Slider

സലാം... മിനിക്കഥ

0
Image may contain: 1 person, closeup

ചീർമ്പക്കാവിൽ പോയി തൊഴുത ശേഷം പടിക്കൽ പത്തു രൂപ വെച്ച ശേഷം പ്രാർത്ഥിച്ചു.
ദേവീ ലോൺ ഒന്ന് വേഗം ശരിയാക്കി തരണേ.. ആ ബാങ്ക് മാനേജരുടെ മനസ്സ് മാറ്റിത്തരണേ... ലോൺ കിട്ടിയ ഉടനെ ഒരു ചുറ്റുവിളക്ക് കഴിക്കാം..
പിന്നെ വാച്ചിലേക്ക് നോക്കിയപ്പോൾ പത്തുമണി. ഉടൻ കാവിമുണ്ട് മാടിക്കെട്ടി ബാങ്കിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വഴിക്കു വെച്ചു മൂസ മുസ്ല്യാരെ കാണുന്നത്. അയാൾ പള്ളിയിൽ നിന്നും വരികയാണ്.
ഇസ്ലാം മാലയ്ക്കും
അയാൾ സലാം ചൊല്ലി.
എനിക്ക് ദേഷ്യം വന്നു.
ഒരു നായരോട് പള്ളിയിലെ കാര്യം പറയുന്നു. അല്ലെങ്കിലും എനിക്ക് ഭയങ്കരം പ്രശ്നാ... അതിനിടയിൽ വർഗ്ഗീയത....
മൂപ്പരെ എന്നോട് കളിക്കേണ്ട ജാസ്തി. എന്റെ സ്വഭാവം മൊയലാറിന് അറിയാഞ്ഞിട്ടാ. പിശകാണ് ഞാൻ.
എനിക്ക് കലി കേറി.
അയിന് ഞാൻ എന്തോ പറഞ്ഞാ...
അയാൾ ചിരിച്ചു കൊണ്ട് നടന്നകന്നു.
നിനക്കു വെച്ചിട്ടുണ്ട്. .. പിന്നെ കാണാം.
ഞാൻ ഭീഷണി മുഴക്കി.
ബാങ്കിലെത്തിയപ്പോൾ അവിടെ മോന്റെ ഉസ്കൂളിലെ സംസ്‌കൃതം മാഷ് ഇരിക്കുന്നവിടെ .
ബാങ്ക് മേനേജരുടെ കണ്ണാടി കൂടിന് പുറത്തു ഒരുപാട് പേർ ഊഴവും കാത്തിരിക്കുന്നു. ഏതായാലും സംസ്‌കൃതത്തിനോട് രണ്ടു വാക്കു പറയാം. സമയം പോകുമല്ലോ .
മാഷ് രാമായണവും അതിന്റെ ഉത്ഭവവും ഒക്കെ പറയുമ്പോഴും എന്റെ ശ്രദ്ധ കണ്ണാടി കൂടിനുള്ളിലെ ഗൗരവക്കാരനിലാണ്.
പെട്ടെന്ന് മുസ്ലയാർ പറഞ്ഞ കാര്യം ഓർത്തു.
മാഷെ.. ഇസ്‌ലാമാലയ്ക്കും എന്നു പറഞ്ഞാൽ എന്താണ് ?
ദൈവം നിങ്ങളെ രക്ഷിക്കട്ടെ...
പെട്ടെന്ന് മനസ്സ് പിടഞ്ഞു. ഞാൻ അവിടെ നിന്നില്ല. മൂസ മുസ്ല്യാരുടെ വീട് തേടി ഓടി. അർത്ഥം അറിയാതെ ഞാൻ....
ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo