:::::::::::::::::::::::::::::::::::::::::::::
വിവാഹവാർഷികം #1
"ദേ നിങ്ങൾക്കെന്നെ ഇഷ്ടാണോ?" ശ്രീമതിയുടെ സ്ഥിരം ചോദ്യം മുന്നൂറ്റിഅറുപത്തഞ്ചാം വട്ടം.
"അങ്ങനെ ചോദിച്ചു പറയിക്കുമ്പോൾ അതിലൊരു ആത്മാര്ഥതയുമില്ല. എനിക്കങ്ങനെ പറയാൻ പറ്റില്ല ". ശ്രീമാൻ നയം വ്യക്തമാക്കി.
"അപ്പൊ എന്നെ ഇഷ്ടല്ലാലെ? " യാതൊരു അലേർട്ടും നൽകാതെ ശ്രീമതി ഷട്ടർ രണ്ടും ഒരുമിച്ചങ്ങു തുറന്നു. ശ്രീമാൻ വെള്ളപ്പാച്ചിലിൽ ഒഴുകിപോകാതെ തലയിണയിൽ അള്ളിപ്പിടിച്ചു കമഴ്ന്നു കിടന്നു.

വിവാഹവാർഷികം #5
"ദേ നിങ്ങൾക്കെന്നെ ഇഷ്ടാണോ?" ശ്രീമതിയുടെ സ്ഥിരം ചോദ്യം എത്രാമത്തെയോ വട്ടം.
"ഇഷ്ടാണ് " മുൻകാലാനുഭവ വെളിച്ചത്തിൽ ശ്രീമാൻ.
"നാണമില്ലേ മനുഷ്യാ ഇങ്ങനെ ആത്മാര്ഥതയില്ലാതെ പറയാൻ". ശ്രീമതിയുടെ വെളിപാടിന് മുൻപിൽ ശ്രീമാൻ പകച്ചുപോയി.

വിവാഹവാർഷികം #8
"ദേ നിങ്ങൾക്കെന്നെ ഇഷ്ടാണോ?" ശ്രീമതിയുടെ സ്ഥിരം ചോദ്യം ഒരു രക്ഷയുമില്ല.
"നിനക്ക് പറ്റുമെങ്കിൽ വിശ്വസിക്കൂ, നിന്നെ എനിക്ക് ഇഷ്ടമാണ് ". ശ്രീമാൻ തറപ്പിച്ചു പറഞ്ഞു.
"ഇതിലെന്താ ഇത്ര വിശ്വസിക്കാൻ പറ്റാത്തതായി ഉള്ളത്? എന്നെയെന്താ ഇഷ്ടപ്പെടാൻ കൊള്ളില്ലേ? അത്ര കഷ്ടപ്പെട്ട് ആരും എന്നെ ഇഷ്ടപ്പെടണ്ട . "ശ്രീമതി വെളിച്ചപ്പെട്ടു.
ശ്രീമാൻ ആദ്യം തലയിണയിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ശേഷം അതിനോട് മാപ്പ് പറഞ്ഞു അതിനെ കെട്ടിപിടിച്ചു കമഴ്ന്നു കിടന്നുറങ്ങുകയും ചെയ്തു.

സുഖനിദ്ര...... ശുഭരാത്രി.....
Jintu Arun
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക