Slider

സമാസമം

0
സമാസമം
------------------------------------
വെട്ടുമ്പോള്‍ 
കഴുത്തിനു വെട്ടണം 
ഒരു പിടച്ചിലെ പാടുള്ളൂ.
കഴുത്തിലെ തടിച്ച ഞരമ്പുകള്‍
മുറിഞ്ഞു ചോരയൊഴുകണം,
ചോരകണ്ട് കറങ്ങി വീഴുന്നവനെ
തോണ്ടി മാറ്റിയിടണം.
എന്നിട്ട്
ഒറ്റക്കുവന്നവന്‍റെ
വീണുടഞ്ഞ മരുന്നുകുപ്പിയുടെ
കൂര്‍ത്ത ചില്ലുകള്‍
കാലില്‍ത്തറയ്ക്കാതെ
മറപിടിച്ച ഇരുട്ടിന്റെ
ഓട്ടയിലൂടെ ഓടിഒളിക്കണം.
ചോരയുടെ അറപ്പുമാറിയ
ധൈര്യത്തിന്റെ കഥകള്‍
വെളിച്ചത്തു വിളിച്ചു പറയണം
പിറ്റേന്ന്
സമാധാനത്തിന്റെ മാലാഖന്മാര്‍
കോടിപുതപ്പിക്കും മുന്‍പ്
എണ്ണം തികയ്ക്കാന്‍ വരുമ്പോള്‍
കൊടിയുടെ മറയില്‍
മഴനനഞ്ഞ പൂച്ചയെപ്പോലെ
മറഞ്ഞിരിക്കണം
വെട്ടിയവനെ കിട്ടാത്തപ്പോള്‍
കിട്ടിയവനെ വെട്ടിയിട്ട്
എണ്ണം തികയ്ക്കും
സമാസമം
----------------------പ്രവീണ്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo