മൂസാക്ക ഫോണിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.പുതിയ ഫോണാ.. മൊബൈൽ ഫോണല്ല.. ലാൻഡ് ഫോൺ.
സംഭവം നടക്കുന്നത് പത്തിരുപത് വർഷം മുമ്പാ.
അന്നത്തെ വെറും മൂസാക്ക ഇന്ന് മൂസഹാജി പി പി യാ...
സംഭവം നടക്കുന്നത് പത്തിരുപത് വർഷം മുമ്പാ.
അന്നത്തെ വെറും മൂസാക്ക ഇന്ന് മൂസഹാജി പി പി യാ...
അപ്പഴേ,, ദാ വരുന്നു കോൾ...
മൂസാക്ക ആഹ്ളാദത്താൽ തുളളിച്ചാടി. ആദ്യമായി വരുന്ന കോളാണ്.
മൂസാക്ക ആഹ്ളാദത്താൽ തുളളിച്ചാടി. ആദ്യമായി വരുന്ന കോളാണ്.
അങ്ങാടിയിൽ അഭിമാനത്തോടെ നെഞ്ചും വിരിച്ച് നാലാളാൾക്ക് ഫോൺ നമ്പറും കൈമാറി വീട്ടിലേക്ക് തിരിച്ചിട്ടേയുള്ളു.
നാട്ടിൽ ഒറ്റപ്പെട്ട ചില വീടുകളിൽ മാത്രമെ ഫോൺ സൗകര്യം ഉണ്ടായിരുന്നുള്ളു.
അതിനാൽ ഗമ കാട്ടാൻ ഫോൺ തന്നെ ധാരളമായിരുന്നു.
അതിനാൽ ഗമ കാട്ടാൻ ഫോൺ തന്നെ ധാരളമായിരുന്നു.
മൂസാക്ക ചാടിയെണീറ്റു. റിസീവർ കയ്യിലെടുത്തു ചെവിയോടടുപ്പിച്ചു.
"ഹലോ " മറുതലക്കൽ.
"ഹലോ " മറുതലക്കൽ.
" ഹലോ.. ആരാണ് ആരാണ്" മൂസാക്ക ജിജ്ഞാസാ ഭരിതനായി.
" എക്സ്ചേഞ്ചിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ കണക്ഷനുമായി ബന്ധപ്പെട്ട് കുറച്ചു വർക്കുകൾ കൂടി തീർക്കാനുണ്ട്. അതു കൊണ്ട് നിങ്ങളുടെ ഫോണിന്റെ വയർ ഒന്ന് ഊരിമാറ്റണം.. ഒരറിയിപ്പുണ്ടാകുന്നത് വരെ കണക്ഷൻ കൊടുക്കരുത്.."
മറുതലക്കൽ നിന്ന് വന്ന കോൾ മറ്റൊന്നും ആലോചിക്കാതെ മൂസാക്ക സ്വീകരിച്ചു. എന്നിട്ട് പെട്ടെന്ന് തന്നെ കണക്ഷൻ ഊരിയിട്ടു.
മറുതലക്കൽ നിന്ന് വന്ന കോൾ മറ്റൊന്നും ആലോചിക്കാതെ മൂസാക്ക സ്വീകരിച്ചു. എന്നിട്ട് പെട്ടെന്ന് തന്നെ കണക്ഷൻ ഊരിയിട്ടു.
കുറെ സമയം മൂസാക്ക അവിടെത്തന്നെ ഇരുന്നു.
അതായത് അവർ എക്സ്ചേഞ്ചിൽ നിന്ന് ശരിയാക്കി തിരിച്ചുവിളിച്ചാലോ?
പക്ഷേ എങ്ങിനെ വിളിക്കും എന്നത് മൂസാക്ക ഓർത്തില്ല..
അല്ലെങ്കിലും അങ്ങിനെത്തന്നെയാണല്ലൊ..
ആവശ്യമുള്ള നേരത്ത് ബുദ്ധി പാത്താൻ പോകും.
അതായത് നിസ്കരിക്കാൻ നിന്നാൽ എല്ലാം ഓർമ്മ വരുന്ന പോലെ.
കടം തരാനുള്ളതും മറന്നു വച്ചതുമായ എല്ലാ കാര്യങ്ങളും നിസ്കരിക്കാൻ നിന്നാൽ ഓർമ്മ വരും.

നിസ്കാരം കഴിഞ്ഞാൽ അതെല്ലാം മറക്കുകയും ചെയ്യും. ശെയ്ത്താന്റെ ഓരോ പരിപാടിയെ.
മൂസാക്ക നേരെ അങ്ങാടിയിലേക്ക് തന്നെ വച്ചു പിടിച്ചു.
അങ്ങാടിയിൽ ഫോൺ കണക്ഷൻ കിട്ടിയ ആരെങ്കിലുമുണ്ടാകും.അവരോട് ചോദിച്ചറിയാമല്ലൊ.
അങ്ങാടിയിൽ ഫോൺ കണക്ഷൻ കിട്ടിയ ആരെങ്കിലുമുണ്ടാകും.അവരോട് ചോദിച്ചറിയാമല്ലൊ.
അങ്ങാടിയിലേക്ക് നടന്നു വരുന്ന മൂസാക്കാനെ കണ്ട് മുഖ്യശത്രുവായ കമ്മറ്റിക്കാരൻ ഒരു പരസ്യ ബോഡിന്റെ പിന്നിലേക്ക് മാറി.
ചുണ്ടിലൂറുന്ന ഗൂഡമായ പുഞ്ചിരി മൂസാക്ക കാണാതിരിക്കാരൻ വായ പൊത്തിപ്പിടിച്ചിട്ടുമുണ്ട് കമ്മറ്റിക്കാരൻ.
മൂസാക്ക അങ്ങാടിയിൽ കുറേ തേരാ പാരാ നടന്നെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല. അവസാനം വീട്ടിലേക്ക്. പക്ഷേ വീട്ടിലിരുന്നിട്ട് ഒരു നിക്കപ്പൊറുതി കിട്ടണ്ടെ. ഫോണിനെ ബഹുമാനത്തോടെയും അതിലേറെ ആദരവോടെയും നോക്കിയിട്ട് വീണ്ടും അങ്ങാടിയിലേക്ക്.
അധികം വൈകാതെ തന്നെ വീട്ടിലേക്ക്.
അധികം വൈകാതെ തന്നെ വീട്ടിലേക്ക്.
ഈ നിക്കപ്പൊറുതി ഞമ്മളെ കമ്മറ്റിക്കാരൻ കണ്ടു നിന്നാസ്വദിക്കുകയായിരുന്നു.
കമ്മറ്റിക്കാരന്റെ ഓരോരോ കുസൃതികളെ..
അങ്ങിനെ ആകാംക്ഷാ ഭരിതനായി വീട്ടിലെത്തിയ മൂസാക്ക അയലത്തെ നബീ സൂന്റെ മൊഞ്ചുള്ള ശബ്ദമാണ് കേട്ടത്.
തുടക്കത്തിൽ കോളുകൾ ഫ്രീയായിരിക്കുമല്ലൊ. അതറിയുന്ന അയലത്തെ നബീസു അവസരം മുതലെടുക്കാൻ വന്നതാ.
ഫോൺ വിളി നബീ സൂ ന്റെ ഒരു വീക്ക്നസ് ആയതിനാൽ ഫോണുമായി ബന്ധപ്പെട്ട സാങ്കേതികതകളൊക്കെ നബീസൂന് പുല്ലാ.
മൂസാക്ക അയൽവാസികൾ വന്ന് വിളിക്കാതിരിക്കാനാണ് ഫോൺ ഡിസ്കണക്ട് ചെയ്തിരിക്കുന്നതെന്ന് നബീസു കരുതി.
മൂസാക്ക വന്നാൽ അസംതൃപ്തി രേഖപ്പെടുത്താതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് നബീസുവും മനസ്സിലാക്കി.
ഫോൺ വീണ്ടും ചാലുവായ സന്തോഷത്തിൽ ഫോണിന്റടുത്ത് വന്ന് നിന്നതാ മൂസാക്ക.
ഫോൺ വാങ്ങി വയ്ക്കാനാണ് മൂസാക്ക അടുത്തുവന്നു നിൽക്കുന്നത് എന്ന് നബീസുവും.
പക്ഷേ ബുദ്ധി നബീസൂന്റെ കയ്യിലാ.
മൂസാക്കാനെ തരിപ്പിച്ചു നിർത്തിയാൽ അൽപസമയം കൂടി ഫോൺ വിളി നീട്ടിക്കൊണ്ടു പോകാം.
മൂസാക്കാനെ തരിപ്പിച്ചു നിർത്തിയാൽ അൽപസമയം കൂടി ഫോൺ വിളി നീട്ടിക്കൊണ്ടു പോകാം.
നബീസൂന്റെ ശൃംഗാരം കേൾക്കാതിരിക്കാൻ അടുക്കളയിൽ ഒതുങ്ങിയ ബന്ധുക്കൾ, മൂസാക്ക വന്നത് കണ്ടില്ല.
അടുത്തു നിൽക്കുന്ന പാവം പാവം മൂസാക്കാനെ തട്ടിയും മുട്ടിയും തരിപ്പിച്ചു നിർത്തി നബീസു കാര്യം നേടി, അവളുടെ പാട്ടിന് പോയി.
നബീസു പോയെങ്കിലും തട്ടലിലും മുട്ടലിലും തരിച്ചു പോയ മൂസാക്ക സന്തോഷവാനായിരുന്നു.
ഇനിയും അയൽവാസികൾ വരുമെന്നും തട്ടലും മുട്ടലും നിർബാധം തുടരാമെന്നും മൂസാക്ക കണക്കു കൂട്ടി.
പിറ്റേ ദിവസം ക്രെഡിലിനടുത്തുള്ള കസേരയിൽ തന്നെ ഇരിപ്പുറപ്പിച്ച മൂസാക്ക ഒരു ബാപ്പു ബീഡിക്ക് തീ കൊടുക്കാനിരിക്കെ ദാ വരുന്നു കോൾ.
ബീഡി കത്തിക്കാൻ നിൽക്കാതെ ചാടിയെഴുന്നേറ്റ മൂസാക്ക വിറക്കുന്ന കൈകളോട് കൂടി റിസീവർ എടുത്തു.
മറുതലക്കൽ നിന്ന് എന്തെങ്കിലും കേൾക്കുന്നതിന് മുന്നെ മുമ്പെ മൂസാക്ക ആഞ്ഞുവീശി.
" ഹലോ'
"മൂസാക്കയല്ലെ?"
"അതെആരാ?"
"നിങ്ങളെ അനുജനല്ലെ ബീരാൻക്ക?
"അതെ. ബീരാൻക്കെന്തേ പറ്റീ?"
"ഒന്നും പറ്റീട്ടില്ല?"
"പിന്നെന്താ കർളേ ജ്ബേം പറീ... "
" അതേയ്.ബീരാങ്കകൊറച്ച് സാധനങ്ങള് ദുബായിന്ന് കൊടുത്തയച്ചിട്ടിണ്ട് ".
"തോനെണ്ടടാ സാധനങ്ങള്"
"രണ്ട് പെട്ടി സാധനങ്ങള് ണ്ട് മൂസാക്ക ".
"പൊന്നാര ഇന്റെ കപ്പലേ"
അത് കേട്ട പാടെ ആകെ ഹർഷപുളകിതനായ മൂസാക്ക ബോധം കെടാഞത് എന്തേയാവോ?.
'
"ഹലോ മൂസാക്ക സാധനങ്ങള് നിങ്ങളെ ഏൽപിക്കാനെന്താ വഴി ?"
'
"ഹലോ മൂസാക്ക സാധനങ്ങള് നിങ്ങളെ ഏൽപിക്കാനെന്താ വഴി ?"
"ഇന്റെ പൊരേക്ക് ങ്ങണ്ട് കൊടുന്നു തന്നാളെ കപ്പലേ?.
മൂസാക്ക തേനൂറും ഭാഷയിൽ മൊഴിഞ്ഞു..
മൂസാക്ക തേനൂറും ഭാഷയിൽ മൊഴിഞ്ഞു..
"മൂസാക്ക നിങ്ങളെ വീടെവിടാ?"
"ഇതാ ഇബടെത്തന്നെ.ഈ ബല്യ മതിലിന്റുളളില് ".
"അവിടെവിടാ മൂസാക്ക ബല്യ മതില്?
നിങ്ങളെ മതിലൊക്കെ ചെറിയ മതിലല്ലെ?"
നിങ്ങളെ മതിലൊക്കെ ചെറിയ മതിലല്ലെ?"
" ഞമ്മളെ മതിലൊ?. ഈ നാട്ടില് ആദ്യം ണ്ടാക്കിയ മതില് ഞമ്മളെ മതിലാ."
" ഹ ഹ മൂസാക്ക ചൂടാവണ്ട.. ഞങ്ങള് ദുബായീന്ന് വരണവഴിയാ.
കുറച്ച് കഴിഞ്ഞിട്ട് നിങ്ങളാ മതിലിന്റെ ചോട്ടില് വന്ന് നിക്കിം.
ഞങ്ങക്ക് മാറിപ്പോകണ്ട".
കുറച്ച് കഴിഞ്ഞിട്ട് നിങ്ങളാ മതിലിന്റെ ചോട്ടില് വന്ന് നിക്കിം.
ഞങ്ങക്ക് മാറിപ്പോകണ്ട".
പറഞ്ഞു തീർന്നതും മൂസാക്ക ചാടിയിറങ്ങി.
ഒരു മുണ്ടെടുത്ത് തോളിലിട്ട് വലിയ കാരണവൻമാരെ പോലെ അങ്ങാടിയിലേക്കിറങ്ങി.
ഒരു മുണ്ടെടുത്ത് തോളിലിട്ട് വലിയ കാരണവൻമാരെ പോലെ അങ്ങാടിയിലേക്കിറങ്ങി.
അങ്ങാടിയിൽ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കും തിരിച്ചും നാല് പ്രാവശ്യം നടന്നതിന് ശേഷം മൂസാക്കവീട്ടിലേക്ക് തന്നെ മടങ്ങി.
തന്റെ ബല്യമതിലിന്റെ മുന്നിൽ തന്നെ നിലയുറപ്പിച്ച മൂസാക്ക അന്നവും വെള്ളവും ഇല്ലാതെ ആ നിൽപ് തുടർന്നു.
അകത്തേക്ക് പോയാൽ പെട്ടി മിസ്സായാലോ?.
അതിനിടയിൽ മുഖ്യ ശത്രു കമ്മറ്റിക്കാരൻ രണ്ട് മൂന്ന് തവണ മൂസാക്കാന്റെ മുന്നിലൂടെ പോയത് മൂസാക്ക മന:പ്പൂർവ്വം ശ്രദ്ധിച്ചില്ല. പിന്നാലെ കമ്മറ്റിക്കാരന്റെ ശിങ്കിടികളും.
പാവം പാവം മൂസാക്ക.
നിന്ന് നിന്ന് തളർന്നു.
വീടിനകത്ത് ഏതൊക്കെയോ തരുണീമണികൾ ഫോണിലൂടെ ശൃംഗ രിക്കുന്നത് ഒരു നഷ്ടബോധത്തോടെ നോക്കി നിക്കേണ്ടി വന്നു.
വീടിനകത്ത് ഏതൊക്കെയോ തരുണീമണികൾ ഫോണിലൂടെ ശൃംഗ രിക്കുന്നത് ഒരു നഷ്ടബോധത്തോടെ നോക്കി നിക്കേണ്ടി വന്നു.
സമയം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.
രാവിലെ 9 മണി മുതൽ നിൽക്കാൻ തുടങ്ങിയതാണ്.
ക്ഷമ നഷ്ടപ്പെട്ടു തുടങ്ങി.അവരാണെങ്കി പിന്നെ വിളിച്ചിട്ടുമില്ല. എന്ത് ചെയ്യും?.
രാവിലെ 9 മണി മുതൽ നിൽക്കാൻ തുടങ്ങിയതാണ്.
ക്ഷമ നഷ്ടപ്പെട്ടു തുടങ്ങി.അവരാണെങ്കി പിന്നെ വിളിച്ചിട്ടുമില്ല. എന്ത് ചെയ്യും?.
ഇതേ സമയം അങ്ങാടിയിൽ ഒരു ഗൾഫ് ടീം വന്നു നിന്നു.
നെടുമ്പാശ്ശേരിയിൽ നിന്നായതിനാൽ അവർ ഛർദ്ദിച്ച് അവശരായിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ നിന്നായതിനാൽ അവർ ഛർദ്ദിച്ച് അവശരായിട്ടുണ്ട്.
അവർ ക്ഷീണം മാറ്റാനും ഭക്ഷണം കഴിക്കാനുമായി അങ്ങാടിയിലെ ഹോട്ടലിൽ കയറി.
ഇത് മുഖ്യശത്രു കമ്മറ്റിക്കാരൻ കണ്ടു നിൽക്കുന്നുണ്ടായിരുന്നു.
അയാൾ മൂസാക്കാന്റെ ഫോൺ നമ്പറുമായി ടെലിഫോൺ ബൂത്തിലേക്കോടിക്കയറി.
മൂസാക്കാന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുകയാണ്.
മൂസാക്ക ഓടിച്ചെന്ന് റിസീവർ കയ്യിലെടുത്തു.
മൂസാക്ക ഓടിച്ചെന്ന് റിസീവർ കയ്യിലെടുത്തു.
" പറി പറീ...എവ്ടെ എത്തി?"
മൂസാക്കഹലോ ഒന്നും പറയാതെ അങ്ങോട്ട് ആഞ്ഞുവീശി.
"നിങ്ങളവിടെത്തന്നെ ഇല്ലേ... ഞങ്ങള് കൊറച്ച് ശുയ്പ്പായി. ഒരു പത്ത് മിനിറ്റിനുള്ളില് ഞങ്ങളവിടെ എത്തും മൂസാക്കാക്കാ..
മൂസാക്ക റിസീവർ ശരിക്കും വയ്ക്കാതെ റോഡിലേക്കോടി.
അധികം സമയം കഴിഞ്ഞില്ല. ദാ വരുന്നു രണ്ട് പെട്ടികൾ.
ഒരു ജീപ്പിന്റെ മുകളിൽ അടുക്കി വച്ച പെട്ടികൾ.
മൂസാക്ക നഖം കടി നിർത്തി റോഡിലേക്കിറങ്ങി..
ഒരു ജീപ്പിന്റെ മുകളിൽ അടുക്കി വച്ച പെട്ടികൾ.
മൂസാക്ക നഖം കടി നിർത്തി റോഡിലേക്കിറങ്ങി..
ജീപ്പ് നിർത്താൻ മൂസാക്ക ആംഗ്യം കാണിച്ചു.
ഇവർ നിർത്തുന്നില്ലല്ലോ. ഇവർപെട്ടി തരാതെ രക്ഷപ്പെടാനുള്ള പരിപാടിയാണോ?.
'എന്റെ പെട്ടി എന്നും പറഞ്ഞു കൊണ്ട് മൂസാക്ക ജീപ്പിനു മുന്നിലേക്ക് എടുത്തു ചാടി.
ജീവൻ പോയാലും പെട്ടി പോകാൻ പാടില്ല.
അതാണ് മൂന്നാക്കാന്റെ പോളിസി.
ജീവൻ പോയാലും പെട്ടി പോകാൻ പാടില്ല.
അതാണ് മൂന്നാക്കാന്റെ പോളിസി.
ഭാഗ്യം! ജീപ്പ് പതുക്കെയായതിനാൽ ജീപ്പിനൊന്നും പറ്റിയില്ല.
ബോണറ്റിൽ ഇരു കൈകളും ഊന്നി കൊണ്ട് മൂസാക്ക അലറി.
"ഇന്റെ പെട്ടിങ്ങട്ട് കാട്ട ടാ...."
"ഇന്റെ പെട്ടിങ്ങട്ട് കാട്ട ടാ...."
മുന്നോട്ട് പോവാൻ കഴിയാതെ വിഷമത്തിലായ .വണ്ടിയുടെ പിന്നിൽ നിന്നും രണ്ട് യാത്രക്കാർ പുറത്തിറങ്ങി.അവർ കാര്യം അറിയാതെ അന്തം വിട്ടു നിൽക്കുകയാണ്.
അപ്പോഴാണ് ഞമ്മളെ കമ്മറ്റിക്കാരനും ശിങ്കിടികളും പാഞ്ഞ് വരുന്നത്.
" ഞമ്മളെ മൂസാക്കാനെ...തല്ലല്ലെ....തല്ലല്ലേ...
എന്നും പറഞ്ഞോണ്ട്.
അതോടെ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയവർ ഒന്ന് പതറി.. അവർ വേഗം അകത്തേക്ക് തന്നെ കയറി ഇരുന്നു.
ഭയങ്കര ധൈര്യാ...
" ഞമ്മളെ മൂസാക്കാനെ...തല്ലല്ലെ....തല്ലല്ലേ...
എന്നും പറഞ്ഞോണ്ട്.
അതോടെ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയവർ ഒന്ന് പതറി.. അവർ വേഗം അകത്തേക്ക് തന്നെ കയറി ഇരുന്നു.
ഭയങ്കര ധൈര്യാ...
കമ്മറ്റിക്കാരൻ ഓടി വന്ന് മൂസാക്കാനെ കെട്ടിപ്പിടിച്ചു...
'ഇന്റെ മൂസാക്കാ ഇങ്ങക്കീ ഗതിവന്നല്ലൊ?"
'ഇന്റെ മൂസാക്കാ ഇങ്ങക്കീ ഗതിവന്നല്ലൊ?"
മൂസാക്കാനെ കെട്ടിപ്പിടിച്ച് കൊണ്ട് തന്നെ കമ്മറ്റിക്കാരൻ സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
ഇതിനിടയിൽ യാത്രക്കാർ സ്ഥലം വിട്ടിരുന്നു.
ഇതിനിടയിൽ യാത്രക്കാർ സ്ഥലം വിട്ടിരുന്നു.
റോഡിലെ കോലാഹലം കേട്ടാണ് മൂസാക്കാന്റെ ഭാര്യ അരങ്ങത്തേക്ക് വന്നത്.
"പേടിക്കാനൊന്നൂല്യ.. കൊറേ നേരം വെയില് കൊണ്ടില്ലെ... അതിന്റെ കേടാ... ഒന്നു കുളിച്ചാ ശരിയാകും'. കമ്മറ്റിക്കാരൻ പറഞ്ഞു.
അതു കേട്ട് മൂസാക്ക കമ്മറ്റിക്കാരനെ തുറിച്ചു നോക്കി. കമ്മറ്റിക്കാരൻ ഉള്ളിൽ നിന്ന് തികട്ടി വന്ന ചിരി അതേപോലെ അമർത്തിപ്പിടിച്ചു.
അതു കേട്ട് മൂസാക്ക കമ്മറ്റിക്കാരനെ തുറിച്ചു നോക്കി. കമ്മറ്റിക്കാരൻ ഉള്ളിൽ നിന്ന് തികട്ടി വന്ന ചിരി അതേപോലെ അമർത്തിപ്പിടിച്ചു.
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.മൂസാക്ക ഫോണിലേക്ക് തന്നെ തുറിച്ചു നോക്കി..
"ഒടുക്കത്തെ ഫോണ്" എന്ന് മുസാക്ക പറയലും ഫോണെടുത്ത് ഒരൊറ്റ ഏറും ഒരുമിച്ചായിരുന്നു.
മൂസാക്ക എറിഞ്ഞത് എങ്ങോട്ടാണെന്ന് മൂസാക്കാക്ക് തന്നെ വല്യ നിശ്ചയം ണ്ടായിരുന്നില്ല.
പക്ഷേ നോക്കുമ്പോ കമ്മറ്റിക്കാരനുണ്ട് താഴെ കിടക്കുന്നു.
പക്ഷേ നോക്കുമ്പോ കമ്മറ്റിക്കാരനുണ്ട് താഴെ കിടക്കുന്നു.
ഹി...ഹി.. കമ്മറ്റിക്കാരൻ വച്ച വെടിയാ... കറങ്ങിത്തിരിഞ്ഞ് അവസാനം.....
കൊക്കിന് വച്ചതാ സൂർത്തുക്കളെ.
കൊക്കിനും കൊണ്ടു പിന്നെ വച്ചവനും.
എന്താല്ലെ?
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക