Slider

അക്ഷരപൂക്കൾ

0
Image may contain: 1 person, beard and closeup

••••••••••••••••••••••••••••••••••••••
അക്ഷരങ്ങളാൽ വരച്ചിട്ടാൽ അർത്ഥം പൂർത്തിയാവാത്തൊരു സമസ്യയുണ്ടെങ്കിൽ അതാണമ്മ...
എത്ര നിറങ്ങൾ ചാലിച്ചെഴുതിയാലും തൃപ്തിയടയാതെ പുതിയൊരേതോ ഭാവം തേടുന്ന ചിത്രമുണ്ടെങ്കിൽ അതിൻപേരാണു
സൗഹൃദം…
കൂടുമ്പോൾ ഇമ്പമുള്ളതും കൂടുതൽ ചേരുമ്പോൾ സ്വർഗ്ഗവുമാവുന്നതുമെന്തോ അതാണു കുടുംബം...
ഹൃദയത്തിന്നുള്ളറകളിൽ നിന്ന് കനിഞ്ഞിറങ്ങുന്നൊരു അമൃതേതോ അതാണു വാൽസല്യം...
ശബ്ദങ്ങൾക്കപ്പുറം കേൾവിക്കൊരർത്ഥമുണ്ടെങ്കിൽ
ആ അർത്ഥം പൂർണ്ണമാവുന്ന പ്രവൃത്തിയെന്തോ അതാണു ചുംബനം...
കണ്ണീർക്കയത്തിന്നിപ്പുറത്തും നമ്മെ ചേർത്തു നിർത്താൻ കൈമാടി
വിളിക്കുന്നൊരു സ്നേഹമുണ്ടെങ്കിൽ അതാണു മാതൃസ്നേഹം…
പങ്ക്‌ വെക്കുവാൻ ഏറെ കുനിയുന്ന
കായ്കനികളത്രേ ഏറ്റം അനുഗ്രഹീതമായവ...
ധനമില്ലാത്തൊരുവനു കാൽപാദങ്ങളിലർപ്പിക്കാൻ ഏറ്റവും ശ്രേഷ്ഠമായ പൂക്കളത്രേ അക്ഷരങ്ങൾ….
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo