നേരം ഉച്ചയായിട്ടുംനേരിയ തണുപ്പുണ്ടായാരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞപ്രദേശം കഷ്ട്ടിച്ച് ഒരാൾക്ക് പോകാൻ വീതിയേ ആ വഴിക്ക് ഉണ്ടായിരുന്നുള്ളു..
കരിയിലകൾ നിറഞ്ഞ വഴിക്ക് ചേർന്നു നിൽക്കുന്ന അലരി മരങ്ങൾ. ഒരു മരത്തിനു ചുവട്ടിൽ വലിയൊരു സർപ്പ പുറ്റും.
വാടികരിഞ്ഞു വീണ അലരിപൂക്കൾക്ക് മനം മടുപ്പിക്കുന്ന ഒരു മണവും അവിടെ വ്യാപിച്ചിരിന്നു...

ചില മരങ്ങൾക്ക് ചുവട്ടിൽ ദൈവ തറകളും കൽവിഗ്രഹങ്ങളും പൊട്ടിപൊളിഞ്ഞ തറയിൽ എരിഞ്ഞു തീർന്ന എണ്ണതിരികളും ചിരട്ടയും ചെംബരത്തിപൂവും മഞ്ഞൾപൊടിയും
വഴി ചെന്നവസാനിക്കുന്നത്.വൈക്കോൽ മേഞ്ഞ ഒരു പഴയ വീടിനു മുൻപിൽ.
ആ വലിയ വീടിന് മുൻപിൽ നിൽക്കുബോൾ ഭാര്യ എന്നേട് ചേർന്ന് നിന്ന് മൂക്കുപൊത്തുന്നുണ്ടായിരുന്നു.
പരിസരമാകെ ചാരയത്തിന്റെയും കള്ളിന്റെയും മണം.. അഞ്ച് വയസ്സുള്ള മോൻ എല്ലാം കണ്ട് അത്ഭുതത്തോടെ ചുറ്റുപാടും നോക്കുന്നു.

...രേണു... ജയേട്ടാ നമ്മുക്ക് തിരിച്ച് പോകാമെന്ന് മെല്ലെ പറയുന്നുണ്ട്..
നീണ്ട കോലായിൽ അഞ്ചാറുപേർ ഇരിക്കുന്നു. അവരെ കണ്ടാൽ അസുരൻമാരെപോലെ....
കുപ്പായമിടാതെ വലിയ കുംഭകാട്ടി കൈ തണ്ടയിൽ ചരടിൽ കെട്ടിയ ഏലസും.
ചുണ്ടുകളിൽ പാതി ചുവപ്പ് വെറ്റിലമുറുക്കി കറപിടിച്ച പല്ലുകള്ളും
ചാരനിറംമൂടിയ കണ്ണുകള്ളും.എല്ലാവരും മത്ത്പിടിച്ച് എന്തൊക്കയോ സംസാരിക്കുന്നുണ്ട്...
മൺചുവരുകളിൽ ചുണ്ണാബുതേച്ച പാടുകളൊരുപാടുണ്ട്. വാടികരിഞ്ഞ വെറ്റിലകൾ ചിതറികിടക്കുന്നു.

മുറ്റത്തിന്റെ ഒരു കോണിൽ രണ്ട്മൂന്ന് പൂവൻ കോഴികൾ..അവയുടെ കാലുകൾ ബന്ധിച്ചിട്ടുണ്ട്...കോലായിലും മുറ്റത്തുമായി വെള്ളരിപൊടിയിലും കരിയും ചേർത്ത് വരച്ച ആഭിചാര മന്ത്രകളങ്ങൾ പകുതി മാഞ്ഞുപോയ ഒരു രേഖാചിത്രം...നാക്കില തുണ്ടുകളും പകുതി കത്തിയ മുളംകോൽ പന്തങ്ങളും..
കത്തിയണയാറുകുന്ന കണ്ണംചിരട്ട കനലുകൾ...മൺകലങ്ങൾ വായ്മൂട്ടികെട്ടയിരിക്കുന്നു...
ഓട്ടുപിഞ്ഞാണത്തിൽ കുതിരുനിറച്ചിട്ടുണ്ട്...(കുതിര് മഞ്ഞളും ചുണ്ണാബും കലക്കിയ വെള്ളം)
വീടിനുള്ളിൽ നിന്ന് ചിലംബിന്റെ ശബ്ദംകേൾക്കുന്നുണ്ട്..
ചില ജല്പനങ്ങളും..അതിന് മറുപടിയെന്നോണം ഒരു സ്ത്രി ശബ്ദവും..

മെല്ലെയൊന്ന് എത്തിനോക്കി അകത്തേക്ക്....
നിലവിളക്കിൽ കത്തുന്ന വെളിച്ചത്തിൽ ചുവന്നെരു പട്ട് മാത്രം കണ്ടു..
...............
എന്താ അവിടെ തന്നെ നിക്കണത് ഇങ്ങട് വരൂ...

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..
തടിച്ചൊരു സ്ത്രീ മുഖത്ത് ഒരു വശീകരണ ചിരിയുമായ്..
ആരാ...?
എവിട്ന്നാ...?

ഞങ്ങൾ വീടിന്റെ കോലായിലേക്ക് ചെല്ലുബോളേക്കും പുറത്തേക്ക്..ഒരു വൃദ്ധയും ഇരുപത് വയസ്സിനുള്ളിൽ പ്രായം തോന്നിക്കുന്നൊരു പെൺകുട്ടിയുംഇറങ്ങിപോയി...
മുറ്റത്ത് തന്നെ നിന്ന ഞങ്ങളുടെ അടുത്തേക്ക് ആറടിപൊക്കമുള്ള കറുത്തൊരാൾ വന്നു..
കനമുള്ള ശബ്ദത്തിൽ അയാൾ ചോദിച്ചു..
എവിട്ന്നാ...?
എവിട്ന്നാ...?
ഒരു ചെറുചിരിയേടെ..ഞാൻ
അപ്പുറത്തെ പുതിയ താമസകാരാ..
ഞാൻ ജയൻ...ഇവിടുത്തെ പുതിയ പോസ്റ്റുമാനാണ്..
ഇത് ഭാര്യ...മോൻ...മനു...

അയാളെ കണ്ട് പേടിച്ചിട്ടാകാം
മോനെന്നെ പറ്റി ചേർന്നു നിന്നു..
ഗൗരവമുള്ള മുഖം...രേണുവിനെ അയാൾ കണ്ണുകൾ കൊണ്ടൊന്ന് ഉഴിഞ്ഞു..

എന്നിട്ട് എന്നെ നോക്കി പറഞ്ഞു..
ഞാൻ...മാണിക്യൻ..
എത്ര നാളായി ഈ നാട്ടിൽ വന്നിട്ട്..
ഞാൻ...മാണിക്യൻ..
എത്ര നാളായി ഈ നാട്ടിൽ വന്നിട്ട്..
കുറച്ച് നാളായെന്ന് ഞാനും...
തിരിച്ച് നടക്കുബോൾ അയാൾ പിന്നിൽ നിന്നും വിളിച്ചുപറഞ്ഞു...
'' എന്തെങ്കിലും ആവിശ്യമുണ്ടേൽ പറയാനും വരാനും മടിക്കരുത്ട്ടോ...
അത് കേട്ടിട്ടാകാം കോലായിലിരുന്ന കിങ്കരൻമാൻ ചിരിക്കുന്നുണ്ടായിരുന്നു.

രേണു വല്ലാതെ പേടിച്ചിട്ടുണ്ട് എന്നെ എന്തൊക്കയോ പറഞ്ഞു ശാസിക്കുന്നുമുണ്ട്...
...........
വീട്ടിലേക്ക് നടക്കുബോൾ പുഴകടവിൽ നിന്നും കടത്തുകാരൻ ഉമ്മറിക്ക വരുന്നത് കണ്ടു.
ഇവിടെ വന്നമുതൽ ഞങ്ങളോട് ഏറ്റവും കൂടുതൽ അടുപ്പം കാണിച്ച വെക്തി നാൽപത്തഞ്ചിന്റെ അടുത്തു വരും പ്രായം...
ഉമ്മറിക്കയുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യവും..

നാടുചുറ്റാനിറങ്ങീതാ...എല്ലാരും.
മാണിക്യന്റെ വീടുവരെ ഒന്നു പോയി അടുത്തെന്ന് പറയാൻ ആ ഒരു വീടുമാത്രമല്ലേ ഉള്ളു..
ഞാനത് പറഞ്ഞപ്പോൾ ഉമ്മറിക്കയുടെ മുഖത്ത് ചിരി മാഞ്ഞു..വല്ലാത്തൊരു ഭയവും ഇരുണ്ടുകൂടി..

വേണ്ടിയിരുന്നില്ല...
എന്താ ഉമ്മറിക്ക.....?
പിന്നെ എന്തോ ആലോചിട്ടിട്ടെന്നപോലെ പറഞ്ഞു...

അയാൾ ശരിയല്ല...അസുരനാണ്...
ഒന്നു ചിരിച്ച് തലയാട്ടി ഞാൻ..ഒരു കട്ടൻ ചായ കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞ് ഉമ്മറിക്കാനെയും വിളിച്ചു...
ചായ കുടിക്കബോൾ രേണു ഉമ്മറിക്കയോട് ചോദിച്ചു..
എന്താ അയാൾ ശരിയല്ലാന്ന പറഞ്ഞത്..?
എന്താ അയാൾ ശരിയല്ലാന്ന പറഞ്ഞത്..?
എന്നെ ഒന്ന് നോക്കിയിട്ട് ഉമ്മറിക്ക പറഞ്ഞു തുടങ്ങി...
ഓനൊരു ചെകുത്താന്റെ ജന്മാ
ചെറുപ്പത്തിലെ കുരുത്തംകെട്ടത്.
മാണിക്യന്റെ കൂടെ പിറന്ന വേറൊരുത്തൻ ഉണ്ട്..ഒരു പാവം..മാധവൻ....ഇരട്ടകളായിരുന്നു.

ഈ മാണിക്യൻ പതിനാറാം വയസ്സിൽ പുഴക്കക്കരെയുള്ള കോലോത്തെ ഒരു പെണ്ണിനെ കയറി പിടിച്ചു..
അന്ന് കോലോത്തെ വാല്യാക്കാർ പൊതിരെ പെരുമാറി...അന്ന് നാടുവിട്ടതാ.
പെണ്ണുങ്ങളോട് അവന് ചെറുപ്പം മുതലേ താല്പര്യാ..
തിരിച്ചെത്തിയിട്ട് അഞ്ചാറു കെല്ലമേ ആയിട്ടുള്ളു..
അച്ഛൻ നേരത്തെ മരിച്ചു..

ഏതോ മലയടിവാരത്തു നിന്നും മലദൈവ മന്ത്രങ്ങളും വേറെ കൂടോത്ര മന്ത്രങ്ങളൊക്കെ പഠിച്ചുട്ടുണ്ട് എന്നാ ഇവിടുള്ളവരൊക്കെ പറയണത്...
അക്കരെ കാരോട് അവന് ഇപ്പോഴും പകയുണ്ട്.
കോലോത്തെ ആ പെൺകുട്ടിക്ക് പിന്നെ കല്ല്യാണമൊന്നും വന്നില്ല..മാനക്കേട് കൊണ്ട് ഒരു ദിവസം അവൾ പുഴയിൽ ചാടി മരിച്ചു...

ഇവന്റെ കൂടെയുള്ള മാധവന്റെ കല്ല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോളാ മാണിക്യൻ തിരിച്ചെത്തിയത്.
..പിന്നെ
.ഉമ്മറിക്കയുടെ മുഖത്ത് മൗനം നിറഞ്ഞു..
ഞങ്ങളും അറിയിനുള്ള ആകാംഷയിൽ തമ്മിൽ നോക്കി..
എന്നിട്ട്...?
രേണുവിന്റെ ചോദ്യം ഉമ്മറിക്കായെ..വീണ്ടും വാചാലനാക്കി..

മാധവന്റെ പൊണ്ണിനോടവൻ ചിലപ്പോളൊക്കെ മോശമായി പെരുമാറിയിരുന്നു...പാവം മാധവനോടവൾ പറഞ്ഞിരുന്നു..അവനതത്ര കാര്യക്കിയില്ല..ഒരു നാൾ മാധവൻ ദൂരെയെങ്ങോ പണിക്ക് പോയി തിരിച്ച് വരുബോൾ അവളുടെ തൂങ്ങിയാടുന്ന ശവമാണ് കണ്ടത്...
പിന്നെ ഒന്നുരണ്ട് മാസം മാണിക്യനെ ഇവിടാരും കണ്ടില്ല.
ദീനംപിടിച്ച് കിടപ്പിലായ അമ്മ പിന്നെ ഇതെല്ലാം കണ്ടും കേട്ടും നീറി നീറി അതും പോയി..
മാനസ്സികമായ് തളർന്ന മാധവൻ പിന്നെ ആരോടും മിണ്ടൊതെയായ്..മാധവന് സംശയങ്ങളുണ്ടായിരുന്നു
മാണിക്യനിൽ..
അമ്മയുടെ മരണത്തോടെ മാധവനും ഈ നാട് വിട്ട് പോയ്.....
പോകുബോൾ പുഴകടവിൽ വച്ച് എന്നോട്...
മാധവൻ പറഞ്ഞിരുന്നു.
തിരിച്ച് വരും ഒരു നാൾ...ഒരാളെ പറഞ്ഞയക്കാൻ...
അത് പറയുബോൾ മുഖം ചുവന്നു തുടുത്ത് വലിഞ്ഞ്മുറുകിയിരുന്നു....പിന്നെ പുഴയിലേക്ക് ചാടി നീന്തി കരപറ്റി....
മാധവൻ പോയതിന്റെ മൂന്നാം നാൾ മാണിക്യൻ വന്നു......
ഉമ്മറിക്ക ഒന്നു നെടുവീർപ്പിട്ട്....ഞഞളെ നോക്കി...
വരും മാധവൻ...അന്ന് മാണിക്യന്റെ ജീവനും കൊണ്ടേ പോകു.....
ദുർമന്ത്രങ്ങളറിയുന്നവനാണ് മാണിക്യൻ...ഈ കരയിൽ വീശുന്ന കാറ്റിനെപോലും അവൻ തടയുംഇരുട്ടിന്റെ മറപറ്റി അവനെന്തും ചെയ്യും....
ഇരുട്ടുമുറിയിൽ അവന്റെ മന്ത്രകളത്തിനു നടുവിലിരുന്ന പല പെണ്ണുങ്ങളും അവന്റെ ഗർഭംപേറി ജീവനൊടുക്കിയിട്ടുണ്ട്..

ഉമ്മറിക്ക പോകുവാനായ് എണീറ്റു മുറ്റത്ത് കളിക്കുന്ന മകന്റെ തലയിൽ ഒന്നു തലോടി അയാൾ നടന്നു നീങ്ങി...
രേണുവിന്റെ മുഖത്ത് വല്ലാത്തൊരു ഭീതിപടർന്നതായി കണ്ടു....
രാത്രി കിടന്നപ്പോളും രേണുവിന് മാണിക്യനെ കുറിച്ച് മാത്രമെ പറയാനുണ്ടായിരുന്നുള്ളു...

അകലെ നിന്ന് ഒരു കൊട്ടുകോൾക്കുന്നു....കാറ്റിന്റെ വരുവുപോക്കിൽ ആ ശബ്ദം കൂടിയും കുറഞ്ഞും കേൾക്കാം..
കാതുകൾ ആ ശബ്ദത്തിന്റെ ഉറവിടം തേടിപോയി.......കൊട്ടിനോടൊപ്പം ഇപ്പോൾ ചിലംബിന്റെയും ശബ്ദം ഇടയ്കൊക്കെ ആരോ കരയുന്നപോലെ ഒരാർപ്പ് വിളിയും കേൾക്കുന്നുണ്ട്. മാണിക്യൻ കോമരംചാടുന്നു..മനസ്സിൽ ഒരു ഭയം നിറയുന്നുണ്ട്...

രേണു പേടിയോടെ എന്തൊക്കയോ പറഞ്ഞിട്ടുണ്ട് ഒന്നും ശ്രദ്ധിച്ചില്ല...മനസ്സ് മാണിക്യനിലായിരുന്നു...
രേണുവും മോനും നല്ല ഉറക്കത്തിലാണു...മണ്ണെണ്ണ വിളക്കണച്ച് മെല്ലെ ഉറക്കത്തിലേക്ക്...
.......................
ദിവസങ്ങൾ കടന്നുപോകുന്തോറും മാണിക്യനെ കുറിച്ചുള്ള പേടിപ്പിക്കുന്ന കഥകൾ രേണുവിനെ വല്ലാതെ അലട്ടിയിരുന്നു....
...............
തോൾ സഞ്ചിയിൽ കത്തുകളുയായ് ഞാൻ വീട്ടിലേക്ക് പോകാനായ്..പുഴകരയിൽ നിന്നു... തോണിയുമായ് ഓളപരപ്പിലൂടെ ഉമ്മറിക്ക വരുന്നുണ്ട്...
അടുതെത്തിയപ്പോൾ ഉമ്മറിക്ക ചോദിച്ചു.....?

നേരം വൈകി ല്ലേ.....
ഉം...ഇന്ന് കുറച്ച് കത്തുകൾ ഉണ്ടായിരുന്നു വീടുകളൊക്കെ ഒരുപാട് ദൂരേയും.
തോണിയിലിരിക്കുബോൾ മനസ്സ് മുഴുവനും വീട്ടിലായിരുന്നു.
മാനത്ത് ചെങ്കല്ലരച്ച് മേഘപാളികളിൽ ചിതറിയ സൂര്യൻ..പടിഞ്ഞാറെ കടവിൽ മരങ്ങൾക്ക് മുകളിൽ താഴ്ന്നുകൊണ്ടിരുന്നു...
സന്ധ്യയാകുന്നു പുഴകരയിൽ നേരിയ ഇരുട്ട്.
.....................
മോനെ....അച്ഛൻ വരുന്നുണ്ടോന്ന് നോക്കെടാ
പുറത്തേക്കോടിയ മനു വിളിച്ചു പറഞ്ഞു..
ആ വരുന്നുണ്ടമ്മേ.......
ഇടവഴിയിലൂടെ ഒരു കറുത്ത രൂപം... കാവിമുണ്ടുമുടുത്ത് അയാൾ വീടിന്റെ കോലായിൽ കയറിയിരുന്നു.മാണിക്യൻ........
മനു പേടിയോടെ അകത്തേക്കോടി...
രേണു മനുവിനെ ചേർത്തുപിടിച്ചു...
പേടികൊണ്ട് വിറക്കുന്ന രേണു സകല ദൈവങ്ങളെയും വിളിച്ചു...
കോലായിൽ നിന്നും ഒരു ചുമ കേട്ടു....രേണു വിറയ്ക്കുന്ന പദങ്ങളുമായ് മെല്ല പുറത്തേക്ക് നോക്കി വാതിൽ പടിയിൽ നിന്ന രേണുവിനെ നോക്കി മാണിക്യനൊന്നു ചിരിച്ചു....
എന്നിട്ട് ഒരു വെറ്റിലെയെടുത്ത് നടുകെ ചീന്തി ഒന്ന് നിലത്ത് കമഴ്ത്തി വച്ചു...
കയ്യിലുള്ളതിൽ ചുണ്ണാബ് തേച്ച് വായിലേക്ക് തിരുകി...
ഇരയെ കണ്ട മൃഗത്തെപോലെ രേണുവിന് നേരേ ഒരു ചോദ്യം...

നിന്റെ ഭാർത്താവ് ഇല്ലേ ഇവിടെ....?
പേടിയോടെ ഇപ്പോ വരുമെന്ന് പറഞ്ഞപ്പോൾ....
പേടിയോടെ ഇപ്പോ വരുമെന്ന് പറഞ്ഞപ്പോൾ....
അയാളൾ നാക്കുകൊണ്ട് ചുണ്ടിനെ തുടച്ചിട്ട് മെല്ലെയൊന്നു ചിരിച്ചു..
പിന്നെ എഴുന്നേറ്റ് രേണുവിനു നേരേ നടന്നടുത്തു......
ഒരു കരച്ചിലോടെ വാതിൽ ആഞ്ഞടച്ച രേണു..മനുവിനേയും പിടിച്ച് വാതിൽ ചാരിനിന്നു കരഞ്ഞു....
പുറത്തു നിന്നും അയാൾ വിളിച്ചു പറഞ്ഞു....ഒന്ന് പരിചയപ്പെടണംന്ന് വിചാരിച്ച് വന്നതാ...സാരല്യാ..പിന്നീടാവാം.
അയാൾ പോയെന്ന് ഉറപ്പു വരുത്തി രേണു വാതിൽ പാതി തുറന്നുനോക്കി...പിന്നെ നെഞ്ചിൽ കൈവച്ചു..
...............
പുഴയിലൂടെ എന്തോ കരയിലേക്ക് വരുന്നുണ്ട് ഇരുട്ടുകൊണ്ട് കാണാഞ്ഞപ്പോൾ കൈയിലുള്ള ടോർച്ച് തെളിയിച്ച് നോക്കി ഉമ്മറിക്ക...

അത് കരയിലേക്ക് കയറി അടുത്തേക്ക് വന്നു ആറടി പൊക്കമുള്ള രുപം.
ഒന്നും മിണ്ടാതെ തോളിലുള്ള തോർത്ത്മുണ്ട് വലിച്ചെടുത്ത് കൈകൾ തുടച്ചു...എന്നിട്ട് ഒരു ബീഡി ചോദിച്ചു...
പേടിയോടെ കൊടുക്കുബോൾ മനസ്സിൽ സംശയം ഉടലെടുത്തു.. തീപ്പെട്ടി ഉരസ്സിയപ്പോൾ മുഖം വെക്തമായി.....മാധവൻ...ഉറച്ച കാൽവെപ്പോടെ അയാൾ ഇരുട്ടിലേക്ക് മറഞ്ഞു..

കുറുക്കു വഴിയിലൂടെ ജയന്റെ വീട്ടിലേക്ക് ഓടി ഉമ്മറിക്ക...
............
രേണുവിനെയും മോനെയുംചേർത്ത് പിടിച്ച് നിൽക്കുബോളും ഭയത്താൽ രണ്ടുപേരും വിറയ്ക്കുന്നുണ്ടായിരുന്നു
ഉമ്മറിക്ക മുറ്റത്ത് നിന്നു വിളിക്കുന്നുണ്ട്..
ജയൻ സാറേ......ജയൻ സാറേ...
മുറ്റത്തേക്കിറങ്ങിയ ഞാൻ ഉമ്മറിക്കയോട് മാണിക്യൻ വീട്ടിൽ വന്ന കാര്യം പറഞ്ഞു.

മാധവൻ വന്ന കാര്യം ഉമ്മറിക്ക പറയുബോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...
മനസ്സിൽ മാണിക്യനോടുള്ള ദേഷ്യം ഇരച്ചുകയറുന്നുണ്ട്...കുറച്ച് നേരം രേണുവിനെയും മോനെയും നോക്കണെയെന്ന് പറഞ്ഞ് ടോർച്ചും പിടിച്ചു വാങ്ങി മാണിക്യന്റെ വീട് ലക്ഷ്യമാക്കി ഇരുട്ട് നിറഞ്ഞ ആ ഇടവഴിലൂടെ നടന്നു.....
................
അലരി മരത്തിനു ചുവട്ടിലെ രൂപങ്ങൾ കണ്ട് ഒന്നു പതുങ്ങി നിന്നു ഞാൻ...കൽവിഗ്രഹത്തിനു മുൻപിൽ മുളങ്കോൽ പന്തം ആളികത്തുന്നു..മാധവനും മാണിക്യനും നേർക്കുനേർ....
ഭീതിപരത്തി പുഴകരയിൽ നിന്നും നായ്ക്കൾ ഓരിയിടുന്നുണ്ട്.

ഇരുട്ടിൽ കരിയിലകൽ ഞെരിഞ്ഞമരുന്നു...
മാധവന്റെ കണ്ണുകൾ കോപാഗ്നിയിൽ ജ്വലിച്ചു.
നിശബ്ദതയെ മുറിച്ചുകൊണ്ട് മാധവന്റെ കനമുള്ള ശബ്ദം.....

നിന്നോടുള്ള പക നെഞ്ചിനുള്ളിൽ കനലുപോലെ കെടാതെയുണ്ട്....
നീ എനിക്ക് കൂടെപിറപ്പല്ല...നീച ജന്മമാണു നീ....

ജീവനായിരുന്നു എനിക്കവളെ..പെണ്ണുങ്ങളോടുള്ള നിന്റെ ആർത്തി.
നീ പഠിച്ച മന്ത്രങ്ങളും ഭൂതഗണങ്ങളുംനിനക്ക് രക്ഷയേകുമെങ്കിൽ വിളിച്ച് കൂടെ നിർത്തിക്കോ....

തണുപ്പിനെ അകറ്റികൊണ്ട് ചൂടുള്ളൊരു കാറ്റ് വീശിയടിച്ചു...ഇരുട്ടിലെവിടെയോ ഒരു ശിഖരം അടർന്നു വീണു. അലരി മരത്തിലെ മൂങ്ങകൾ ഒന്നു ചിറകു കുടഞ്ഞിരുന്നു..കാറ്റിലണയാറായ പന്തം ആളികത്തി....രണ്ടുപേരുടെയും ശീൽക്കാരങ്ങൾ.....
മാണിക്യന്റെ ചിരി ഇരുട്ടിൽ അലകൾ തീർത്തു...
മാണിക്യന് മാർഗ്ഗതടസം ഹ ഹ ഹ
നീ വളർന്നിട്ടില്ല....മാധവാ...മാണിക്യനെ ജയിക്കാൻ അതും നീ...
മേലോട്ട് നോക്കി മാണിക്യൻ ഭീകരമായ് ചിരിച്ചു...

മാധവൻ രണ്ടടി പുറകോട്ട് നീങ്ങി..
പിന്നെ ഒരലർച്ചയോടെ മാധവന്റെ വലംകാൽ മാണിക്യന്റെ നെഞ്ചിൽപതിച്ചു..
അലരിമരത്തിലേക്ക് മലച്ചു മാണിക്യൻ...ആടിയുലഞ്ഞ മരത്തിൽ നിന്നും മൂങ്ങകൾ പറന്നകന്നു...അലരിമരം വേരോടെ കടപുഴകി ആളികത്തിയ പന്തം അണഞ്ഞു...മരത്തിനു ചുവട്ടിലെ തകർന്ന സർപ്പപുറ്റിൽനിന്നും ഒരു കരിനാഗം വീണ്ണുകിടക്കുന്ന മാണിക്യനു നേരേ പത്തിവിടർത്തി.....പിന്നെ അത് ഇരുട്ടിലേക്ക് മറഞ്ഞു.....

പിടഞ്ഞെണീക്കുവാനൊരു ശ്രമം മാണിക്യൻ..
അതിനു മുൻപ് മാധവന്റെ കയ്യിൽ തിളങ്ങിയ കഠാര മാണിക്യന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി...മാണിക്യനിൽ നിന്നും ഒരു നിലവിളി..പിന്നെ ഞെരുക്കത്തോടെ ഒന്നു പിടഞ്ഞു..

മാണിക്യനേയും വലിച്ചുകൊണ്ട് മാധവൻ കരിയിലമൂടിയ വഴിയിലൂടെ മെല്ലെ പുഴകരയിലേക്ക് നടന്നു...
പുഴകരയിലെത്തി മാധവൻ അല്പ നേരം വെള്ളത്തിലേക്ക് നോക്കി നിന്നു..പിന്നെ മാണിക്യന്റെ ശരീരം പൊക്കിയൊടുത്ത് വെള്ളത്തിലേക്കിട്ടു...
പിന്നെ കുറച്ചു നേരം വെള്ളത്തിലേക്കു തന്നെ നോക്കി നിന്നു അമ്മേ...എന്നൊരു വിളി അതൊരു കരച്ചിലായ്...

എന്റെ കൈയ്യിലുള്ള ടോർച്ചിന്റെ
വെളിച്ചം കണ്ടപ്പോൾ മാധവൻ തിരിഞ്ഞു നോക്കി...പിന്നെ അടുത്തേക്ക് വന്നു...
ഭയത്താൽ എന്നിൽനിന്നും ഒരു ചോദ്യമുയർന്നു...ആരാ നിങ്ങൾ......?
നിശബ്ദത......പിന്നെ ഒരു ഇടറിയ ശബ്ദം......മാധവൻ......
ടോർച്ഛിന്റെ വെളിച്ചത്തിൽ അയാളുടെ നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു....പുഴയിലേക്ക് നടന്നകലുബോൾ ഒന്നു തിരിഞ്ഞു നോക്കി..പിന്നെ പുഴയിലിറങ്ങി അക്കരയ്ക്ക് ഒഴുക്കിനെതിരെ നീന്തി .ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ കരപറ്റി നടന്നകലുന്നത് ഞാൻ നോക്കിനിന്നു.....വീട്ടിലേക്ക് മടങ്ങുബോൾ മനസ്സിൽ ഒരു ദൈര്യം..
പുഴകരയിൽ നിന്നും ഒരു തണുത്ത കാറ്റ് എന്നെ തലോടി മെല്ല കടന്നുപോയ്.........

===മുരളിലാസിക===

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക