“കണ്ണേട്ടാ.. ഈ ടോപ്പ് ഇപ്പോഴും ലൂസാ..ശ്യോ.. നാളെ ഞാൻ എന്താ ചെയ്യാ ?” അവൾ കണ്ണാടിയുടെ മുമ്പിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.
“എവിടെ നോക്കട്ടെ.. ഇങ്ങു വാ നീലു.. ശെരിയാണല്ലോ. നീ വീണ്ടും പോയി ടൈറ്റ് ആക്കിയതല്ലേ. എന്നിട്ടും ഇത്രേം ലൂസോ ? ഇതെന്തു കഥ!”
“സാരല്യ. ഇനിയിപ്പോ വീണ്ടും പോവാൻ ടൈം ഇല്ലന്നെ. നാളെ വിഷു അല്ലെ. ആറ്റുനോറ്റ് ഒരു പാട്ടുപാവാട തൈപ്പിച്ചതാ. അതും ഈ പ്രായത്തിൽ. ഉം. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ല. അത്ര ബോറാണോ കണ്ണേട്ടാ ?” പുരികം ചുളിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഏയ്.. എന്റെ നീലു ഏത് ഡ്രെസ്സ് ഇട്ടാലും ചുന്ദരിയല്ലേ. പിന്നെ ഇല്ലേലും.”
“ഛീ. ഒന്ന് പോ അവിടുന്ന്. സന്ധ്യ നേരത്താ ഒരു ശൃംഗാരം.” അവൾ കുതറി ഓടി.
കണ്ണൻ അവളെ പിന്തുടർന്ന് അടുക്കളയിൽ എത്തി.
“എന്റെ പൊന്നു കണ്ണേട്ടനല്ലേ. ഇതൊന്ന് അരിഞ്ഞു തരുവോ എനിക്ക് ? നൂറുകൂട്ടം കാര്യങ്ങൾ ഇണ്ട് ന്നേ. കണി ഒരുക്കണ്ടേ. ആദ്യം ഞാൻ പോയി റൂം ഒക്കെ ഒന്ന് വൃത്തിയാക്കട്ടെ. എന്നിട്ട് പോയി കുളിച്ചു വിളക്ക് വെക്കണം. എന്നിട്ട് വേണം കണി ഒരുക്കാൻ. അതോണ്ടാ ട്ടോ. പ്ലീസ്.”
“ഈ ചെറിയ കാര്യത്തിനാണോ നീ ഇത്രേം നീട്ടി വലിച്ചു പറഞ്ഞേ. മര്യാദക്ക് ഇത് മൊത്തം അരിഞ്ഞു വെക്ക് എന്ന് പറഞ്ഞാ പോരെ മോളെ.” അവൻ കുസൃതിയോടെ കണ്ണിറുക്കി.
കൊച്ചു കുഞ്ഞിനെ പോലെ അവൾ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്ത് ചൂലും എടുത്ത് റൂമിലേക്ക് പോയി.
എല്ലാം കഴിഞ്ഞ് കണി ഒരുക്കി കിടക്കാൻ ചെല്ലുമ്പോഴേക്കും അവൻ പാതി ഉറക്കത്തിൽ ആയിരുന്നു. 3 മണിക്ക് അലാറം വെച്ച് അവനെ കെട്ടിപ്പിടിച്ചു കിടന്നു.
അലാറം കേട്ടതും ചാടി എണീറ്റ് പല്ല് തേച്ച് മുഖം കഴുകി വന്ന് വിളക്ക് കത്തിച്ച് കണി കണ്ട് തൊഴുതു. പതിയെ വന്ന് കണ്ണേട്ടന്റെ കണ്ണ് പൊത്തി തട്ടി വിളിച്ചു. “കണ്ണേട്ടാ.. ഇന്ന് വിഷു അല്ലേ. കണി കാണണ്ടേ ? കണ്ണ് തുറക്കല്ലേ. പതിയെ എണീക്കണേ. എന്റെ കൂടെ വന്നാ മതി ട്ടോ. ആ . ഇനി നേരേ നോക്കി പ്രാർത്ഥിച്ചോളൂ.”
അവൻ പ്രാർത്ഥന കഴിഞ്ഞ് കണ്ണ് തുറന്നു.
“കണ്ണേട്ടാ. എനിക്കുള്ള കൈനീട്ടം എവിടെ ? പോരട്ടെ. വേഗം താ.”
അവൻ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു. ഇതിലും വലിയ ഒരു കൈനീട്ടവും അവൾ പ്രതീക്ഷിക്കില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.
വീണ്ടും കിടന്നെങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവർ. വിവാഹം കഴിഞ്ഞ് 3 വർഷം കഴിഞ്ഞെങ്കിലും ഒരു കുഞ്ഞ് വേണമെന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു. സത്യം പറഞ്ഞാൽ ദുബായിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ഈ വക ചിന്തകൾക്ക് സ്ഥാനം ഇല്ലല്ലോ. നാട്ടുകാരുടെ ചോദ്യശരങ്ങൾ കാരണം പൊറുതി മുട്ടിയ വീട്ടുകാരുടെ ചോദ്യം കേൾക്കുമ്പോഴാ ഇതൊക്കെ ഓർക്കാറു തന്നെ.
ഇപ്പോ എന്തോ ഒരു പ്രതീക്ഷ. അവൾ പതിയേ എണീറ്റ് അലമാര തുറന്ന് ആരെയും കാണിക്കാതെ വെച്ചിരുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് എടുത്ത് നോക്കി. ഇന്ന് ടെസ്റ്റ് ചെയ്താലോ. അവൾ ആരോടെന്നില്ലാതെ മന്ത്രിച്ചു. വേണ്ട. ഇന്ന് നല്ല ദിവസം ആയിട്ട് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ.. വേണ്ട. നാളെ നോക്കാം. അവൾ അത് ഭദ്രമായി അവിടെ തന്നെ തിരിച്ചു വെച്ച് ചെന്ന് കിടന്നു. ശുഭ പ്രതീക്ഷകളോടെ.

തുടരും....
✍🏻 സൗമ്യ കിരൺ
✍🏻 സൗമ്യ കിരൺ
Read next part here tomorrow
or Click this link to read all parts
https://www.nallezhuth.com/search/label/GarbhiniVilapam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക