ടോണി അപ്പോഴും താന്‍ വരച്ച ചിത്രത്തിന്‍റെ അവസാന മിനുക്കുപണിയിലായിരുന്നു. ജിവന്‍തുടിക്കുന്ന ആ ചിത്രങ്ങളിലേക്ക് നോക്കി മെലീസയും,
‘’അടുത്ത മാസമല്ലേ ഫാദേര്‍സ് ഡേ,
‘ഇന്നലെയും ഡാഡി വിളിച്ചിരുന്നു’
‘കുട്ടികളുമൊത്തു ചെല്ലണമെന്നു പറയുവാന്‍’’...
‘ടോണി പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല,
അവന്‍ വരച്ച ഏതോ ഒരു കുട്ടിയുടെ കൈപിടിച്ചു നടക്കുന്ന ഒരച്ഛന്‍റെ, ചിത്രമായിരുന്ന്‍ അവളുടെ മനസ്സ് നിറയെ...
അവന്‍ വരച്ച ഏതോ ഒരു കുട്ടിയുടെ കൈപിടിച്ചു നടക്കുന്ന ഒരച്ഛന്‍റെ, ചിത്രമായിരുന്ന്‍ അവളുടെ മനസ്സ് നിറയെ...
‘,ആ ചിത്രത്തിനു തന്‍റെ ഡാഡിയുടെ അതേ മുഖമല്ലേ...?’
‘ലിസാ... കുറേ നേരമായി ഞാന്‍ തന്നെ ശ്രദ്ധിക്കുന്നു’
‘നിനെക്കെന്തുപറ്റി.. :
എന്താണിത്രെ ആലോചിക്കാന്‍’’
അവള്‍ ഭര്‍ത്താവിന്‍റെ കണ്ണുകളിലേക്ക് നോക്കി.. പതുക്കെ മന്ത്രിച്ചു...
‘എന്‍റെ ഡാഡിയെപ്പറ്റി... ഓര്‍ക്കുകയായിരുന്നു’
‘എന്‍റെ ഡാഡിയെപ്പറ്റി... ഓര്‍ക്കുകയായിരുന്നു’
‘.എടോ...,താന്‍ ദേഷ്യപ്പെടുകയില്ലെങ്കില്‍ ഒരു കാര്യം പറയട്ടേ’’
അവള്‍ എന്താണന്നര്‍ത്ഥത്തില്‍ അവനെ നോക്കി....
‘.നമ്മുക്ക് ഇത്തവണ ഫാദേര്‍സ്ഡേക്ക് കുട്ടികളെയും കൂട്ടി നിന്‍റെ വീട്ടില്‍ പോകാം’’
‘എത്രയോ വര്‍ഷമായി താന്‍ ഡാഡിയുമായി പിണങ്ങിയിരിക്കുന്നു,’
‘ഇനിയെങ്കിലും ഇതൊന്നവസാനിപ്പിച്ചുകുടെ?’
അവള്‍ ഒന്നുംമിണ്ടാതെ സോഫായിലിരുന്നു, ടോണി പറഞ്ഞതു ശരിയാണ് ഇനിയെങ്കിലും ഈ വാശിയും വൈരാഗ്യവുമൊന്നവസാനിപ്പിക്കണം...
‘അല്ലെങ്കിലും എന്തായിരുന്നു ഡാഡിയെ വെറുക്കാനുള്ള... കാരണം...?
, ‘സ്വന്തം പിടിവാശിയായിരുന്നില്ലേ....?
അപ്പോള്‍ ഓര്‍മയുടെ മണിച്ചെപ്പില്‍ തെളിഞ്ഞു ഡാഡിയും, മമ്മിയുമൊത്തുള്ള വര്‍ണ്ണപകിട്ടാര്‍ന്ന ആ കുട്ടിക്കാലം...
അതുകണ്ടു ഈശ്വരന്‍മാര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു അതുകൊണ്ടല്ലെ എട്ടു വയസ്സായ തന്നെയും ഡാഡിയെയും തനിച്ചാക്കി ഒരു കാറാക്സിഡണ്ടില്‍ മമ്മി യാത്രയായത്...
അതുകണ്ടു ഈശ്വരന്‍മാര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു അതുകൊണ്ടല്ലെ എട്ടു വയസ്സായ തന്നെയും ഡാഡിയെയും തനിച്ചാക്കി ഒരു കാറാക്സിഡണ്ടില്‍ മമ്മി യാത്രയായത്...
പിന്നിടുള്ള തങ്ങളുടെ ഏകാന്ത തനിറഞ്ഞ ജീവിതം, ജോലിക്കുപോകുമ്പോള്‍ കൊച്ചുകുട്ടിയായ തന്നെ നോക്കാന്‍ ആളില്ലാതെ പലപ്പോഴും ഡാഡി വിഷമിച്ചിരുന്നു,
ആ സമയത്താണ് കൂട്ടുകാരും, വീട്ടുകാരും മറ്റൊരു വിവാഹം കഴിക്കാന്‍ ഡാഡിയെ നിര്‍ബ്ബന്ധിച്ചത്.
ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നിടു അവര്‍ പറഞ്ഞതിലും കാര്യമുണ്ടന്നു തോന്നിയിരിക്കാം അങ്ങനെയായിരുന്നു ഡാഡി മറ്റൊരു വിവാഹംകഴിക്കാന്‍ നിശ്ചയിച്ചത്
മരിയ എന്നായിരുന്നു ചെറിയമ്മയുടെ പേര്, കൂടെ തന്നെക്കാളും നാലു വയസ്സ് കുടുതലുള്ള മകന്‍ അലക്സും, അവനെ ചൂണ്ടി ഡാഡി പറഞ്ഞു....ഇന്നുമുതല്‍ ഇവന്‍ നിന്‍റെ സഹോദരനാണെന്ന്‍ ,എന്തോ സ്വന്തം അമ്മയുടെ സ്ഥാനത്തു വന്ന ചെറിയമ്മയോടും മകന്‍ അലക്സിനോടും തനിക്കെന്നും... വെറുപ്പായിരുന്നു ...
ഡാഡി അമ്മയെ സ്നേഹിച്ചതുപ്പോലെ ചെറിയമ്മയെയും സ്നേഹിച്ചു, താനും അലക്സും ഡാഡിക്കൊന്നുപോലെയായിരുന്നു തന്‍റെ പിതാവിന്‍റെ സ്നേഹം പിടിച്ചുപറിക്കാനെത്തിയ ശത്രുവായിട്ടു മാത്രമേ അലക്സിനെയെന്നും കണ്ടിരുന്നുള്ളൂ
എന്നാല്‍ ചെറിയമ്മക്കോ മകനോ തന്നോടു യതൊരകല്ച്ചയുമില്ലായിരുന്നു
അങ്ങനെയിരിക്കെയായിരുന്നു അലക്സിന്‍റെ കോളേജ് ഗ്രാജുവേഷന്‍വന്നതു, പ്രശസ്തമായ കോളേജില്‍ നിന്നും ഡിഗ്രിക്കു ഉന്നത വിജയം കരസ്ഥമാക്കിയപ്പോള്‍ ഡാഡി അവനു സമ്മാനമായി കൊടുത്തത് അവനേറ്റവും ഇഷ്ടപ്പെട്ട ബൈക്കായിരുന്നു ....
ഞാനന്നു ഹൈസ്കുള്‍ ഗ്രാജുവെറ്റ് ചെയ്ത സമയമായിരുന്നു , ഡാഡി തനിക്ക് സമ്മാനം തരാതെ അലക്സിനു കൊടുത്തത് എന്നെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു..
.വില കൂടിയ കാറുകള്‍ തനിക്കെന്നും ഹരമായിരുന്നു, പ്രത്യകിച്ചു ബി.എം.ഡബ്ല്യു കാര്‍ , അതറിഞ്ഞിട്ടായിരിക്കണം എന്‍റെ തോളില്‍ത്തട്ടി ഡാഡി പറഞ്ഞത്, മോളും ഇതുപോലെ കോളേജു ഗ്രാജുവെറ്റ്ചെയ്യുന്ന ദിവസം ഡാഡിയുടെ വക സമ്മാനമായി ബി.എം.ഡബ്ല്യു കാര്‍ നല്കുമെന്ന്...
തനിക്കും വളരെ സന്തോഷമായി വര്‍ഷങ്ങള്‍ പെട്ടന്നായിരുന്നു ഓടിമറഞ്ഞതു, തന്‍റെ കോളേജുഗ്രാജുവേഷന്‍റെ ദിവസവും വന്നുചേര്‍ന്നു ഡാഡിയും ചെറിയമ്മയും അലക്സും നേരത്തേതന്നെ കോളേജില്‍ എത്തിയിരുന്നു സമ്മാനമായി കിട്ടാന്‍പോകുന്ന ബി ..എം.ഡബ്ല്യു കാറിന്‍റെ ചിത്രങ്ങളായിരുന്നു മനസ്സുനിറയെ....
,പക്ഷേ ... പ്രതീക്ഷക്ക് വിപരിതമായി, സമ്മാനമായി തന്‍റെ...നേരെ നീട്ടിയതു... കറുത്ത കവറുള്ള തടിച്ചൊരു.. പുസ്തകമായിരുന്നു,
സമ്മാനമായി അലക്സിന് ബൈക്ക് വാങ്ങിച്ചുകൊടുത്ത ഡാഡിയുടെ മുഖമായിരുന്നു അപ്പോള്‍ മനസ്സുനിറയെ, ആ പുസ്തകം ഒന്നു തുറന്നുനോക്കുവാന്‍ വരെ ക്ഷമകാണിക്കാതെ നിരത്തിലേക്ക് വലിച്ചെറിഞ്ഞു......
ഡാഡിയും, ചെറിയമ്മയും, അലക്സും സ്തംഭിച്ചു നില്ക്കെ താന്‍ അവിടം വിട്ടിറങ്ങി എന്നെന്നെക്കുമായി,...
പകയായിരുന്നു....മനസ്സുമുഴുവന്
പിന്നിട് ഒരു ജോലി കണ്ടുപിടിക്കുകയെന്ന ലക്ഷ്യമായിരുന്നു, അധികം താമസിയാതെ പഠിച്ച മേഖലയില്‍ത്തന്നെ ജോലിയും ലഭിച്ചു അവിടെ വെച്ചായിരുന്നു ടോണിയെ പരിചയപ്പെട്ടതു, ഡാഡിയോടുള്ള വാശിക്കായിരുന്നു ടോണിയെ വിവാഹംകഴിച്ചത്, വിവാഹശേഷം ആ ദേശം വിട്ടു
നീണ്ട.. പത്തുവര്‍ഷം മെലിസയുടെ കണ്ണുകള്‍ നിറഞ്ഞു
നീണ്ട.. പത്തുവര്‍ഷം മെലിസയുടെ കണ്ണുകള്‍ നിറഞ്ഞു
. എടോ താനൊന്നും പറഞ്ഞില്ല "
ടോണിയുടെ ചോദ്യം അവളെ ചിന്തയില്‍ നിന്നുമുണര്‍ത്തി പിന്നെ ടോണിയെ നോക്കി ചുണ്ടുകള്‍ മന്ത്രിച്ചു ‘പോകാം.’’....
ടോണിക്കും മക്കള്‍ക്കും വലിയ സന്തോഷമായി ഒരാഴ്ച മുന്‍മ്പേ അവര്‍ ഷോപ്പിംഗ്തുടങ്ങി, മക്കള്‍ വലിയ ത്രില്ലിലായിരുന്നു ഒരിക്കലും കാണാത്ത ‘ഗ്രാന്‍പ്പാ’യ്ക്കും, ചെറിയമ്മക്കും, അലക്സങ്കിളിനും വേണ്ടി എന്തൊക്കെയോ വാങ്ങിക്കൂട്ടി.
വീണ്ടും താന്‍ ജനിച്ചുവളര്‍ന്ന നാട്ടിലേക്കൊരു മടക്കയാത്ര
ഡാഡിയുടെ അവസ്ഥയിപ്പോള്‍ എന്തായിരിക്കും.....?
മനസില്‍ വല്ലാത്തൊരു കുറ്റബോധം തോന്നി
മക്കള്‍ക്ക് ഫാദേര്‍സ്ഡേ വരെ കാത്തിരിക്കാന്‍ ക്ഷമയില്ലായിരുന്നു, അതുകൊണ്ട് രണ്ടു ദിവസം നേരത്തേ യാത്രതിരിച്ചു.. യാത്രയിലുടനിളം ഒരിക്കലും കാണാത്ത ഗ്രാന്‍പ്പയെ പറ്റിയായിരുന്നു മക്കള്‍ ഡോണും, സ്റ്റീവും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നത്...

നീണ്ട പന്ത്രണ്ടു മണിക്കൂര്‍ ഡ്രൈവിംഗിനുശേഷം താന്‍ ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ തിരിച്ചെത്തി... വീടിന്‍റെ വെളിയില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ മനസ്സു വല്ലാതെയൊന്നു തുടിച്ചു... തന്‍റെ വീടിനു യതൊരുമാറ്റവുമില്ല, ഡോണാണ് ഓടിപ്പോയി കോളിഗ് ബെല്ലടിച്ചത് പുറകെ
സ്റ്റിവും...
വാതില്‍ തുറന്നുകൊണ്ട് പുറത്തേക്ക് വന്ന ആളെ കണ്ടു മക്കള്‍ അത്ഭുതത്തോടെ നോക്കിയിരിക്കവേ .അലക്സിന്‍റെ നോട്ടം അവളില്‍ പതിഞ്ഞു,
വാതില്‍ തുറന്നുകൊണ്ട് പുറത്തേക്ക് വന്ന ആളെ കണ്ടു മക്കള്‍ അത്ഭുതത്തോടെ നോക്കിയിരിക്കവേ .അലക്സിന്‍റെ നോട്ടം അവളില്‍ പതിഞ്ഞു,
‘മെലീസ’
അവന്‍റെ.... ചുണ്ടുകള്‍ മന്ത്രിച്ചു
ഓടിയെത്തി സഹോദരിയെ കെട്ടിപ്പുണര്‍ന്നു അതിനുശേഷം ആ കൈകളില്‍ പിടിച്ചുകൊണ്ടു അകത്തേക്കാനയിച്ചു.
‘ആരാ മോനെ’
അകത്തുനിന്നും ഒരു സ്ത്രി ശബ്ദം..
‘.നമ്മുടെ ;ലിസ’ യാണ് മമ്മി,’
‘ലിസയെന്നു കേട്ടതും അവര്‍ ഓടിയെത്തി,
ചെറിയമ്മ...
അല്ല തന്‍റെ മമ്മി...
കഴിഞ്ഞ പത്തുവര്‍ഷം അവരിലൊത്തിരി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു അവര്‍ പരസ്പരം കേട്ടിപ്പുണര്‍ന്നു തന്‍റെ വാശിയും പകയുമെല്ലാം മഞ്ഞുതുള്ളികള്‍പോലെ ഉരുകിയൊലിക്കുന്നത് അവളറിഞ്ഞു,
ചെറിയമ്മ...
അല്ല തന്‍റെ മമ്മി...
കഴിഞ്ഞ പത്തുവര്‍ഷം അവരിലൊത്തിരി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു അവര്‍ പരസ്പരം കേട്ടിപ്പുണര്‍ന്നു തന്‍റെ വാശിയും പകയുമെല്ലാം മഞ്ഞുതുള്ളികള്‍പോലെ ഉരുകിയൊലിക്കുന്നത് അവളറിഞ്ഞു,
ചെറിയമ്മയുടെ കണ്ണുകള്‍ ടോണിയിലും മക്കളിലുമുടക്കി, തന്‍റെ മക്കളും ഭര്‍ത്താവുമാണന്നറിഞ്ഞപ്പോള്‍ അവരെ സ്വന്തം നെഞ്ചോടുച്ചേര്‍ത്തു പൊട്ടിക്കരഞ്ഞു,
അവളുടെ കണ്ണുകള്‍ ആരെയോ അന്വേഷിക്കുന്നത് ചെറിയമ്മ മനസ്സിലാക്കി,
‘മോളേ..’
. ചെറിയമ്മയുടെ... പതിഞ്ഞ സ്വരം,..
‘ മമ്മി.., ഡാഡി,?
അതിനുത്തരമെന്നോണം അവര്‍ ചുമരിലേക്ക് നോക്കി വിതുമ്പിക്കരഞ്ഞു...
അപ്പോഴാണു ചുമരില്‍ തൂങ്ങിയാടുന്ന ഡാഡിയുടെ മാല ചാര്‍ത്തിയ ഫോട്ടോ മെലീസയുടെ ശ്രദ്ധയില്‍ പെട്ടത്, ഒന്നും മനസ്സിലാകാതെ അവള്‍ ചെറിയമ്മയെ നോക്കി,
അതിനുത്തരമായി അവര്‍ മിഴികള്‍ തുടച്ചുകൊണ്ട് അവളെ നോക്കി മന്ത്രിച്ചു
‘കഴിഞ്ഞ വര്‍ഷമയിരുന്നു....

നിന്‍റെ ഡാഡി...’
‘അറ്റാക്കായിരുന്നു,’
‘ഊര്‍ദ്ധശ്വാസം വലിക്കുന്ന സമയത്തും ആ കണ്ണുകള്‍ തെരഞ്ഞിരുന്നത് നിന്നെയായിരുന്നു മോളേ’
മെലിസ ശബ്ദമില്ലാതെ കരഞ്ഞു,
ചങ്ക് പൊട്ടിപ്പോകുന്ന വേദന,
ചെറിയമ്മയുടെ ശോഷിച്ച കൈകള്‍ അവളുടെ മുടിയിഴകളില്‍ തലോടി. പിന്നെ ബെഡ് റൂമിലെ അലമാര തുറന്നശേഷം കറുത്ത കവറില്‍ പൊതിഞ്ഞ തടിച്ചൊരു പുസ്തകമെടുത്തു മെലിസയുടെ നേരെ നിട്ടി...

‘നീയെന്നെങ്കിലും വരുകയാണെങ്കില്‍ നിനക്കു തരാന്‍ ഡാഡിയെന്നെ ഏല്‍പ്പിച്ചതാണിത്...’
പത്തു വര്‍ഷം മുന്‍മ്പ് താന്‍ വലിച്ചെറിഞ്ഞ അതേ പുസ്തകം,
രണ്ടു കൈളും നീട്ടി അവള്‍ ആ പുസ്തകം വാങ്ങി,
താളുകള്‍ ഓരോന്നായി മറിച്ചുനോക്കി
തന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഡാഡി ശേഖരിച്ച ഫോട്ടോകള്‍..
തന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഡാഡി ശേഖരിച്ച ഫോട്ടോകള്‍..
. ഡാഡിയും മമ്മിയുമൊത്തു താന്‍ ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍
അന്നെടുത്ത ഫോട്ടോകളെല്ലാം ആല്‍ബത്തിലാക്കി ഡാഡിയുടെ സ്നേഹോപകാരമായി മകള്‍ക്ക് നല്‍കിയതായിരുന്നു...
അല്‍ബത്തിലെ മറ്റൊരു പേജില്‍ കണ്ട കാഴ്ച!!
അവള്‍ വാവിട്ടു കരഞ്ഞു...
ഡാഡി തനിക്ക് സമ്മാനമായി കൊണ്ടുവന്ന ബി.എം ഡബ്ല്യു കാറിന്‍റെ കീ,
കുട്ടത്തില്‍ മുഴുവന്‍ പയിസ അടച്ചതിന്‍റ് രസീതും, ചെറിയൊരു കുറിപ്പും,
ഡാഡി തനിക്ക് സമ്മാനമായി കൊണ്ടുവന്ന ബി.എം ഡബ്ല്യു കാറിന്‍റെ കീ,
കുട്ടത്തില്‍ മുഴുവന്‍ പയിസ അടച്ചതിന്‍റ് രസീതും, ചെറിയൊരു കുറിപ്പും,
കണ്ണുകളില്‍ തിങ്ങിനിറഞ്ഞ കണ്ണുനീര്‍ക്കണങ്ങളാല്‍ കുറിപ്പിലെ അക്ഷരങ്ങള്‍ വായിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല, ടോണിയാണതു വായിച്ചത്
“പ്രിയപ്പെട്ട ‘ലിസാ’
‘നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ കാര്‍ സെലകട് ചെയ്തതും, അത് മേടിക്കാന്‍ താല്പര്യം കാണിച്ചതും നീയേറ്റവും വെറുക്കുന്ന നിന്‍റെ ചെറിയമ്മയും അലക്സുമായിരുന്നു,’
അവരായിരുന്നു നിന്‍റെ ഇഷ്ടാനിഷ്ട്ങ്ങള്‍ എന്നെക്കാളധികം അറിഞ്ഞിരുന്നത്,
അവരായിരുന്നു നിന്‍റെ ഇഷ്ടാനിഷ്ട്ങ്ങള്‍ എന്നെക്കാളധികം അറിഞ്ഞിരുന്നത്,
‘ജന്മം കൊണ്ടു മാത്രമല്ല മകളേ അമ്മയും സഹോദരനുമാകുന്നത്’
‘ കര്‍മ്മം കൊണ്ടുമാകാം’’’
‘പക്ഷേ...നീ..’’
ടോണിയുടെ മാറില്‍ ചാരി മെലീസ വാവിട്ടുകരയവേ, അലക്സ് അവളുടെ മക്കള്‍ക്കു അങ്കിളും ചെറിയമ്മ അവര്‍ക്കു ഗ്രാന്‍മ്മയുമാവുകയായിരുന്നു...അപ്പോള്‍ ഒരു സാന്ത്വനമായെത്തിയ പിതാവിന്‍റെ ആത്മാവിനോടു സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞുകൊണ്ടു അവള്‍ മന്ത്രിച്ചു...ഡാഡി...ഹാപ്പി...ഫാദേഴ്സ്സ് ഡേ....
.......................................................................................................................................
സിബിനെടുംചിറ
.......................................................................................................................................
സിബിനെടുംചിറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക