=====
''അയാളുടെ പേരുളള ആരെങ്കിലും , വിവാഹിതരായോ
എന്നറിയാൻ പത്രം നോക്കുന്ന പതിവുണ്ട് അയാൾക്ക്,
എന്നറിയാൻ പത്രം നോക്കുന്ന പതിവുണ്ട് അയാൾക്ക്,
പത്രത്തിൽ വരുന്ന വാർത്തകളിലും മറ്റും തന്റെ പേരുളള ആരെങ്കിലും ഉണ്ടോ എന്ന് നോക്കുവാൻ വലിയ ആകാംക്ഷയാണ് അയാൾക്ക്,
കഴിഞ്ഞ ദിവസം കണ്ട വൈവാഹിക ഫോട്ടോ യിലെ വരൻ അയാളുടെ പേരുളളവനായിരുന്നു,
, പക്ഷേ
ചെക്കൻ അത്ര പോരാ, പെണ്ണ് സുന്ദരിയായിരുന്നു,
അയാൾക്ക് നല്ല വിഷമം വന്നു,
ചെക്കൻ അത്ര പോരാ, പെണ്ണ് സുന്ദരിയായിരുന്നു,
അയാൾക്ക് നല്ല വിഷമം വന്നു,
തനിക്ക് കിട്ടീലല്ലേ ഈ പെണ്ണിനെ എന്ന് അയാൾ ചിന്തിച്ചു,
തന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് ആ പെണ്ണിന്റെ ഫോട്ടോയ്ക്കൊപ്പം വച്ചു ഒത്തു നോക്കി,
ഇതു കണ്ടു കൊണ്ട് വന്ന ഭാര്യ ചോദിച്ചു,
''എങ്ങനെ രണ്ടാളും ചേരുമോ, ?
'അയാൾ ഒന്നും മിണ്ടിയില്ല,
അവൾ അകത്തേക്ക് പോയി
അലമാരയ്ക്കുളളിൽ സൂക്ഷിച്ച പഴയ ഒരു
,പത്രത്തിൽ നിന്ന് വെട്ടിയെടുത്ത പെണ്ണിന്റെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു,
അലമാരയ്ക്കുളളിൽ സൂക്ഷിച്ച പഴയ ഒരു
,പത്രത്തിൽ നിന്ന് വെട്ടിയെടുത്ത പെണ്ണിന്റെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു,
ഇത് നോക്കു, !
'ആ ഫോട്ടോയും, അയാളുടെ ഫോട്ടോയും തമ്മിൽ വച്ചു നോക്കി,
' ഇല്ല ഒട്ടും ചേരില്ല, ഏതാ ഈ കറുത്ത് മെലിഞ്ഞ നരുന്ത് പെണ്ണ്, ?!
''പ്രീഡിഗ്രിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി,
ഒരദ്ധ്യാപകനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം,
പക്ഷേ ,
ഒരദ്ധ്യാപകനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം,
പക്ഷേ ,
അപകടത്തിൽ പെട്ട് വലതു കാൽ നഷ്ടപ്പെട്ട പഠിക്കാത്ത ഒരുവനോട് ആ കുട്ടിക്കു തോന്നിയ ദയ കാരണം
അവളുടെ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ചവൾ,
ചേർച്ചയില്ലാത്ത ജോഡിയാകാൻ സ്വയം ജീവിതം സമർപ്പിച്ചവൾ,!
അവളുടെ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ചവൾ,
ചേർച്ചയില്ലാത്ത ജോഡിയാകാൻ സ്വയം ജീവിതം സമർപ്പിച്ചവൾ,!
നിറഞ്ഞ കണ്ണുമായി അവളെഴുന്നേറ്റു,
കുറ്റബോധത്തോടെ,
ഇടതു കാൽ,
സ്റ്റെക്ച്ചറിലൂന്നി അയാളും, എഴുന്നേറ്റു, !!
ഇടതു കാൽ,
സ്റ്റെക്ച്ചറിലൂന്നി അയാളും, എഴുന്നേറ്റു, !!
===========
ഷൗക്കത്ത് മൈതീൻ ,
ഷൗക്കത്ത് മൈതീൻ ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക