========================
"ഭീരു.... ഏയ് ഭീരു "
അയാൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല. താഴെ ഇരുട്ടിൽ വീശിയടിക്കുന്ന കാറ്റിന്റെ സീൽക്കാരമാകാം. ചെങ്കുത്തായികിടക്കുന്ന ഈ വഴിത്താരകളിൽ അൽപ്പം മുൻപ് പെയ്ത മഴയിൽ കുഴഞ്ഞ മണ്ണ് ബൂട്ടിലാകെ പറ്റിപ്പിടിച്ചു. മുന്നോട്ട് നീങ്ങുന്നില്ല. നടക്കാൻ തുടങ്ങിയിട്ട് സമയം കുറെയായി . കാലുകൾ വേദനിച്ചു തുടങ്ങി. അങ്ങ് താഴ് വരയുടെ വിജനതയിൽ നിന്നും ഇരുട്ടിന്റെ മേഘപടലങ്ങളിലൂടെ പറന്ന് മാത്രം ദേശാടനം നടത്തുന്ന ഏതോ പക്ഷിയുടെ വിചിത്രമായ ശബ്ദം കേട്ടു. കൃഷ്ണനീലിമലയുടെ നെറുകയിലേക്കാണ് യാത്ര. മുൻപ് ഇവിടേക്ക് പോയിട്ടില്ല.
. മനം മടുത്തവർ ഇരുളിൽ ഈ മലകയറിയാൽ ഒരു മടക്കയാത്രയില്ല എന്നാണ് പഴമക്കാർ പറയുന്നത്. തണുത്ത കാറ്റ് മുഖത്ത് ചുംബിച്ചു. മഞ്ഞു പുതച്ച നിൽക്കുന്ന കുറ്റിക്കാടുകൾ ഇടവഴിയിലെ ഇരുട്ടിന്റെ കനം കൂട്ടി. ചിതറിയ ശിഖരങ്ങളുള്ള കാട്ടുമരങ്ങൾക്കിടയിലൂടെ നിലാവിന് പെയിതിറങ്ങാനൊരു മടി പോലെ. ദീപാങ്കുരൻ കിതക്കാൻ തുടങ്ങി. ചുറ്റും പറക്കുന്ന മിന്നാമിന്നികളിലൊന്നിന് ഒരു റാന്തലിന്റെയത്രയും വെളിച്ചമുണ്ട് എന്ന് തോന്നി. ആ വെളിച്ചത്തിൽ അയാൾ മുന്നോട്ട് നടന്നു. വെളിച്ചത്തിൽ ചുറ്റുമുള്ള നിഴലുകൾ പിന്നിലേക്ക് നടന്നു മറഞ്ഞു അയാളുടെ ചിന്തകളും.
ആശുപത്രിയാണ്. മുത്തശ്ശന്റ ശുഷ്കമായ വിരലുകൾ ദീപാങ്കുരന്റെ കയ്യിൽ മുറുകെ പിടിച്ചു " എനിക്ക് അവളെയൊന്ന് കാണണം " ആശുപത്രി കിടക്കയിലെ അവസാന ആഗ്രഹമാവാം. മുത്തശ്ശന്റെ കണ്ണുകൾ അയാളുടെ മുഖത്തുതന്നെയായിരുന്നു. അദേഹത്തിന് ഇളയ മകളെയൊന്ന് കാണ്ടാൽ മതി. അയാൾ ഇളയമ്മയെ പലതവണ അറിയിച്ചിരുന്നു.
" പ്രായാവുമ്പോ....അവരോക്കെ അങ്ങനെ പലതും പറേം... നിനക്കെന്താ ഒരു പക്വതയില്ലാത്തെ.... പറയുമ്പോ അങ്ങനെയങ്ങു ഓടിയെത്താൻ പറ്റ്വോ ?"
ഇളയമ്മയുടെ ഇത്തരം ചോദ്യങ്ങൾക്ക് അയാൾക്ക് ഒരിക്കലും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. മുത്തശ്ശൻ മരിക്കുന്ന സമയം ഇളയമ്മയുടെ പേരുച്ഛരിച്ചുകൊണ്ടിരുന്നു. ആ നിറഞ്ഞു കവിഞ്ഞ മിഴികൾ ഇളയമ്മയെ ചുറ്റും പരതി, കണ്ടില്ല. അയാളുടെ കയ്യിൽ മുറുകെപിടിച്ചുകൊണ്ട് ആ ശ്വാസം നിലച്ചു.
പിന്നീടൊരു ശൂന്യത പോലെ. അനാഥത്വവും ഒരു തരം അരക്ഷിതബോധവും ചില ചില അവസ്ഥകളിലേക്ക് തന്നെകൊണ്ടെത്തിക്കുന്നുവെന്ന് അയാൾക്ക് തോന്നി. മുത്തശ്ശന്റെ
മരണം ഇളയമ്മയെ അറിയിച്ചു, പക്ഷെ വന്നില്ല. വീടിനുള്ളിലെ ഏകാന്തതയിൽ ദിവസങ്ങളോളം ദീപാങ്കുരൻ ഉറങ്ങാതെ കിടന്നു. തന്റെ ബാല്യം മുതൽ ഈ കഴിഞ്ഞു പോയ നിമിഷം വരെ രക്ഷകർതൃത്വം നൽകിയ മുത്തശ്ശന്റെ ആത്മാവ് തനിക്കു കാവൽ നിൽക്കുന്നുണ്ട് എന്ന് അയാൾക്ക് തോന്നിയപ്പോൾ പിന്നീടുള്ള അയാൾ രാത്രികളിൽ ഉറങ്ങിതുടങ്ങി.

മാസങ്ങൾക്ക് ശേഷം ഇളയമ്മയും ഭർത്താവും അങ്ങ് ഉത്തരേന്ത്യയിൽ നിന്ന് തീവണ്ടികയറിയെത്തി . അവരുടെ ശബ്ദ ത്തിലെ ന്യായങ്ങൾക്ക് എന്തോ ഒരു വൈചിത്ര്യം തോന്നി.
" നിനക്കെന്തങ്കിലും ജോലികണ്ടു പിടിച്ചു കൂടെ, വെറുതെ ഈ കലയും കാടുമായി നടക്കാതെ.. മാത്രമല്ല കഴിയാനൊരു ഇടം കൂടി കണ്ടെത്തണ്ടേ... എന്താ നിന്റെ തീരുമാനം.. ?"
ഇളയമ്മയുടെ ചോദ്യത്തിൽ എല്ലാം അടങ്ങിയിരുന്നു. അമ്മയുടെ ഇളയ സഹോദരിയാണ്, പക്ഷെ അമ്മയല്ലല്ലോ . അവർ മുത്തശ്ശന്റെ പഴയ തടിപ്പെട്ടിയിൽ നിന്ന് ഭൂമിയുടെയും വീടിന്റെയും ഉടമസ്ഥരേഖകൾ പരതിയെടുത്തു . മുത്തശ്ശന്റെ വിൽപത്രത്തിൽ ദീപാങ്കുരന്റെ പേര് കണ്ട ഇളയമ്മ അയാളോട് പൊട്ടിത്തെറിച്ചു, ശപിച്ചു ,. ഒരു രാത്രിയിൽ നിലാവ് മറഞ്ഞപ്പോൾ ദീപാങ്കുരൻ ആ വീട്ടിൽ നിന്നും പുറത്തിറങ്ങി മുത്തശ്ശന്റെ അസ്ഥിതറയിൽ ഒരു നിമിഷം മൗനമായി നിന്നു,അയാളുടെ രണ്ടു തുള്ളി കണ്ണുനീർ അവിടെ ഇറ്റു വീണു. പതിയെ അവിടെ നിന്നും ഇറങ്ങി കൃഷ്ണനീലിമലയെ ലക്ഷ്യമാക്കി നടന്നു.
വലിയ ചിറകുകളുള്ള കറുത്ത നിറമുള്ള ഒരു പക്ഷി അയാൾക്ക് ചുറ്റും വട്ടമിട്ടു പറന്നു. ആ ചിറകടിശബ്ദം കേട്ട് അയാൾ ചിന്തയിൽ നിന്നുണർന്നു. മിന്നാമിന്നിക്കൂട്ടവും
റാന്തലിന്റെ വെളിച്ചമുള്ള മിന്നാമിന്നിയും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.
ഇപ്പോൾ ദീപാങ്കുരൻ കൃഷ്ണനീലിമലയുടെ നെറുകയിലാണ്. വലിയ സർപ്പങ്ങളെ പ്പോലെ വളഞ്ഞു പുളഞ്ഞ ഇഴ പിരിഞ്ഞ വേരുകളുള്ള ഒരു വലിയ ആൽമരം അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്നു. ആൽമരത്തിന്റെ ശിഖരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ അയാളുടെ മുഖത്തും കണ്ണിലും പതിച്ചു. മലയുടെ നെറുകയിൽ നിന്ന് ആയാൾ താഴേക്കു നോക്കി, അഗാധഗർത്തമാണ്. താഴെയെവിടെയോ അലതല്ലിയൊഴുകുന്ന അരുവിയുടെ ശബ്ദം കേൾക്കാം. മുനമ്പിൽ രണ്ടാൾ ഉയരത്തിൽ മുഖം പരന്ന ഒരു വലിയ കൃഷ്ണശിലയുണ്ട് . അതിൽ കയറി നിന്ന് കണ്ണുകളടച്ചു താഴേക്ക് നോക്കി നിൽക്കാം. പൂർവ്വചിന്തകൾക്ക് ബലിയിടാം മനസിന്റെ കെട്ടഴിക്കാം കണ്ണുകളടക്കാം ഇരുപാദങ്ങളുടെയും വേരുകൾ പിഴുതുകൊണ്ട് താഴേക്കു പറക്കാം.

ദീപാങ്കുരൻ കൃഷ്ണനീലിമലയുടെ മുനമ്പിലുള്ള ആ വലിയ കൃഷ്ണശിലയുടെ സമീപത്തേക്ക് നടന്നു.ശിലയിൽ കയറി കാലുകളുറപ്പിച്ചു നിന്നു. അങ്ങ് താഴെ അഗാധതയിലെ മഞ്ഞിൽ ചാലിച്ച അന്ധകാരത്തിലേക്ക് കണ്ണു നട്ടു. ശിരസിൽ നിന്ന് ഒഴുകിയെ
ചൂടുള്ള വിയർപ്പുകണം അയാളുടെ നാസികയുടെ ആഗ്രത്ത് താഴേക്കു പതിക്കാൻ പാകത്തിൽ ഒഴുകി നിന്നു. ഉയർന്ന ഹൃദയതാളത്തിലുണ്ടായ ക്രമം തെറ്റിയ ശ്വാസഗതി നിയന്ത്രിക്കാൻ ശ്രമിച്ചു. പതിയെ കണ്ണുകളടച്ചു.ഇതുവരെ കഴിഞ്ഞു പോയ ഇരവുകളോടും പകലുകളോടും തന്നോട് ദയ കാട്ടിയവരോടും ആയാൾ നന്ദിയും യാത്രയും മനസ്സിൽ പറഞ്ഞു. ഇനിയിവിടെയാണ് തന്റെയുറക്കം.

കൃഷ്ണനീലിമലയുടെ അഗാധതയിൽ നിന്നും നീലനിറമുള്ള തിളങ്ങുന്ന ഒരു ശലഭം പറന്നുയർന്ന് അയാളുടെ അടച്ച കണ്ണുകൾക്ക് മുന്നിൽ ചിറകടിച്ചു നിന്നു.അയാൾ കണ്ണുകൾ തുറന്നു. ആ ശലഭം അയാൾക്ക് ചുറ്റും വലം വച്ചു എന്നിട്ട് ഇരുട്ടു പുതച്ചു നിൽക്കുന്ന ആൽമരത്തിന്റെ ഉയരങ്ങളിലുള്ള ഇലകൾക്കിടയിലേക്ക് പറന്നു പോയി.
"ഏയ് ധീരാ... " പിന്നിൽ നിന്നും ഒരു വിളി. അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. കുറച്ചകലെയുള്ള ആലിൻ ചുവട്ടിൽ മഞ്ഞുപുതച്ചുകൊണ്ട് ആരോ നിൽക്കുന്നത് പോലെ.
" മരിക്കാനും വേണ്ടേ ഒരു ധൈര്യം... അതു കൊണ്ടാണ് അങ്ങനെ വിളിച്ചത് കേട്ടോ കുഞ്ഞേ "
ഒരു സ്നേഹം കലർന്ന ചിരിയാൽ ആയാൾ പടവുകൾ കയറി ദീപാങ്കുരന്റെ അടുത്തെത്തി കൃഷ്ണശിലയിൽ നിന്നും കൈപിടിച്ച് താഴെയിറക്കി. കറുത്ത മേഘങ്ങളുടെ ഇടയിൽ ചിതറി വീണ നിലാവെളിച്ചത്തിൽ അയാളുടെ മുഖം ദീപാങ്കുരൻ തിരിച്ചറിഞ്ഞു. " മാണിക്യൻ എന്ന മലയനൂരാളി " അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അപ്പൂപ്പൻമലയിലും, ചാവരുകാവിലും കാണിക്കവെച്ച വെറ്റിലയും കയ്യിലേന്തി ഉറഞ്ഞു തുള്ളി നാടിന്റെയും നാട്ടാരുടേയും
അഴൽപ്പാട് മാറ്റുന്ന കരിമ്പട്ട് പുതച്ച മലയനൂരാളി. മുത്തശ്ശന്റെ ഇഷ്ടക്കാരൻ, ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടായിരുന്നു. കുറേക്കാലമായി കണ്ടിട്ട്.
അഴൽപ്പാട് മാറ്റുന്ന കരിമ്പട്ട് പുതച്ച മലയനൂരാളി. മുത്തശ്ശന്റെ ഇഷ്ടക്കാരൻ, ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടായിരുന്നു. കുറേക്കാലമായി കണ്ടിട്ട്.
നരച്ച നീളൻ താടി തടവികൊണ്ട് മലയനൂരാളി പൊട്ടിച്ചിരിച്ചു. തന്റെ കയ്യിലിരുന്ന മുളംകുറ്റിയിൽ നിറച്ച തെങ്ങിൽ കള്ളും കാട്ടിലയിൽ പൊതിഞ്ഞ പുകയിലയും അയാൾ ദീപാങ്കുരന്റ നേർക്ക് നീട്ടി. " കുഞ്ഞ് ഇത് കുടിക്ക്, ഒരു ആശ്വാസം കിട്ടട്ടെ. അയാൾ അത് വാങ്ങി വായിലേക്ക് കമഴ്ത്തി. എന്നിട്ട് ആലിൻചുവട്ടിലേക്ക് കുത്തിയിരുന്നു. മലയനൂരാളി അയാൾക്ക് സമീപമിരുന്ന് ശീലുകൾ പാടി, കഥകൾ പറഞ്ഞു. ദീപാങ്കുരൻ ഊരാളിയുടെ മടിയിൽ തലവെച്ച് അതൊക്കെ കേട്ടു കിടന്നു. മലയനൂരാളി തന്റെ മുത്തശ്ശനാണന്ന് അയാൾക്ക് തോന്നി. പിന്നെ ഉറക്കത്തിലേക്ക് വഴുതിവീണു. ഉറക്കത്തിൽ അയാൾ മഞ്ഞിൽവിരിച്ച ഒരു വഴിയിലൂടെ എവിടെയോ നടന്നു പോകുന്നതായി ഒരു സ്വപ്നം കണ്ടു.
ഇരുൾകാടുകൾകക്കപ്പുറമുള്ള കുന്നുകൾക്കപ്പുറത്ത് നിന്നും മഴമേഘങ്ങൾ കൃഷ്ണനീലിമലയുടെ നെറുകയിൽ നിരന്നു നിന്നു. ഇടിമുഴക്കത്തോടെ ജലധാരകൾ അവിടെ പെയ്തിറങ്ങി.
ഇരുൾകാടുകൾകക്കപ്പുറമുള്ള കുന്നുകൾക്കപ്പുറത്ത് നിന്നും മഴമേഘങ്ങൾ കൃഷ്ണനീലിമലയുടെ നെറുകയിൽ നിരന്നു നിന്നു. ഇടിമുഴക്കത്തോടെ ജലധാരകൾ അവിടെ പെയ്തിറങ്ങി.
ദീപാങ്കുരൻ കണ്ണുകൾ തുറന്നു. പകൽ അയാളെ നോക്കി മന്ദഹസിച്ചു. അയാൾ ചാടിയെഴുന്നേറ്റു ചുറ്റും നോക്കി. ഏതോ ഒരു മുറിയിൽ കിടക്കയിലാണ് താൻ.
" ഞാനിവിടെയെങ്ങനെ.....?" ദീപാങ്കുരൻ അമ്പരന്നു പോയി.
" ഞാനിവിടെയെങ്ങനെ.....?" ദീപാങ്കുരൻ അമ്പരന്നു പോയി.
മുന്നിൽ ഇമവെട്ടാതെ അയാളെത്തന്നെ നോക്കിയിരിക്കുന്ന അലീന. " പേടിക്കേണ്ട, കിടന്നോളു ". അവൾ പറഞ്ഞു.
കൃഷ്ണനീലിമലയും റാന്തലിന്റെ, കറുത്ത പക്ഷിയും റാന്തലിന്റെ വെളിച്ചമുള്ള മിന്നാമിന്നിയും തിളങ്ങുന്ന നീലനിറമുള്ള ശലഭവും, പിന്നെ മലയാനൂരാളിയുമെല്ലാം അയാളുടെ മനസ്സിലൂടെ തെളിഞ്ഞു മറഞ്ഞു.
" മരിക്കാൻ തീരുമാനിച്ചപ്പോൾ എന്നക്കുറിച്ച് ഒന്ന് ഓർക്കാൻ ശ്രമിച്ചില്ലല്ലോ " " അലീനയുടെ ശബ്ദം ഇടറി. അവൾ അയാളുടെ മുഖത്ത് തലോടി. അവളുടെ നയനങ്ങൾ സജലങ്ങളായിരുന്നു. അയാൾ അവളുടെ കയ്യിൽ മുറുകെപിടിച്ചുകൊണ്ട് കണ്ണുകളടച്ചുകിടന്നു. ഒരു ശിശുവിനെപ്പോലെ.
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
പത്തനംതിട്ട
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക