
==========
പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ, ''
ആ പാട്ടും മൂളി അടുക്കളയിലേക്ക് വന്ന എന്നേൊട് ഭാര്യ കോപിച്ചു,
ഒന്ന് മുണ്ടാതിരി മനുഷ്യ, മഴ കാരണം മനുഷ്യൻ നട്ടം തിരിയുവാ, അപ്പോഴാ ഇങ്ങടെ പവിഴ മഴ, !''
പ്രണയ മഴയെല്ലാം,
പ്രളയ മഴയായി മാറീ, മുണ്ടരുത്, !
പ്രണയ മഴയെല്ലാം,
പ്രളയ മഴയായി മാറീ, മുണ്ടരുത്, !
'' എടീ, പരശുരാമൻ മഴു എറിഞ്ഞുണ്ടാക്കിയ കേരളത്തെ,
ദൈവം മഴ കൊണ്ട് നശിപ്പിക്കുമോ, ?
ദൈവം മഴ കൊണ്ട് നശിപ്പിക്കുമോ, ?
''ദേ മഴക്കെടുതിക്കുളള അപേക്ഷ വില്ലേജാപ്പീസിൽ സ്വീകരിച്ചു തുടങ്ങി, പോയി ഓരെണ്ണം കൊടുത്തിട്, !
'അതിന് നമുക്കെന്ത് കെടുതിയാ ഉണ്ടായത്, ?
';അതുശരി, കോഴിക്കൂട്, ചെക്കന്റെ പന്ത്, നിങ്ങടെ തുള വീണ നാലഞ്ച് ഷെഡ്ഡി, എന്റെ വളളി പൊട്ടിയ ബ്രാ,
നാലഞ്ച് തവി, ഒരു മൊന്ത, ഇവയെല്ലാം വെളളത്തിലൂടെ ഒലിച്ചു പോയില്ലേ, !!
നാലഞ്ച് തവി, ഒരു മൊന്ത, ഇവയെല്ലാം വെളളത്തിലൂടെ ഒലിച്ചു പോയില്ലേ, !!
അത് എഫ് ബിയിലിട്ട് 500 ലൈക്കും കിട്ടിയ തെളിവുണ്ട് , അതിന്റെ കോപ്പി എടുത്ത് അപേക്ഷയോടൊപ്പം സർക്കാരിലേക്ക് അയക്ക് മനുഷ്യാ, !
'കഴിഞ്ഞ മഴക്കെടുതിയുടെ കാശ് ഇതേവരെ കിട്ടിയിട്ടില്ല, അപ്പഴാ, !
ദേ, നമ്മുടെ മെംമ്പറല്ലേ ആ പോകുന്നത്, ഭാര്യ വഴിയിലേക്ക് കൈചൂണ്ടി,
''ഹലോ, മെംമ്പറേ പൂയ്, ഒന്നിവിടെ വരു, ! ഞാൻ മെംമ്പറേ കൈ കൊട്ടി വിളിച്ചു, !
കുട മടക്കി മെംമ്പർ വീട്ടിലേക്ക് കയറി, !
'എന്നാ മഴയാ അല്ലേ, പലയിടത്തും ഉരുൾ പൊട്ടി,, ആറാം വാർഡിൽ വൻ നാശം,
മെംമ്പർ ആകുലതയോടെ പറഞ്ഞു,
''ആറാം വാർഡിൽ എന്താ സംഭവിച്ചത്, ?
''എന്റെ പുരയിടത്തിൽ വെളളം കേറി,!
'ഭാഗ്യം, മെംമ്പറിന് പുതിയ വീട് പണിയാനുളള യോഗം തെളിഞ്ഞു, !
'ങാ, ശരിയാ തോട്ടിലൂടെ പത്തമ്പത് കോഴി കുഞ്ഞുങ്ങൾ ഒഴുകി പോകുന്നതു കണ്ടപ്പോൾ മനസിലായി മെംമ്പറുടെ വീട്ടിൽ വെളളം കേറീന്ന്, നാട്ടുകാർക്ക് കൊടുക്കാൻ പഞ്ചായത്തിൽ കോഴിക്കുഞ്ഞുങ്ങൾ എത്തീട്ടുണ്ടെന്ന് പറയുന്നതു കേട്ടു,
ഭാര്യയാണ് അത് പറഞ്ഞത്,
''കൈയ്യിലിരുന്ന ഡയറി കൊണ്ട് മെംമ്പർ മുഖം മറച്ചു,
''മെംമ്പറെ , അംഗൻ വാടി ടീച്ചർ സുമതീടെ വീട്ടിലും വെളളം കേറി അല്ലേ, ?
''ആരു പറഞ്ഞു, ?
';തോട്ടിലൂടെ പയറും, അരിയും, എണ്ണയുമെല്ലാം ഒഴുകി വരുന്നതു കണ്ടു, !
''മെംമ്പറെ ഒരു സംശയം, ഇത്രേം മഴ പെയ്തിട്ട് '' മുല്ലപ്പെരിയാറി''നെ പറ്റി ആരും ഒരക്ഷരം പോലും മിണ്ടുന്നില്ലല്ലോ, അതെന്താ ?
അവിടുത്തെ ചോർച്ചയെല്ലാം അടഞ്ഞോ, ?
അവിടുത്തെ ചോർച്ചയെല്ലാം അടഞ്ഞോ, ?
'മുല്ലപ്പൂമൊമ്പൊടി ഏറ്റു കിടക്കും
ഇടുക്കിക്കുമുണ്ട് സൗരഭ്യം, പത്രക്കാരുടേയും, ചാനലുകാരുടേയും ഇത്തവണത്തെ ''ഇര'' ഇടുക്കി ഡാം ആണ്, ഞങ്ങൾ ഇരയോടൊപ്പം, !
'
'അല്ല മെംമ്പറെ സ്കൂളുകൾക്ക് ഇന്നും അവധിയാണോ, ?
ഇടുക്കിക്കുമുണ്ട് സൗരഭ്യം, പത്രക്കാരുടേയും, ചാനലുകാരുടേയും ഇത്തവണത്തെ ''ഇര'' ഇടുക്കി ഡാം ആണ്, ഞങ്ങൾ ഇരയോടൊപ്പം, !
'
'അല്ല മെംമ്പറെ സ്കൂളുകൾക്ക് ഇന്നും അവധിയാണോ, ?
''പിന്നല്ലാതെ, കഴിഞ്ഞ ദിവസം ഞാൻ സ്കൂളിൽ ചെന്നപ്പോൾ രസകരമായ ഒരു കാഴ്ച കണ്ടു കേട്ടോ, !
''അതെന്താ, ?
'കഞ്ഞിപ്പുരയിൽ വെളളം കേറി,
അത് കാണാൻ ചെന്ന ഞാൻ കണ്ട കാഴ്ച ഹൊ, !
അത് കാണാൻ ചെന്ന ഞാൻ കണ്ട കാഴ്ച ഹൊ, !
''എന്താ കണ്ടത് മെംമ്പറെ ,?
''എടോ, കഞ്ഞിവയ്ക്കാൻ വരുന്ന വിലാസിനിയില്ലേ, അവളെ ,നമ്മുടെ പ്യൂൺ നീന്തൽ പഠിപ്പിക്കുവാ, !!
എന്നെ കണ്ടതേ വിലാസിനി ഒരു മുങ്ങൽ, സാമ്പാറ് ചെമ്പിനകത്തേക്ക്, !
എന്നെ കണ്ടതേ വിലാസിനി ഒരു മുങ്ങൽ, സാമ്പാറ് ചെമ്പിനകത്തേക്ക്, !
''പിന്നെങ്ങനെയാണ് വിലാസിനിയെ പൊക്കിയത്, ?
'ഫയർഫോഴ്സിനെ വിളിച്ചു വരുത്തി രക്ഷിച്ചു, !
'പോലിസിനെ വിവരമറിയിച്ചില്ലേ ?
'അവിടെ അതിലും വലിയ സംഭവം, !
''അതെന്താ, ?
''ജയിലിൽ വെളളം കേറി , രണ്ട് പ്രതികൾ മുങ്ങി ,!
';അയ്യോ, എന്നിട്ട് പിടിച്ചില്ലേ, ?
''ഭാഗ്യത്തിന് , പോലിസ്സ്റ്റേഷന്റെ മുറ്റത്ത് എസ് ഐ വലവീശുകയായിരുന്നു മീൻ പിടിക്കാൻ, അവന്മാര് ആ വലയിൽ കുടുങ്ങി, ! അങ്ങനെ ചരിത്രത്തിലാദ്യമായിട്ട് പോലീസിന്റെ വലയിൽ രണ്ട് പ്രതികൾ കുടുങ്ങി, !
അതിരിക്കട്ടെ , എന്നെ എന്നാത്തിനാ വിളിച്ചു വരുത്തീത്, ?
''മഴക്കെടുതിയുടെ അപേക്ഷാഫോം ഓരെണ്ണം വേണം, !
''മഴ മൂലം തനിക്കെന്ത് നഷ്ടമാണ് വന്നത്, ?
'അതുശരി, എന്റെ ബിസിനസിനെ ബാധിച്ചില്ലേ,
'എന്താ തന്റെ ബിസിനസ്, ?
'മീൻ കച്ചോടം,!!
മഴ മൂലം എല്ലാ വീട്ടിലും വെളളം കേറീലേ, ആളുകൾ മുറ്റത്തിരുന്ന് വല വീശലും, ചൂണ്ടയിടലുമല്ലേ, ഞങ്ങൾ മത്സ്യ വ്യാപാരികൾ ധർമ്മസങ്കടത്തിലാണ്, !
മഴ മൂലം എല്ലാ വീട്ടിലും വെളളം കേറീലേ, ആളുകൾ മുറ്റത്തിരുന്ന് വല വീശലും, ചൂണ്ടയിടലുമല്ലേ, ഞങ്ങൾ മത്സ്യ വ്യാപാരികൾ ധർമ്മസങ്കടത്തിലാണ്, !
';അതു കൊണ്ട് വിഷമില്ലാത്ത മീൻ കഴിക്കാൻ പറ്റി ജനത്തിന്, അതിരിക്കട്ടെ ഈ അപേക്ഷ എവിടെ കൊടുക്കാനാ,, ?
'വില്ലേജാപ്പീസിൽ,
''ഞാൻ പഞ്ചായത്തിലേക്ക് ചെല്ലട്ടെ, അവിടെ കളക്ടർ വന്നിട്ടുണ്ട്, !
';അപേക്ഷ നേരിട്ട് കൈപ്പറ്റാനായിരിക്കും, !
''മെംമ്പർ മുറ്റത്തേക്കിറങ്ങി, കൂട നിവർത്തി കൊണ്ട് പറഞ്ഞു,
''അപേക്ഷ കൈപ്പറ്റാനല്ല, വില്ലേജാപ്പീസിരുന്ന സ്ഥലം കണ്ടുപിടിക്കാൻ ,
എടോ, വില്ലേജ് ആപ്പീസ് മൊത്തം വെളളത്തിനടിയിലായെടോ,
ആദ്യം വില്ലേജ് ആപ്പീസ് വെളളത്തീന്ന് പൊക്കിയെടുക്കട്ടെ, എന്നിട്ടാകാം
മഴക്കെടുതിയുടെ അപേക്ഷ സ്വീകരിക്കൽ, !! തന്നയുമല്ല ഉടനെ ഒരു പിരിവുണ്ട് സഹകരിക്കണം, ''
ആദ്യം വില്ലേജ് ആപ്പീസ് വെളളത്തീന്ന് പൊക്കിയെടുക്കട്ടെ, എന്നിട്ടാകാം
മഴക്കെടുതിയുടെ അപേക്ഷ സ്വീകരിക്കൽ, !! തന്നയുമല്ല ഉടനെ ഒരു പിരിവുണ്ട് സഹകരിക്കണം, ''
''എന്തോ പിരിവാ, ?
''വില്ലേജാപ്പീസ് പുതുക്കി പണിയാൻ,
എടോ,
വില്ലേജാപ്പീസുണ്ടെങ്കിലല്ലേ നമുക്ക് ദുരിതാശ്വാസം കിട്ടു, !
എടോ,
വില്ലേജാപ്പീസുണ്ടെങ്കിലല്ലേ നമുക്ക് ദുരിതാശ്വാസം കിട്ടു, !
''വില്ലേജാപ്പീസ് പണിയേണ്ടത് സർക്കാരിന്റെ ചുമതലയല്ലേ, ?
''അതിന് സർക്കാരെവിടെ, ? നിയമ സഭയും വെളളത്തിൽ മുങ്ങിയാൽ ഇവിടെ എന്ത് സർക്കാര്,
മഴക്കെന്ത് രാഷ്ട്രീയം,
പ്രളയത്തിനെന്ത് മതം, !
മെംമ്പർക്കെന്ത് പഞ്ചായത്ത്, !!
മഴക്കെന്ത് രാഷ്ട്രീയം,
പ്രളയത്തിനെന്ത് മതം, !
മെംമ്പർക്കെന്ത് പഞ്ചായത്ത്, !!
മെംമ്പർ മഴത്തുളളികൾക്കിടയിലൂടെ വഴിയിലേക്ക്,
മഴയോ മഴ പൂമഴ
പുതുമഴ മാനം നിറയെ
പൊന്മഴ,===
പുതുമഴ മാനം നിറയെ
പൊന്മഴ,===
റേഡിയോയിൽ നിന്ന് ചലച്ചിത്ര ഗാനമെഴുകി പുറത്ത് മഴയുടെ ദുരന്തത്തിലേക്കലിഞ്ഞു, !!
==========
'ഷൗക്കത്ത് മൈതീൻ ,
==========
'ഷൗക്കത്ത് മൈതീൻ ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക