എന്റെ അച്ഛനും അമ്മക്കും മക്കളായി ഞങ്ങൾ രണ്ട് ആൺകുട്ടികൾ മാത്രം ആയിരുന്നു
ഒരടുക്കും ചിട്ടയും ഇല്ലാത്ത ജീവിതം
ചേട്ടനും അനുജനായ ഞാനും തമ്മിൽ എപ്പോഴും വഴക്കാണ്
ഞാൻ ചെറിയ അടി കൊടുത്തിട്ട് ചേട്ടന്റെ കയ്യിൽ നിന്നും നല്ല തല്ല് വിലക്കു വാങ്ങും
എങ്കിലും ഇടക്കിടെ വഴക്ക് കൂടുമെങ്കിലും ചേട്ടനെ എനിക്കും എന്നെ ചേട്ടനും വലിയ ഇഷ്ടം ആണ്
എന്നെ ആരെങ്കിലും വഴക്കു പറഞ്ഞാൽ ചേട്ടൻ എനിക്കു വേണ്ടി അവരോട് വഴക്കിടും
വേണ്ടി വന്നാൽ നല്ല തല്ലും കൊടുക്കും
ഞങ്ങൾ പോക്കിരി രാജാ സിനിമയിലെ രാജയും സൂര്യയെയും പോലെ ആയിരുന്നു
വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന ആയിരുന്നു ഞങ്ങൾ
ചില സമയത്ത് ഞങ്ങളുടെ സ്നേഹം കാണുമ്പോൾ വീട്ടുകാർക്ക് വല്യ സന്തോഷം ആണ്
വഴക്ക് കൂടുമ്പോൾ ഞാൻ കരയുന്ന അന്ന് ചേട്ടനു നല്ല കോളാണു
അമ്മയുടെ കയ്യിൽ നിന്നും ശരിക്കും തല്ല് കിട്ടും
ഞങ്ങൾ മുതിർന്നിട്ടും തല്ലിനൊരു കുറവും ഉണ്ടായില്ല
സത്യത്തിൽ വീട്ടിൽ ഒരു സഹോദരി ഇല്ലാത്തതിന്റെ വിഷമം ഞങ്ങൾക്ക് ഉണ്ടായിരുന്നു
ഒന്നുകിൽ ഒരു ചേച്ചി അല്ലെങ്കിൽ ഒരു അനിയത്തിക്കുട്ടി എങ്കിലും വേണം
അമ്മ എപ്പോഴും പറയും..നിനക്കൊക്കെ പകരം പെൺകുഞ്ഞുങ്ങൾ ആയിരുന്നെങ്കിൽ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നേനെ
എനിക്കൊരു കൂട്ടും വീട്ടിൽ എന്നെ ജോലികളിലൊക്കെ സഹായിക്കുമെന്നും
നീയൊക്കെ വായി നോക്കി രാത്രിയിൽ ഒക്കെ വന്നാൽ വന്നു
ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് ശരിക്കും വിഷമം ആയിരുന്നു
ചേട്ടനു വിവാഹപ്രായം ആയപ്പോഴേക്കും വീട്ടിൽ തിരക്കിട്ട ആലോചനകൾ നടന്നു
ഒടുവിൽ നല്ലൊരു പെൺകുട്ടിയെ ഏട്ടനായി കണ്ടു വെച്ചു
എനിക്കാകെ ഭീതിയായി..ഒരു പെണ്ണു വന്നു കയറുമ്പോൾ എനിക്ക് എന്റെ ചേട്ടനെ നഷ്ടപ്പെടുമോ
വീട്ടിൽ വഴക്ക് ആകുമോ
എന്റെ ഭീതികൾ അസ്ഥാനത്തായിരുന്നു
വീട്ടിലേക്ക് ഏട്ടത്തിയമ്മ അഞ്ചു തിരിയിട്ടു കത്തിച്ച നിലവിളക്കുമായി വലതു കാൽ വെച്ച് വീട്ടിൽ കയറുമ്പോൾ ദീപാരാധന സമയത്തെ ദേവീ വിഗ്രഹത്തിന്റെയത്ര പ്രകാരം ആയിരുന്നു
സത്യം പറഞ്ഞാൽ എനിക്ക് രണ്ട് അമ്മമാരെ കിട്ടിയത് പോലെ ആയിരുന്നു
വീടിനു ഒരടുക്കും ചിട്ടയും കൈവന്നത് പോലെ
വീടും പരിസരവും ഏട്ടത്തിയമ്മ എന്നും വൃത്തിയാക്കും
ഏട്ടത്തി കാരണം അമ്മക്ക് പകുതി ജോലി കുറഞ്ഞു
ഞാനും ചേട്ടനും തമ്മിൽ വഴക്കുമില്ല
ഏട്ടനും എനിക്കും കൂടുതൽ ഉത്തരവാദിത്വവുമായി
എനിക്ക് വിവാഹം പ്രായം ആയപ്പോഴേക്കും ഏട്ടത്തിയമ്മ എനിക്കായി ഒരു പെണ്ണിനെ കണ്ടു വെച്ചു
അതു ഏട്ടത്തിയുടെ സ്വന്തം അനിയത്തി ആയിരുന്നു
ഏട്ടത്തിക്ക് അനിയത്തിയെ വല്യ കാര്യമാണ്
അവർക്ക് ആങ്ങളമാർ ഇല്ലാത്തതിനാൽ ഏട്ടത്തിക്ക് ഞാൻ സ്വന്തം കൂടി പിറപ്പായിരുന്നു
അങ്ങനെ ഏട്ടത്തിയുടെ അനിയത്തി എന്റെ ഭാര്യയായി വീട്ടിൽ വന്നപ്പോൾ ചേട്ടനും സന്തോഷം ആയി
ഒരനിയത്തിയെ എന്റെ ചേട്ടനും ഭാര്യക്ക് ഒരു ചേട്ടനെയും കിട്ടി
എല്ലാവരേക്കാൾ കൂടുതലായി സന്തോഷിച്ചത് എന്റെ അച്ഛനും അമ്മയും ആയിരുന്നു
അവർക്ക് രണ്ട് ആണ്മക്കളെയും രണ്ട് പെൺകുട്ടികളെയും കിട്ടി
ഇന്ന് ഞങ്ങൾ തമ്മിൽ ആരുമായി പ്രശനമില്ല
ഒരു വീട്ടിൽ തന്നെ ഞാനും ചേട്ടനും ഏട്ടത്തിയമ്മയും എന്റെ ഭാര്യയും അച്ഛനും അമ്മയുമായി സന്തോഷമായി ജീവിക്കുന്നു"
"ജീവിതം എത്ര സുന്ദരം...ജീവിക്കണ്ടതു പോലെ ജീവിച്ചാൽ"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക