#രണ്ടു_ദാവണിപെണ്ണുങ്ങൾ
''ഉണ്ണീ നിനക്ക് രണ്ടു കത്തുണ്ടല്ലോ ? ആരാ ഈ ''രസി....?''
ജോലി കഴിഞ്ഞ് വീടെത്തിയതും ഏടത്തിയമ്മ രണ്ടു കത്തുകൾ എനിക്കു നേരെ നീട്ടി. എനിക്കും മനസ്സിലായില്ല ആരാണെന്ന് ആദ്യത്തെ കത്തിൻ്റെ ഫ്രം അഡ്രസ്സിൽ Rasi എന്നെഴുതിയിരിക്കുന്നു... രണ്ടാമത്തെ കത്തിൽ ഫ്രം എഴുതിയിട്ടില്ല... ഏടത്തിയമ്മയാണെങ്കിൽ കളിയാക്കി ചിരിക്കുന്നുണ്ട്. ഏട്ടൻ വന്നാൽ പറഞ്ഞുകൊടുക്കും എന്ന മട്ടിലാണ് ഏടത്തിയമ്മ നിൽക്കുന്നത്
''ഉണ്ണീ നിനക്ക് രണ്ടു കത്തുണ്ടല്ലോ ? ആരാ ഈ ''രസി....?''
ജോലി കഴിഞ്ഞ് വീടെത്തിയതും ഏടത്തിയമ്മ രണ്ടു കത്തുകൾ എനിക്കു നേരെ നീട്ടി. എനിക്കും മനസ്സിലായില്ല ആരാണെന്ന് ആദ്യത്തെ കത്തിൻ്റെ ഫ്രം അഡ്രസ്സിൽ Rasi എന്നെഴുതിയിരിക്കുന്നു... രണ്ടാമത്തെ കത്തിൽ ഫ്രം എഴുതിയിട്ടില്ല... ഏടത്തിയമ്മയാണെങ്കിൽ കളിയാക്കി ചിരിക്കുന്നുണ്ട്. ഏട്ടൻ വന്നാൽ പറഞ്ഞുകൊടുക്കും എന്ന മട്ടിലാണ് ഏടത്തിയമ്മ നിൽക്കുന്നത്
'' ആരാ വേഗം പറഞ്ഞോ...?''
ഞാൻ കത്തുകൾ തിരിച്ചും മറിച്ചും നോക്കി ആളെ പിടികിട്ടി.....
ഞാൻ മടിച്ച് മടിച്ച് പറഞ്ഞു
ഞാൻ മടിച്ച് മടിച്ച് പറഞ്ഞു
''ഒരാൾ രസികല.... രസികലാദേവി മറ്റെയാൾ രാജി.... രാജേശ്വരി.....''
''ഓഹോ ചുരുക്കപേരൊക്കെ ഇട്ടോ..''
''അയ്യോ ഇല്ല അവരെ പരിചയമുണ്ട് അത്രേ ഉള്ളൂ ഞാൻ നിന്നു പരുങ്ങി...''
'' ശരി അതുപോട്ടെ ഇതെന്താ രണ്ടാൾക്കും നിന്നെ ഇഷ്ടാണോ ? അതും ഒരേ ദിവസം രണ്ടു കത്തുകൾ ആശ്ചര്യം തന്നെ ''
''അതാ ഏടത്തിയമ്മേ ഞാനും ആലോചിക്കുന്നത്'
ഞാൻ മുറിയിൽ പോയി കത്തുകൾ പതുക്കെ തുറന്നു. തമിഴിൽ വൃത്തിയായി എഴുതിയിട്ടുണ്ട് ഒരു കത്തിൽ മറ്റേ കത്തിൽ മുഴുവൻ ഇംഗ്ളീഷ് ആണ്. സംഭവം എന്തായാലും പ്രണയമല്ല എന്നാലും ചെറിയൊരു ഇഷ്ടം രണ്ടു കത്തിലെ വരികളിലും ഒളിഞ്ഞിരിപ്പുണ്ട്..
പോണ്ടിച്ചേരിയിൽ മെഡിക്കൽ റെപ്രസെൻ്റിറ്റീവ് ആയി ജോലി നോക്കുന്ന കാലത്താണ് ഇത് നടക്കുന്നത്. ആശുപത്രികളിലും ക്ളിനിക്കുകളിലും ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന രോഗികളുടെ രൂക്ഷമായ നോട്ടത്തെയും മുറുമുറുപ്പുകളെയും പുഞ്ചിരി കൊണ്ടു കീഴടക്കി വേണം ഡോക്ടറെ കാണാൻ. പോണ്ടിച്ചേരി കൂടാതെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ല കൂടി ഞാൻ നോക്കിയിരുന്നു. ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്രയും ഗ്രാമീണരായ രോഗികളുമായുള്ള പരിചയപ്പെടലും പുതുമ നിറഞ്ഞ അനുഭവങ്ങളായിരുന്നു....
വലിയ ആശുപത്രികളെക്കാൾ കൂടുതൽ ചെറിയ ക്ളിനിക്കുകളായിരുന്നു അവിടെ. മൂത്ത ജ്യേഷ്ഠൻ വർഷങ്ങളായി അവിടെയാണു ഇതേ ജോലി തന്നെ. എനിക്ക് ജോലി കിട്ടിയ ഉടനെ ഏട്ടൻ്റെ കൂടെയായിരുന്നു താമസം..
മലയാളം കലർന്ന തമിഴ് സംസാരിക്കുന്നത് കൊണ്ടാവാം ഡോക്ടർമാർക്കും നേഴ്സുമാർക്കും എന്നെ വലിയ ഇഷ്ടമായിരുന്നു. ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പല നേഴ്സുമാരും എനിക്കു പ്രത്യേക പരിഗണന തന്നിരുന്നു. ഇതു കാണുമ്പോൾ തമിഴ്നാട്ടുകാരായ സഹപ്രവർത്തകരുടെ മുഖം കാണേണ്ടതായിരുന്നു..
വില്ലുപുരം ജില്ലയിലെ കള്ളകുറിച്ചി എന്ന സ്ഥലത്തുള്ള ഒരാശുപത്രിയിലെ ഫാർമസിയിൽ വച്ചാണ് ഞാനവരെ പരിചയപ്പെടുന്നത്. രസികലാദേവിയും രാജേശ്വരിയും.... ഒരാൾ ഫാർമസിസ്റ്റും മറ്റേയാൾ സെയിൽസ് ഗേളും... രണ്ടു ദാവണിപെണ്ണുങ്ങൾ. പേരിലെ ദേവിയെ സൂചിപ്പിക്കുന്ന അതേ സൗന്ദര്യമായിരുന്നു രസികലക്ക്. ശരിക്കും ഒരു രാജകുമാരി രാജേശ്വരി ഇരുനിറമാണെങ്കിലും നല്ല ഐശ്വര്യം ഉള്ള കുട്ടിയും..
ഞാൻ മലയാളിയാണെന്ന് അറിഞ്ഞതു മുതലാണ് അവർക്ക് എന്നോട് ഒരിത് ആ ഇത് എന്താണെന്നു എനിക്കും അറിയില്ല എന്നാലും എനിക്കും അവരോട് ഒരിത് ഉണ്ടാർന്നു ആ ഇത് എന്താണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു...
മെഡിസിൻ സപ്പ്ളൈ ചെയ്തതിൻ്റെ DD അയക്കാനാണ് അവരെൻ്റെ അഡ്രസ്സ് വാങ്ങിയത് പക്ഷേ വന്നത് ലവ് ലെറ്റേർസും
ഏട്ടൻ ജോലി കഴിഞ്ഞു വന്നു ഏടത്തിയമ്മയോട് ഇക്കാര്യം പറയേണ്ട എന്നു ഞാൻ ആംഗ്യം കാണിച്ചു. കാരണം ഈ രണ്ടു പെൺകുട്ടികളെ ഏട്ടനും അറിയാം പക്ഷേ ഏടത്തിയമ്മ ചതിച്ചു... സ്വതവേ ഗൗരവക്കാരനായ ഏട്ടൻ്റെ മറുപടി ഇങ്ങനെ ആയിരുന്നു
''എടാ നിന്നെ ഞാൻ സമ്മതിച്ചു നീ പോണ്ടിച്ചേരിയിൽ വന്നിട്ട് രണ്ടു മാസമേ ആയുള്ളൂ അപ്പോഴേക്കും നിനക്ക് രണ്ടു പേരെ കിട്ടിയില്ലേ ഞാൻ വന്നിട്ട് പത്തു വർഷം ആയി ഇതുവരെ ഒന്നുപോലും കിട്ടിയില്ലെടാ .......!!''
''ഏട്ടാാാാാാാ.........''' ഞാനും ഏടത്തിയമ്മയും ഒന്നിച്ചു വിളിച്ചു...... പിന്നെ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു......!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

ഗുഡ്
ReplyDelete