"ഉമ്മാ.."
സീനത്തിന്‍റെ അലര്‍ച്ച കേട്ടാണ് ആമിനുമ്മ വീട്ടിനുള്ളീന്നു പുറത്തക്ക് വന്നത്..
സീനത്തിന്‍റെ അലര്‍ച്ച കേട്ടാണ് ആമിനുമ്മ വീട്ടിനുള്ളീന്നു പുറത്തക്ക് വന്നത്..
"എന്താടീ കിടന്നു കൂവുന്നെ.."?
"ഇങ്ങളിത് നോക്കിയേ.."
എന്നും പറഞ്ഞോണ്ട് അവള്‍ കയ്യിലുണ്ടായിരുന്ന മുട്ട ഉയര്‍ത്തിക്കാണിച്ചു.
എന്നും പറഞ്ഞോണ്ട് അവള്‍ കയ്യിലുണ്ടായിരുന്ന മുട്ട ഉയര്‍ത്തിക്കാണിച്ചു.
"നീയെന്താ ഇതിനു മുമ്പ് കോഴിമുട്ട കണ്ടിട്ടില്ലേ.."?
"അതല്ലുമ്മാ ഇങ്ങളിതിന്റെ പുറത്തോട്ടു സൂക്ഷിച്ചൊന്നു നോക്കിയേ.."
"എനിക്കൊന്നും മനസ്സിലാവുന്നില്ല.."
"നോക്കുമ്മാ എന്താ എഴുതിയേക്കുന്നെന്ന്...
പടച്ചോന്റെ പേരാണ് മുട്ടന്റെ മേലെ.."
പടച്ചോന്റെ പേരാണ് മുട്ടന്റെ മേലെ.."
"അല്ലാഹ്..."
എന്നൊരലര്‍ച്ചയോടെ ആമിനുമ്മ പിറകിലോട്ടു മറിഞ്ഞു..
എന്നൊരലര്‍ച്ചയോടെ ആമിനുമ്മ പിറകിലോട്ടു മറിഞ്ഞു..
അകമ്പടിയായി സീനത്തിന്‍റെ നിലവിളിയും..
അയല്‍പക്കത്തൂന്നു രാവിലത്തന്നെ ഉറക്കെയുള്ള ശബ്ദവും നിലവിളിയും കേട്ടാണ് നാരായണേട്ടനും രമണിയെച്ചിയും ഓടിവന്നത്..
കാര്യെന്താന്നു പിടികിട്ടാത്തോണ്ടാവും രമണിയെച്ചിയുടെ സന്തത സഹചാരിയായ പൂച്ചയും ഒപ്പം കൂടി..
സംഗതി അത്ര പന്തിയല്ലാന്നു കണ്ട കറുമ്പിക്കാക്ക ക്രാന്നു വിളിച്ചോണ്ട് എങ്ങോട്ടേക്കോ പറന്നു പോയി..
കാര്യെന്താന്നു ചോദിച്ച നാരായണേട്ടനു നേരെ സീനത്ത് കയ്യിലുള്ള മുട്ടയും വീണു കിടക്കുന്ന ഉമ്മാനേം കാണിച്ചു എന്തൊക്കയോ പറയാന്‍ നോക്കി..
പക്ഷെ ശബ്ദം വെളിയില്‍ വന്നീല്ല..
സീനത്തിനോട് നീ പോയി കുറച്ചു വെള്ളമെടുത്തോണ്ട് വാടീ ന്നും പറഞ്ഞു രമണിയെച്ചി ആമിനുമ്മാനേഎഴുന്നെല്‍പ്പിച്ചിരുത്താനൊരു വിഫല ശ്രമം നടത്തി നോക്കി..
വയ്യാന്നു കണ്ടപ്പോ നോക്കി നിക്കാണ്ട് ഒന്ന് സഹായിക്കു മനുഷ്യാന്നുള്ള മട്ടില്‍ നാരായണേട്ടനെ നോക്കി..
എനിക്കിതൊക്കെ എന്ത് എന്ന മട്ടില്‍ നാരായണേട്ടന്‍ ആമിനുമ്മാനെ എടുത്തിരുത്തി..
അപ്പോഴേക്കും സീനത്ത് വെള്ളവുമായി വന്നിരുന്നു..
വെള്ളം മുഖത്തോട്ടു വീണതും ആമിനുമ്മ പതിയെ കണ്ണ് തുറന്നു ചുറ്റും നോക്കി..
ബോധം പോവാന്‍ മാത്രം മുട്ടയിലെന്താന്നു നോക്കിയ നാരായണേട്ടന്‍ പതിയെ മുട്ട കയ്യിലെടുത്തു മുട്ടയെ വിഴുങ്ങാനെന്ന മട്ടില്‍ കണ്ണടയുടെ അടുത്തേക്ക് ചേര്‍ത്തു പിടിച്ചു.
"ദേവ്യേ..."
ഈശ്വരാ...
ഇങ്ങേര്‍ക്കിതെന്തു പറ്റിയെന്നും ചോദിച്ചോണ്ട് രമണിയെച്ചി നാരയണേട്ടന്‍റെ അടുത്തേക്ക് ഓടിച്ചെന്നു..
ഇങ്ങേര്‍ക്കിതെന്തു പറ്റിയെന്നും ചോദിച്ചോണ്ട് രമണിയെച്ചി നാരയണേട്ടന്‍റെ അടുത്തേക്ക് ഓടിച്ചെന്നു..
"നോക്കെടീ...
ഓംകാരമാ മുട്ടമ്മേല്‍.."
ഓംകാരമാ മുട്ടമ്മേല്‍.."
"അയിനിച്ചിരി പുളിക്കും...
പടച്ചോന്റെ പേരാണ് മുട്ടമ്മല്‍.."
ആ അശരീരിയുടെ പ്രഭവസ്ഥാനം ആമിനുമ്മയുടെ ചുണ്ടായിരുന്നു..
പടച്ചോന്റെ പേരാണ് മുട്ടമ്മല്‍.."
ആ അശരീരിയുടെ പ്രഭവസ്ഥാനം ആമിനുമ്മയുടെ ചുണ്ടായിരുന്നു..
"ഇങ്ങളെന്തു മണ്ടത്തരമാ ഉമ്മാ പറേന്നെ..
ഇതൊന്നുടെ നോക്കീന്നു.."
ഇതൊന്നുടെ നോക്കീന്നു.."
"നോക്കാനൊന്നൂല്ല..
ഇങ്ങക്കൊരു ഭാഗ്യം വരാനുണ്ടെന്ന് കൈ നോക്കിയ കുറത്തി കയിഞ്ഞായ്ച്ച കൂടി പറഞ്ഞതാന്നു..
അതീ മുട്ടെലൂടെയാന്നു ആര് കണ്ടു.."
ഇങ്ങക്കൊരു ഭാഗ്യം വരാനുണ്ടെന്ന് കൈ നോക്കിയ കുറത്തി കയിഞ്ഞായ്ച്ച കൂടി പറഞ്ഞതാന്നു..
അതീ മുട്ടെലൂടെയാന്നു ആര് കണ്ടു.."
"പടച്ചോനായിട്ടാ മുട്ട ഇവിടെ കൊണ്ടാന്നെ.."
ഉമ്മാനെ സപ്പോര്‍ട്ട് ചെയ്യാനെന്ന മട്ടില്‍ സീനത്തും കൂട്ടിച്ചേര്‍ത്തു.
ഉമ്മാനെ സപ്പോര്‍ട്ട് ചെയ്യാനെന്ന മട്ടില്‍ സീനത്തും കൂട്ടിച്ചേര്‍ത്തു.
ഒന്നും രണ്ടും പറഞ്ഞു വഴക്ക് മൂത്തു..
എന്ത് വന്നാലും വിട്ടു കൊടുക്കരുതെന്നും പറഞ്ഞു രണ്ടു പക്ഷവും ആളുകള് കൂടി..
പള്ളിക്കമ്മിറ്റിയും അമ്പലക്കമ്മിറ്റിയും വെവ്വേറെ ചേര്‍ന്ന് കാര്യം ചര്‍ച്ച ചെയ്തു..
കോഴി ആമിനുമ്മയുടെതാന്നും അതോണ്ട് കോഴിയിട്ട മുട്ട അവര്‍ക്കവകാശപ്പെട്ടതാന്നും ഒരു കൂട്ടര് വാദിച്ചു..
മുട്ടയുടെ പുറത്തുള്ളത് ദൈവനാമം അല്ലാന്നും അതൊക്കെ യാദ്രിശ്ചികമായി സംഭവിക്കുന്നതാന്നും പറഞ്ഞ സൈതാലിയെ ഹാജ്യാര് കണ്ണുരുട്ടി കാണിച്ചു..
ഹാജ്യാര്‍ക്ക് കൊടുക്കാനുള്ള ആയിരം രൂപയുടെ കാര്യമോര്‍ത്തപ്പോ പറയാനുള്ളതിന്റെ ബാക്കി സൈതാലി അതിവിദഗ്ദമായി ഒണ്‍ലി മീ ആക്കി..
പ്രശ്നത്തിന് പരിഹാരമാവുന്നത് വരെ മുട്ട ഗ്രാമീണ വായനശാലയില്‍ സൂക്ഷിക്കാന്‍ തീരുമാനമായി..
മുട്ട അടിച്ചു മാറ്റി വിദേശത്തേക്ക് കടത്താമെന്നുള്ള ചിന്തയുമായി നാട്ടിലെ ആസ്ഥാന കള്ളനായ കുമാരന്‍ അന്ന് രാത്രി വായനശാലയുടെ ഓടു നീക്കി അകത്തു കടന്നു..
ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ മുട്ട കണ്ടെടുക്കാന്‍ ആയെങ്കിലും തിരിച്ചു പുറത്തേക്കു കടക്കാനുള്ള വെപ്രാളത്തില്‍ മുട്ട താഴെ വീണു പൊട്ടിച്ചിതറി..
പൊട്ടിയ മുട്ട കണ്ടാല്‍ തെളിവ് സഹിതം പിടിക്കപ്പെടുമെന്നു ഭയന്ന കള്ളന്‍ കുമാരന്‍ തിരികെ വീട്ടില്‍ ചെന്ന് മടങ്ങിയത് പകരം വേറൊരു മുട്ടയുമായായിരുന്നു..
മുട്ട യഥാസ്ഥാനത്ത് തിരികെ വെച്ച് പൊട്ടിയ മുട്ട മുഴുവന്‍ വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചേ കുമാരന്‍ മടങ്ങിയുള്ളൂ..
പിറ്റേന്ന് മുട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വായനശാലയിലെത്തിയ നാട്ടുകാര്‍ ആ സത്യമറിഞ്ഞു ഞെട്ടി..
മുട്ടയുടെ മേലെ കണ്ട പേര് അപ്രത്യക്ഷമായിരിക്കുന്നു..
അതോടെ മുട്ട ആമിനുമ്മാക്ക് തിരികെ കൊടുത്ത് യോഗം പിരിച്ചു വിട്ടതായി അറിയിപ്പുണ്ടായി..
ദൈവ കോപമാണ് മുട്ടയുടെ മേലുള്ള ദൈവ സാന്നിധ്യം അപ്രത്യക്ഷമാവാന്‍ കാരണമെന്നും പറഞ്ഞു പിറുപിറുത്ത ആമിനുമ്മാനേം നാരയണേട്ടനെയും വഴിയില്‍ വെച്ച് കണ്ടുമുട്ടിയ രാഘവന്‍ മാഷ് അവരോടു രണ്ടു പേരോടുമായി പറഞ്ഞു..
"ദൈവം കുടിയിരിക്കുന്നത് കോഴി മുട്ടയുടെ മേലോ ഏതെങ്കിലും മരത്തിന്‍റെ മോളിലോ ഒന്നുമല്ല..
അവനവന്‍റെ മനസ്സിലാണ്..
അത് തിരിച്ചറിയുമ്പോ മറ്റുള്ളവരോട് സ്നേഹവും അനുകമ്പയും ഉണ്ടാവും..
കഴിവില്ലാത്തവരെ സഹായിക്കാനുള്ള മനസ്സുണ്ടാവും..
അപ്പോഴാണ് ദൈവത്തിനു സന്തോഷമാവുന്നതും..
അല്ലാതെ ഭണ്ടാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന കാശിന്റെ അളവ് നോക്കി സ്നേഹിക്കുന്നവനല്ല ദൈവം.."
അവനവന്‍റെ മനസ്സിലാണ്..
അത് തിരിച്ചറിയുമ്പോ മറ്റുള്ളവരോട് സ്നേഹവും അനുകമ്പയും ഉണ്ടാവും..
കഴിവില്ലാത്തവരെ സഹായിക്കാനുള്ള മനസ്സുണ്ടാവും..
അപ്പോഴാണ് ദൈവത്തിനു സന്തോഷമാവുന്നതും..
അല്ലാതെ ഭണ്ടാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന കാശിന്റെ അളവ് നോക്കി സ്നേഹിക്കുന്നവനല്ല ദൈവം.."
പറഞ്ഞത് ശരിയാണല്ലോ എന്നുള്ള മട്ടില്‍ ആമിനുമ്മയുംനാരയണേട്ടനും മുഖത്തോട്ടു മുഖം നോക്കി പുഞ്ചിരിച്ചു.
രണ്ടു മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ത്ഥ പുഞ്ചിരി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക