"നിന്നോട് ഞാനെത്ര തവണ പറഞ്ഞിട്ടുണ്ട് ആ നാശം പിടിച്ചവളുടെ കൂടെ നടക്കല്ലെന്ന്. തള്ളേം കണക്കാ മോളും കണക്കാ.
എന്നിട്ട് അവരുടെ ചങ്ങാത്തം മതി പെണ്ണിന്. അവരുടെ വീട്ടിലും ഇടയ്ക്ക് പോകാറുണ്ടെന്ന് ഞാനറിഞ്ഞു.
അവര് പിഴകളാ, കൂടെ കൂടിയാൽ നിനക്ക് നല്ലൊരു ബന്ധം കൂടെ വരൂല".

കോളേജിൽ നിന്നെത്തിയപ്പഴേ തുടങ്ങി അമ്മയുടെ ശകാരം. എനിക്ക് ദേഷ്യം അരിച്ചു കയറി.
"അമ്മയ്ക്കിപ്പോ എന്താ പ്രശ്നം? ആ അമ്മേം മോളും അമ്മയോടെന്ത് ചെയ്തിട്ടാ?"

"ഒന്നും ചെയ്യണ്ട, തന്തയാരെന്ന് അറിയാത്തൊരുത്തിയാ അക്കൂട്ടങ്ങളെ വിശ്വസിക്കാൻ പറ്റില്ല.
മേലാൽ നീയവരോട് മിണ്ടാൻ പോകരുത് . "
മേലാൽ നീയവരോട് മിണ്ടാൻ പോകരുത് . "
"അതേയ് അവളുടെ അമ്മ വേശ്യയോന്നുമല്ല പത്തു പതിനഞ്ചുവയസ്സിൽ തോന്നിയ പ്രേമം ആത്മാർത്ഥമാണെന്ന് കരുതി അയാളോടൊപ്പം ജീവിക്കാൻ കൊതിച്ചൊരു പെണ്ണ്.
വയറ്റിലുണ്ടായപ്പോൾ സ്നേഹിച്ചവൻ കൈകഴുകി.
അപ്പളാ അയാൾക്ക് അവരുടെ ശരീരം മാത്രമായിരുന്നു ആവശ്യം എന്ന് മനസിലായത്.
കൊല്ലാൻ കഴിയാത്തോണ്ട് അവരവളെ പ്രസവിച്ചു. മാന്യമായ ജോലി ചെയ്ത് തന്നെയാ അവളെ വളർത്തുന്നത് .
അവളും ട്യൂഷൻ എടുത്തും മറ്റും അവക്ക് വേണ്ട അത്യാവശ്യം പൈസ ഇണ്ടാക്കുന്നുണ്ട്. അവരെങ്ങനെയാ പിഴകളാകുന്നെ?? "

"എന്ത് പറഞ്ഞാലും മേലെ മേലെ പറഞ്ഞല്ലേ നിനക്ക് ശീലം. എല്ലാത്തിനും കൂട്ടുനിൽക്കാൻ ഒരു തന്തയും. അതെങ്ങനാ വിത്തുഗുണം പത്തുഗുണം എന്നല്ലേ. "
ദേഷ്യത്തോടെ അവർ പിന്നെയുമൊരൊന്ന് പറഞ്ഞുകൊണ്ടിരുന്നു.
" ആ പിന്നെ അമ്മേ അവള്ടെ അച്ഛനാരാണെന്ന് അവക്കും അവള്ടെ അമ്മയ്ക്കും നല്ലോണം അറിയാം. പിന്നെ എനിക്കും.
പറഞ്ഞു വരുമ്പോൾ എന്റെ മച്ചുനത്തിയാ അവൾ. സാക്ഷാൽ മാടമ്പി ശേഖരന്റെ അതായത് എന്റെ അമ്മാമ്മന്റെ മകൾ.
അത് കേട്ടതും അമ്മയൊന്ന് ഞെട്ടി എന്നെ നോക്കി.
ഒരിക്കലും തന്റെ മകൾ അറിയാൻ പാടില്ലാത്തത് അറിഞ്ഞിരിക്കുന്നു.

പ്രതാപിയായ നാട്ടുരാജാവായിരുന്നു അച്ഛൻ.
വീട്ടിൽ എല്ലാത്തിനും ജോലിക്കാർ, പാടവും പറമ്പും എണ്ണിയാൽ ഒടുങ്ങാത്തത്ര ഉണ്ടായിരുന്നു.
അത്കൊണ്ട് തന്നെ അഹങ്കാരം 4 മക്കൾക്കും കൂടപ്പിറപ്പായി കൂടെപ്പിറപ്പായി.
വീടുപണിക്ക് വരുന്നവരെയെല്ലാം കാൽക്കീഴിൽ ചവിട്ടിയരയ്ക്കുമായിരുന്നു.
തന്റെ ഭർത്താവ് പോലും തനിക്കു കിട്ടിയ കളിപ്പാട്ടമായിരുന്നു.
ഞാൻ ചിന്തിക്കുന്നതിലും നേർ വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നൊരാൾ. പക്ഷെ എപ്പഴെങ്കിലും ഒരു അഡ്ജസ്റ്റ്മെന്റിന് തയാറായിരുന്നില്ല താൻ, അതിൽ പരിഭവങ്ങൾ അധികം കാണിക്കാതെ കൂടെ ജീവിച്ചു അയാൾ.
അതിനിടയിലാണ് പൊന്നാങ്ങളയ്ക്ക് നാട്ടിലെ ഒരു പെണ്ണിനോട് പ്രേമം തോന്നിയതും അവൾ ഗർഭിണിയായതും.
നാടുവിട്ടപ്പോൾ എല്ലാം തീർന്നൂന്ന് വിചാരിച്ചു. ആങ്ങള ഇപ്പൊ പെണ്ണും കെട്ടി രണ്ടു പിള്ളേരുമായി ഡൽഹിയിലാണ്.
എപ്പഴും ഗൗരവക്കാരനായ അമ്മാവനെ അവൾക്കു പേടിയായിരുന്നു. മാടമ്പിന് അവൾ അയാൾ കേൾക്കെ വിളിക്കും.

"ഇതൊന്നും അവര് പറഞ്ഞതല്ലാട്ടോ അമ്മ ചിറ്റയോട് പറഞ്ഞില്ലേ അവരിങ്ങോട്ട് താമസം മാറിയ കാര്യം, പിന്നെ പണ്ട് ഗർഭം അലസിപ്പിക്കാൻ അമ്മ അവരെ ഭീഷണിപ്പെടുത്തിയതും നിങ്ങളെയൊക്കെ പേടിച്ചു നാടുവിട്ടതും .
ഇപ്പൊ അവരുടെ അച്ഛന്റെ ആഗ്രഹപ്രകാരം തിരിച്ചു വന്നതാണെന്നുമൊക്കെ.
അതൊക്കെ ഞാൻ കേട്ടിരുന്നു.
അതോണ്ട് അവളെ ഞാൻ തേടിപ്പിടിച്ചു കൂട്ടുകാരിയാക്കി.
എനിക്ക് അറിയാമെന്നു അവൾക്കറിയില്ല ഞാനൊട്ടു പറഞ്ഞുമില്ല.
പിന്നെ ഈ ഒരു കാര്യം കൊണ്ട് എനിക്ക് നല്ല ചെക്കനെ കിട്ടിയില്ലെങ്കിൽ ഞാൻ കല്യാണം വേണ്ടന്നങ്ങ് വയ്ക്കും.
എനിക്ക് ജാതിയും മതവും നോക്കാതെ മനുഷ്യനെ മനുഷ്യനായി കാണുന്നൊരാളെ മതി. "

പറഞ്ഞു നിർത്തിയതും പുറകിൽ നിന്നൊരു പൊട്ടിച്ചിരി കേട്ടു, നോക്കിയപ്പോൾ അച്ഛൻ.
" ഇപ്പഴാടി നീയെന്റെ മോളായത്. അങ്ങനൊരാളെ അച്ഛൻ മോൾക്ക് കണ്ടു പിടിച്ചു തരും. ആദ്യം എന്റെ മോള് പഠിച്ചു ജോലി വാങ്ങിക്ക് എന്നിട്ട് നമ്മക്ക് അടിപൊളി കല്യാണം നടത്താം എന്തെ?? "
ഞാൻ അച്ഛനെ ചേർത്ത് പിടിച്ചു. നിറഞ്ഞ കണ്ണുകളോടെ അമ്മ തല കുനിച്ചു നിൽക്കുന്നുണ്ടായിരുന്നു. ചെയ്തതൊക്കെ തെറ്റായിപ്പോയെന്ന് ആ കണ്ണുകളിൽ കാണാമായിരുന്നു. ഞങ്ങൾ രണ്ടാളും അമ്മയെ ചേർത്ത് പിടിച്ചപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു.

ഈ ഓണത്തിന് ഞങ്ങടെ കൂടെ അവരേം ഓണസദ്യ ഉണ്ണാൻ വിളിച്ചു. ഞാനല്ലാട്ടോ അമ്മ തന്നെ പോയി വിളിച്ചതാ.
ചെയ്തതിനോക്കേം മാപ്പും പറഞ്ഞു.
ചെയ്തതിനോക്കേം മാപ്പും പറഞ്ഞു.
വീട്ടിലെ ഭദ്രകാളിയായിരുന്ന അമ്മയിപ്പോൾ ലക്ഷ്മീദേവിയായി.
Chethana Rajeesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക