Slider

പരശു റാം രമണൻ,''!!

0
Image may contain: Shoukath Maitheen, sitting and indoor


==========
''പത്താം തരം പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് രമണന്
അസുഖം ആരംഭിക്കുന്നത്,
ഒരു ദിവസം,
ക്ളാസിൽ പൊന്നമ്മ ടീച്ചർ രസകരമായി മലയാളത്തിന്റെ ക്ളാസെടുക്കുന്നു,
കുട്ടികൾ ശ്രദ്ധയോടെ ക്ളാസിൽ മുഴുകിയിരിക്കുകയാണ്,
അപ്പോഴാണ് പുറകിലത്തെ ബഞ്ചിലിരുന്ന് രമണൻ ഞെളി പിരി കൊളളുന്നു,
രമണൻ സർവ്വശക്തിയുമെടുത്ത് നിയന്ത്രിക്കാൻ ശ്രമിച്ചു,
ഇല്ല, പറ്റുന്നില്ല,
ബെഞ്ചിൽ അമർന്നിരുന്നു,
നോ രക്ഷ,
പെട്ടെന്നാണ് ,
ക്ളാസിന്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആ ശബ്ദം മുഴങ്ങിയത്,
നാണം കെടുത്തുന്ന ശബ്ദം,
കീഴ് വായൂ, അഥവാ വളി,
തൊട്ടപ്പൂറത്തെ റെയിൽവേ സ്റ്റേഷനിലൂടെ പരശുറാം എക്സ്പ്രസ് കടന്നു പോയതാണെന്നാ ടീച്ചർ കരുതിയത്,
പക്ഷേ,
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി കുട്ടികൾ ആർത്തു ചിരിച്ചു,
രമണൻ വിളറി വെളുത്തു,
തല ഡെസ്ക്കിലേക്ക് കമിഴ്ത്തി കുനിഞ്ഞിരുന്നു,
പാവം രമണൻ,
കുട്ടികളുടെ ചിരി കണ്ട് ടീച്ചറും ചിരിച്ചു,
പിന്നെ ടീച്ചർ ഉച്ഛത്തിൽ പറഞ്ഞു,
സൈലൻസ്,
കുട്ടികൾ ചിരി നിർത്തി
എങ്കിലും ചിലരുടെ ചിരികൾ പൊട്ടി,
രമണനോട് ,ടീച്ചർ ചോദിച്ചു,
രമണാ ബാത്ത് റൂിൽ പോണോ, ?
ഡസ്ക്കിൽ നിന്ന് തല ഉയർത്താതെ,
വേണ്ടെന്നു തോളനക്കി കിടന്നു കൊണ്ടു രമണൻ പറഞ്ഞു,
പിറ്റേന്ന് രമണന് പേരും വീണു,
''പരശുറാം രമണൻ, ''
ചിലർ, വളിയൻ രമണനെന്നും രഹസ്യമായി വിളിച്ചു പോന്നു,!!
രമണന് പരാതിയില്ലായിരുന്നു,
അവനെല്ലാം ക്ഷമിച്ചു,
പിന്നേയും ഈ അസുഖം വന്നു കൊണ്ടേയിരുന്നു,
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും,
സമയവും, സന്ദർഭവും നോക്കാതെ
കീഴ് ശ്വാസം പൊയ്ക്കൊണ്ടേയിരുന്നു,
വീട്ടിൽ അമ്മയോട് പറയാനും മടിയായിരുന്നു രമണന്,
പറഞ്ഞാൽ പരിപ്പും, കിഴങ്ങും, തരത്തില്ല അമ്മ,
വേറെ കറിയുടെ രുചി അറിയണമെങ്കിൽ ആരെങ്കിലും കല്ല്യാണത്തിന് ക്ഷണിക്കണം,
അതുകൊണ്ട് രമണൻ വളിയെ ഞെക്കി കൊല്ലാൻ പരിശീലിച്ചു,
സ്കൂളിൽ സ്പോട്സിന് പേര് കൊടുത്തു രമണൻ ,
ഹൈജംമ്പ് ഇഷ്ട ഐറ്റമായിരുന്നു,
പക്ഷേ,
ആദ്യത്തെ സ്റ്റെപ്പിൽ കാലുയർത്തിയതേ, അടിയിലൂടെ ഭയങ്കര ശബ്ദത്തിൽ പരശുറാം കടന്നു പോയി,
കുട്ടികൾ ആർത്തു ചിരിച്ചു,
രമണന് സ്റ്റെപ്പ് തെറ്റി ഔട്ടായി,
അതോടെ ആ ആഗ്രഹം പൊലിഞ്ഞു,
രണ്ടാമത്തെ സ്വപ്നം പോലിഞ്ഞതും, ഈ നശിച്ച സൂക്കേടാണ്,
ഇഷ്ടപ്പെട്ട പെണ്ണിന് ലൗലെറ്റർ കൊടുക്കാൻ പോയ വേളയിൽ,
പോക്കറ്റിൽ നിന്ന് ലെറ്ററെടുത്ത് പെണ്ണിന്റെ കൈയ്യിലേക്ക് കൊടുത്തതും, നശിച്ച
''പരശുറാം '' ഒറ്റ പോക്ക്,
വാ പൊത്തിപ്പിടിച്ച് അന്ന് തിരിഞ്ഞോടയ പെണ്ണാ, നാളിതു വരെ ആളെ കണ്ടിട്ടില്ല,
പത്ത് കഴിഞ്ഞ് പഠിത്തം നിർത്തി,
തൂമ്പയെടുത്തു,
തൂമ്പ എടുത്തതിലും കാര്യമുണ്ട്,
പറമ്പിലൂടെ നടന്ന് ചറ പറ വളി വിടാം
ചോദിക്കാനും, കളിയാക്കാനും ആരും വരില്ലല്ലോ, !
ഡോക്ടറെ കണ്ടാലോ എന്ന് പലവട്ടം രമണൻ ആലോചിച്ചു,
നാണക്കേടും, ചമ്മലും കാരണം വേണ്ടന്നു വച്ചു,
എന്നിട്ടും സർക്കാർ ആസ്പത്രി യിൽ പോയി
ആസ്പത്രി യിൽ നല്ല തിരക്കായിരുന്നു, ചീട്ടെടുക്കാൻ ക്യൂ വിൽ നിന്നപ്പോൾ, രമണന് അസ്വസ്ഥത വന്നു,
കീഴ് ശ്വാസം മുട്ടി വന്നു,
ദൈവമേ, പുറകിൽ നില്ക്കൂന്നത്
ഒരു കാർന്നോരാണ്, പരശുറാം മിന്റെ ശക്തിയിൽ കിളവനെങ്ങാൻ താഴെ വീണ് ബോധം പോയാൽ സമാധാനം പറയേണ്ടി വരും,
രമണൻ കാലുകൾ കൂട്ടി വച്ചു,
കീഴ് ശ്വാസത്തെ കൊല്ലാൻ ശ്രമിച്ചു,
പക്ഷേ, വീർത്ത ബലൂണിൽ ഉളളം കെെ കൊണ്ട് ഉരസുമ്പോൾ വരുന്ന
ശബ്ദം പതുക്കെ വരാൻ തുടങ്ങി,
വേണ്ട ,ഡോക്ടറെ കാണണ്ട,
രമണൻ കൃൂ വിൽ നിന്നിറങ്ങി
ആളൊഴിഞ്ഞ ഒരിടം നോക്കി വരാന്തയിലൂടെ ധ്യതിയിൽ നടന്നു,
പെട്ടെന്നാണ് കണ്ണിലൊരു ബോർഡ് കണ്ടത്
മോർച്ചറി,
അങ്ങോട്ടോടി കേറി,
സെക്യൂരിറ്റി അകത്തുണ്ട്, ആരൊക്കയോ ബോഡി കാണാൻ അകത്തേക്ക് കയറിയ കൂട്ടത്തിൽ രമണനും
കേറി,
പിന്നെ താമസിച്ചില്ല മോർച്ചറിയുടെ ആളൊഴിഞ്ഞ മൂലയിൽ ചെന്ന്
ഒരൊറ്റ വളി ഒരുപാട് നേരം തളളിപ്പിടിച്ചതു കൊണ്ടാകാം ഭയങ്കര ശബ്ദമായിരുന്നു,
വളിയുടെ ശബ്ദം കേട്ടതെ കട്ടിലിൽ കിടന്ന ഒരു ശവമെഴുന്നേറ്റ് പുറത്തേക്ക് ഒരോട്ടം, ആ ശവത്തെ കാണാൻ വന്ന ഒരാൾ ബോധം മഞ്ഞ് നിലം പതിച്ചു,
' അയ്യോ ,ഓടി വായോ, ദേ ,
ഒരു ഡെഡ് ബോഡി മോർണിങ്ങ് വാക്കിനിറങ്ങി, '' ആരോ വിളിച്ചു പറഞ്ഞു,
സെക്യൂരിറ്റി പുറകെ ഓടി,
പുറകെ ബന്ധുക്കളും,
ഈ തക്കം നോക്കി രമണൻ രക്ഷപ്പെട്ടു, !!
പിന്നീട് ,
ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ കഴിവതും പോകാതെ ഒറ്റയ്ക്ക് നടക്കാൻ തുടങ്ങി രമണൻ,
ഏകാന്തതയിലിരുന്ന് വളി വിടാൻ തുടങ്ങി,
ഇടയിൽ ആഹാരത്തിൽ മാറ്റങ്ങൾ വരുത്തി നോക്കി,
എന്നിട്ടും പരശുറാമിന്റെ വരവിന് യാതൊരു മാറ്റവുമില്ലാതെ തുടർന്നു,
ക്രമേണ ആ റിങ്ങ് ടൂൺ ജീവിതത്തിന്റെ ഒരു ഭാഗമായി ,
ചില ദിവസം,
പുലരിയുടെ അലറായി ,!
അങ്ങനെ കല്ല്യാണം കഴിക്കേണ്ട സമയമായി,
കല്ല്യാണം വേണ്ടെന്ന് രമണൻ ഉറപ്പിച്ചു,
പക്ഷേ അമ്മയുടെ നിരന്തരമായ ആവശ്യം മൂലം, രമണൻ പെണ്ണു കാണാൻ ഇറങ്ങി,
മണ്ണിൽ അധ്വാനിക്കുന്ന രമണനെ
പെൺവീട്ടുകാർക്ക് നന്നേ ഇഷ്ടമായി ,
ചെറുക്കനും പെണ്ണിനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംസാരിച്ചോളു,
ബ്രോക്കർ പറഞ്ഞതു കേട്ട് എല്ലാവരും പുറത്തേക്കിറങ്ങി ,
പെണ്ണ് വന്നു,
ഈ സമയം,
ഇരുന്ന ഇരുപ്പിലിരുന്ന് പുറത്തേക്ക് കുതിക്കാൻ വന്ന,
രണ്ട് വളികളെ പെണ്ണറിയാതെ ഞെക്കി കൊന്നു, രമണൻ,
''ദൈവമേ തേങ്ങാ ഉടച്ചോളാമേ,
പളളിയിൽ മെഴുക് തിരി കത്തിച്ചോളാമേ, ''
കീഴ് ശ്വാസം മേൽ ശ്വാസ മാക്കി മാറ്റണെ എന്നു പ്രാർത്ഥിച്ചു,
ഒറ്റ ശ്വാസത്തിൽ നേർച്ചകൾ പലതും നേർന്നു
പക്ഷേ,
നിർഭാഗ്യമെന്നു പറയട്ടെ,
' ചേട്ടനെന്താ ജോലി''
എന്ന് പെണ്ണ് ചോദിച്ചതേ,
വൈകി ഓടുന്ന ട്രെയിന്റെ അഹങ്കാരത്തോടെ പരശുറാം കടന്നു പോയി വലിയ ശബ്ദത്തോടെ,
''വാ പൊത്തിപ്പിടിച്ച് ചിരിച്ചോണ്ട് അതിലും വേഗതയിൽ പെണ്ണും തിരിഞ്ഞ് ഓടി അടുക്കളയിലേക്ക്, !
അടുക്കളയിൽ നിന്ന് കൂട്ടച്ചിരി ഉയർന്നതു കേട്ട് വീണ്ടും ഒരു വളി കൂടി വിട്ട് രമണൻ എഴുന്നേറ്റ് പോയി,
അങ്ങനെ ആ കല്ല്യാണ ആലോചനയും കട്ടപ്പൊക,
ഈ രോഗ വിവരമറിഞ്ഞ ബ്രോക്കർ പിന്നീട് രമണനെ കൈയ്യൊഴിഞ്ഞു,
അങ്ങനെ രമണന്റെ വിവാഹമെന്ന സ്വപ്നവും ബാക്കിയായി,
പക്ഷേ, ആരൊക്കൊ അവഗണിച്ചാലും ഒരിണയെ രമണന് കാത്ത് വച്ചിരുന്നൂ കാലം,
ഒരു നാൾ,
ആ ഗ്രാമത്തിലെ ആണുങ്ങളെ ഞെട്ടിച്ചു കൊണ്ട് സുന്ദരിയും, മിടുക്കിയുമായ ഒരു പെണ്ണിനെ ദൈവം രമണനു നല്കി,
രമണനെ പരിഹസിച്ചവരുടെ മുന്നിലൂടെ ഭാര്യയുടെ കൈയ്യും പിടിച്ച് രമണൻ നടന്നു,
അമ്മാവന്റെ മകൾ ''ബധിര''യായ
രമണിയേ ചേർത്തണച്ച് രമണൻ ജീവിച്ചു,
പരശുറാമിനെ വെല്ലുന്ന വളിയും വിട്ട്, !!
(ജീവിതത്തിൽ ഒരു കീഴ് ശ്വാസം പോലും വിടാത്തവർ എന്നെ കല്ലെറിയുക, )
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo