രണ്ടു ദിവസമായി ഈ കിടപ്പു തുടങ്ങിയിട്ട്... തൃശ്ശൂർക്ക് പോകണം സാഹിത്യ അക്കാദമി ഹാളിൽ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കണം ഗ്രൂപ്പിലുള്ളവരെയൊക്കെ ഒന്ന് നേരിൽ കാണണം എന്തൊക്കെയായിരുന്നു ആഗ്രഹങ്ങൾ.എപ്പോഴാണ് വില്ലൻ വൈറൽഫീവറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതന്നറിയില്ല.അങ്ങനെ ആശ നിരാശ്ശയിലേക്കു കൂപ്പുകുത്തിയിരിക്കുമ്പോഴാണ് ഭാര്യയുടെ വക മറ്റൊരു കുത്ത്.
"അല്ലെങ്കിലും നിങ്ങള് പെണ്ണുങ്ങളെ കാണാനല്ലേ അങ്ങ് മുന്നൂറു കിലോമീറ്റർ വണ്ടിയോടിച്ചു തൃശ്ശൂര് പോണേ,വല്ലപ്പോഴും ഗുരുവായൂരപ്പനെ കാണണമെന്ന് പറയുമ്പോൾ ഇതിയാന്റെ കയ്യിൽ പെട്രോളിന്റെ കാശില്ല" നിർത്താതെ എന്തൊക്കെയോ പറയുകയാണവൾ..ഞാൻ കേൾക്കാത്ത ഭാവത്തിൽ കൈ പുതപ്പിനടിയിലേക്ക് ചുരുട്ടിക്കയറ്റി മൂടിപ്പുതച്ചങ്ങനെ കിടന്നു...
അല്ലെങ്കിലും ഈ കൈകൾകൊണ്ട് ഇവിടെ ഉപയോഗമൊന്നുമില്ല.. മൊബൈൽഫോൺ വീട്ടിൽ നിരോധിച്ചിട്ടു ഒരുപാട് നാളായി...

അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞുപോയി. അതാ മൊബൈൽ ഫോണിലേതോ കുരുത്തം കെട്ടവളുടെ മെസ്സേജ്, അവള് കാണാതെ അതിലേക്ക് എത്തിനോക്കി 'പുസ്തകം വേണ്ടയോ' ഞാൻ നോക്കുമ്പോൾ പനിയൊക്കെ പമ്പ കടന്നിരിക്കുന്നു.. മാത്രവുമല്ല പുസ്തകത്തിന്റെ പേര് കേട്ടാലേ ഒരു ഐസ്ക്രീം നുണഞ്ഞമാതിരിയാ
'പ്രാർത്ഥന പോലെ പ്രണയം'
ഉടൻതന്നെ മറുപടി ടൈപ്പ് ചെയ്തു 'വേണം ' 'എങ്കിൽ അഡ്രെസ്സ് അയക്ക്' എന്ന് തിരികെ
ഞാൻ അഡ്രസ് ടൈപ്പി അയച്ചു, ഉടൻ തന്നെ
തിരികെ മറുപടി വന്നു 'അയക്കാട്ടോ' എനിക്ക് സന്തോഷമായി..

ഞാൻ കാത്തിരുന്നു...രണ്ടു ദിവസമായി മൂന്ന് ദിവസമായി.. എവിടെയോ ഒരു പാട്ടു കേട്ടപോലെ..
"കാത്തിരുന്നു കാത്തിരുന്നു...."
അപ്പോഴാണോർത്തത് പത്രക്കാരന് കഴിഞ്ഞ മാസത്തെ പൈസ കൊടുത്തില്ലല്ലോ..
അതുകൊണ്ട് അവനിന്നും പത്രം ഇട്ടിട്ടില്ല..
'മനസ്സിൽ ഒരു ബൾബ് കത്തി'

അക്കൗണ്ട് നമ്പർ IFSC കോഡ് ഇവ ചോദിച്ചു.രചയിതാവിന് ഒരു മെസ്സേജ് കൊടുത്തു.കൊടുക്കേണ്ട താമസം 'ണിം' ഒരു ശബ്ദത്തോടെ മറുപടിയതാ റെഡി..
ബാങ്ക് അക്കൗണ്ടിലാണെങ്കിൽ ചുവപ്പു കത്തി തുടങ്ങിയിരിക്കുന്നു..ലോ ബാറ്ററി ചാർജസ് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു..
എന്നാലും സാരമില്ല ആ എമൗണ്ട് അങ്ങ് IMPS ട്രാൻസ്ഫർ ചെയ്തു..

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞുവീണു..
ബുക്ക് ഇതുവരെ എത്തിയിട്ടില്ല...ഇതിനിടെ ആകാംഷ കേറി ഓഫീസിലിരിക്കുമ്പോഴും ഇടയ്ക്കിടെ വീട്ടിൽ വിളിച്ചു ചോദിക്കും കൊറിയർ വല്ലതും വന്നോയെന്ന്..

അങ്ങനെയിരിക്കെ അടുക്കളയിൽ അല്പസ്വല്പം കാര്യമില്ലാതെ ഉലാത്തുന്ന നേരം..മകൻ ഫോണിൽ എന്തോ പർച്ചയ്സ് ചെയ്യാൻ എവിടെയൊക്കെയോ സെർച്ച് ചെയ്ത് ഒരു പടമെന്നെ കാണിക്കാൻ വന്നുനിൽക്കുന്നു. ഞാൻ മുഖം തിരിക്കാതെ എസ്‌കേപ്പ് ആയി.കഴിഞ്ഞയാഴ്ച്ചയാ ഇതുപോലെ കാണിച്ച് സാംസങ്ങ് ഗിയർ ഒരെണ്ണം അവൻ കൈക്കലാക്കിയേ.. അതുകൊണ്ട് ശ്രദ്ധിക്കാനൊന്നും പോയില്ല..പോരെ പൊടിപൂരം.. അവളങ്ങു തുടങ്ങി..."അങ്ങേരിക്കിപ്പം ഞാനും എന്റെ മോനുമൊന്നും വേണ്ടാ..ഓൺലൈന്ലാ ലൈൻ.."പിന്നെ അവിടെ നടന്നതൊന്നും പുറത്തുപറയാൻ പാടില്ലാത്തത് കൊണ്ടിവിടെ പറയുന്നില്ല.അവസാനം...കിടക്ക അവൾ തറയിൽ വിരിച്ചു ഞാനൊറ്റയ്ക്കായി കട്ടിലിൽ...
പിറ്റേന്ന് ഓഫീസിലിരിക്കുമ്പോൾ ഒരു മെസ്സേഞ്ചർ കാൾ.(കിളിനാദം) "പുസ്തകം തിരിച്ചെത്തി കേട്ടോ...ഫോൺ നമ്പർ ഇല്ലാത്തതിനാൽ..ഫോൺ നമ്പർ തരോ.."
അപ്പോൾ തിരക്കിനിടയിൽ ഫോൺ നമ്പർ പെട്ടെന്ന് അയച്ചു കൊടുത്തു..പിന്നീടാണ് പണി പാളി എന്ന് മനസ്സിലായതു..അഡ്രെസ്സ് മാറ്റേണ്ടിയിരുന്നു ഓഫീസ് അഡ്രെസ്സ് മതിയായിരുന്നു.ബുക്കെങ്ങാനും ഭാര്യയുടെ കൈയ്യിൽ കിട്ടിയാൽ..! പുതകത്തിന്റെ പേര് ആദ്യമേ പറഞ്ഞല്ലോ..(ഐസ്ക്രീം) ഭാഗ്യം കൊറിയർ അടുത്തുള്ള ഓഫീസിൽ എത്തിയപ്പോൾതന്നെ അവർ എന്നെ വിളിച്ചു..അങ്ങനെ നേരിട്ട് അവിടെ പോയി കളക്റ്റ് ചെയ്തു... 'കിട്ടി'എന്നൊരു മെസ്സേജും അയച്ചു..

ഇനി സമയം കിട്ടാൻ, അതൊന്നു വായിച്ചു തീർക്കാനായി അടുത്ത കാത്തിരിപ്പ്...
ഏകാന്തതയുടെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ പുസ്തകം വായിക്കാനിരുന്നു...കാരണം പ്രിയപ്പെട്ട വിഷയമല്ലേ പ്രണയം..
'ആമുഖം' വായിച്ചപ്പോൾ തന്നെ, വല്ലാത്ത സന്തോഷം തോന്നി ഒപ്പം നല്ലെഴുത്തിനെക്കുറിച്ച് അഭിമാനവും..
'ഉഷ്ണം'എന്ന കവിതയിൽ കവയത്രി 'പ്രണയഭൂമിയെന്നും കനൽ നിറഞ്ഞത് തന്നെ...'
എന്ന് പറയുമ്പോൾ ഞാൻ ആ കനൽ വഴിയിലായിരുന്നു..
'ഒരു മഴയോർമ്മ'വായിക്കുമ്പോൾ ആ പാദസരങ്ങൾ ഞാൻ എവിടെയോ തിരയുകയായിരുന്നു...
'എങ്കിലും ശലഭമേ..' എന്നെ കവിതയിൽ ഞാനുമൊരു ശലഭമായി വാനിൽ പാറി നടന്നു..

'തൂലികയ്ക്കു പിന്നിൽ'വായിക്കുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു എന്നിലെയാ ആത്മാവിനെ..
'സ്നേഹം തീർത്ഥമാണ്'കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു,സ്‌നേഹത്തിന്റെ കളങ്കമില്ലാത്ത കലർപ്പില്ലാത്ത കാഴ്ചപ്പാടുകളുമായ്... 'ചിരിക്കാനാണെനിക്കിഷ്ടം'വായിക്കുമ്പോൾ കവയത്രിയുടെ നിഷ്കളങ്ക മനോഭാവം ശ്രദ്ധേയം..
'പ്രാർഥനപോലെ പ്രണയവും''തിരുമധുര'വും മൃതസഞ്ജീവിനിയായി മാറുമ്പോൾ..പ്രഥമ സൃഷ്ടിയെന്ന നിലയിൽ മറ്റ് സൃഷ്ടികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ശ്രീമതി അമ്മു സന്തോഷിന്റെ(ബിന്ദു) 'പ്രാർത്ഥനപോലെ പ്രണയം'എന്ന് നിസ്സംശയം പറയാം...

Shajith anandeswaram...
NB:നിങ്ങളെല്ലാ സുഹൃത്തുക്കളും 'പ്രാർത്ഥനപോലെ പ്രണയം'വാങ്ങണം,വായിക്കണം,പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ എളിയ പ്രാർത്ഥന.
പുസ്തകത്തിനായി അമ്മു സന്തോഷിനെ inbox-ൽ ബന്ധപ്പെടുക.. or phone no: 9544551317

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക