Slider

പുഴപോലെയൊഴുകിയ കവിത

0

പുഴപോലെയൊഴുകിയ കവിത
കഥ,
പടുതോള്‍
പുഴവക്കിലായിരുന്നു എന്റെ വീട്. ഇതിനര്‍ത്ഥം ഞാന്‍ വീട് ‍ വിറ്റെന്നോ ‍ ഇപ്പോള്‍ അവിടെയല്ല താമസമെന്നോ അല്ല. ഇപ്പോള്‍ അതു പുഴവക്കത്തല്ല എന്നു മാത്രമാണ്.
പുഴവക്കിനു താഴെയുള്ള പണ്ടു പുഴയൊഴുകിയ ചാലില്‍ ഇപ്പോഴുള്ളത് ചളി കെട്ടിക്കിടക്കുന്ന കുറെ കുഴികള്‍ മാത്രമാണ്.
അക്കാലത്ത് ,പുഴവക്കിലെ വീട്ടിലിരുന്ന് ഞാന്‍ എഴുതിയിരുന്ന കവിതകള്‍ക്ക് പുഴയുടെ ഒഴുക്കുണ്ടായിരുന്നുവെന്ന് വായിച്ചവരൊക്കെ പറഞ്ഞിട്ടുണ്ട്. പുഴയുടെ ഓളത്തിന്റെ മുറിയാത്ത താളം പോലെ യമകവും പ്രാസവും ഉണ്ടായിരുന്നുവത്രെ എന്റെ കവിതക്ക് . പുഴയോടൊപ്പം, കൊടുമുടികളുടേയും താഴ്വാരങ്ങളുടേയും കാടിന്റേയും കാടത്തത്തിന്റേയും നാടിന്റേയും നാട്ടാരുടേയും കഥകള്‍ പറഞ്ഞൂകൊണ്ടായിരുന്നുവത്രെ അത് ഒഴുകിയിരുന്നത്.
ഒഴുക്കു നഷ്ടപ്പെട്ട പുഴപോലെ എന്റെ കവിതയും കുറെ വാക്കുകളുടെ ചളിക്കുണ്ടുകളായിരിക്കുന്നുവെന്ന് വിമര്‍ശകര്‍ ഇന്ന് എന്നെ കൂറ്റപ്പെടുത്തുന്നു.
അവര്‍ പറയുന്നതും ശരിയാണ്. ഇന്നലെ ഞാനെഴുതിയ കവിത നോക്കൂ
'' പുഴയൊഴുകിയ ചാലുകളില്‍
അങ്ങിങ്ങായി ചളിക്കുണ്ടുകള്‍.
വ്രുത്തവും വ്രുത്താന്തവും നഷ്ടപ്പെട്ട്
അങ്ങിങ്ങായി തളം കെട്ടികിടക്കുന്ന വാക്കുകള്‍.
ഒഴുക്കിനെ തടവിലാക്കി
അറകളില്‍
പൂട്ടിയിട്ടൂ കാലം''
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo