അമ്മനിലാവ്.
"അമ്മയെന്തിനാ എന്നെയിങ്ങനെ പൊതിഞ്ഞു വയ്ക്കുന്നത് ?ഇങ്ങനെയൊക്കെ ചെയ്യുമ്പോ ആളുകൾ വിചാരിയ്ക്കും ഞാനൊരു കോഴികുഞ്ഞാണെന്ന് "
മുപ്പതു വയസ്സു കഴിഞ്ഞ, വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ മകന്റെ ചോദ്യം കേട്ട്, ചിരിയ്ക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോയി അമ്മ.
മക്കൾ എത്ര വളർന്നാലും കൂടും കുടുംബവുമൊക്കെയായാലും, അമ്മ മനസ്സിലെ സ്നേഹക്കൂടിലിരുന്നു കുറുകുന്ന കോഴിക്കുഞ്ഞുങ്ങൾ തന്നെയാണവർ......
ഏതാകാശം തേടി പറന്നു പോയാലും അമ്മ മനസ്സുകളിൽ ഒരിയ്ക്കലും ആ സ്നേഹക്കൂടുകൾ ഒഴിയുകയില്ലല്ലോ.....
അമ്മയുടെ ആത്മഗതം മകൻ കേട്ടില്ല......
കേൾക്കുകയുമില്ല....
അതെല്ലാം അമ്മയ്ക്ക് മാത്രം കേൾക്കാനായി അമ്മയുടെ മനസ്സിൽ തന്നെ പതിഞ്ഞു കിടന്നോട്ടെ...
കേൾക്കുകയുമില്ല....
അതെല്ലാം അമ്മയ്ക്ക് മാത്രം കേൾക്കാനായി അമ്മയുടെ മനസ്സിൽ തന്നെ പതിഞ്ഞു കിടന്നോട്ടെ...
എങ്കിലും......
ചിലപ്പോൾ അമ്മയ്ക്കു പറയുവാൻ തോന്നും.
നീയെന്റെ ഹൃദയത്തിലേക്കൊന്നു നോക്കൂ കുഞ്ഞേ, അപ്പോഴറിയാം സ്നേഹത്തിന്റെ സ്നേഹം എന്താണെന്ന്....
കരുതലിന്റെ കരുതൽ എത്രത്തോളമെന്നു.....
നിന്നെ കാണാതിരിയ്ക്കുമ്പോഴുള്ള വേദനയുടെ വേദന എത്ര ആഴത്തിലെന്ന്....
നീ കുറ്റപ്പെടുത്തുമ്പോഴുള്ള പരിഭവത്തിന്റെ പരിഭവം എത്ര കഠിനമെന്ന്..
അമ്മേ എന്നു നീ സ്നേഹത്തോടെ വിളിയ്ക്കുമ്പോൾ എന്റെ മനസ്സിൽ വീഴുന്ന തണുപ്പിന്റെ തണുപ്പ് എത്രയെന്ന്....

നീയെനിയ്ക്കു സമ്മാനിയ്ക്കുന്ന നിലാപുഞ്ചിരിയ്ക്ക് മിഴിവേറിയതെത്രയെന്ന്.......
കാലം മാത്രമേ മുന്നോട്ടു കുതിയ്ക്കുന്നുള്ളൂവെന്ന് അറിയുക പ്രിയ മകനേ....
പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചു മുപ്പതു വർഷങ്ങൾക്കു മുമ്പ് എന്റെ ഉദരത്തിൽ നിന്നും എന്റെ കൈകളിലേയ്ക്ക് നീയെത്തിയത് എങ്ങനെയോ അങ്ങനെ പൊതിഞ്ഞു സൂക്ഷിയ്ക്കുകയാണ് മനസ്സു കൊണ്ട് ഇന്നും എന്റെ പ്രിയ മകനെ ഈ അമ്മ......

Sajna Shajahan.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക