കഴിഞ്ഞ ആഴ്ച പച്ചകറി വാങ്ങാൻ മാർക്കെററിൽ പോയപ്പോൾ വിൽപ്പനക്കാരൻ പറഞ്ഞു.
"വേണമെങ്കിൽ വാങ്ങി വെച്ചോ.gst വരുന്നുണ്ട് "
ഞാൻ ചോദിച്ചു,
"ആര് വരുന്നുണ്ട് എന്നാ പറഞ്ഞത് "
ആരും വരുന്നുണ്ട് എന്നല്ല പറഞ്ഞത്. ടാക്സ് വരുന്നുണ്ടെന്ന് പറഞ്ഞതാ. പേപ്പർ ഒന്നും വായിക്കാറില്ല അല്ലേ?

തക്കാളി എത്രയാ?
ഇരുപത് രൂപ കിലോയ്ക്ക്.
"അര കിലോ മതി ചേട്ടാ.gst വരുമ്പോൾ
പച്ചക്കറിക്ക് tax ഇല്ലാട്ടാ" ഞാൻ പറഞ്ഞു.
ഉം. ചേട്ടൻ കാത്തിരുന്നോ.....

ഈ ആഴ്ച മാർക്കെറ്റിൽ പോയപ്പോൾ
തക്കാളി 70 രൂപ. ഞാൻ അന്തം വിട്ടു പോയി.
ചേട്ടനല്ലെ പറഞ്ഞത് gst വന്നാൽ വിലക്കുറയും എന്ന്? കടക്കാരൻ ചോദിച്ചു.
അതെ.
എന്നിട്ടിപ്പോൾ സാധനങ്ങൾ വില കൂടിയല്ലോ?
അതു തന്നെയാ എനിക്ക് മനസ്സിലാകാത്തെ....
അന്നാൽ മനസ്സിലായിക്കോ gst വന്നു. കടക്കാരന്റെ മുഖത്ത് വല്ലാത്ത സന്തോഷം.

ഞാൻ ഒന്നും വാങ്ങാതെ മാർക്കെറ്റിൽ വിലകൾ അന്വേഷിച്ച് ചുമ്മാ നടന്നു.
അപ്പുറത്തെ കടക്കാരന്റെ അരികെ ഒരു ചേച്ചി കുറച്ച് കാന്താരിമുളക് വിൽക്കാൻ എത്തിയിരിക്കുന്നു.

കടക്കാരൻ: വില കുറവാണ് ചേച്ചി. കിലോ 180 നു എടുക്കാം.
ചേച്ചി: ചില്ലറ 100 gm ന് 40 രൂപയായിരുന്നല്ലോ?
കടക്കാരൻ: ആയിരുന്നു ചേച്ചി.gst വന്നില്ലേ. വില കുറഞ്ഞു.....

എനിക്ക് gst യുടെ മറ്റൊരു പുതിയ രൂപം മനസ്സിലാവുകയായിരുന്നു.
വിൽക്കാൻ പോയാൽ വിലക്കുറയും വാങ്ങാൻ പോയാൽ വില കൂടും.
നിയമം ഉണ്ടാക്കിയവനു പോലും പിടികിട്ടാത്ത തമാശ.
കഴിഞ്ഞ ആഴ്ച gst വരുന്നുണ്ട് എന്നു അയാൾ പറഞ്ഞത് കൊച്ചു കുട്ടികളോട് "കോക്കാച്ചി വരുന്നുണ്ട് " എന്നു പറയാറുള്ളതുപോലെ തോന്നി അപ്പോൾ.,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക