( ജോളി ചക്രമാക്കിൽ )
പണ്ടാണു.....
ആഴ്ചപ്പതിപ്പിറങ്ങുന്ന വ്യാഴാഴ്ച ദിവസങ്ങളിൽ ..
ആകാശമൂപ്പര് പടിഞ്ഞാറോട്ട് നീങ്ങുന്ന വേളയിൽ ..
ഉച്ചയൂണൊക്കെ.. കഴിഞ്ഞ് പാത്രങ്ങളൊക്കെ മോറി കഴിഞ്ഞ്
അഞ്ചോളം പടികളുള്ള.
തറവാടിന്റെ ഉമ്മറപടിയിൽ ..
അമ്മായി മാർ അല്ലെങ്കിൽ അമ്മയടക്കമുള്ള മരുമക്കൾ ,..
ഒന്നിനു പുറകെ ഒന്നായ്
നിരയായി ഇരുന്നിട്ട്...
തലമണ്ടയിലെ മുടിനാരുകൾ വകഞ്ഞു മാറ്റി തെളിഞ്ഞു വരുന്ന തലവരയിലൂടെ
ഓടിയൊളിക്കാൻ വെമ്പുന്ന പേനുകളെ പിടിച്ച് ..
ഇടത്തെ കൈയ്യുടെ തള്ളവിരൽ നഖത്തിന്മേൽ അവനെ
ശ്രദ്ധാപൂർവ്വം വച്ച്
വലത്തെ തളളവിരൽ നഖം കൊണ്ട് ഒരമർത്ത്
ച് ദ്തും... എന്ന ശബ്ദത്തോടെ ദേഹമവിടെയിട്ടിട്ട്
പേനിന്റെ ആത്മാവ് ചിറകു വീശി പറന്നു പോകും .
മിക്കവാറും ആദ്യം ഇരിക്കുന്ന ആളുടെ കൈയ്യിൽ ... പുതിയ ആഴ്ചപതിപ്പുണ്ടാവും
അത് ഉറക്കെ വായിക്കണം ..
അപ്പോൾ പുറകിനു പിറകെയായി പേൻ വേട്ട നടന്നു കൊണ്ടിരിക്കും തുടർക്കഥകൾ തുടർന്നുകൊണ്ടിരിക്കേ
അകമ്പടിയായ് പേനുകൾ
ഛ്ദ്തും ... ഛ്ദ്തും എന്ന് ശബ്ദമുണ്ടാക്കി ദേഹമുപേക്ഷിച്ച് ചിറകുവിരിച്ചു സ്വർഗ്ഗലോകത്തേയ്ക്ക് യാത്രയാവും അവിടെ എത്തി ചേർന്നാലുടൻ
രംഭ തിലോത്തമ ഉർവ്വശി മേനകമാരുടെ മുടിക്കെട്ടിൽ ഒളിക്കും .... പിന്നെ
സൗകര്യം പോലെ ഒക്കെ കടിയ്ക്കും...
ചിലപ്പോൾ ഇന്ദ്ര സദസ്സിലെ നൃത്ത പരിപാടിക്കിടയിലാണെങ്കിൽ... ഒന്നാന്തരം നൃത്ത വിന്യാസങ്ങൾ
അപ്പോൾ രൂപം കൊള്ളും ...
ആരും ... കാണാതെ ദേവനർത്തകിമാർ പേനെടുത്ത് മുട്ടുന്നതാണവ ....അത് കണ്ട് ഇന്ദ്രനും കൂട്ടരും ആനന്ദ പുളകിതരാവും .. അതിന്റെ സന്തോഷത്തിന് .. ചോറിൽ നിന്നും മുടിയെടുത്തുയർന്ന തള്ളവിരലും ചൂണ്ടുവിരലും ചേർത്തുള്ള മുദ്ര എല്ലാവരും ചേർന്ന് കാണിക്കും ..

ശുഭം ...
6 - Aug - 2018
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക