അങ്ങിനെ ഫ്രീക്കൻ സുലൈമാന് പെണ്ണ് ശരിയായി.
ശരിയായി എന്ന് വച്ചാൽ ഒരു വിധം ങ്ങട് ഒപ്പിച്ചു.
സുലൈമാനെ പറ്റിയുള്ള അന്വോഷണത്തിൽ നാട്ടുകാർഎല്ലാവരും ഒരേ അഭിപ്രായമാ പറഞ്ഞത്.
അതായത് സുലൈമാന് ജോലി സൂക്കിലാണെന്ന്.
അതായത് ഏതോ ഒരു കടയിലാണ് ജോലി എന്ന്.
ശരിയായി എന്ന് വച്ചാൽ ഒരു വിധം ങ്ങട് ഒപ്പിച്ചു.
സുലൈമാനെ പറ്റിയുള്ള അന്വോഷണത്തിൽ നാട്ടുകാർഎല്ലാവരും ഒരേ അഭിപ്രായമാ പറഞ്ഞത്.
അതായത് സുലൈമാന് ജോലി സൂക്കിലാണെന്ന്.
അതായത് ഏതോ ഒരു കടയിലാണ് ജോലി എന്ന്.
പിന്നെ കൂടുതലൊന്നും അവരും ആലോചിച്ചില്ല.
കാരണം ഫ്രീക്കത്തിയുടെ കാര്യം ശരിയാവാത്തോണ്ട് കുടുംബത്തിന് ഭയങ്കര മാനക്കേടാണ് എന്ന് തറവാട്ടിലെ കാരണവൻമാർ വിലയിരുത്തിയിട്ടുണ്ട്.
കാരണം ഫ്രീക്കത്തിയുടെ കാര്യം ശരിയാവാത്തോണ്ട് കുടുംബത്തിന് ഭയങ്കര മാനക്കേടാണ് എന്ന് തറവാട്ടിലെ കാരണവൻമാർ വിലയിരുത്തിയിട്ടുണ്ട്.
കുടുംബത്തിലെ മറ്റു പെൺകുട്ടികളുടെ വിവാഹാലോചന തുടങ്ങിയിട്ടുണ്ട്.
അവരുടേത് ശരിയാകുമ്പോൾ ഫ്രീക്കത്തി വീട്ടിലിരുന്നാൽ ഒരു പക്ഷെ വല്ലവന്റേയും കൂടെ ചാടിപ്പോയാലൊ?
അവരുടേത് ശരിയാകുമ്പോൾ ഫ്രീക്കത്തി വീട്ടിലിരുന്നാൽ ഒരു പക്ഷെ വല്ലവന്റേയും കൂടെ ചാടിപ്പോയാലൊ?
അങ്ങിനെയാണ് ഫ്രീക്കൻ സുലൈമാന് ഫ്രീക്കത്തിയെ വധുവായി കിട്ടിയത്.
കല്യാണത്തിന് മുമ്പ് ഫ്രീക്കത്തിയുടെ അടുത്ത ബന്ധുക്കളിലാരോ ഫ്രീക്കന്റെ സൂക്കിനെ പറ്റി അന്വോഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കല്യാണത്തിന് മുമ്പ് ഫ്രീക്കത്തിയുടെ അടുത്ത ബന്ധുക്കളിലാരോ ഫ്രീക്കന്റെ സൂക്കിനെ പറ്റി അന്വോഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫ്രീക്കൻ പണിക്കും പോകാതെ ഫോണിൽ തന്നെ കുത്തിയിരിക്കുന്നത് കണ്ടപ്പോഴാണ് ഫ്രീക്കത്തി ചോദിച്ചത്.
"അല്ല മനുഷ്യാ. നിങ്ങളുടെ ലീവ് കഴിഞ്ഞീലെ. നിങ്ങള് പണിക്കു പോണില്ലെ?ന്ന്.
ചോദ്യം കേട്ട് ഫീക്കൻ ആശ്ചര്യ ഭാവത്തോടെ ഫ്രീക്കത്തിയെ ഒന്ന് നോക്കി.
എന്നിട്ട് പറഞ്ഞു.
"ഹേയ്.ഞാമ്പണിക്കൊന്നും പോവൂല.. അന്നോടാരാ പറഞ്ഞത് ഞാമ്പണിക്ക് പോവുംന്ന്?".
എന്നിട്ട് പറഞ്ഞു.
"ഹേയ്.ഞാമ്പണിക്കൊന്നും പോവൂല.. അന്നോടാരാ പറഞ്ഞത് ഞാമ്പണിക്ക് പോവുംന്ന്?".
"ആളുകളൊക്കെ പറഞ്ഞല്ലൊ. ഇങ്ങക്ക് സൂക്കിലാണ് പണിയെന്ന്".
"അത് കടയല്ലെടി. ഈ സൂക്കാണ് ഫേസൂക്ക്.. ഞമ്മളെ പൊന്നാര ഫേസൂക്ക്".. അതിലാ ഞാനെപ്പഴും.അതാ നാട്ടാര് പറഞ്ഞത്.അല്ലാതെ ഞാമ്പണിക്കൊന്നും പോവൂല"..
ഫ്രീക്കൻ സുലൈമാന്റെ വർത്താനം കേട്ട് ഫ്രീക്കത്തി ഒന്ന് ഞെട്ടി.
ഫ്രീക്കന്റെ കയ്യിലെ മൊബൈലിലേക്കും കഴുത്തിലെ മഹർ മാലയിലേക്കും അവൾ മാറി മാറി നോക്കി.
ഫ്രീക്കന്റെ കയ്യിലെ മൊബൈലിലേക്കും കഴുത്തിലെ മഹർ മാലയിലേക്കും അവൾ മാറി മാറി നോക്കി.
എന്നിട്ട് സകല ശക്തിയും സംഭരിച്ച് ഫ്രീക്കന്റെ കൈ നോക്കി ഒരൊറ്റ തട്ട്.
തട്ട് കൊണ്ട് ഫ്രീക്കൻ മുറ്റത്തേക്കും മൊബൈൽ മുറ്റത്തെ കിണറ്റിലേക്കും തെറിച്ചു വീണു..
അതോടെ എല്ലാം ശരിയായി.
പിറ്റേന്ന് മുതൽ ഫ്രീക്കൻ പണിക്ക് പോക്ക് തുടങ്ങി സൂർത്തുക്കളെ.
ഞമ്മളെ ഫ്രീക്കത്തി ഫേസൂക്കിലും.
എന്താല്ലെ?.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക