ഇഴപിരിക്കുന്നവര്‍.........................
-----------------------------------------
ഇനി നമുക്കിഴപിരിക്കാം
ഇറുകെപ്പിടിക്കാന്‍കൊതിച്ച്
ഉരസി നടന്ന കൈവിരലുകളുമായി
നടന്നു തീര്‍ത്ത വഴികള്‍ പിരിക്കാം ,
മൗനം തിന്നു മരവിച്ച മിഴികളുമായ്
അന്യോന്യം നോക്കിയിരുന്നു മടുത്ത
ഇരുണ്ട ഗോവണിപ്പടികള്‍ പിരിക്കാം ,
വെയില്‍ തിങ്ങി ചൂടേറിയ യാത്രയില്‍
നിഴല്‍ തേടി തളര്‍ന്ന ഇടവഴികള്‍ പിരിക്കാം ,
കടല്‍ക്കാറ്റില്‍ വരണ്ടുണങ്ങിയ നമ്മുടെ
കണ്ണീര്‍ കൈവഴികള്‍ പിരിക്കാം ,
ഇന്നലെ വരെക്കണ്ട സ്വപ്നങ്ങളും
മിഴിപ്പൊത്തില്‍ ഒളിപ്പിച്ച സ്നേഹവും
ചൊടികളില്‍ ബന്ധിച്ച വിതുമ്പലും
ഇനിവരും നോവിന്റെ യാത്രയും
പിന്‍വിളികേള്‍ക്കാതിരിക്കാന്‍
കാതില്‍ സങ്കടച്ചുറ്റു നിറച്ച്
വിടപറച്ചിലുകള്‍ മാറ്റിവെച്ച്
പുറംതിരിഞ്ഞു നടന്നിഴപിരിക്കാം
-------------------പ്രവീണ്‍
-----------------------------------------
ഇനി നമുക്കിഴപിരിക്കാം
ഇറുകെപ്പിടിക്കാന്‍കൊതിച്ച്
ഉരസി നടന്ന കൈവിരലുകളുമായി
നടന്നു തീര്‍ത്ത വഴികള്‍ പിരിക്കാം ,
മൗനം തിന്നു മരവിച്ച മിഴികളുമായ്
അന്യോന്യം നോക്കിയിരുന്നു മടുത്ത
ഇരുണ്ട ഗോവണിപ്പടികള്‍ പിരിക്കാം ,
വെയില്‍ തിങ്ങി ചൂടേറിയ യാത്രയില്‍
നിഴല്‍ തേടി തളര്‍ന്ന ഇടവഴികള്‍ പിരിക്കാം ,
കടല്‍ക്കാറ്റില്‍ വരണ്ടുണങ്ങിയ നമ്മുടെ
കണ്ണീര്‍ കൈവഴികള്‍ പിരിക്കാം ,
ഇന്നലെ വരെക്കണ്ട സ്വപ്നങ്ങളും
മിഴിപ്പൊത്തില്‍ ഒളിപ്പിച്ച സ്നേഹവും
ചൊടികളില്‍ ബന്ധിച്ച വിതുമ്പലും
ഇനിവരും നോവിന്റെ യാത്രയും
പിന്‍വിളികേള്‍ക്കാതിരിക്കാന്‍
കാതില്‍ സങ്കടച്ചുറ്റു നിറച്ച്
വിടപറച്ചിലുകള്‍ മാറ്റിവെച്ച്
പുറംതിരിഞ്ഞു നടന്നിഴപിരിക്കാം
-------------------പ്രവീണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക