Slider

മഴപ്പെണ്ണ്.....

0
മഴപ്പെണ്ണ്.....
കാർമേഘം മൂടിയതെന്തിനെന്നോ
മഴയായ് പെയ്തെന്നെ നനച്ചിടാനോ....?
കാട്ടാറിൻ തീരത്തു കാത്തിരിക്കാം
കാമിനിയായെന്നെ പുൽകിടാമോ.....?
പാദസരങ്ങൾ കിലുക്കിടാം ഞാൻ
ആ താളത്തിൽ നീയൊന്നു പെയ്തിടാമോ.....?
ചന്തത്തിൽ ചെന്തെങ്ങിൽ ചാരിനിൽക്കാം
നിൻ ചന്ദന തേൻകുടം ചൊരിഞ്ഞിടാമോ......?
നിൻ കുളിരിൽ നനഞ്ഞൊരു പാട്ടുമൂളാം
മറുപാട്ടിൻ ശ്രുതിയൊന്നു മീട്ടിടാമോ....?
മണ്ണിലലിയാൻ കൊതിക്കും പെണ്ണേ
എന്നിലലിയാൻ കൊതിയില്ലയോ.....?
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo