Slider

മെട്രോ വളരുമ്പോള്‍

0
മെട്രോ വളരുമ്പോള്‍
-------------------------------------
കാലം നഗരങ്ങളെ മെട്രോ എന്ന
ഓമനപ്പേരില്‍ പുകഴ്ത്തുമ്പോഴും
യന്ത്ര പ്പുഴുക്കള്‍ മുരണ്ടു നീങ്ങുന്ന 
തടിച്ച നീളന്‍തൂണുകള്‍ക്കു താഴെ
ഇരുകാലില്‍ ഇഴയുന്ന പുഴുക്കള്‍
ഓട്ടവീണ താര്‍പാള കൊട്ടാരങ്ങളില്‍
ഇടവിട്ടു പുകയുന്ന അടുപ്പിലെ
കഞ്ഞിക്കല്ത്തില്‍ കണ്‍നട്ടിരിക്കുന്ന
അര്‍ദ്ധനഗ്ന സമ്പന്ന ബാല്യം
രാത്രിയുടെ ഇരുള്‍ മറവുകളില്‍
രാവെളുക്കോളം നീളുന്ന
രതിയുടെ മൊത്ത വ്യവഹാരങ്ങള്‍
വര്‍ണ്ണവിളക്കിന്‍ വെളിച്ചത്തില്‍
വിഭ്രമവിസ്മയം തീര്‍ക്കും
യുവതയുടെ ലഹരി പൂക്കും
വിദ്യുത്ചലന മെട്രോ
ഭൂമിയില്ലാത്തവന്‍ അന്നമില്ലാത്തവന്‍
പള്ളിക്കൂടങ്ങളില്‍ അയിത്തമുള്ളവന്‍,
ഒക്കത്തൊരു കുഞ്ഞിനെതാങ്ങി
കൈനീട്ടി തെണ്ടുന്ന ബാല്യത്തിന്‍ മെട്രോ
വളരട്ടെ മെട്രോ നഗരങ്ങള്‍
പിറക്കട്ടെ ഓരോ ചെറു നരകങ്ങളും
എനിക്കും കിട്ടണം പണം
മെമ്പറുമാകണം പറ്റിയാലൊരു മന്ത്രിയും
-------------------------പ്രവീണ്‍ കണ്ണത്തുശ്ശേരില്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo