Slider

വേണം.

0
Image may contain: 3 people, closeup

--------------
അക്ഷര കളരിയിലംഗമാവാനൊരു
വൃത്തംതികച്ചൊരു കവിത വേണം.
ആരുമേ കണ്ടാലുമോമനിക്കൂന്നോരു
ലക്ഷണമൊത്ത ഘടന വേണം.
അമ്പത്തിയാറും കൊണ്ടമ്മാനമാടുന്ന
അത്ഭുത പ്രതിഭകൾ വാഴ്ത്തിടേണം.
മഞ്ഞിൻ മറക്കുള്ളിൽ മലയിടുക്കിൽ
സ്വർണ്ണം വിതറുന്ന സൂര്യൻ വേണം.
അകലെയാ താഴ്‌വാര നീലിമയിൽ
അനുഭൂതിപകരും മനസ്സുവേണം.
ഇലവേണം പൂവേണം കായ്കൾ വേണം
തൈവേണം തണൽ വേണം കുളിരുംവേണം.
കിളിവേണം മാൻ വേണം മയിലും വേണം.
സുന്ദരി തത്തയും കൂടെ വേണം.
മഴവില്ലിനഴകിന്റെ വർണ്ണമോടെ
പഞ്ചവർണ്ണക്കിളി കൊഞ്ചൽ തന്നെവേണം.
കളകളം ചൊല്ലും അരുവിവേണം
ചിരിയും പിണക്കവും കൂട്ടിനുണ്ടാവണം.
മെല്ലെ ഞൊറിയുന്നൊരോളവുമായ്
കൂട്ടുകാരിപ്പുഴകൂടെ വേണം.
ആർത്തടിച്ചുകലുന്ന തിരമാലയിൽ
ആഴം കാണാത്തൊരു കടലു കാണാം.
സന്ധ്യാംബരത്തിന്റെ തിലകമായ് കടലിനെ
ചുംബിച്ചു മറയുന്ന സൂര്യനുണ്ടാവണം.
ബാബു തുയ്യം.
3/8/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo