാശിന്റെ കാര്യത്തിൽ എന്റെ വീട് വളരെ പുറകിലായിരുന്നു. നീനയാണെങ്കിലോ കാശുള്ള വീട്ടിലെ ഒരേയൊരു പെൺതരിയും.
അതാണ് ഞാൻ ഇങ്ങനെയൊരു കാശാപ്പുശാല തുടങ്ങിയതും, ആഗ്രഹങ്ങൾക്കനുസരിച്ച് പണമുണ്ടാക്കിയതും, ഇനി നീനയുടെ വീട്ടിൽ ചെന്ന് പെണ് ചോദിക്കണം?.
.............................
കല്യാണത്തിനു നീനയുടെ വീട്ടുകാർ സമ്മതിച്ചു. ഞാനും അവർക്കൊത്ത നിലയിൽ എത്തിയതുകൊണ്ടാക്കാം. എന്റെ വീട്ടുകാരും ഞാനും അവരുടെ വീട്ടിൽ ചെന്ന് പെണ്ണുകാണൽ ചടങ്ങ് നടത്തി. കല്യാണ തിയ്യതിയും, ബാക്കി കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചു.
ഒരു ദിവസം രാവിലെ എനിക്ക് ദേഹം വിറയൽ, ശരീരത്തിന്റെ ജോയ്ൻസിനെല്ലാം വല്ലാത്ത വേദന തല കറങ്ങുന്നതു പോലെ? നാളെയാണ് വിവാഹ നിശ്ചയം.(മനസമ്മത കല്യാണം) എന്ത് ചെയ്യുo.
ഞാൻ എന്റെ കൂട്ടുകാരെനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ചർദ്ദിയും തുടങ്ങി. എന്റെ ബ്ലഡ് ടെസ്റ്റിനയച്ചു. എന്നെ അവിടെ അഡ്മിറ്റ് ചെയ്തു.
റിസൾട്ട് വന്നു. എന്റെ കൂട്ടുകാരൻ ഡോക്ടറുമായി സംസാരിച്ചു. വീട്ടുകാരും, നീനയും അവിടെയെത്തിയിരുന്നു.
കൂട്ടുകാരൻ പറഞ്ഞ വാക്കുകൾ എല്ലാവരെയും ദു:ഖത്തിൽ ആഴ്ത്തി. എന്റെ ഒരു കിട്നി പണിമുടക്കിയിരിക്കുന്നു. കാര്യങ്ങൾ വളരെ സീരിയസ് ആയിരിക്കുന്നു. എനിക്കു സങ്കടം സഹിക്കാനായില്ല. വീട്ടുകാരുടെ സങ്കടം പറയുക വേണ്ടല്ലോ?.നീന ഇതു കേട്ട് കരഞ്ഞ് കൊണ്ടിറങ്ങി പോയി.
ജോലി കിടയിലുള്ള മദ്യപാനം കഴിഞ്ഞ് രാവിലെ തലവേദനയെടുക്കുബോൾ വിക്സ് ആക്ഷൻ 500 എന്ന ഗുളിക തലവേദന മാറുവാൻ ഞാൻ കഴിക്കുമായിരുന്നു.അതും കിട്നിയെ തകരാറിലാക്കുന്നത്തിന് പ്രാധാനകാരണവുമായി.
അടുത്ത കിഡ്നിയേയും ചെറുത്തായി പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ എനിക്ക് കിഡ്നിമാറ്റി വയ്ക്കൽ നടത്തണം. ഇല്ലെങ്കിൽ പറയാനുണ്ടോ?
കല്യാണം മുടങ്ങി. നീനയുടെ വീട്ടുകാർ കല്യാണം നടക്കില്ലെന്നറിയിച്ചു.നീന എന്നാലും എന്നെ വിട്ടുപിരിയാൻ ഒരുക്കമല്ലായിരുന്നു. നീനയുടെ പപ്പയും, മമ്മിയും നീ അവനെ തന്നെ കല്യാണം കഴിച്ച് കൂടെ നിൽക്കണമെന്ന് വാശി പിടിച്ചാൽ ഞങ്ങൾ രണ്ടു പേരും ആത്മഹത്യ ചെയ്യുമെന്ന് നീനയോട് ഭീഷണി മുഴക്കി.
നീനയാകട്ടെ എല്ലാം സഹിച്ച് എല്ലാം ഉപേക്ഷിച്ച് ദൈവത്തിന്റെ മണവാട്ടിയായി. കന്യാസ്ത്രീ മOത്തിൽ ചേർന്നു.
.................
അമ്മയുടെ കിട്നി ഒന്ന് എനിക്ക് മാറ്റിവച്ചു. ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വന്നു. അതിന് കുറച്ച് സമയമെടുത്തു എന്ന് മാത്രം.
ഇപ്പോൾ ഞാൻ ഒറ്റക്കാണ്. എന്റെ നീന എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാത്തിനും കാരണം എന്റെ നശിച്ച വെള്ളമടിയും, തലവേദന മാറ്റാനുള്ള ഗുളിക തീറ്റയുമാണ്.
ഞാൻ നീനയെ ചെന്നു കണ്ടു. അവൾ എന്നെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു. അവൾ കന്യ വാഗ്ദാനം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും നിന്റെ നൻമക്കായി ഞാൻ എന്നും പ്രാർഥിക്കും. നീ മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്നത് എനിക്കു കാണണം എന്ന് നീന എന്നെ അറിയിച്ചു.അതാണ് അവൾക്ക് ഞാൻ ചെയ്ത് കൊടുക്കുന്ന ഏറ്റവും വലിയ സന്തോഷമായിരിക്കും എന്നും പറഞ്ഞു.
................
എന്റെ വിവാഹം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. രണ്ടു കുട്ടികളുണ്ട്. മദ്യാപനം പൂർണ്ണമായും ഉപേക്ഷിച്ചു.അമ്മയ്ക്കും, അച്ഛനും സുഖം.
...................
...................
മദ്യാസാക്‌തി ഒരു വിപത്താണ്. അത് നിങ്ങളുടെ സുബോധം നശിപ്പിക്കും. നിങ്ങൾക്ക് സ്വന്തമായതെല്ലാം കൈവിട്ട് പോകും. അത് കൊണ്ട് മദ്യവും, മറ്റും ലഹരികളും ഉപേക്ഷിക്കുക.
നാടിന്റെ നാളെയിൽ നല്ലൊരു ജീവിതം നൻമയോടെ നയിക്കുക. പുതിയ വർഷത്തിൽ നിങ്ങൾക്കെല്ലാവർക്കും പുതിയൊരു ജീവിതം ഞാൻ ആശംസിക്കുന്നു.
ജെയ്സൻ.ഗോവ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക