Slider

അവിൽപ്പൊതി

0
Image may contain: one or more people


( ജോളി ചക്രമാക്കിൽ )
തന്റെ സതീർത്ഥ്യനായ
ശ്രീ കൃഷ്ണനെ കാണാൻ അമ്പാടിയിൽ ചെന്ന കുചേലന്റെ കക്ഷത്തിൽ എന്തായിരുന്നു ...?
ഈ വക ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ എന്റെ സംസ്കാരം അനുവദിയ്ക്കുന്നില്ല ടീച്ചറേ ...
എന്ന് ഉത്തരക്കടലാസിൽ എഴുതി വച്ച വിദ്വാനെ സ്മരിച്ചു കൊണ്ട്..
ഇന്ന് ..സൗഹൃദങ്ങളിൽ നിന്നും കഷ്ടപാടിന്റേയും വേദനയുടെയും ..
അവിൽ പൊതികൾ...
കൈമോശം വന്നു പോയിരിക്കുന്നു ..
ഉള്ളവനും ഇല്ലാത്തവനും പരസ്പരം പങ്കുവച്ചിരുന്ന വിയർപ്പിൽ കുതിർന്ന.. സ്നേഹത്തിന്റെ അവിൽപ്പൊതികൾ എന്നതിൽ നിന്നും മാറി ...
ഇന്ന് വിശ്വാസങ്ങളും ആചാരങ്ങളും ഗുപ്ത ഭാഗങ്ങളിൽ പുതിയ സംസ്കാരത്തിന്റെ
ദുഷിച്ച രോമങ്ങൾ നിലനിർത്തുന്നു
അവ പുറപ്പെടുവിക്കുന്ന. സ്പർദ്ധയുടെ അസഹനീയമായ ഗന്ധം ആസ്വദിക്കപ്പെടുന്നു ..
കൂട്ടുകാരെ ...
ഇന്ന് സൗഹൃദ ദിനമായ് ആചരിക്കപ്പെടുകയാണല്ലോ.....
സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും വിയർപ്പുകണങ്ങളാൽ നനഞ്ഞു കുതിർന്ന .. മൂന്നു പിടി അവിൽ ..
ഈ കുചേല പ്രസാദമായ് സ്വീകരിച്ചാലും .. അടിയനെ അനുഗ്രഹിച്ചാലും ... സ്നേഹാശംസകൾ
5 - Aug - 2018
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo