പ്രണയവര്‍ണ്ണങ്ങള്‍
÷÷÷÷÷÷÷÷÷÷÷÷÷÷
÷÷÷÷÷÷÷÷÷÷÷÷÷÷
മഴയുള്ള, വിരസമായ ഒരു പകലില്‍ വെറുതെ ബസ്സ് സ്റേറാപ്പിലിലെ കല്‍ബെഞ്ചിലിരിക്കുമ്പോഴാണ്, സ്റേറാപ്പില്‍ വന്നു നിന്ന ബസ്സില്‍ നിന്ന്, എന്‍െറ മനസ്സില്‍ വിസ്മയം തീര്‍ത്തുക്കൊണ്ട് അവളും മോനും ഇറങ്ങിയത്.
ഓര്‍മ്മകള്‍, പൊടുന്നനെ ലിമിറ്റഡ് സ്റേറാപ്പായി പ്രെെമറി ക്ളാസ്സിന്‍െറ സ്ററാന്‍ഡിലേക്കു പാഞ്ഞു.
മഴ കാരണം പുറത്തേക്കിറങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന അവള്‍ക്കരികിലേക്ക് ഓര്‍മ്മയുടെ പൂഞ്ചെണ്ടും പിടിച്ചു ഞാന്‍ നടന്നു.
മധുരതരമായ ഒരു ചിരി സമ്മാനിച്ചെങ്കിലും,പ്രകാശമില്ലാത്ത ഒരു നനഞ്ഞ ചിരിയാണ് അവള്‍ തിരികെ തന്നത്.
''ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം '' എന്നു പാടുന്നത് വെറും പൊളളയാണെന്ന് തോന്നിയ നിമിഷം.
എങ്കിലും, ഭാരൃ കാണാതെ വീശിയ സ്മിര്‍ണോഫ് എന്നെ സ്മാര്‍ട്ടാക്കി തന്നെ നിര്‍ത്തി.
''എവിടെ പോയതാര്‍ന്നു ''
ചുണ്ടിലൊരു ശൃംഗാരചിരിയുമായ് ഞാനവള്‍ക്കരികിലേക്ക് ചേര്‍ന്നു നിന്നു.
''വീട്ടിലേക്ക് ''
ഒരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞു.
സ്മിര്‍ണോഫിന്‍െറ പവറില്‍ മനസ്സില്‍, ഓര്‍മ്മകളുടെ നീലവിരിയിട്ട ജാലകം പതിയെ ഇളകി തുടങ്ങി .
''എനിക്ക് ആദൃമായി പ്രണയം തോന്നീത് തന്നോടായിരുന്നു ''
ഒന്നും പറയാതെ, നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു അവള്‍.
''ഓര്‍ക്കുന്നോ നീ നമ്മുടെ 7 C ക്ളാസ്സ് ? പരീക്ഷയില്‍ ഒന്നും, രണ്ടും സ്ഥാനം കിട്ടുന്നവരുടെ പേരുകള്‍, ക്ളാസ്സ് ചുമരില്‍ പതിച്ചുവെക്കുന്ന കാലം ? എന്നും നമ്മളുടെ പേരുകളായിരുന്നു ആ ചുമരില്‍ പതിച്ചിരുന്നത് ''
ഒരു നിമിഷം നിര്‍ത്തി,ഞാന്‍ അവളുടെ കരിനീല മഷിയെഴുതിയ മിഴികളിലേക്ക് നോക്കി...
ബാഗില്‍ നിന്നും കിന്‍റര്‍ജോയ് എടുത്ത് മോന് കൊടുക്കുന്ന തിരക്കിലായിരുന്നു അവള്‍.
''അന്ന്, ആ ചുമരിലെഴുതിയ നമ്മുടെ പേരുകള്‍ കാണുമ്പോ.... നമ്മുടെ വിവാഹ ഇന്‍വിറേറഷന്‍ ആയിട്ടാ ഞാന്‍ സ്വപ്നം കാണാറ്.. അതൊക്കെ....
നിറഞ്ഞു പെയ്യുന്ന മഴയിലൂടെ കുതിച്ചു പാഞ്ഞ ബസ്സ് തെറിപ്പിച്ച വെളളം, വായയിലേക്ക് വീണതിനാല്‍ ഒരു നിമിഷം ഞാന്‍ പല്ലനയാറ്റില്‍ വീണ കുഞ്ചന്‍നമ്പൃാരായി.
''എനിക്കും ഇയാളോട് തന്നെയായിരുന്നു ആദൃാനുരാഗം തോന്നീത് ''
നാണത്തോടെ അവള്‍ മൊഴിഞ്ഞപ്പോള്‍മനസ്സിലെവിടെയോ, പഞ്ചാര കൊണ്ടോണ ഗുഡ്സ് ട്രയിന്‍ പാളം തെറ്റിയതുപോലെ.
പുറത്തു പെയ്യുന്ന പൂമഴയിലേക്ക് നോക്കി നില്‍ക്കുന്ന പൂമ്പാറ്റയുടെ
ഭാവമായിരുന്നു അവള്‍ക്കപ്പോള്‍.
തിരുനക്കര തീരത്തേക്ക് തോണിയടുപ്പിക്കുന്ന കടത്തുക്കാരന്‍െറ സൂക്ഷമഭാവത്തോടെ അവള്‍ക്കരികിലേക്ക് ഒന്നുംകൂടി ചേര്‍ന്ന് നിന്നു.
മഴയെയും, ബസ് സ്റേറാപ്പിലുളളവരെയും ഞങ്ങള്‍ മറന്നു.
''ആട്ടെ.... ഭര്‍ത്താവ് എന്തു ചെയ്യുന്നു ?''
ചൂണ്ടകൊളുത്തില്‍ ഇരയിട്ട ചോദൃത്തിന്, അനുകൂലമായി
, ചൂണ്ടയില്‍ തുപ്പലംകൊത്തി കുരുങ്ങിയതറിഞ്ഞു.
''എന്തു പറയാനാ '' അവളുടെ ചുണ്ടുകള്‍ കോടി.
'' ഒരു ഉത്തരവാദിത്തമില്ലാത്ത മനുഷൃന്‍.. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റാ..... ഇപ്പോ തന്നെ ഞാന്‍, എന്‍െറ വീട്ടിലേക്ക് പിണങ്ങിപ്പോന്നീട്ട് എത്ര ദിവസായന്നോ.. ഇതുവരെ ഒന്നു തിരിച്ചു വിളിച്ചില്ല ദുഷ്ടന്‍ ''
അവളുടെ സ്വരത്തില്‍ ഗദ്ഗദം പടര്‍ന്നിരുന്നു.
ആശ്വസിപ്പിക്കും പോലെ, എന്‍െറ വിറയാര്‍ന്ന കെെകള്‍, അവളുടെ മൃദുലമായ കരം ഗ്രഹിച്ചെങ്കിലും, അവള്‍ കെെവലിച്ചെടുത്ത് ചുറ്റുപാടൊന്നു നോക്കി.
''അടുക്കുന്ന ലക്ഷണമുണ്ട് എന്ന് കണ്ടപ്പോള്‍, മനസ്സിലെ മെത്തയില്‍ മുല്ലപ്പൂക്കള്‍ വിതറിയ അവസ്ഥ
.
അവള്‍ കണ്ണീര്‍ തുടച്ച് ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.
''ആട്ടെ.. ഇയാള്‍ടെ വെെഫ് എന്തു ചെയ്യുന്നു ?''
എല്ലാ രൗദ്രഭാവങ്ങളും ആവാഹിച്ച് ഞാന്‍ വെറും ചൂടനായി.
''അത് പറയാതിരിക്കുന്നതാ ഭേദം... നാഴികയ്ക്ക് നാല്പത് വട്ടം പൂങ്കണ്ണീരും പതം പറച്ചിലും മാത്രം.. മടുത്തു ഈ ജീവിതം ''
ഞാന്‍ പ്രണയപൂര്‍വം എന്‍െറ പഴയ ക്ളാസ്സ്മേറ്റിന്‍െറ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി മന്ത്രിച്ചു .
''നമ്മുക്ക് ഒന്നിച്ച് സന്തോഷത്തോടെ ജീവിച്ചൂടെ ?
അവള്‍ എന്തോ പറയാന്‍ നാവുയര്‍ത്തുന്നതിന് മുന്‍പ് മകന്‍െറ ശബ്ദമുയര്‍ന്നു.
''അമ്മ തന്ന കിന്‍റര്‍ജോയ് കഴിഞ്ഞു.. ഇനി അച്ഛന്‍ ചോക്കോബാര്‍ വാങ്ങി താ...''
അമ്പരന്നു നില്‍ക്കുന്ന ഞങ്ങളെ നോക്കി അവന്‍ ഒന്നു മുറുമുറുത്തു.
''നാടകമൊക്കെ വീട്ടീ ചെന്നിട്ടു മതി.. പുറത്ത് കാണുമ്പോ കലൃാണസൗഗന്ധികോം,വീട്ടില്‍വെച്ച് കാണുമ്പോ കീചകവധോം.. മനുഷൃന്‍െറ ക്ഷമയ്കും ഒരതിരുണ്ട്'.
കലിതുളളി പുറത്തിറങ്ങിയ മകന്‍െറ പിന്നാലെ കെെകോര്‍ത്ത് ഞങ്ങള്‍ നടക്കുമ്പോള്‍, അതുവരെ കോരിച്ചൊരിഞ്ഞിരുന്ന മഴ, ഞങ്ങളുടെ കുസൃതി കണ്ടിട്ടായിരിക്കണം,ചാററല്‍മഴയായി മാറിയത്.
പ്രണയവര്‍ണ്ണങ്ങള്‍ തേടി പുതിയ പൂന്തോട്ടങ്ങളിലൂടെ പറക്കുന്ന ചിത്രശലഭങ്ങളായിരുന്നു, ഞങ്ങളപ്പോള്‍..
÷÷÷÷÷÷÷÷÷÷÷÷÷÷
സന്തോഷ് അപ്പുക്കുട്ടന്‍.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക