പൊതിയിലച്ചോറ്
..............................
ദൂരെയാത്രയിൽ അമ്മ
നൽകിയ പൊതിയിലച്ചോറ്....
പാതിവഴിയിൽ വലിച്ചെറിഞ്ഞൊരു
പരിഷ്ക്കാരി പയ്യന്
കൂട്ടുകാരെ കാണിക്കുവാൻ മടി....
വഴിയരികിൽ കിടന്ന
പൊതിയിലച്ചോറിനെ
തേടിയെത്തിയ ഇരു കുഞ്ഞിക്കരങ്ങൾ .....
മാതാവിന്റെ സ്നേഹമറിയാത്തവർ,
മുഷിഞ്ഞ വസ്ത്രധാരികൾ,
തെരുവിന്റെ പിഞ്ചോമനകൾ....
ചേച്ചിയും അനിയനും
കൈവിട്ടുപോയ ആ
മാതൃസ്നേഹത്തിന്റെ
രുചിയറിയുമ്പോൾ
നിറഞ്ഞൊഴുകുകയായിരുന്നു
ആ പിഞ്ചോമനകളുടെ
കണ്ണുകൾ!
ചേച്ചിയോടായ് ആ പിഞ്ചു
ബാലൻ പറഞ്ഞു
അമ്മ! അമ്മയെ കാണണം......
..............................
ദൂരെയാത്രയിൽ അമ്മ
നൽകിയ പൊതിയിലച്ചോറ്....
പാതിവഴിയിൽ വലിച്ചെറിഞ്ഞൊരു
പരിഷ്ക്കാരി പയ്യന്
കൂട്ടുകാരെ കാണിക്കുവാൻ മടി....
വഴിയരികിൽ കിടന്ന
പൊതിയിലച്ചോറിനെ
തേടിയെത്തിയ ഇരു കുഞ്ഞിക്കരങ്ങൾ .....
മാതാവിന്റെ സ്നേഹമറിയാത്തവർ,
മുഷിഞ്ഞ വസ്ത്രധാരികൾ,
തെരുവിന്റെ പിഞ്ചോമനകൾ....
ചേച്ചിയും അനിയനും
കൈവിട്ടുപോയ ആ
മാതൃസ്നേഹത്തിന്റെ
രുചിയറിയുമ്പോൾ
നിറഞ്ഞൊഴുകുകയായിരുന്നു
ആ പിഞ്ചോമനകളുടെ
കണ്ണുകൾ!
ചേച്ചിയോടായ് ആ പിഞ്ചു
ബാലൻ പറഞ്ഞു
അമ്മ! അമ്മയെ കാണണം......
Sylesh pattambi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക