Slider

ക്ലാസ്സിലെയവധിക്കാലം

0

മുറ്റത്തങ്ങനെ വേനലൊതുക്കി
മുട്ടന്‍ മഴയിതു പെയ്യുന്നേരം
എട്ടാം ക്ലാസ്സിലെയവധിക്കാലം
പെട്ടെന്നോര്‍മ്മയിലോടിയണഞ്ഞു.
തൊട്ടയലത്തൊരു വാടകവീട്ടില്‍,
പട്ടാമ്പിക്കാരായ കുടുംബം
ഒട്ടു വെളുത്തുതുടുത്തീടും, പെണ്‍
കുട്ടിയൊടൊപ്പം താമസമായി..!
വേലിക്കരികില്‍ പമ്മിയിരുന്നും,
വേലത്തരമൊരുപാട് ചമഞ്ഞും,
നാളുകളങ്ങനെ പോകെപ്പോകെ
ഞാനും പെണ്ണും പ്രേമവുമായി.!
അന്നൊരു നാളിലിരുട്ടും നേരം,
അന്നിതുപോലൊരു മഴയും പെയ്തു.
അന്നു കറണ്ട് മുടങ്ങിയ നേരം,
ചെന്നു പതുക്കേയവളുടെ മുറിയില്‍
എന്തു പരിഭ്രമമവളുടെ മിഴിയില്‍,
എന്തൊരു ഹൃദയമിടിപ്പാണവളില്‍,
നൊന്തുചിണുങ്ങും പെണ്ണവളെന്നെ
ഉന്തിയകറ്റീ തെല്ലിടനേരം.!
ബാല്യകുതൂഹലമറിവില്ലായ്മകള്‍,
പാതിമുറിഞ്ഞൊരു പാഴ്ശ്രമമെല്ലാം,
വേദനമാത്രമവള്‍ക്കേകുമ്പോള്‍
വേഗമകന്നു പരാജിതനായ് ഞാന്‍
..........................................................
ഇപ്പഴതോര്‍ക്കുന്നേരം കരളിന്‍
ചെപ്പിലുയിര്‍ക്കുന്നവളുടെ രൂപം
പട്ടാമ്പിയിലൊരു മഴ പെയ്യുമ്പോള്‍
ഒട്ടവളെന്നെയുമോര്‍ക്കുന്നുണ്ടാം......!
Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo